സ്വപ്നം കണ്ടാൽ എന്ത് ചെയ്യണം ? 'من الْكَلِم الطَّيِّبِ' لإبن تيمية رحمه الله
ദർസ് 7 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :
من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:
നല്ല സ്വപ്നം കണ്ടാൽ :
1.
الْحَمْدُ لِلَّهِ
(എല്ലാ സ്തുതിയും അല്ലാഹുവിന്നാണ്) എന്ന് അല്ലാഹുവിനെ സ്തുതിക്കുക,
2.ഇഷ്‌ടപ്പെട്ട വിശ്വസ്തരോട് മാത്രം പറയുക.
ചീത്ത സ്വപ്നം കണ്ടാൽ :
1.ആരോടും പറയരുത്.
2.ഇടതു ഭാഗത്തേക്ക് ഉമിനീർ അധികം പുറത്ത് വരാതെ മൂന്ന് തവണ തുപ്പുക (ഊതുക).
3 .
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
(ശപിക്കപ്പെട്ട
ശൈത്വാനിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു) എന്ന് ചൊല്ലുക.
4.കിടന്നിരുന്ന വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് മാറി കിടക്കുക.
വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
കിതാബ് ലിങ്ക്
https://shamela.ws/book/21578/20#p1
ദർസ് ഏഴിൻ്റെ വീഡിയോ :
https://youtu.be/6UPo4t7OEHE?si=JRRQHpsvYo5t6STU
(ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)
🌳🌳🌳🌳🌳
അൽ കലിമുത്ത്വയ്യിബിൽ നിന്ന് :
⬇️⬇️⬇️⬇️⬇️
*[فِيمَا يَصْنَعُ مَنْ رَأَى رُؤْيَا]*
*[സ്വപ്നം കാണുന്നവൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്]*
«قَالَ أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ: سَمِعْتُ أَبَا قَتَادَةَ بْنَ رِبْعِيٍّ يَقُولُ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: الرُّؤْيَا مِنَ اللهِ وَالْحُلْمُ مِنَ الشَّيْطَانِ، فَإِذَا رَأَى أَحَدُكُمْ شَيْئاً يَكْرَهُهُ فَلْيَنْفُثْ عَنْ يَسَارِهِ ثَلَاثَ مَرَّاتٍ إِذَا اسْتَيْقَظَ، وَلْيَتَعَوَّذْ بِاللهِ مِنْ شَرِّهَا، فَإِنَّهَا لَنْ تَضُرَّهُ إِنْ شَاءَ اللهُ قَالَ أَبُو سَلَمَةَ: إِنْ كُنْتُ لَأَرَى الرُّؤْيَا هِيَ أَثْقَلُ عَلَيَّ مِنَ الْجَبَلِ، فَلَمَّا سَمِعْتُ بِهَذَا الْحَدِيثِ، فَمَا كُنْتُ أُبَالِيهَا، وَفِي رِوَايَةٍ: قَالَ: إِنْ كُنْتُ أَرَى الرُّؤْيَا تُهِمُّنِي، حَتَّى سَمِعْتُ أَبَا قَتَادَةَ يَقُولُ: وَأَنَا كُنْتُ أَرَى الرُّؤْيَا فَتُمْرِضُنِي حَتَّى سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: الرُّؤْيَا الصَّالِحَةُ مِنَ اللهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ، فَلَا يُحَدِّثْ بِهِ إِلَّا مَنْ يُحِبُّ، وَإِنْ رَأَى مَا يَكْرَهُ، فَلَا يُحَدِّثْ بِهِ، وَلْيَنْفُثْ عَنْ يَسَارِهِ (ثَلَاثاً)، وَلْيَتَعَوَّذْ بِاللهِ مِنَ الشَّيْطَانِ الرَّجِيمِ مِنْ شَرِّ مَا رَأَى فَإِنَّهَا لَنْ تَضُرَّهُ» مُتَّفَقٌ عَلَيْهِ.
അബൂസലമത്ത് ബിൻ അബ്ദിറഹ്മാൻ പറഞ്ഞു: അബൂഖതാദത്ത് ബിൻ രിബ്‌ഈ പറയുന്നതായി ഞാൻ കേട്ടു: റസൂലുല്ലാഹി ﷺ പറയുന്നത് ഞാൻ കേട്ടു: "നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്, ദു:സ്വപ്നങ്ങൾ പിശാചിൽ നിന്നുള്ളതുമാണ്. അതിനാൽ നിങ്ങളിലാരെങ്കിലും തനിക്ക് വെറുപ്പുള്ള വല്ലതും സ്വപ്നത്തിൽ കണ്ടാൽ ഉറക്കിൽ നിന്ന് ഉണരുമ്പോൾ തന്റെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ ഊതണം (ശബ്ദത്തോടെ കാറ്റ് പുറത്തുവിടുന്ന വിധം തുപ്പൽ / ഉമിനീർ അധികം പുറത്ത് വരാത്ത വിധം തുപ്പണം). അതിന്റെ തിന്മയിൽ നിന്ന് അല്ലാഹുവോട് ശരണം തേടുകയും ചെയ്യണം. എങ്കിൽ തീർച്ചയായും ആ സ്വപ്നം അവന് ഒരു ദോഷവും വരുത്തുകയില്ല ഇൻ ശാ അല്ലാഹ്." അബൂസലമഃ പറഞ്ഞു: "എനിക്ക് മലയേക്കാൾ ഭാരമുള്ളതായി തോന്നുന്ന സ്വപ്നങ്ങൾ ഞാൻ കാണാറുണ്ടായിരുന്നു. എന്നാൽ ഈ നബിവചനം കേട്ടതിനുശേഷം ഞാൻ അത്തരം സ്വപ്നങ്ങളെ കാര്യമാക്കാതായി."
