ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ

ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ_ അൽ അദ്കാറിൽ നിന്ന്
Video link:
https://youtu.be/vL3xOK99CZI?si=C_aERB8gxzaa0EKK
കിതാബ് ലിങ്ക് :
https://shamela.ws/book/10639/474
വീഡിയോ :
https://youtu.be/vL3xOK99CZI?si=gV9R9-Tjysu_liHG
അൽ അദ്‌കാർ മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou

78
*رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرًا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*
 (من البقرة 250)
 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!'

79
*رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*
(من البقرة 286)
'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്)നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍,അവിശ്വാസികള്‍ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!

80

*عَلَى ٱللَّهِ تَوَكَّلۡنَا رَبَّنَا لَا تَجۡعَلۡنَا فِتۡنَةً لِّلۡقَوۡمِ ٱلظَّٰلِمِينَ*
 അല്ലാഹുവിന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനവിഭാഗത്തിന്‍റെ മര്‍ദ്ദനത്തിന്‌ ഇരയാക്കരുതേ.
*وَنَجِّنَا بِرَحۡمَتِكَ مِنَ ٱلۡقَوۡمِ ٱلۡكَٰفِرِينَ*
നിന്‍റെ കാരുണ്യം കൊണ്ട്‌ സത്യനിഷേധികളായ ഈ ജനതയില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.
( من سورة يونس، الآيتان: 85- 86)
81
*اللَّهُمَّ مُنْزِلَ الْكِتَابِ وَمُجْرِيَ السَّحَابِ وَهَازِمَ الأَحْزَابِ اهْزِمْهُمْ وَانْصُرْنَا عَلَيْهِمْ*
*വേദ ഗ്രന്ഥം അവതരിപ്പിച്ചവനും മേഘങ്ങളെ സഞ്ചരിപ്പിക്കുന്നവനും ശത്രു സംഹാരം നടത്തുന്നവനുമായ അല്ലാഹുവേ, ഞങ്ങളുടെ ശത്രുക്കൾക്ക് നീ ശക്തിക്ഷയം വരുത്തുകയും അവർക്കെതിരിൽ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ*
( മുസ്ലിം)
https://sunnah.com/muslim:1742a

82
*اللَّهُمَّ مُنْزِلَ الْكِتَابِ سَرِيعَ الْحِسَابِ اهْزِمِ الأَحْزَابَ اللَّهُمَّ اهْزِمْهُمْ وَزَلْزِلْهُمْ*

*വേദ ഗ്രന്ഥം അവതരിപ്പിച്ചവനും എളുപ്പത്തിൽ വിചാരണ നടത്തുന്നവനുമായ അല്ലാഹുവേ, ഞങ്ങളുടെ ശത്രുക്കൾക്ക് നീ ശക്തിക്ഷയം വരുത്തണേ അല്ലാഹുവേ അവരെ നീ തകർക്കുകയും പ്രകമ്പനം കൊള്ളിക്കുകയും ചെയ്യേണമേ*
( മുസ്ലിം)
https://sunnah.com/muslim:1742b

83
*اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ*
അല്ലാഹുവേ, നിന്നെ ഞങ്ങൾ അവരുടെ (ശത്രുക്കളുടെ ) മുന്നിൽ ആക്കുന്നു (ശത്രുക്കൾക്കെതിരെ ഞങ്ങൾ നിന്നെ പരിചയാക്കുന്നു). ശത്രുക്കളുടെ തിന്മകളിൽ നിന്ന് ഞങ്ങൾ നിന്നോട് കാവൽ തേടുന്നു.
(അബൂദാവൂദ്)
https://sunnah.com/abudawud:1537

84
ശത്രുവിനെ നേരിടുമ്പോഴുള്ള ദുആഉ
*اللَّهُمَّ أَنْتَ عَضُدِي وَنَصِيرِي بِكَ أَحُولُ وَبِكَ أَصُولُ وَبِكَ أُقَاتِلُ*
അല്ലാഹുവേ, നീയാണെന്റെ ആശ്രയവും സഹായിയും. നിന്നെക്കൊണ്ട് ( നിന്റെ സഹായം കൊണ്ട് ) ഞാൻ ശത്രുവിന്റെ കുതന്ത്രത്തെ പ്രതിരോധിക്കുന്നു. നിന്നെക്കൊണ്ട് ഞാൻ ശത്രുവിനെ കീഴ്പ്പെടുത്തുന്നു. നിന്നെക്കൊണ്ട് ഞാൻ ശത്രുവിനെതിരെ പോരാടുന്നു
(അബൂദാവൂദ്)
https://sunnah.com/abudawud:2632

85
*اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ*
അല്ലാഹുവേ, പരീക്ഷണത്തിന്റെ തീക്ഷ്ണതയിൽ നിന്നും, പരാജയത്തിൽ പതിക്കുന്നതിൽ നിന്നും വിധിയുടെ തിന്മയിൽ നിന്നും (എന്റെ കഷ്ടതയിൽ ) ശത്രുക്കൾ ആഹ്ലാദിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.

86

ഖന്ദഖ് യുദ്ധത്തിന് കിടങ്ങ് കീറുമ്പോൾ നബിﷺ പാടിയ പ്രാർഥനാ ഗാനം

*اللَّهمَّ لولا أنتَ ما اهْتَدَيْنا ** *ولا تَصَدَّقْنا ولا صَلَّيْنا*
ആശയം :
അല്ലാഹുവേ, നിൻ്റെ ഹിദായത്ത് ഇല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് സൻമാർഗ്ഗം ലഭിക്കുമായിരുന്നില്ല; നിസ്ക്കാരവും സ്വദഖയും എന്തെന്ന് ഞങ്ങൾ അറിയുമായിരുന്നില്ല.
*فأنْزِلَنْ سَكينةً عَلَيْنا ** *وثَبِّتِ الأقْدامَ إنْ لاقَيْنا*
അതിനാൽ ഞങ്ങളുടെ മനസ്സിൽ നീ ശാന്തി ഇറക്കുകയും ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ പാദങ്ങൾക്ക് സ്ഥൈര്യം നൽകുകയും ചെയ്യേണമേ
*إنَّ الْأُلى قد بَغَوْا عَلَيْنا ** *وإنْ أَرادوا فِتْنةً أبَيْنَا*
ശത്രുക്കൾക്കെതിരെ അതിക്രമം നടത്തുകയും ഫിത്ന ഉണ്ടാക്കുകയും ചെയ്യുമ്പോൾ ഞങ്ങൾ അത് പ്രതിരോധിക്കുന്നു. (ബുഖാരീ )
https://sunnah.com/bukhari:3034

വിഷമ ഘട്ടത്തിലെ പ്രാർഥനകളും ശത്രുക്കളിൽ നിന്ന് രക്ഷക്കായി പ്രാർഥിക്കാം.

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن