വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - അൽ അദ്കാറിൽ നിന്ന് :
വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് :
അൽ അദ്‌കാർ വീഡിയോ പ്ലേ ലിസ്റ്റ്: :
https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou
കിതാബുൽ അദ്കാർ ലിങ്ക്
https://shamela.ws/book/10639/671#p1
🌹🌹🌹🌹🌹
35 അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്താൽ ചൊല്ലേണ്ട ദിക്ർ
*لاَ إِلَهَ إِلاَّ اللَّهُ*
(അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല)
ഉദാഹരണത്തിന് ഒരാൾ അറിയാതയോ മറ്റോ ലാത്തയാണ് സത്യം , ശൈഖാണ് സത്യം , തങ്ങളാണ് സത്യം , അമ്പിയാഉ - ഔലിയാഉ ആണ് സത്യം എന്നൊക്കെ അറിയാതെയോ മറ്റോ സത്യം ചെയ്താൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലണം. (ബുഖാരീ) - അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്യൽ ശിർക്കാണ്.
https://sunnah.com/bukhari:6107
🌹🌹🌹🌹🌹
36
താഴെ പറയുന്ന സന്ദർഭങ്ങളിൽ അഊദു (إستعاذة)
ഓതൽ നിയമമാക്കപ്പെട്ടിരിക്കുന്നു :
1. ഖുർആൻ പാരായണം തുടങ്ങുമ്പോൾ,
2. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും ബാധിക്കുകയാണെങ്കില്‍,
3. ദേഷ്യം വന്നാൽ ദേഷ്യം അടക്കുന്നതിന്,
4. ചീത്ത സ്വപ്നം കണ്ടാൽ ,
5. നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ )
മുകളിൽ പറഞ്ഞ സന്ദർഭങ്ങളിൽ,
*أَعُوذ بِاَللَّهِ مِنْ الشَّيْطَان الرَّجِيم*
(ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവോട് കാവൽ തേടുന്നു) എന്ന് ചൊല്ലുക.
🌹🌹🌹🌹🌹
37
*കഫ്ഫാറത്തുൽ മജ്‍ലിസ്*
ഒരു സദസ്സിൽ നിന്ന് പിരിയുമ്പോൾ ഈ ദുആഉ ചൊല്ലൽ സുന്നത്താണ്.ആ സദസ്സിൽ നാം ഇരുന്നപ്പോൾ വന്നിട്ടുണ്ടായേക്കാവുന്ന തെറ്റുകൾക്ക് ഒരു പ്രായശ്ചിത്തമാണ് ഈ ദുആഉ.
ഖുർആൻ ഓതിക്കഴിഞ്ഞാലും ഈ ദുആഉ ചൊല്ലൽ സുന്നത്തുണ്ട്.
*سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ*
(സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.നിനക്കാണ് സകല സ്തുതിയും .നീയല്ലാതെ ഒരു ആരാധ്യനുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു.നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.നിന്നിലേക്ക് ഞാൻ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു.) - അബൂദാവൂദ്
https://sunnah.com/abudawud:4859
🌹🌹🌹🌹🌹
38
*അങ്ങാടിയിൽ / ചന്തയിൽ പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ*
دعاء دخول السٌوق
🌷🌷🌷🌷🌷
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ كُلُّهُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ*
സാരം : *"ഏകനും പങ്കുകാരില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.അവന്നാണ് ആധിപത്യം. അവനു തന്നെയാണ് സർവ്വ സ്തുതിയും. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവൻ എന്നെന്നും ജീവിക്കുന്നവനും മരണമില്ലാത്തവനുമാണ്. അവന്റെ കൈയ്യിലാണ് സർവ്വ നന്മയും. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.”*