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: "എന്നെ വിഷമിപ്പിക്കുന്ന സ്വപ്നങ്ങൾ ഞാൻ കാണാറുണ്ടായിരുന്നു." അബൂഖതാദ പറയുന്ന ഈ ഹദീസ് എനിക്ക് പറഞ്ഞു തരുന്നതു വരെ: "എന്നെ രോഗബാധിതനാക്കുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ഞാൻ കാണാറുണ്ടായിരുന്നു. ഒടുവിൽ റസൂലുല്ലാഹി ﷺ പറയുന്നത് ഞാൻ കേട്ടു: നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. നിങ്ങളിലാരെങ്കിലും താൻ ഇഷ്ടപ്പെടുന്ന വല്ല സ്വപ്നവും കണ്ടാൽ, താൻ ഇഷ്ടപ്പെടുന്നവരോടല്ലാതെ അതിനെക്കുറിച്ച് സംസാരിക്കരുത്. എന്നാൽ അനിഷ്ടകരമായ വല്ല സ്വപ്നവുമാണ് കാണുന്നതെങ്കിൽ അതിനെക്കുറിച്ച് ആരോടും പറയരുത്. തന്റെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ തുപ്പുകയും, താൻ കണ്ടതിന്റെ തിന്മയിൽ നിന്ന് ശപിക്കപ്പെട്ട പിശാചിൽ അഭയം തേടി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്യട്ടെ. എങ്കിൽ തീർച്ചയായും അത് അവന് ഒരു ദോഷവും വരുത്തുകയില്ല." (ബുഖാരിയും മുസ്ലിമും ഏകോപിച്ച ഹദീസ്).
وَخَرَّجَ مُسْلِمٌ عَنْ جَابِرٍ رَضِيَ اللهُ عَنْهُ. «عَنْ رَسُولِ اللهِ ﷺ قَالَ: قَالَ إِذَا رَأَى أَحَدُكُمْ الرُّؤْيَا يَكْرَهُهَا فَلْيَبْصُقْ عَنْ يَسَارِهِ ثَلَاثاً وَلْيَسْتَعِذْ بِاللهِ مِنَ الشَّيْطَانِ ثَلَاثاً، وَلْيَتَحَوَّلْ عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ.»
ജാബിർ (റ) വിൽ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും താൻ വെറുക്കുന്ന തരത്തിലുള്ള സ്വപ്നം കണ്ടാൽ തന്റെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ തുപ്പുകയും പിശാചിൽ നിന്ന് അല്ലാഹുവോട് മൂന്ന് തവണ ശരണം തേടുകയും ചെയ്യട്ടെ. താൻ കിടന്നിരുന്ന വശത്തുനിന്ന് മറ്റൊരു വശത്തേക്ക് ചെരിഞ്ഞു കിടക്കുകയും ചെയ്യട്ടെ."
٥١- وَيُذْكَرُ «عَنِ النَّبِيِّ ﷺ أَنَّ رَجُلاً قَصَّ عَلَيْهِ رُؤْيَا فَقَالَ: خَيْراً رَأَيْتَ، وَخَيْراً يَكُونُ. وَفِي رِوَايَةٍ، خَيْرٌ تَلْقَاهُ وَشَرٌّ تُوَقَّاهُ، وَخَيْرٌ لَنَا وَشَرٌّ عَلَى أَعْدَائِنَا، وَالْحَمْدُ للهِ رَبِّ الْعَالَمِينَ.»
നബി ﷺ യെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്നു ( ഇത് സ്ഥിരപ്പെടാത്ത റിപ്പോർട്ട് ആണ് ) : ഒരാൾ അദ്ദേഹം കണ്ട സ്വപ്നം നബി ﷺ യോട് വിവരിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:
خَيْراً رَأَيْتَ، وَخَيْراً يَكُونُ
"താങ്കൾ നല്ലതാണ് കണ്ടത്, നല്ലതുതന്നെ ഭവിക്കും (ഭവിക്കട്ടേ )." മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്:
خَيْرٌ تَلْقَاهُ وَشَرٌّ تُوَقَّاهُ، وَخَيْرٌ لَنَا وَشَرٌّ عَلَى أَعْدَائِنَا، وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
"താങ്കൾക്ക് നന്മ കൈവരട്ടേ
.തിന്മയിൽ നിന്ന് സംരക്ഷിക്കപ്പെടട്ടേ. അത് നമുക്ക് നന്മയും നമ്മുടെ ശത്രുക്കൾക്ക് തിന്മയുമാകട്ടേ. സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും."
Comments
Post a Comment