ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن
ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن
വീഡിയോ പ്ലേ ലിസ്റ്റ്
https://www.youtube.com/playlist?list=PLf1c4fdPOOYCtSsK5l0qCkMyovupr3wj1
1️⃣
അൽ ഫാതിഹ:
(الفاتحة 1-7)
*بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ*
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
*ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ*
സ്തുതി മുഴുവനും ലോകരക്ഷിതാവായ അല്ലാഹുവിന്നാകുന്നു
*ٱلرَّحْمَٰنِ ٱلرَّحِيمِ*
പരമകാരുണികനും കരുണാനിധിയുമായുള്ളവൻ
*مَٰلِكِ يَوْمِ ٱلدِّينِ*
പ്രതിഫല ദിവസത്തിന്റെ
ഉടമസ്ഥന്‍
*إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ*
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു
*ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ*
നേരായ പാതയിലേക്ക് നീ ഞങ്ങളെ വഴി നടത്തേണമേ
*صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ*
(അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍ -കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ വരുടെ പാതയിൽ
2️⃣
*سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ*(البقرة 32)
നീ മഹാ പരിശുദ്ധൻ! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല. നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍'.
3️⃣
*أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ*(البقرة 67)
ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.
4️⃣
*رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ*
ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ സൽകര്‍മ്മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമായുള്ളവന്‍
*وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ*
ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
(سورة البقرة، الآية:
128& 127)
5️⃣
വിപത്തുകൾ ബാധിക്കുമ്പോൾ :
*إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ*(البقرة 156)
ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു.
6️⃣
*رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ*(البقرة 201)
'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ, പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ
7️⃣
*رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرًا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*(البقرة 205)
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!'
8️⃣
*ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ*(البقرة 255)
അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും എല്ലാം. ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്?! [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും.
9️⃣
*أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ*(البقرة 259)
അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് ഞാൻ അറിയുന്നു.
1️⃣0️⃣
*وَٱللَّهُ يُضَٰعِفُ لِمَن يَشَآءُۗ وَٱللَّهُ وَٰسِعٌ عَلِيمٌ*(البقرة 262)
അല്ലാഹു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി കൊടുക്കുന്നു. അല്ലാഹു വിശാലനും എല്ലാം അറിയുന്നവനുമാകുന്നു.
1️⃣1️⃣
*وَٱللَّهُ غَنِىٌّ حَلِيمٌ*(البقرة 263)
അല്ലാഹു പരാശ്രയം വേണ്ടാത്ത ധന്യനും സഹനശീലനുമാണ്.
1️⃣2️⃣
*وَٱللَّهُ لَا يَهۡدِى ٱلۡقَوۡمَ ٱلۡكَٰفِرِينَ*(البقرة 264)
അല്ലാഹു സത്യനിഷേധികളെ സന്‍മാര്‍ഗ്ഗത്തിലാക്കുകയില്ല.
1️⃣3️⃣
*سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*(البقرة 285)
ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെ പൊറുക്കല്‍- അതാണ് ഞങ്ങള്‍ തേടുന്നത്. ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കത്രെ മടക്കവും.
1️⃣4️⃣
*رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِريْن*,(البقرة 286)
'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് കെൽപ്പില്ലാത്തത് ഞങ്ങളെ ക്കൊണ്ട് നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, സത്യനിഷേധികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ!
1️⃣5️⃣
*رَبَّنَا لَا تُزِغۡ قُلُوبَنَا بَعۡدَ إِذۡ هَدَيۡتَنَا وَهَبۡ لَنَا مِن لَّدُنكَ رَحۡمَةًۚ إِنَّكَ أَنتَ ٱلۡوَهَّابُ*(آل عمران 8)
ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയ ശേഷം (വീണ്ടും) ഞങ്ങളുടെ ഹൃദയങ്ങളെ നീ തെറ്റിക്കരുതേ! ഞങ്ങള്‍ക്ക് നിന്‍റെ അടുക്കല്‍ നിന്ന് നീ കാരുണ്യം പ്രദാനം ചെയ്യുകയും വേണമേ, നിശ്ചയമായും, നീ തന്നെയാണ് വളരെ പ്രദാനം ചെയ്യുന്നവന്‍.
1️⃣6️⃣
*رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوۡمٍ لَّا رَيۡبَ فِيهِۚ إِنَّ ٱللَّهَ لَا يُخۡلِفُ ٱلۡمِيعَادَ*( آل عمران 9)
ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ, യാതൊരു സന്ദേഹവുമില്ലാത്തതായ ഒരു ദിവസത്തേക്ക് മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുന്നവനാകുന്നു. നിശ്ചയമായും അല്ലാഹു വാഗ്ദത്ത നിശ്ചയത്തിന് എതിര് പ്രവര്‍ത്തിക്കുകയില്ല.
1️⃣7️⃣
*رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ*
ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന് കാത്തുതരുകയും ചെയ്യേണമേ!'،(3 : 16 آل عمران)
1️⃣8️⃣
*ٱللَّهُمَّ مَٰلِكَ ٱلۡمُلۡكِ تُؤۡتِى ٱلۡمُلۡكَ مَن تَشَآءُ وَتَنزِعُ ٱلۡمُلۡكَ مِمَّن تَشَآءُ وَتُعِزُّ مَن تَشَآءُ وَتُذِلُّ مَن تَشَآءُۖ بِيَدِكَ ٱلۡخَيۡرُۖ إِنَّكَ عَلَىٰ كُلِّ شَيۡءٍ قَدِيرٌ*
അല്ലാഹുവേ, രാജാധിപത്യത്തിന്‍റെ ഉടമസ്ഥനേ! നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ രാജാധിപത്യം കൊടുക്കുന്നു; നീ ഉദ്ദേശിക്കുന്നവരില്‍ നിന്നു നീ രാജാധിപത്യം നീക്കിക്കളയുകയും ചെയ്യുന്നു; നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപത്തിലാക്കുകയും, നീ ഉദ്ദേശിക്കുന്നവരെ നീ നിന്ദ്യതയിലാക്കുകയും ചെയ്യുന്നു. നിന്‍റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
*تُولِجُ ٱلَّيۡلَ فِى ٱلنَّهَارِ وَتُولِجُ ٱلنَّهَارَ فِى ٱلَّيۡلِۖ وَتُخۡرِجُ ٱلۡحَىَّ مِنَ ٱلۡمَيِّتِ وَتُخۡرِجُ ٱلۡمَيِّتَ مِنَ ٱلْحَىِّۖ وَتَرۡزُقُ مَن تَشَآءُ بِغَيۡرِ حِسَابٍ*
നീ രാത്രിയെ പകലില്‍ കടത്തുകയും, പകലിനെ രാത്രിയില്‍ കടത്തുകയും ചെയ്യുന്നു; നീ ജീവിയെ നിര്‍ജ്ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും, നിര്‍ജ്ജീവിയെ ജീവിയില്‍ നിന്ന് പുറത്തു വരുത്തുകയും ചെയ്യുന്നു; നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ കണക്കില്ലാതെ നല്‍കുകയും ചെയ്യുന്നു.
(آل عمران 26 & 27)
1️⃣9️⃣
*رَبِّ هَبۡ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةًۖ إِنَّكَ سَمِيعُ ٱلدُّعَآءِ*( آل عمران 38)
റബ്ബേ, എനിക്ക് നിന്‍റെ പക്കല്‍ നിന്ന് ഒരു വിശിഷ്ട സന്തതിയെ പ്രദാനം ചെയ്യണേ, നിശ്ചയമായും, നീ പ്രാര്‍ത്ഥന കേൾക്കുന്നവനാകുന്നു.
2️⃣0️⃣
*رَبَّنَآ ءَامَنَّا بِمَآ أَنزَلۡتَ وَٱتَّبَعۡنَا ٱلرَّسُولَ فَٱكۡتُبۡنَا مَعَ ٱلشَّٰهِدِينَ*
(آل عمران 53)
ഞങ്ങളുടെ റബ്ബേ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ഞങ്ങള്‍ റസൂലിനെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍, നീ ഞങ്ങളെ സാക്ഷ്യം വഹിച്ചവരോടൊപ്പം രേഖപ്പെടുത്തേണമേ!'
2️⃣1️⃣
*ءَامَنَّا بِٱللَّهِ وَمَآ أُنزِلَ عَلَيۡنَا وَمَآ أُنزِلَ عَلَىٰٓ إِبۡرَٰهِيمَ وَإِسۡمَٰعِيلَ وَإِسۡحَٰقَ وَيَعۡقُوبَ وَٱلۡأَسۡبَاطِ وَمَآ أُوتِىَ مُوسَىٰ وَعِيسَىٰ وَٱلنَّبِيُّونَ مِن رَّبِّهِمۡ لَا نُفَرِّقُ بَيۡنَ أَحَدٍ مِّنۡهُمۡ وَنَحۡنُ لَهُۥ مُسۡلِمُونَ*(آل عمران 84)
ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു; (മാത്രമല്ല) ഇബ്‌റാഹീമിന്‍റെയും, ഇസ്മാഈലിന്‍റെയും, ഇസ്ഹാഖിന്‍റെയും, യഅ്ഖൂബിന്‍റെയും, 'സിബ്ത്ത്വ്' [സന്തതി]കളുടെയും മേല്‍ ഇറക്കപ്പെട്ടിട്ടുള്ളതിലും, മൂസാക്കും, ഈസാക്കും, (മറ്റു) നബിമാര്‍ക്കും തങ്ങളുടെ റബ്ബിങ്കല്‍നിന്ന് നല്‍കപ്പെട്ടിട്ടുള്ളതിലും (വിശ്വസിച്ചിരിക്കുന്നു). (അതെ) അവരില്‍ ഒരാളുടെ ഇടക്കും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല; ഞങ്ങളാവട്ടെ, അവന് [അല്ലാഹുവിന് കീഴൊതുങ്ങിയ] മുസ്‌ലിംകളുമാകുന്നു.
2️⃣2️⃣
*رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِىٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*(آل عمران 147)
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ പതറാതെ ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങൾക്കെതിരെ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
2️⃣3️⃣
*حَسۡبُنَا ٱللَّهُ وَنِعۡمَ ٱلۡوَكِيلُ*(آل عمران 173)
നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍!'
2️⃣4️⃣
(آل عمران- 191-194)
*رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ*
ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
*رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ*
ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.
*رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ*
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
*رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ*
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച
2️⃣5️⃣
( അക്രമികളുടെ നാട്ടിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രാർഥന )
*رَبَّنَآ أَخۡرِجۡنَا مِنۡ هَٰذِهِ ٱلۡقَرۡيَةِ ٱلظَّالِمِ أَهۡلُهَا وَٱجۡعَل لَّنَا مِن لَّدُنكَ وَلِيًّا وَٱجۡعَل لَّنَا مِن لَّدُنكَ نَصِيرًا*(النساء 75 )
ഞങ്ങളുടെ റബ്ബേ, ആള്‍ക്കാര്‍ അക്രമികളായുള്ള ഈ രാജ്യത്തില്‍ നിന്ന് ഞങ്ങളെ നീ പുറപ്പെടുവിച്ചു ( മോചിപ്പിച്ചു ) തരേണമേ! നിന്‍റെ വകയായി , ഞങ്ങള്‍ക്ക് ഒരു രക്ഷാകര്‍ത്താവിനെ ഏര്‍പ്പെടുത്തിത്തരുകയും വേണമേ! നിന്‍റെ വകയായി ഞങ്ങള്‍ക്ക് ഒരു സഹായകനെ ഏര്‍പ്പെടുത്തിത്തരുകയും ചെയ്യേണമേ!'
25A
وَلِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٖ مُّحِيطٗا(النساء 126
അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (ഒക്കെ) അല്ലാഹു എല്ലാ കാര്യത്തെയും വലയം ചെയ്ത [പൂര്‍ണമായി അറിയുന്ന]വനാകുന്നു.
2️⃣6️⃣
*وَلِلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۚ وَكَفَىٰ بِٱللَّهِ وَكِيلًا*(النساء 132)
അല്ലാഹുവിനുളളതാണ് ആകാശങ്ങളിലുളളതും, ഭൂമിയിലുള്ളതും (എല്ലാം). കൈകാര്യം ഏറ്റെടുക്കുന്നതിനായി അല്ലാഹു തന്നെ മതി. !
26 A
*إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِينَ*( من المائدة 27)
തഖ്വ പാലിക്കുന്ന [ഭയഭക്തിയുള്ള] വരില്‍നിന്നേ അല്ലാഹു സ്വീകരിക്കൂ.
26 B
* *إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ* مد(من المائدة 28
നിശ്ചയമായും ഞാന്‍, ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു.
2️⃣7️⃣
*رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ* (المائدة 83)
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍,നീ ഞങ്ങളെ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം രേഖപ്പെടുത്തണേ!
2️⃣7️⃣
*لِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا فِيهِنَّۚ وَهُوَ عَلَىٰ كُلِّ شَىۡءٍ قَدِيرٌۢ*(المائدة 120)
അല്ലാഹുവിനാണ് ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും രാജത്വം. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു.
2️⃣8️⃣
*وَهُوَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ وَيَوۡمَ يَقُولُ كُن فَيَكُونُۚ قَوۡلُهُ ٱلۡحَقُّۚ وَلَهُ ٱلۡمُلۡكُ يَوۡمَ يُنفَخُ فِى ٱلصُّورِۚ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۚ وَهُوَ ٱلۡحَكِيمُ ٱلۡخَبِيرُ*(الأنعام 73)
അവന്‍ ( അല്ലാഹു ) തന്നെയാണ് ആകാശങ്ങളെയും, ഭൂമിയെയും യഥാര്‍ത്ഥ(മുറ) പ്രകാരം സൃഷ്‌ടിച്ചവനും. അവന്‍ (ഏതൊന്നിനെക്കുറിച്ചും) `ഉണ്ടാകുക' എന്ന് പറയുന്ന ദിവസം അതുണ്ടാകുന്നു. അവന്‍റെ വാക്ക് യഥാര്‍ത്ഥമത്രെ. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം രാജാധിപത്യവും അവനുതന്നെ. അദൃശ്യവും, ദൃശ്യവും അറിയുന്നവനാണ് (അവന്‍), അവനത്രെ, അഗാധജ്ഞനും, സൂക്ഷ്‌മജ്ഞനുമായുള്ളവന്‍.
2️⃣9️⃣
*إِنِّى وَجَّهۡتُ وَجۡهِىَ لِلَّذِى فَطَرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ حَنِيفًاۖ وَمَآ أَنَا۠ مِنَ ٱلۡمُشۡرِكِينَ*(الأنعام 79)
ഞാന്‍, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനിലേക്ക് ഋജുമാനസനായിക്കൊണ്ട് എന്‍റെ മുഖം (ഇതാ) തിരിച്ചിരിക്കുന്നു. ഞാന്‍ `മുശ്‌രിക്കുകളില്‍' [പങ്കുചേര്‍ക്കുന്നവരില്‍] പെട്ടവനല്ല താനും.
3️⃣0️⃣
*لَآ إِلَٰهَ إِلَّا هُوَۖ خَٰلِقُ كُلِّ شَىۡءٍ فَٱعۡبُدُوهُۚ وَهُوَ عَلَىٰ كُلِّ شَىۡءٍ وَكِيلٌ*
അവൻ ( അല്ലാഹു) ആരാധ്യനേ ഇല്ല. എല്ലാ വസ്‌തുക്കളുടെയും സ്രഷ്‌ടാവാകുന്നു (അവന്‍). ആകയാല്‍ നിങ്ങള്‍ അവനെ ആരാധിക്കുവിന്‍. അവന്‍ എല്ലാ വസ്‌തുക്കളുടെ മേലും കൈകാര്യം ഏറ്റെടുത്തവനുമാകുന്നു.
*لَّا تُدۡرِكُهُ ٱلۡأَبۡصَٰرُ وَهُوَ يُدۡرِكُ ٱلۡأَبۡصَٰرَۖ وَهُوَ ٱللَّطِيفُ ٱلۡخَبِيرُ*
അവനെ ദൃഷ്‌ടികള്‍ കണ്ടെത്തുകയില്ല; അവനാകട്ടെ, ദൃഷ്‌ടികളെ കണ്ടെത്തുകയും ചെയ്യുന്നു. അവന്‍, സസൂക്ഷ്‌മനായുള്ളവനത്രെ; സൂക്ഷ്‌മജ്ഞാനിയത്രെ.
(الأنعام 102 & 103)
3️⃣1️⃣
*رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ*(اعراف 23)
ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്ക് പൊറുത്തു തരുകയും, ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്‌തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടവരായിത്തീരുകതന്നെ ചെയ്യും!'
3️⃣2️⃣
*ٱلۡحَمۡدُ لِلَّهِ ٱلَّذِى هَدَىٰنَا لِهَٰذَا وَمَا كُنَّا لِنَهۡتَدِىَ لَوۡلَآ أَنۡ هَدَىٰنَا ٱللَّهُۖ*(اعراف 43)
ഞങ്ങളെ ഇതിലേക്ക് ( സൻമാർഗ്ഗത്തിലേക്ക് ) വഴി ചേര്‍ത്തു തന്നവനായ അല്ലാഹുവിന് (സര്‍വ്വ) സ്‌തുതിയും!- അല്ലാഹു ഞങ്ങളെ വഴിചേര്‍ത്തു തന്നിട്ടില്ലായിരുന്നുവെങ്കില്‍, ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുമായിരുന്നില്ല
3️⃣3️⃣
*رَبَّنَا لَا تَجۡعَلۡنَا مَعَ ٱلۡقَوۡمِ ٱلظَّٰلِمِينَ*(الأعراف 47)
ഞങ്ങളുടെ റബ്ബേ, ഞങ്ങളെ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിൽ പെടുത്തരുതേ .
3️⃣4️⃣
*وَسِعَ رَبُّنَا كُلَّ شَىۡءٍ عِلۡمًاۚ عَلَى ٱللَّهِ تَوَكَّلۡنَاۚ رَبَّنَا ٱفۡتَحۡ بَيۡنَنَا وَبَيۡنَ قَوۡمِنَا بِٱلۡحَقِّ وَأَنتَ خَيۡرُ ٱلۡفَٰتِحِينَ*،( الأعراف 89)
ഞങ്ങളുടെ റബ്ബ് അറിവുകൊണ്ട് എല്ലാ വസ്‌തുവിനും വിശാലമായിരിക്കുന്നു. [എല്ലാം അവന്‍റെ അറിവില്‍ ഉള്‍പെടുന്നു]. അല്ലാഹുവിന്‍റെ മേൽ ഞങ്ങൾ എല്ലാം ഭരമേല്‍പിച്ചിരിക്കുന്നു. `ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കും, ഞങ്ങളുടെ ജനങ്ങള്‍ക്കുമിടയില്‍ യഥാര്‍ത്ഥപ്രകാരം നീ (തീരുമാനം വരുത്തി) തുറവി നല്‍കേണമേ! നീ തുറവി നല്‍കുന്നവരിൽ ഏറ്റവും ഉത്തമനാകുന്നു
3️⃣5️⃣
*رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرًا وَتَوَفَّنَا مُسۡلِمِينَ*(الأعراف 126)
ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ഒഴിച്ചു തരേണമേ! ഞങ്ങളെ `മുസ്‌ലിം'കളായിക്കൊണ്ട് മരിപ്പിക്കുകയും ചെയ്യേണമേ!'
3️⃣6️⃣
( رَبِّ)
سُبۡحَٰنَكَ تُبۡتُ إِلَيۡكَ وَأَنَا۠ أَوَّلُ ٱلۡمُؤۡمِنِين
(എൻ്റെ റബ്ബേ ),നീ മഹാ പരിശുദ്ധന്‍ [നിനക്ക് സ്‌തോത്രം]. ഞാന്‍ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങി; ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമത്തേവനുമാകുന്നു.
[സൂറത്തുൽ അഅറാഫ് ആയത്ത് 143 ൻ്റെ ആശയത്തിൽ നിന്ന് എടുത്തത് ]
مقتبس من سورة الأعراف الآية: 143)
3️⃣7️⃣
*لَئِن لَّمۡ يَرۡحَمۡنَا رَبُّنَا وَيَغۡفِرۡ لَنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ*(الأعراف 149)
തീര്‍ച്ചയായും നമ്മുടെ റബ്ബ് നമ്മോട് കരുണ കാണിക്കുകയും, നമുക്ക് പൊറുത്തു തരുകയും ചെയ്‌തില്ലെങ്കില്‍ നാം നഷ്‌ടക്കാരില്‍പെട്ടവരായിത്തീരുകതന്നെ ചെയ്യും.
3️⃣8️⃣
*رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا وَأَدۡخِلۡنَا فِى رَحۡمَتِكَۖ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ*
റബ്ബേ ! ഞങ്ങൾക്കും, ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തു തരുകയും നിന്‍റെ കാരുണ്യത്തില്‍ ഞങ്ങളെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ ! നീയാകട്ടെ, കരുണ ചെയ്യുന്നവരില്‍ ഏറ്റവും കരുണയുളളവനുമാകുന്നു.
[സൂറത്ത് അൽ അഅറാഫ് ആയത്ത് 151 - ൻ്റെ ആശയത്തിൽ നിന്ന് എടുത്തത് ]
مقتبس من سورة الأعراف، الآية: 151)
3️⃣9️⃣
*اللَّهُمَّ {أَنْتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الْغَافِرِينَ وَٱكۡتُبۡ لَنَا فِى هَٰذِهِ ٱلدُّنۡيَا حَسَنَةً وَفِى ٱلۡأٓخِرَةِ إِنَّا هُدۡنَآ إِلَيۡكَۚ}*
നീ ഞങ്ങളുടെ കൈകാര്യകര്‍ത്താവത്രെ. അതിനാല്‍, ഞങ്ങള്‍ക്ക് നീ പൊറുത്തുതരുകയും, ഞങ്ങളോട് കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരില്‍ വെച്ച് ഉത്തമനുമാകുന്നു.ഈ ഐഹിക ലോകത്ത് ഞങ്ങള്‍ക്ക് നീ നന്മ നിശ്ചയിച്ച് രേഖപ്പെടുത്തേണമേ. പരലോകത്തിലും (രേഖപ്പെടുത്തേണമേ)! (നിശ്ചയമായും, ഞങ്ങള്‍ നിന്നിലേക്ക് (ഖേദിച്ചു) മടങ്ങിയിരിക്കുന്നു.
[സൂറത്ത് അൽ അഅറാഫ് ആയത്ത് 155 -156 ൻ്റെ ആശയത്തിൽ നിന്ന് എടുത്തത് ]
مقتبس من سورة الأعراف، 155 & 156
4️⃣0️⃣
*لن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوۡلَىٰنَاۚ* (التوبة 51)
ഞങ്ങള്‍ക്ക് അല്ലാഹു (നിശ്ചയിച്ച്) രേഖപ്പെടുത്തിയതല്ലാതെ ഒന്നും ഞങ്ങളെ ബാധിക്കുകയില്ല തന്നെ. അവന്‍ ഞങ്ങളുടെ യജമാനനാകുന്നു.
4️⃣1️⃣
*إِنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يُحۡىِۦ وَيُمِيتُۚ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ*(التوبة 116)
നിശ്ചയമായും അല്ലാഹു, അവന്നുള്ളതാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാധികാരം. അവന്‍ ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് ഒരു കൈകാര്യ കര്‍ത്താവാകട്ടെ, സഹായകനാകട്ടെ ഇല്ലതാനും.
4️⃣2️⃣
*حَسۡبِىَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ عَلَيۡهِ تَوَكَّلۡتُۖ وَهُوَ رَبُّ ٱلۡعَرۡشِ ٱلۡعَظِيمِ*(التوبة 129)
എനിക്ക് അല്ലാഹു മതി! അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്‍റെ മേല്‍ തന്നെ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവന്‍ മഹത്തായ `അര്‍ശി`ൻ്റെ റബ്ബാകുന്നു.
4️⃣3️⃣
*عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةً لِّلۡقَوۡمِ ٱلظَّٰلِمِينَ*
ഞങ്ങള്‍ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അക്രമികളായ ജനങ്ങള്‍ക്ക് നീ ഞങ്ങളെ പരീക്ഷണമാക്കരുതേ.
*وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ*
നിന്‍റെ കാരുണ്യംകൊണ്ട് സത്യനിഷേധികളായ ജനങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.
(يونس 85 & 86)
4️⃣4️⃣
ഇസ്ലാമിൻ്റെ ശത്രുക്കൾക്കെതിരെയുള്ള പ്രാർഥന
*رَبَّنَا ٱطۡمِسۡ عَلَىٰٓ أَمۡوَٰلِهِمۡ وَٱشۡدُدۡ عَلَىٰ قُلُوبِهِمۡ*(يونس 88)
ഞങ്ങളുടെ റബ്ബേ! അവരുടെ (ഇസ്ലാമിൻ്റെ ശത്രുക്കളുടെ) സ്വത്തുക്കളെ നീ തുടച്ചു നീക്കണേ! അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ.
4️⃣5️⃣
*إِنَّ رَبِّى لَغَفُورٌ رَّحِيمٌ*(هود 41)
നിശ്ചയമായും എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണ്.
4️⃣6️⃣
(رَبِّ)
إِنَّ وَعۡدَكَ ٱلۡحَقُّ وَأَنتَ أَحۡكَمُ ٱلۡحَٰكِمِينَ
എന്‍റെ റബ്ബേ, നിശ്ചയമായും നിന്‍റെ വാഗ്ദാനം യഥാര്‍ത്ഥ മായുള്ളതുമാണു. നീയാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റം വലിയ വിധികര്‍ത്താവുമാകുന്നു.
[സൂറത്ത് ഹൂദ് ആയത്ത് 45-ൻ്റെ ആശയത്തിൽ നിന്ന് എടുത്തത് ]
مقتبس من سورة هود آية 45)
4️⃣7️⃣
*رَبِّ إِنِّىٓ أَعُوذُ بِكَ أَنۡ أَسۡئَلَكَ مَا لَيۡسَ لِى بِهِۦ عِلۡمٌۖ وَإِلَّا تَغۡفِرۡ لِى وَتَرۡحَمۡنِىٓ أَكُن مِّنَ ٱلۡخَٰسِرِينَ*(هود 47)
എന്‍റെ റബ്ബേ, എനിക്കു അറിവില്ലാത്ത കാര്യം സംബന്ധിച്ചു നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു ഞാന്‍ നിന്നോടു ശരണം തേടുന്നു. എനിക്കു നീ പൊറുത്തുതരുകയും, എന്നോടു നീ കരുണ ചെയ്യുകയും ചെയ്യാത്തപക്ഷം, ഞാന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും.
4️⃣8️⃣
*إِنۡ أُرِيدُ إِلَّا ٱلۡإِصۡلَٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِيقِىٓ إِلَّا بِٱللَّهِۚ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ*(هود 88)
എനിക്കു സാധ്യമായത്ര നന്‍മ വരുത്തുകയല്ലാതെ (മറ്റൊന്നും) ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്‍റെ 'തൗഫീഖ്, [പ്രവര്‍ത്തനവിജയം] അല്ലാഹു മൂലമല്ലാതെ ഇല്ലതാനും. അവന്‍റെ മേല്‍ ഞാന്‍ കാര്യം ഭരമേല്‍പിച്ചിരിക്കുന്നു; അവങ്കലേക്കുതന്നെ ഞാന്‍ മനസ്സുമടങ്ങി വിനയപ്പെടുകയും ചെയ്യുന്നു.
4️⃣9️⃣
*إِنَّ رَبِّى رَحِيمٌ وَدُودٌ*(هود 90)
നിശ്ചയമായും, എന്‍റെ റബ്ബ് കരുണാനിധിയും, വളരെ സ്നേഹമുള്ളവനുമാകുന്നു.
5️⃣0️⃣
*يا {فَاطِرَ السَّمَوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ}*(يوسف 101)
ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവേ! നീ, ഇഹത്തിലും, പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. എന്നെ നീ മുസ്ലിമായി മരിപ്പിക്കേണമേ , എന്നെ സജ്ജനങ്ങളില്‍ ചേര്‍ക്കുകയും ചെയ്യേണമേ.
5️⃣1️⃣
*ٱللَّهُ يَعۡلَمُ مَا تَحۡمِلُ كُلُّ أُنثَىٰ وَمَا تَغِيضُ ٱلۡأَرۡحَامُ وَمَا تَزۡدَادُۖ وَكُلُّ شَىۡءٍ عِندَهُۥ بِمِقۡدَارٍ*
എല്ലാ ഓരോ പെണ്ണും ഗര്‍ഭം ധരിക്കുന്നത് അല്ലാഹു അറിയുന്നു; ഗര്‍ഭാശയങ്ങള്‍ കുറവു വരുത്തുന്നതും. അവക്ക് വര്‍ദ്ധനവ് വരുന്നതും അറിയുന്നു. എല്ലാ കാര്യവും അവന്റെ അടുക്കല്‍ ഒരു തോതനുസരിച്ചാകുന്നു.
*عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡكَبِيرُ ٱلۡمُتَعَالِ*
അവൻ അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ്; മഹാനാണ്; അത്യുന്നതനായുള്ളവനാണ്.
(الرعد 8&9)
5️⃣2️⃣
*يُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ*(الرعد 13)
അവനെ (അല്ലാഹുവിനെ ) സ്തുതിച്ചുകൊണ്ട് ഇടി 'തസ്ബീഹു' നടത്തുകയും ചെയ്യുന്നു; അവനെക്കുറിച്ചുള്ള ഭയം നിമിത്തം മലക്കുകളും തസ്ബീഹ് നടത്തുന്നു. ഇടിത്തീകളെയും അവന്‍ അയക്കുന്നു; എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അവയെ ബാധിപ്പിക്കുന്നു
5️⃣3️⃣
*لِلَّهِ يَسۡجُدُ مَن فِى ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعًا وَكَرۡهًا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩*(الرعد 15)
ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ സ്വമനസ്സാലെയും, വെറുപ്പോടെയും അല്ലാഹുവിന് തന്നെ 'സുജൂദ്' ചെയ്യുന്നു; രാവിലെയും, വൈകുന്നേരങ്ങളിലും അവരുടെ നിഴലുകളും സുജൂദ് ചെയ്യുന്നു.
5️⃣4️⃣
*هُوَ رَبِّى لَآ إِلَٰهَ إِلَّا هُوَ عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ مَتَابِ*(الرعد 30)
അവന്‍ എന്റെ റബ്ബാകുന്നു; അവനല്ലാതെ ഒരു ആരാധ്യനേ ഇല്ല; അവന്റെ മേലത്രെ ഞാന്‍ ഭരമേല്പിച്ചിരിക്കുന്നത്; അവനിലേക്കുതന്നെയാണ് എന്റെ പശ്ചാത്തപിച്ച് മടക്കവും.
5️⃣5️⃣
*رَبِّ ٱجۡعَلۡ هَٰذَا ٱلۡبَلَدَ ءَامِنًا وَٱجۡنُبۡنِى وَبَنِىَّ أَن نَّعۡبُدَ ٱلۡأَصۡنَامَ*(ابراهيم 35)
എന്റെ റബ്ബേ, ഈ രാജ്യത്തെ നീ നിര്‍ഭയമായതാക്കേണമേ! എന്നെയും, എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ നിന്ന് അകറ്റുകയും ചെയ്യേണമേ!'
5️⃣6️⃣
*رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِى وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَىۡءٍ فِى ٱلۡأَرۡضِ وَلَا فِى ٱلسَّمَآءِ*(ابراهيم 38)
ഞങ്ങളുടെ റബ്ബേ, നിശ്ചയമായും ഞങ്ങള്‍ മറച്ചുവെക്കുന്നതിനെയും, ഞങ്ങള്‍ പരസ്യമാക്കുന്നതിനെയും, നീ അറിയുന്നു. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ യാതൊന്നും അല്ലാഹുവിങ്കല്‍ മറഞ്ഞുപോകുകയില്ലതാനും.
5️⃣7️⃣
*رَبِّ ٱجۡعَلۡنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِىۚ رَبَّنَا وَتَقَبَّلۡ دُعَآءِ*(ابراهيم 40)
എന്റെ റബ്ബേ, എന്നെ നീ നമസ്കാരം നിലനിറുത്തുന്നവനാക്കേണമേ! എന്റെ സന്തതികളില്‍ നിന്നും നമസ്കാരം നിലനിറുത്തുന്നവരെ ഏര്‍പ്പെടുത്തേണമേ! ഞങ്ങളുടെ റബ്ബേ! എന്റെ പ്രാര്‍ത്ഥന സ്വീകരിക്കുകയും വേണമേ!'
5️⃣8️⃣
*رَبَّنَا ٱغۡفِرۡ لِى وَلِوَٰلِدَىَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ*(ابراهيم 41)
ഞങ്ങളുടെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്‍ക്കും, സത്യവിശ്വാസികള്‍ക്കും വിചാരണ നിലവില്‍ വരുന്ന ദിവസം നീ പൊറുത്തു തരേണമേ!
5️⃣9️⃣
*وَلِلَّهِ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَآ أَمۡرُ ٱلسَّاعَةِ إِلَّا كَلَمۡحِ ٱلۡبَصَرِ أَوۡ هُوَ أَقۡرَبُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ*(النحل 77)
അല്ലാഹുവിന്നത്രെ, ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യ ജ്ഞാനമുള്ളത്. അന്ത്യസമയത്തിന്‍റെ കാര്യം, കണ്ണിമവെട്ടുന്നത് പോലെ വേഗത്തിൽ അല്ലാതെ ഇല്ല; അഥവാ അത് അതിനെക്കാൾ അടുപ്പം/വേഗത ഉള്ളതായിരിക്കും. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.
6️⃣0️⃣
*أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم*
ആട്ടിയോടിക്കപ്പെട്ട ശൈത്വാനിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു ( സൂറത്തുന്നഹ്ൽ 98- ആം ആയത്തിൻ്റെ ആശയത്തിൽ നിന്ന് . ഹദീസിലും വന്നിട്ടുണ്ട്.
6️⃣1️⃣
*إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ*(النحل 128)
നിശ്ചയമായും അല്ലാഹു, സൂക്ഷ്മത പാലിച്ചവരോടും നിഷ്കളങ്കമായി സുകൃതം പ്രവര്‍ത്തിക്കുന്നവരോടും കൂടെയാകുന്നു.
6️⃣2️⃣
*ربِّ ٱرۡحَمۡهُمَا كَمَا رَبَّيَانِى صَغِيرًا*(من الإسراء 24)
റബ്ബേ! അവര്‍ രണ്ടാളും ( മാതാപിതാക്കൾ ) എന്നെ ചെറുപ്പത്തില്‍ പരിപാലിച്ചു വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ.
6️⃣3️⃣
*ربِّ أَدۡخِلۡنِى مُدۡخَلَ صِدۡقٍ وَأَخۡرِجۡنِى مُخۡرَجَ صِدۡقٍ وَٱجۡعَل لِّى مِن لَّدُنكَ سُلۡطَٰنًا نَّصِيرًا*(الإسراء 80)
എന്റെ റബ്ബേ, എന്നെ നീ സത്യത്തിന്റെതായ പ്രവേശനം പ്രവേശിപ്പിക്കുകയും, സത്യത്തിന്റേതായ പുറപ്പാടു പുറപ്പെടുവിക്കുകയും ചെയ്യേണമേ. നിന്റെ പക്കല്‍നിന്നു എനിക്കു സഹായകമായ ശക്തിയും നീ ഏര്‍പ്പെടുത്തിത്തരേണമേ.
6️⃣4️⃣
*سُبۡحَٰنَ رَبِّنَآ إِن كَانَ وَعۡدُ رَبِّنَا لَمَفۡعُولًا*(من الإسراء 108)
ഞങ്ങളുടെ റബ്ബ് മഹാ പരിശുദ്ധന്‍! [അവനെ ഞങ്ങള്‍ വാഴ്‌ത്തുന്നു.] നിശ്ചയമായും, ഞങ്ങളുടെ റബ്ബിന്റെ വാഗ്‌ദാനം പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നത് തന്നെയാകുന്നു
6️⃣5️⃣
*الۡحَمۡدُ لِلَّهِ ٱلَّذِى لَمۡ يَتَّخِذۡ وَلَدًا وَلَمۡ يَكُن لَّهُۥ شَرِيكٌ فِى ٱلۡمُلۡكِ وَلَمۡ يَكُن لَّهُۥ وَلِىٌّ مِّنَ ٱلذُّلِّۖ* (من الإسراء 111)
ഒരു സന്താനത്തെയും സ്വീകരിച്ചിട്ടില്ലാത്ത, രാജാധികാരത്തില്‍ ഒരു പങ്കാളിയും ഇല്ലാത്ത, ദൗര്‍ബ്ബല്യം നിമിത്തം ഒരു ബന്ധുവും / സഹായിയും ആവശ്യമില്ലാത്ത അല്ലാഹുവിന്നാണ് സർവ്വ സ്‌തുതിയും.
6️⃣6️⃣
( അൽ കഹ്ഫ് 1 - 4 ആയത്തുകൾ )
*ٱلۡحَمۡدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبۡدِهِ ٱلۡكِتَٰبَ وَلَمۡ يَجۡعَل لَّهُۥ عِوَجَاۜ*
അല്ലാഹുവിന് സര്‍വ്വസ്തുതിയും! - തന്റെ അടിയാന്റെ മേല്‍ വേദഗ്രന്ഥം - അതിനു യാതൊരു വക്രതയും ഉണ്ടാക്കാത്ത [വരുത്താത്ത]നിലയില്‍ അവതരിപ്പിച്ചവനത്രെ അവൻ.
*قَيِّمًا لِّيُنذِرَ بَأۡسًا شَدِيدًا مِّن لَّدُنۡهُ وَيُبَشِّرَ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمۡ أَجۡرًا حَسَنًا*
അതായത്: ചൊവ്വായനിലയില്‍ ആക്കിയിരിക്കുന്നു; അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു അതവതരിപ്പിച്ചതു.
*مَّٰكِثِينَ فِيهِ أَبَدًا*
അവര്‍ അതിൽ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.
*وَيُنذِرَ ٱلَّذِينَ قَالُواْ ٱتَّخَذَ ٱللَّهُ وَلَدًا*
അല്ലാഹു സന്താനം സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ താക്കീതു ചെയ്യാന്‍ വേണ്ടിയുമാകുന്നു അവതരിപിച്ചതു.
6️⃣7️⃣
*رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةً وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدًا*(من الكهف 10)
ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കു നിന്റെ പക്കല്‍ നിന്നു കാരുണ്യം നല്‍കേണമേ! ഞങ്ങളുടെ കാര്യത്തില്‍ നീ ഞങ്ങള്‍ക്കു നേര്‍മ്മാര്‍ഗ്ഗം സജ്ജമാക്കിത്തരുകയും ചെയ്യേണമേ.
6️⃣8️⃣
*رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهًاۖ لَّقَدۡ قُلۡنَآ إِذًا شَطَطًا*(من الكهف 14)
ഞങ്ങളുടെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാകുന്നു; അവനു പുറമെ യാതൊരു ആരാധ്യനോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല; അങ്ങിനെയായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമം പറയുകയായിത്തീരും.
6️⃣9️⃣
*لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشۡرِكُ فِى حُكۡمِهِۦٓ أَحَدًا*(من الكهف 26)
ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത് ( അല്ലാഹുവിന് ). അവനെത്ര വലിയ കാഴ്ച്ചയുള്ളവന്‍! എത്ര വലിയ കേള്‍വിയുള്ളവന്‍! അവനല്ലാതെ, അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തില്‍ ആരെയും അവന്‍ പങ്ക് ചേര്‍ക്കുകയുമില്ല.
7️⃣0️⃣
*لَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا*
നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ - എന്‍റെ റബ്ബേ - ഞാന്‍ ദുര്‍ഭാഗ്യവാനാവുകയുണ്ടായിട്ടില്ല.
*هَبۡ لِى مِن لَّدُنكَ وَلِيًّا*
നിന്‍റെ പക്കല്‍നിന്നു ഒരു നല്ല ബന്ധുവെ എനിക്കു നീ ദാനം നല്‍കേണമേ.
(من مريم 4 & 5)
7️⃣1️⃣
*أَدۡعُواْ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا*(من مريم 48)
ഞാന്‍ എന്‍റെ റബ്ബിനോട് പ്രാർഥിക്കുന്നു. എന്‍റെ റബ്ബിനോട് പ്രാർഥിക്കുന്നതില്‍ ഞാന്‍ ദൗര്‍ഭാഗ്യവാനാകാതിരുന്നേക്കാം
7️⃣2️⃣
സൂറ ത്വാഹാ (5-8 ആയത്തുകളിൽ നിന്ന്) :
*ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ*
അർറഹ്മാൻ (
പരമകാരുണികൻ) 'അര്‍ശി'ല്‍ ( സിംഹാസനത്തിൽ ) ആരോഹണം ചെയ്തിരിക്കുന്നു.
*لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ*
അവന്റേതാണ്, ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും, അവ രണ്ടിനുമിടയിലുള്ളതും, മണ്ണിന്റെ അടിയിലുള്ളതും .
*إِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى*
നിശ്ചയമായും അവന്‍ രഹസ്യവും, അതിലും കൂടുതല്‍ ഗൂഢമായതും അറിയുന്നതാണ്
*ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ*
അല്ലാഹുവത്രെ (അവന്‍)! അവനല്ലാതെ ആരാധ്യനേ ഇല്ല. ഏറ്റവും നല്ല നാമങ്ങള്‍ അവന്നുണ്ട്.
7️⃣3️⃣
*{رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي، يَفْقَهُوا قَوْلِي}*
എന്റെ റബ്ബേ, എന്റെ നെഞ്ച് [ഹൃദയം] എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ.എന്റെ കാര്യം എനിക്കു എളുപ്പമാക്കിത്തരുകയും ചെയ്യേണമേ. എൻ്റെ സംസാരം അവർ (ജനങ്ങൾ )
ഗ്രഹിക്കുന്നതിനായി,എന്റെ നാവില്‍നിന്നും നീ കെട്ടഴിച്ചു തരികയും ചെയ്യേണമേ ( സംസാര സ്ഫുടത നൽകണേ )
(من طه 25 _ 28)
7️⃣4️⃣
*السَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ*
സന്‍മാര്‍ഗ്ഗത്തെ പിന്‍തുടര്‍ന്നവർക്ക് ( അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ) സമാധാനം ( ശാന്തി ) ഉണ്ടാവട്ടേ
)من طه 47)
7️⃣5️⃣
*تَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ-ربِّ زِدۡنِى عِلۡمًا*
യഥാര്‍ത്ഥ രാജാവായ അല്ലാഹു സര്‍വ്വോന്നതൻ തന്നെ - എൻ്റെ റബ്ബേ, നീ എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരേണമേ.
(من طه 114)
7️⃣6
*رَبِّى يَعۡلَمُ ٱلۡقَوۡلَ فِى ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ*(الأنبياء 4)
എന്റെ രക്ഷിതാവ് ആകാശത്തും ഭൂമിയിലും വച്ച് പറയുന്നതു അറിയുന്നു, അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
7️⃣7️⃣
*وَلَهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ*(الأنبياء 19 & 20)
ആകാശങ്ങളിലും ഭൂമിയിലും ഉള്ളത് എല്ലാം അവന്റേതാകുന്നു. അവന്റെ അടുക്കലുള്ളവര്‍, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അഹങ്കാരം നടിക്കുകയില്ല; ക്ഷീണിച്ചു കുഴങ്ങുകയുമില്ല;
*يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ*
അവര്‍, രാവും പകലും സ്തോത്ര കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു - അവര്‍ തളരുന്നില്ല.
7️⃣8️⃣
*وَهُوَ ٱلَّذِى خَلَقَ ٱلَّيۡلَ وَٱلنَّهَارَ وَٱلشَّمۡسَ وَٱلۡقَمَرَۖ كُلٌّ فِى فَلَكٍ يَسۡبَحُونَ*(الأنبياء)
രാവ്, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ പടച്ചുണ്ടാക്കിയവനത്രെ അവന്‍ (അല്ലാഹു). ഓരോന്നും, ഓരോ ഭ്രമണപഥത്തില്‍ നീന്തി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.
7️⃣9️⃣
*(يا رب)أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّٰحِمِينَ*( مقتبس من الأنبياء83)
എനിക്ക് കഷ്ടപ്പാടു / ഉപദ്രവം ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരില്‍വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമാണ്.
സൂറ അൽ (അമ്പിയാഉ 83- ൻ്റെ ആശയത്തിൽ നിന്ന് )
8️⃣0️⃣
*لآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ*(من الأنبياء87)
*നീയല്ലാതെ ( അല്ലാഹുവല്ലാതെ ) ആരാധ്യനേ ഇല്ല; നീയെത്രയോ പരിശുദ്ധന്‍! 'നിശ്ചയമായും, ഞാന്‍ അക്രമികളില്‍പെട്ടവനായിരിക്കുന്നു!.*
8️⃣1️⃣
*رَبِّ لَا تَذَرۡنِى فَرۡدًا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ*(الأنبياء 89)
റബ്ബേ! നീ എന്നെ (പിന്‍തുടര്‍ച്ചക്കാരില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ! നീ അനന്തരമെടുക്കുന്നവരില്‍ ഉത്തമനായിട്ടുള്ളവനാണ്.
8️⃣2️⃣
*هُوَ ٱلۡحَقُّ وَأَنَّهُۥ يُحۡىِ ٱلۡمَوۡتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىۡءٍ قَدِيرٌ*(من الحج 6)
അവൻ (അല്ലാഹു) തന്നെയാണ് യാഥാർത്ഥ്യമുള്ളവൻ, അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു, അവൻ എല്ലാ കാര്യത്തിനും ശക്തനാണ്.
8️⃣3️⃣
*إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُۚ إِنَّ ٱللَّهَ يَفۡعَلُ مَا يُرِيدُ*(الحج 14)
നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാകുന്നു. നിശ്ചയമായും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നതാകുന്നു.
8️⃣4️⃣
*وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكۡرِمٍۚ إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ*(من الحج 18)
അല്ലാഹു ഏതൊരുവനെ നിന്ദിക്കുന്നുവോ അവനെ മാനിക്കുന്ന ഒരാളും ഉണ്ടാവുകയില്ല. നിശ്ചയമായും അല്ലാഹു, അവൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നതാകുന്നു.
8️⃣5️⃣
*إِنَّ ٱللَّهَ يُدۡخِلُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٍ تَجۡرِى مِن تَحۡتِهَا ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٍ وَلُؤۡلُؤًاۖ وَلِبَاسُهُمۡ فِيهَا حَرِيرٌ*(الحج 23)
നിശ്ചയമായും, വിശ്വസിക്കുകയും, സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ അല്ലാഹു, താഴ്ഭാഗത്തുകൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാകുന്നു. അവർക്ക് അവിടെ സ്വർണ്ണത്തിന്റെ വളകളും, മുത്തും അണിയിക്കപ്പെടും; അതിൽ അവരുടെ വസ്ത്രം പട്ടുമാണ്.
8️⃣6️⃣
*وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ*(من الحج 40)
തന്നെ സഹായിക്കുന്നതാരോ അവനെ അല്ലാഹു നിശ്ചയമായും സഹായിക്കും . നിശ്ചയമായും , അല്ലാഹു ശക്തനും , പ്രതാപശാലിയും തന്നെയാകുന്നു
8️⃣7️⃣
*لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ وَإِنَّ ٱللَّهَ لَهُوَ ٱلۡغَنِىُّ ٱلۡحَمِيدُ*(الحج 64)
ആകാശങ്ങളിലുള്ളതും , ഭൂമിയിലുള്ളതും എല്ലാം അവന്റെതാകുന്നു. നിശ്ചയമായും, അല്ലാഹു തന്നെയാണ് സ്തുത്യർഹനായ നിരാശ്രയൻ.
Comments
Post a Comment