സലാം പറയൽ : നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് :

സലാം പറയൽ : നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് :
https://shamela.ws/book/10639/548
വീഡിയോ :
https://youtu.be/s_I_vxqgFcM?si=2z3dOROBdL46fDDB

അൽ അദ്‌കാർ മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou
54

*സലാം ചൊല്ലൽ*

സത്യവിശ്വാസികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ സലാം പറയൽ സുന്നത്താണ്.

സലാം പറഞ്ഞ വ്യക്തിക്ക് പറയപ്പെട്ട വ്യക്തി സലാം മടക്കൽ നിർബന്ധവുമാണ്. സലാം പറയുന്നത് പരസ്പര സ്നേഹം വർദ്ധിക്കുന്നതിനും അത് വഴി സ്വർഗ്ഗ പ്രവേശനത്തിനും കാരണമാകുന്ന പുണ്യ പ്രവർത്തിയാണ്.

സലാം പറയേണ്ട ഏറ്റവും പൂർണ്ണമായ രൂപം:
*السَّلامُ عَلَيْكُمْ ورحمةُ اللَّهِ وبركاتهُ*
സാരം : അല്ലാഹുവിങ്കൽ നിന്നുള്ള ശാന്തിയും സമാധാനവും രക്ഷയും , അല്ലാഹുവിന്റെ കരുണയും അവന്റെ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടായിരിക്കട്ടേ

ഇങ്ങനെ സലാം ചൊല്ലിയാൽ ,
*وَعَلَيْكُمُ السَّلامُ ورحمةُ اللَّهِ وبركاتهُ*
എന്ന് സലാം മടക്കണം.

സലാമിന്റെ ഏറ്റവും ചുരുങ്ങിയ രൂപം,
السَّلامُ عَلَيْكُمْ
എന്നാണ്.

ഇങ്ങോട്ട് സലാം പറയുന്നതിന് തത്തുല്യമായതെങ്കിലും അങ്ങോട്ട് മടക്കണം. അത് നിർബന്ധമാണ്. കൂടുതൽ മടക്കൽ സുന്നത്തുമാണ്
 ഉദാഹരണമായി, ഒരാൾ
السَّلامُ عَلَيْكُمْ
എന്ന് സലാം ചൊല്ലിയാൽ 
وَعَلَيْكُمُ السَّلامُ
എന്ന് മടക്കൽ നിർബന്ധമാണ്. എന്നാൽ,
وَعَلَيْكُمُ السَّلامُ ورحمةُ اللَّهِ
എന്ന് കൂടുതലായി മടക്കൽ സുന്നത്താണ്.
🌹🌹🌹🌹🌹
സ്വന്തം വീട് അല്ലാത്ത വീടുകളിൽ പ്രവേശിക്കുമ്പോൾ - അത് ബന്ധു വീടാണെങ്കിലും_ വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ അനുമതി ചോദിക്കൽ നിർബന്ധമാണ്. സലാം പറഞ്ഞ ശേഷമാണ് അനുമതി ചോദിക്കേണ്ടത്. ഭാര്യ / ഇണ മാത്രമാണ് വീട്ടിലുള്ളതെങ്കിൽ അനുവാദം ചോദിക്കൽ  നിർബന്ധമില്ലെങ്കിലും പെട്ടെന്ന് കയറിച്ചെല്ലരുത് .
*السَّلَامُ عَلَيْكُمْ*
(സാരം: താങ്കൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം ഉണ്ടാവട്ടേ )
എന്ന് സലാം ചൊല്ലുകയും ഞാൻ പ്രവേശിക്കട്ടെയോ എന്ന് ചോദിക്കുകയും ചെയ്യുക. മൂന്ന് പ്രാവശ്യം അനുമതി ചോദിച്ചിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോരണം.
🍓🍓
ആരുമില്ലാത്ത വീടാണെങ്കിൽ,
 *السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏*
(സാരം: നമ്മുടെ മേലിലും അല്ലാഹുവിന്റെ സച്ചരിതരായ ദാസൻമാരുടെ പേരിലും അല്ലാഹുവിന്റെ സലാം ഉണ്ടാവട്ടേ ) എന്ന് സലാം ചൊല്ലുക- അദബുൽ മുഫ്റദ്
https://sunnah.com/adab:1055
🍓🍓🍓
അമുസ്ലിംകൾ മാത്രം താമസിക്കുന്ന വീട്ടിൽ പ്രവേശിക്കുമ്പോൾ പ്രവേശനാനുമതി ചോദിക്കുകയും
*السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏*
എന്നോ
*السَّلاَمُ عَلَى مَنِ اتَّبَعَ الْهُدَى*
(സാരം: സൻമാർഗ്ഗം പിൻപറ്റിയവർക്ക് സമാധാനം ) എന്നോ സലാം ചൊല്ലുകയും ചെയ്യുക.

വീട്ടിൽ പ്രവേശിക്കുന്നതിന്റെ മര്യാദകൾ കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://daivikasmaranadainamdinajeevithathil.blogspot.com/2022/03/blog-post_26.html

ഉറങ്ങുന്നവരുടെ ഉറക്കം ശല്യപ്പെടുത്തുന്ന വിധത്തിൽ ഉറക്കെ സലാം പറയരുത്.

സലാം പറയുന്നതും മടക്കുന്നതും കേൾക്കുന്ന വിധത്തിൽ ആവണം

സലാം പറഞ്ഞ ഉടനെയാണ് മടക്കേണ്ടത്

ഒരു സംഘത്തിന് വേണ്ടി ഒരാൾ സലാം പറഞ്ഞാലും മതി ; മടക്കുന്നതും അങ്ങനെ തന്നെ. എല്ലാവരും മടക്കുന്നത് നല്ലതാണ്.

ഒരാളുടെ സലാം മറ്റൊരാൾക്ക് ഒരു ദൂതൻ വഴി എത്തിച്ചാൽ ദൂതനും അയാൾക്കും വേണ്ടി സലാം മടക്കണം. അതിന്റെ രൂപം
*وعليكم وعليه السلام*
(താങ്കൾ അദ്ദേഹത്തിനും അല്ലാഹുവിന്റെ സലാം ഉണ്ടാവട്ടേ ) എന്നാണ് മടക്കേണ്ടത്.

കത്തെഴുതുമ്പോഴും സലാം സുന്നത്തുണ്ട്; മടക്കൽ നിർബന്ധവുമാണ്. അമുസ്ലിമിന് കത്തെഴുതുമ്പോൾ ,
*سَلَامٌ عَلَى مَنِ اتَّبَعَ الْهُدَى*
(സൻമാർഗ്ഗം പിൻപറ്റിയ വർക്ക് സമാധാനം ) എന്ന് എഴുതാം.

തമ്മിലുള്ള സംസാരം തുടങ്ങുന്നതിന് മുമ്പാണ് സലാം ചൊല്ലേണ്ടത്. ചിലർ ഹലോ എന്ന് പറഞ്ഞ ശേഷം സലാം പറയുന്നത് ശരിയല്ല.

അമുസ്ലിംകൾ സലാം പറഞ്ഞാലും മടക്കേണ്ടതുണ്ട്
وَعَلَيْكُمْ
(താങ്കൾക്കും സലാം ഉണ്ടാവട്ടേ) എന്ന് മടക്കാം. പൂർണ്ണമായി മടക്കാം എന്ന അഭിപ്രായവുമുണ്ട്.

വാഹനത്തിൽ പോകുന്നവൻ കാൽനടയാത്രക്കാരനും നടക്കുന്നവൻ ഇരിക്കുന്നവനോടും കുറച്ച് പേർ കൂടുതൽ പേരോടും ചെറിയവർ വലിയവരോടും സലാം ചൊല്ലലാണ് അദബ് . മറിച്ചാവൽ തെറ്റൊന്നുമല്ല.

സദസ്സിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ സലാം പറയൽ സുന്നത്തുണ്ട്.

*ഖബ്റുകൾ സന്ദർശിക്കുമ്പോൾ ഖബ്റാളികൾക്ക് വേണ്ടി സലാം പറയലും പ്രാർത്ഥിക്കലും സുന്നത്താണ്.*

ഖബ്റിങ്കൽ സലാമിന്റെ ഒരു രൂപം:
*السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ*
സാരം :
സത്യവിശ്വാസികളായ ഖബ്റാളികളേ നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം (ശാന്തി ) ഉണ്ടാവട്ടേ.നിശ്ചയം, ഇൻ ശാ അല്ലാഹ്, ഞങ്ങളും നിങ്ങളോട് ചേരുന്നവരാണ് (മുസ്ലിം)
https://hadithprophet.com/hadith-47621.html
വിശദമായി അറിയാൻ :
https://daivikasmaranadainamdinajeevithathil.blogspot.com/2023/02/blog-post.html

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن