ശൈഖ് ജീലാനി ( റ ) തൗഹീദ് വിവരിക്കുന്നു

فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل

വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല്‍ അല്ലാഹുവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്രിപ്തിയെയും, ഋജുവായതിനെയും, നാശത്തെയും നീ കൈകൊള്ളുക. അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ ചെയ്യക
( ഫുതുഹുല്‍ ഗൈബ് : അദ്ധ്യായം : 59 )

قد احتال عليك الشيطان و زين لك الكذب و الأعمال القبيحة ، تكذب حتى فى صلاتك ، لأنك تقول الله أكبر و تكذب ، لأن فى قلبك الها غيره ، كل ما تعتمد عليه فهو الهك ، كل شئ تخاف منه و ترجوه فهو الهك ، قلبك لا يوافق لسانك ، فعلك لا يوافق قولك ، قل الله أكبر ألف مره بقلبك و مره بلسانك ، ما تستحى أن تقول لا اله إلا الله و لك ألف معبود غيره ؟ تب إلى الله عز و جل من جميع ما أنت فيه


അര്‍ത്ഥം :- “പിശാചു നിനെക്കെതിരില്‍ കുതന്ത്രം പ്രവര്‍ത്തിച്ചിരിക്കുന്നു. കളവു പറയലും തര്‍കിക്കലും നീചമായ പ്രവര്‍ത്തനങ്ങളും പിശാചു നിനക്ക് നല്ലവയാണെന്ന് ഭംഗിയായി കാണിക്കുകയും ചെയ്തിരിക്കുന്നു. നീ നിന്‍റെ നമസ്‌കാരത്തില്‍ പോലും കളവു പറയുന്നു. അല്ലാഹു ഏറ്റവും മഹാനാണ് (അല്ലാഹു അക്ബര്‍) എന്ന് നീ പറയുന്നു. നീ ഈ പറയുന്നത് കളവാണ്. കാരണം നിന്‍റെ മനസ്സില്‍ അല്ലാഹു അല്ലാതെ കുറെ ആരാധ്യരുമുണ്ട്. നീ ആരൊക്കെയാണോ ആശ്രയിക്കുന്നത് അവരൊക്കെ നിന്‍റെ ഇലാഹാണ്. നിന്‍റെ മനസ്സുകൊണ്ട് ഭയക്കുകയോ മോഹമര്‍പ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെല്ലാം നിന്‍റെ ഇലാഹുകളാണ്. നീ നാവ് കൊണ്ട് അല്ലാഹു അക്ബര്‍ എന്ന് പറയുന്നതിനോട് നിന്‍റെ മനസ്സ് യോജിക്കുന്നില്ല. നീ ഈ പറയുന്ന വചനത്തിനോട് നിന്‍റെ പ്രവര്‍ത്തിയും യോജിക്കുന്നില്ല. നീ നിന്‍റെ ഹൃദയം കൊണ്ട് ആയിരം പ്രാവശ്യം അല്ലാഹു അക്ബര്‍ എന്ന് പറയുകയും നാവുകൊണ്ട് ഒരു പ്രാവശ്യം പറയുകയും വേണം. മനസ്സില്‍ ആയിരക്കണക്കിന് ആരാധ്യരുമുണ്ടായിരിക്കെ അല്ലാഹു മാത്രമാണ് ആരാധ്യനും മഹാനുമെന്നു പറയാന്‍ നിനക്ക് നാണമില്ലേ? നിന്‍റെ ഈ വിശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം നീ അല്ലാഹുവിലേക്ക്പ ശ്ചാത്തപിച്ചു മടങ്ങുക.”


അദ്ധ്യായം 22 
(ഫതുഹുറബ്ബാനി പേജ് 101)


كيف تقول لا إله إلا الله وفي قلبك كم إله، كل شيء تعتمد عليه وتثق به دون الله فهو صنمك، لا ينفعك توحيد اللسان مع شرك القلب


അര്‍ത്ഥം :- അല്ലാഹു അല്ലാതെ ഒരു ഇലാഹില്ല എന്ന് നീ എങ്ങനെ പറയും ? നിന്റെ ഹൃദയത്തില്‍ എത്ര ഇലാഹുകളാണുള്ളത് ?. അള്ളാഹു അല്ലാതെ നീ അവലംബിക്കുന്ന ,നീ വിശ്വാസമര്‍പ്പിക്കുന്ന മുഴുവന്‍ വസ്തുക്കളും നിന്‍റെ വിഗ്രഹങ്ങളാണ് . ഹൃദയത്തില്‍ ശിര്‍ക്ക് വെച്ച് കൊണ്ട് നാവു കൊണ്ട് നീ തൌഹീദ് പറഞ്ഞാല്‍ അത് നിനക്ക് ഉപകരിക്കുകയില്ല . 
( മുഹുയുദ്ധീന്‍ ഷെയ്ഖ് : ഫതുഹുരബ്ബാനി : അദ്ധ്യായം 38 : പേജ് : 155 )

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن