8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത)

8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية  (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത)

ദർസ് എട്ടിൻ്റെ വീഡിയോ :
https://youtu.be/WuuU2SYacsc?si=xjccXQkQjWM88sIH
മുൻ വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
കിതാബ് ലിങ്ക്
https://shamela.ws/book/21578/21#p1

🌳🌳🌳🌳🌳
*[فِي فَضْلِ الْعِبَادَةِ بِاللَّيْلِ]*
*[രാത്രിയിലെ ആരാധനയുടെ  ശ്രേഷ്ഠത സംബന്ധിച്ച്]*

​قَالَ اللهُ تَعَالَى: {يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)} (المزمل: ١-٥)
​ അല്ലാഹു തആലാ അരുളി: 
{يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)}
 "ഹേ, വസ്ത്രം പുതച്ചു മൂടിയവനേ! രാത്രിയിൽ  എഴുന്നേറ്റ് നിസ്‌ക്കരിക്കുക- അല്പം സമയമൊഴികെ. അതായത് രാത്രിയുടെ  പകുതി അല്ലെങ്കിൽ അതിൽ നിന്ന് അല്പം കുറച്ചുകൊള്ളുക. അല്ലെങ്കിൽ അതിനേക്കാൾ വർദ്ധിപ്പിക്കുക [ തഹജ്ജുദ് നിസ്ക്കാരമാണ് ഉദ്ദേശ്യം ] . ഖുർആൻ നല്ലവണ്ണം നിർത്തി നിർത്തി പാരായണം ചെയ്യുകയും ചെയ്യുക. തീർച്ചയായും നാം താങ്കളുടെ മേൽ ഭാരമേറിയ ഒരു വചനം (ഖുർആൻ) ഇറക്കിത്തരുന്നതാണ് " 

[ *ശ്രദ്ധിക്കുക:* ദിവ്യബോധനത്തിൻ്റെ (വഹ്‌യിൻ്റെ ) തുടക്ക കാലങ്ങളിൽ അവതരിച്ച വചനങ്ങളിൽ പെട്ടതാണ് ഇവ.ആത്മനിയന്ത്രണത്തിനും ആത്മ പരിശീലനത്തിനും രാത്രി നിസ്‌കാരവും രാത്രിയിലെ മറ്റു ആരാധനകളും കൂടുതല്‍ ഉപകരിക്കുമെന്ന് ഈ വചനങ്ങളിൽ സൂചനയുണ്ട്.]

​وَقَالَ تَعَالَى: {وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يبعثك رَبُّكَ مَقَامٗا مَّحۡمُودٗا} (الإسراء: ٧٩)
​അല്ലാഹു തആലാ അരുളി: 
{وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يبعثك رَبُّكَ مَقَامٗا مَّحۡمُودٗا}
 "രാത്രിയിൽ നിന്ന് അല്പം സമയം താങ്കൾ (നബി)  ഖുർആൻ പാരായണം ചെയ്ത് തഹജ്ജുദ് നമസ്കരിക്കുക. അത് താങ്കൾക്ക് മാത്രമുള്ള ഒരു അധിക ബാധ്യതയാകുന്നു. താങ്കളുടെ റബ്ബ് താങ്കളെ പ്രശംസനീയമായ ഒരു സ്ഥാനത്ത് ( മഖാമുൻ മഹ്‌മൂദ് ) നിയോഗിച്ചേക്കാം."

[ *ശ്രദ്ധിക്കുക:*
തഹജ്ജുദ് നിസ്‌ക്കാരം നബിﷺക്ക് നിർബന്ധവും നമുക്ക് ഐച്‌ഛികവും ( സുന്നത്തും ) ആണ് ] .

​{وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا} (الدهر: ٢٦)
(അല്ലാഹു പറഞ്ഞു ):
 {وَمِنَ ٱلَّيۡلِ فَٱسۡجُدۡ لَهُۥ وَسَبِّحۡهُ لَيۡلٗا طَوِيلًا}
 "രാത്രിയിൽ താങ്കൾ അവന് (അല്ലാഹുവിന്ന്) സുജൂദ് ചെയ്യുകയും, ദീർഘമായി രാത്രിയിൽ അവനെ തസ്ബീഹ് (കീർത്തനം) ചെയ്യുകയും ചെയ്യുക." 

​وَفِي (الصَّحِيحَيْنِ) عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ «عَنِ النَّبِيِّ ﷺ قَالَ: يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ، فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، وَمَنْ يَسْأَلُنِي فَأُعْطِيَهُ، وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ»
​ സ്വഹീഹൈനിയിൽ ( ബുഖാരി & മുസ്ലിം) അബൂഹുറൈറ റളിയള്ളാഹു അൻഹുവിൽ നിന്ന് നിവേദനം, നബി ﷺ അരുളി: 
«يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ، فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، وَمَنْ يَسْأَلُنِي فَأُعْطِيَهُ، وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ»
 "നമ്മുടെ റബ്ബ് എല്ലാ രാത്രിയിലും, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ബാക്കിയുള്ളപ്പോൾ ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരികയും ഇപ്രകാരം പറയുകയും ചെയ്യുന്നു: തദ്‌സമയം ആരോടെങ്കിലും എന്നോട് പ്രാർത്ഥിക്കാനുണ്ടോ, ഞാൻ അവന് ഉത്തരം നൽകാം. ആരോടെങ്കിലും എന്നോട് ചോദിക്കാനുണ്ടോ, ഞാൻ അവന് നൽകാം. ആരോടെങ്കിലും എന്നോട് പാപമോചനം തേടാനുണ്ടോ, ഞാൻ അവന് പൊറുത്തു കൊടുക്കാം."
​وَعَنْ عَمْرِو بْنِ عَبَسَةَ أَنَّهُ «سَمِعَ النَّبِيِّ ﷺ يَقُولُ: أَقْرَبُ مَا يَكُون الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الْآخِرِ، فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللهَ فِي تِلْكَ السَّاعَةِ فَكُنْ» . قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ وَصَحِيحٌ.
​ അംറ് ബിൻ അബസ റളിയള്ളാഹു അൻഹുവിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ ഇപ്രകാരം പറയുന്നത് കേട്ടു:
 «أَقْرَبُ مَا يَكُونُ الرَّبُّ مِنَ الْعَبْدِ فِي جَوْفِ اللَّيْلِ الْآخِرِ، فَإِنِ اسْتَطَعْتَ أَنْ تَكُونَ مِمَّنْ يَذْكُرُ اللهَ فِي تِلْكَ السَّاعَةِ فَكُنْ»
 " റബ്ബ് തന്റെ ദാസനോട് ഏറ്റവും അടുത്താകുന്നത് രാത്രിയുടെ അവസാന പകുതിയിലാണ്. അതിനാൽ ആ സമയത്ത് അല്ലാഹുവെ സ്മരിക്കുന്നവരിൽ പെടാൻ നിനക്ക് സാധിക്കുമെങ്കിൽ നീ അങ്ങനെ ആകുക." 
(ഇമാം തിർമിദി പറഞ്ഞു: ഇത് ഹസനും സ്വഹീഹുമായ ഹദീസാണ്.
​«وَقَالَ جَابِرٌ: سَمِعْتُ النَّبِيِّ ﷺ يَقُولُ: إِنَّ فِي اللَّيْلِ لَسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللهَ عَزَّ وَجَلَّ خَيْرًا مِنْ أُمُورِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ» خَرَّجَهُ مُسْلِمٌ.
​ ജാബിർ റളിയള്ളാഹു അൻഹു പറഞ്ഞു: നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
إِنَّ فِي اللَّيْلِ لَسَاعَةً لَا يُوَافِقُهَا رَجُلٌ مُسْلِمٌ يَسْأَلُ اللهَ عَزَّ وَجَلَّ خَيْرًا مِنْ أُمُورِ الدُّنْآ وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ، وَذَلِكَ كُلَّ لَيْلَةٍ
 "തീർച്ചയായും രാത്രിയിൽ ഒരു സമയമുണ്ട്; ഐഹികമോ പരലോകപരമോ ആയ ഏതെങ്കിലും ഒരു നന്മ ഒരു മുസ്‌ലിമായ മനുഷ്യൻ അല്ലാഹുവോട് ചോദിക്കുന്ന സമയം അതുമായി ഒത്തു വന്നാൽ അല്ലാഹു അവനത് നൽകാതിരിക്കില്ല. അത് എല്ലാ രാത്രിയിലുമുണ്ട്." (ഇമാം മുസ്‌ലിം നിവേദനം ചെയ്തത്).
​وَقَالَ اللهُ تَعَالَى: {وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ} (آل عمران: ١٧)
​ അല്ലാഹു തആലാ അരുളി: {وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ} "( സത്യവിശ്വാസികൾ) സുഹൂർ  സമയങ്ങളിൽ (സുബ്ഹി സമയം ആകും മുമ്പ് ) പാപമോചനം തേടുന്നവരുമാകുന്നു." (ആലു ഇംറാൻ: 17)

​وَيُذْكَرُ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ قَالَ: أُمِرْنَا أَنْ نَسْتَغْفِرَ بِاللَّيْلِ سَبْعِينَ اسْتِغْفَارَةً.
​ അനസ് ബിൻ മാലിക് റളിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു:
 ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു  "രാത്രിയിൽ 
സുഹൂർ സമയത്ത് എഴുപത് തവണ പാപമോചനം (ഇസ്തിഗ്ഫാർ) തേടാൻ ഞങ്ങൾ കൽപ്പിക്കപ്പെട്ടിരുന്നു." [ *ശ്രദ്ധിക്കുക* ഈ റിപ്പോർട്ട് സ്ഥിരപ്പെട്ടതല്ലെങ്കിലും ആശയം ഖുർആനിനോടും ഹദീസിനോടും യോജിക്കുന്നതാണ് ].

Comments

Popular posts from this blog

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

പതിവാക്കാവുന്ന ചില ദിക്ർ -

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن