തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

നിസ്‌കാരത്തിന് നിയ്യത്തോട് കൂടി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി കൈ കെട്ടിയ ഉടനെ ചൊല്ലാനുള്ള ദുആഉൽ ഇഫ്തിതാഹ് വിവിധ രൂപങ്ങളിൽ ഹദീസുകളിൽ കാണാം.
ശാഫിഈ മദ്ഹബിൽ പ്രധാനമായും മുൻഗണന നൽകിയിരിക്കുന്നത് വജ്ജഹ്‌തുവിനാണ്.വജ്ജഹ്‌തു ചുവടെ ചേർക്കുന്നു
(ഇതിൽ من المسلمين എന്ന് വരെ മാത്രം ആയും ഹദീസുകളിൽ കാണാം).നിസ്ക്കാരം ദീർഘിപ്പിക്കുന്നതു മഅമൂമുകൾക്കു ബുദ്ധിമുട്ടാവുമെങ്കിൽ, ഇമാം ആയി നിൽക്കുന്നവൻ ഇത്രയും ദീർഘമായി വജ്ജഹ്‌തു പാരായണം ചെയ്യരുത്. വ അന മിനൽ മുസ്‌ലിമീൻ എന്നത് വരെ ചൊല്ലിയാൽ മതി.എന്നാൽ ഇടയ്ക്കെങ്കിലും ഈ സുന്നത്തു ലഭിക്കാൻ ശ്രദ്ധിക്കുക.
A.
وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مسلما وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ
اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ وَاهْدِنِي لأَحْسَنِ الأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ كُلُّهُ فِي يَدَيْكَ وَالشَّرُّ لَيْسَ إِلَيْكَ أَنَا بِكَ وَإِلَيْكَ تَبَارَكْتَ وَتَعَالَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
അര്‍ത്ഥം: അനുസരണശാലിയും (ഇബ്റാഹീമി മില്ലത്തിലേക്കു) ചാഞ്ഞവനും ആയിക്കൊണ്ട് എന്റെ മുഖത്തെ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവിങ്കലേക്ക് ഞാന്‍ തിരിച്ചിരിക്കുന്നു. ഞാന്‍ അല്ലാഹുവോട് പങ്ക് ചേര്‍ക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടവനല്ല. എന്റെ നിസ്ക്കാരവും മറ്റു ആരാധനാ കര്‍മ്മങ്ങളും എന്റെ ജീവിതവും മരണവും ലോകരക്ഷിതാവായ അല്ലാഹുവിനു വേണ്ടിയുള്ളതാണ്. അവന് ഒരു പങ്കുകാരനുമില്ല. ഈ നയം അനുവര്‍ത്തിക്കാനാണ് ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത് ഞാന്‍ മുസ്ലിംകളില്‍ പെട്ടവന്‍ തന്നെയാണ്
അല്ലാഹുവേ....നീയാണ് മലിക് /രാജാവ് നീയല്ലാതെ ഒരു ഇലാഹ്/ ആരാധ്യൻ ഇല്ല.നീയാണ് എന്റെ റബ്ബ്/രക്ഷിതാവ്;ഞാൻ നിന്റെ ദാസനും .ഞാൻ എന്റെ ശരീരത്തോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. ഞാൻ എന്റെ പാപങ്ങൾ സമ്മതിക്കുന്നു.അതിനാൽ നീ എന്റെ പാപങ്ങൾ മുഴുവൻ പൊറുത്തു തരേണമേ ... കാരണം നിശ്ചയം പാപങ്ങൾ പൊറുക്കുന്നവനായി നീയല്ലാതെ ആരുമില്ല.നീ എന്നെ ഏറ്റവും നല്ല സ്വഭാവ വിശേഷങ്ങളിലേക്ക് മാർഗ്ഗ ദർശനം ചെയ്യേണമേ.കാരണം നീയല്ലാതെ ആരും എന്നെ ഏറ്റവും നല്ല സ്വഭാവ വിശേഷങ്ങളിലേക്ക് മാർഗ്ഗ ദർശനം നടത്തുകയില്ല.ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും നീ എന്നെ പിന്തിരിപ്പിച്ചു കളയണെ...കാരണം നീയല്ലാതെ ആരും എന്നെ ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു കളയുകയില്ല.ഞാനിതാ നിന്റെ അടുത്ത് വന്നിരിക്കുന്നു.നിനക്കാണ് എല്ലാ നന്മയും .എല്ലാ നന്മയും നിന്റെ കൈയിലാണ്.തിന്മയിലൂടെ നിന്നിലേക്ക് എത്തിപ്പെടാൻ ഒരാൾക്കും സാധിക്കില്ല.എന്റെ നില നിൽപ്പു നിന്നെ ആശ്രയിച്ചാണ്.ഞാൻ നിന്നിലേക്ക് മടങ്ങുന്നു.നീ അനുഗ്രഹം ഉടയവനും അത്യുന്നതനും ആണ്.ഞാൻ നിന്നോട് പൊറുക്കലിനെ തേടുകയും നിന്നിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു
സുന്നത്തു നിസ്‌ക്കാരങ്ങളിലും ദുആഉൽ ഇഫ്തിതാഹ് / ദുആഉൽ ഇസ്തിഫ്താഹ് ഓതൽ സുന്നത്താണ്.തറാവീഹ് , ദുഹാ പോലെയുള്ള നിസ്‌ക്കാരങ്ങളിൽ ആദ്യത്തെ രണ്ടു റക്അത്തിൽ പ്രഥമ റക്അത്തിൽ മതി.ദുഹ്‌റിന്റെ മുമ്പുള്ളതു പോലുള്ള റവാത്തിബ് സുന്നത്തു നാല് റക്അത്ത് ഒരുമിച്ചു നിസ്‌ക്കരിക്കുകയാണെങ്കിൽ ( രണ്ടു വീതമാണ് ഉത്തമം) ആദ്യ റക്അത്തിൽ മാത്രം ദുആഉൽ ഇഫ്തിതാഹ് ഓതുക. രണ്ടു വീതമാണ് നിസ്‌ക്കരിക്കുന്നതെങ്കിൽ ആദ്യ യൂണിറ്റിലും രണ്ടാം യൂണിറ്റിലും പ്രഥമ റകഅത്തുകളിൽ ചൊല്ലാം
അവലംബം : 1.സ്വഹീഹു മുസ്ലിം ഇമാം നവവിയുടെ ശറഹു മുസ്ലിം സഹിതം:
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=309&idfrom=2160&idto=2188&bookid=53&startno=16
2.مطالب أولي النهى في شرح غاية المنتهى
http://islamport.com/d/2/hnb/1/26/853.html
വിശദ വിവരണം ലഭിക്കാൻ:
https://youtu.be/7HkFYko4wbQ
B.
ഹനഫീ മദ്ഹബിൽ നിർദ്ദേഹശിച്ചിരിക്കുന്നതു താഴെ ചേർത്ത ദിക്ർ ആണ്
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ ، وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرُكَ
അല്ലാഹുവേ.. നീ പരിശുദ്ധനാണ് .നിനക്കാണ് സകല സ്ത്രോത്രവും .നിന്റെ നാമം അനുഗ്രഹീതമാണ് നിന്റെ മഹത്വം അത്യുന്നതമാണ് .നീയല്ലാതെ ഒരു ആരാധ്യനുമില്ല
( ശാഫിഈ മദ്ഹബിൽ ഒരു സംഘം പണ്ഡിതന്മാർക്ക് മുകളിലെ ദിക്ർ ചൊല്ലിയ ശേഷം വജ്ജഹ്‌തു ഓതുക എന്ന ഒരു അഭിപ്രായവും ഉണ്ട് )

C.
(മുകളിൽ ചേർത്ത രണ്ടു ദിക്റുകൾ കൂടാതെ മൂന്നാമത് ഒരു ദുആ കൂടിയുണ്ട് .ഇത് മൂന്നും സ്വഹീഹായ ഹദീസുകളിൽ വന്നതാണ് .എല്ലാം കൂടെ ചൊല്ലേണ്ടതില്ല.ഒരു സമയം ഒന്ന് ചൊല്ലിയാൽ മതി.സുന്നത്തു നമസ്ക്കാരങ്ങളിൽ എങ്കിലും വജ്ജഹ്‌തു അല്ലാതെ വന്നിട്ടുള്ള മറ്റു രണ്ടു ദുആ /ദിക്റുകൾ ചൊല്ലുന്നത് ആ സുന്നത്തും ലഭിക്കാൻ അവസരമുണ്ടാക്കും.ഹദീസുകളിൽ വന്നിട്ടുള്ള മൂന്നു ദുആഉ ഇസ്തിഫ്താഹും വിവിധ നിസ്‌ക്കാരങ്ങളിൽ മാറി മാറി ഉപയോഗിക്കുക എന്ന അഭിപ്രായം ഹമ്പലീ മദ്ഹബിൽ ഉണ്ട് )
اللَّهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ اللَّهُمَّ نَقِّنِي مِنْ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنْ الدَّنَسِ اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ
സാരം : അല്ലാഹുവേ.... എനിക്കും എന്റെ പാപങ്ങൾക്കുമിടയിൽ കിഴക്കും പടിഞ്ഞാറും തമ്മിൽ നീ അകറ്റിയത് പോലെ അകറ്റേണമേ...അല്ലാഹുവേ ... വെള്ള വസ്ത്രം മാലിന്യങ്ങളിൽ നിന്ന് കഴുകപ്പെടുന്നത് പോലെ നീ എന്നെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കേണമേ അല്ലാഹുവേ.... വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും നീ എന്റെ പാപങ്ങളെ കഴുകിക്കളയേണമേ...
D.
(രാത്രിയിലെ സുന്നത്തു നമസ്ക്കാരം തുടങ്ങുമ്പോൾ തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ചൊല്ലിയിരുന്ന ദുആകൾ )
اللَّهُمَّ رَبَّ جَبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَاوَاتِ وَالْأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ
أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ
സാരം :
ദൃശ്യവും അദൃശ്യവും അറിയുന്നവനായ ,ആകാശ ഭൂമികളുടെ വിധാതാവായ ജബ്‌റാഈലിന്റെയും മീകാഈലിന്റെയും ഇസ്രാഫീലിന്റെയും നാഥനായ അല്ലാഹുവേ....നിന്റെ ദാസന്മാർക്കിടയിൽ, അവർ ഭിന്നിച്ചിരിക്കുന്ന വിഷയങ്ങളിൽ, നീയാണ് വിധിക്കുന്നത്. ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളിൽ നിന്റെ അനുമതിയോടെ സത്യത്തിലേക്ക് എന്നെ നീ വഴി നടത്തേണമേ .../ നീ എന്നെ സത്യത്തിൽ ഉറപ്പിച്ചു നിർത്തേണമേ...നിശ്ചയം നീ ഉദ്ദേശിച്ചവരെ നീ നേർപാതയിലേക്കു നയിക്കുന്നു.
E.
(തഹജ്ജുദ് നിസ്‌കാരത്തിൽ നബി ഓതിയിരുന്ന ഒരു ദുആഉൽ ഇഫ്തിതാഹ് )
اللَّهُمَّ لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، وَلَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ، وَلَكَ الْحَمْدُ أَنْتَ رَبُّ السَّمَوَاتِ وَالأَرْضِ، وَمَنْ فِيهِنَّ
أَنْتَ الْحَقُّ، وَوَعْدُكَ الْحَقُّ وَقَوْلُكَ الْحَقُّ، وَلِقَاؤُكَ الْحَقُّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالنَّبِيُّونَ حَقٌّ، وَالسَّاعَةُ حَقٌّ،
اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ،
فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ إِلَهِي، لاَ إِلَهَ إِلاَّ أَنْتَ
സാരം :
അല്ലാഹുവേ.... നിനക്കാണ് സകല സ്തുതിയും ; നീ ആകാശ ഭൂമികളുടെ പ്രകാശമാണ്.നിനക്കാണ് സകല സ്തുതിയും ;നീ ആകാശ ഭൂമികളുടെ പരിപാലകനാണ്.നിനക്കാണ് സകല സ്തുതിയും ;നീ ആകാശ ഭൂമികളുടെയും അവയിൽ ഉള്ളതിന്റെയും റബ്ബാണ്.
നീ സത്യമാണ്.നിന്റെ വാഗ്ദാനം സത്യമാണ്,നിന്റെ വാക്കു സത്യമാണ്, നിന്റെ ലിഖാഉ സത്യമാണ്.സ്വർഗ്ഗം സത്യമാണ്,നരകം സത്യമാണ്,നബിമാർ സത്യമാണ്,അന്ത്യ ദിനവും സത്യമാണ്.
അല്ലാഹുവേ.... ഞാൻ നിനക്ക് കീഴടങ്ങുന്നു.ഞാൻ നിന്നെക്കൊണ്ടു വിശ്വസിക്കുന്നു . ഞാൻ നിന്നിൽ ഭരമേല്പിക്കുന്നു .ഞാൻ നിന്നിലേക്ക് മടങ്ങുന്നു . നിന്നെക്കൊണ്ടു ഞാൻ അസത്യത്തിനെതിരെ പ്രതിരോധിക്കുന്നു.നിന്നെക്കൊണ്ടു ഞാൻ വിധിക്കുന്നു (അതായത് വിധി തീർപ്പു ഞാൻ നിന്നിലേക്ക് വിടുന്നു)
അതിനാൽ എനിക്ക് മുൻകഴിഞ്ഞതും ഭാവിയിൽ വന്നേക്കാവുന്നതും ഞാൻ രഹസ്യമായി ചെയ്തതും ഞാൻ പരസ്യമായി ചെയ്തതുമായ എല്ലാ പാപങ്ങളും എനിക്ക് പൊറുത്തു തരേണമേ....നീ എന്റെ ഇലാഹാണ്; നീയല്ലാതെ ഒരു ആരാധ്യനുമില്ല
(സ്വഹീഹുൽ ബുഖാരി, സുനനു അബീദാവൂദ്)
https://youtu.be/1GLt83am72I
https://sunnah.com/bukhari:7499
https://sunnah.com/abudawud:772
അവലംബം :1സ്വഹീഹുൽ ബുഖാരി
https://sunnah.com/bukhari/97/124
النجاة بحمد الله2
يوسف بن حسن بن أحمد بن حسن ابن عبد الهادي الصالحي،
http://shamela.ws/browse.php/book-30291/page-14#page-1
സുന്നത്തു നിസ്‌ക്കാരങ്ങളിൽ സ്ഥിരപ്പെട്ട ദുആഉൽ ഇഫ്തിതാഹ് ഫർദ് നിസ്‌ക്കാരങ്ങളിലും ഉപയോഗിക്കാം എന്ന് പണ്ഡിതാഭിപ്രായങ്ങൾ കാണുന്നുണ്ട്.സുന്നത്തു നിസ്‌ക്കാരങ്ങളിൽ മുകളിൽ ചേർത്ത അഞ്ചു ദുആഉൽ ഇഫ്തിതാഹിൽ ഏതെങ്കിലും ഒന്ന് ചൊല്ലാവുന്നതാണ്.
Pls like and share
8848787706
ABBAS PARAMBADAN
Comments
Post a Comment