(തിർമുദീ )
https://sunnah.com/tirmidhi:3428
🌹🌹🌹🌹🌹
39
*ശാരീരികമായോ മറ്റോ പരീക്ഷിക്കപ്പെട്ട വ്യക്തിയെ കാണുമ്പോൾ ചൊല്ലുന്ന ദിക്ർ*
*الْحَمْدُ لِلَّهِ الَّذِي عَافَانِي مِمَّا ابْتَلاَكَ بِهِ وَفَضَّلَنِي عَلَى كَثِيرٍ مِمَّنْ خَلَقَ تَفْضِيلاً*
ആശയം : താങ്കളെ ബാധിച്ച പരീക്ഷണത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തുകയും എത്രയോ ജനങ്ങളേക്കാൾ എന്നെ ശ്രേഷ്ഠനാക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും
🥬🥬🥬🥬🥬
പ്രത്യേകം ശ്രദ്ധിക്കുക: കഷ്ടത അനുഭവിക്കുന്ന വ്യക്തി കേൾക്കാതെയാണ് ഇത് ചൊല്ലേണ്ടത്. എന്നാൽ മദ്യപാനം, അക്രമം പോലെയുള്ള പാപ പ്രവർത്തികൾ മൂലം പരീക്ഷിക്കപ്പെട്ട വ്യക്തിയെ കാണുമ്പോൾ , അവനിൽ നിന്ന് മറ്റു നാശങ്ങൾ ഭയക്കുന്നില്ലെങ്കിൽ , നീ ചെയ്യുന്ന ഇത്തരം കൊളളരുതായ്മകൾ ചെയ്യുന്നതിൽ നിന്നും എന്നെ കാത്ത അല്ലാഹുവിനാണ് സ്തുതി എന്ന അർത്ഥത്തിൽ അവനെ കേൾക്കെ തന്നെ മേൽപ്പറഞ്ഞ ദിക്ർ ചൊല്ലാവുന്നതാണ് (തിർമുദീ )
https://sunnah.com/tirmidhi:3432
40
*إِنِّي أُحِبُّكَ فِي اللَّهِ*
' ഞാൻ അല്ലാഹുവിന് വേണ്ടി നിന്നെ ഇഷ്ടപ്പെടുന്നു ' എന്ന് ഒരാൾ നിന്നോട് പറഞ്ഞാൽ,
*أَحَبَّكَ الَّذِي أَحْبَبْتَنِي لَهُ*
[നീ ആർക്ക് വേണ്ടിയാണോ എന്നെ ഇഷ്ടപ്പെട്ടത് അവൻ ( അല്ലാഹു ) നിന്നെ ഇഷ്ടപ്പെടട്ടേ ] എന്ന് അവന് വേണ്ടി പ്രാർഥിക്കുക (അബൂദാവൂദ്)
https://sunnah.com/abudawud:5125
41
സദസ്സ് പിരിയും മുമ്പേ സദസ്യർക്കും നമുക്കും വേണ്ടി ചൊല്ലേണ്ട പ്രാർഥന :
*اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ*
അല്ലാഹുവേ, ഞങ്ങൾക്കും ഞങ്ങളുടെ നിന്നെ ധിക്കരിക്കുന്ന പ്രവർത്തികൾക്കുമിടയിൽ മറയാകുന്ന വിധത്തിൽ ഞങ്ങൾക്ക് നിന്നോടുള്ള ഭയത്തിൽ നിന്നുള്ള വിഹിതം നൽകണേ (പാപങ്ങൾ ചെയ്യാതിരിക്കാൻ ഹൃദയത്തിൽ അല്ലാഹുവിനെ സംബന്ധിച്ച ഭയഭക്തി ഉണ്ടാക്കണേ എന്ന് ആശയം)
*وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ*
നിന്റെ സ്വർഗ്ഗം ഞങ്ങൾക്ക് പ്രാപ്യമാത്തക്കവിധത്തിൽ നിന്നോടുള്ള അനുസരണത്തിനും ( ഞങ്ങൾക്ക് നീ തൗഫീഖ് നൽകണേ)
*وَمِنَ الْيَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا*
ഇഹലോകത്തെ ആപത്തുകൾ ലഘുവായി കാണാൻ സാധിക്കുന്ന വിധത്തിൽ ഞങ്ങൾക്ക് നീ (നിന്നെ സംബന്ധിച്ച) യഖീൻ അഥവാ ദൃഢബോധ്യം നൽകണേ.
*وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا وَاجْعَلْهُ الْوَارِثَ مِنَّا*
ഞങ്ങൾ ജീവിക്കുന്നേടത്തോളം കാലം ഞങ്ങളുടെ കേൾവികളേയും കാഴ്ചകളേയും ശക്തിയേയും ഞങ്ങൾക്ക് ആസ്വാദ്യകരമാക്കണേ ( അതായത് അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തിൽ അവയെ ഉപയോഗിക്കാൻ സാധിപ്പിക്കണേ); അവയെ ഞങ്ങൾ മരിക്കുവോളം ഞങ്ങൾക്ക് നീ അവശേഷിപ്പിക്കേണമേ.
*وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا*
ഞങ്ങളുടെ പ്രതികാരം ഞങ്ങളെ അക്രമിച്ചവരുടെ മേൽ മാത്രം ഒതുക്കണേ (പ്രതികാരം അതിര് കവിയുന്ന സാഹചര്യം ഉണ്ടാവരുതേ). ഞങ്ങളോട് ശത്രുത കാണിക്കുന്നവർക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ.
*وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا*
ഞങ്ങളുടെ ദീനിൽ (മതകീയ ജീവിതത്തിൽ) നീ ആപത്ത് വരുത്തരുതേ.
*وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا*
ദുനിയാവിനെ അഥവാ ഐഹിക ലോകത്തെ ഞങ്ങളുടെ മുഖ്യ വിചാരവും ഞങ്ങളുടെ അറിവിന്റെ ആകത്തുകയും ആക്കരുതേ.
*وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا*
ഞങ്ങളോട് കരുണ കാണിക്കാത്തവർക്ക് ഞങ്ങളുടെ മേൽ ആധിപത്യം കൊടുരുതേ.
(അവലംബം :
تحفة الأحوذي بشرح جامع الترمذي)
https://hadithprophet.com/hadith-61702.html
42
നിസ്ക്കാരത്തിൽ സലാം വീട്ടുന്നതിന് മുമ്പും സലാം വീട്ടിയ ശേഷവും പ്രാർഥിക്കാവുന്ന ഒരു പ്രാർഥന :
*اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ*
സാരം : അല്ലാഹുവേ, നിന്നെ സ്മരിക്കുന്നതിനും (ദിക്ർ ചെയ്യുന്നതിന്) നിനക്ക് നന്ദി ചെയ്യുന്നതിനും നിനക്ക് നല്ല രീതിയിൽ ആരാധന (ഇബാദത്) ചെയ്യുന്നതിനും നീ എന്നെ സഹായിക്കേണമേ.(സുനനു അബീദാവൂദ്)
https://sunnah.com/abudawud:1522
43
തിന്മയെ പരാജയപ്പെടുത്താൻ നീക്കാൻ സാധിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ :
*{جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا} {جَاءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ}*
സത്യം വന്നു കഴിഞ്ഞു; അസത്യം നശിച്ചു നാമാവശേഷമാകുകയും ചെയ്തു. നിശ്ചയമായും അസത്യം നാമാവശേഷമാകുന്നതാകുന്നു.
സത്യം വന്നു കഴിഞ്ഞു. അസത്യം തുടക്കമുണ്ടാക്കുകയുമില്ല; തിരിച്ചു വരികയുമില്ല. (ഇസ്രാഉ -81, സബഉ - 49 കൂടി കാന്നുക )
- ബുഖാരീ https://sunnah.com/bukhari:4720
44
നമുക്ക് നന്മ ചെയ്ത വ്യക്തിക്ക് നന്ദി ചെയ്യുന്നതിനുള്ള പ്രാർത്ഥന:
*جَزَاكَ اللَّهُ خَيْرًا*
സാരം :
അല്ലാഹു താങ്കൾക്ക് (ഇഹലോകത്തും പരലോകത്തും) നന്മ പ്രതിഫലമായി നൽകട്ടേ.
തിരിച്ച് അദ്ദേഹത്തിന് വേണ്ടി ,
*وَأَنْتُمْ فَجَزَاكُمُ اللَّهُ خَيْرًا*
(താങ്കൾക്കും അല്ലാഹു നന്മ പ്രതിഫലം നൽകട്ടേ) എന്നു പ്രാർഥിക്കുക.
- തിർമുദീ https://hadithprophet.com/hadith-60236.html
- മുസ്തദ്റക്
https://shamela.ws/book/2266/7774
45
കടം തിരിച്ചു കൊടുക്കുമ്പോൾ കടം തന്നയാൾക്ക് വേണ്ടിയുള്ള പ്രാർഥന :
*بَارَكَ اللَّهُ لَكَ فِي أَهْلِكَ وَمَالِكَ إِنَّمَا جَزَاءُ السَّلَفِ الْحَمْدُ وَالأَدَاءُ*
താങ്കളുടെ കുടുംബത്തിലും സമ്പത്തിലും അല്ലാഹു ബറകത് ചെയ്യട്ടേ. കടത്തിന്റെ പ്രതിഫലം സ്തുതിയും കടം വീട്ടലുമാണ് (നസാഈ)
https://sunnah.com/nasai:4683
46
നമുക്ക് അനുഗ്രഹം ലഭിക്കുന്നതിനായി ഒരാൾ,
*بَارَكَ اللَّهُ فِيكُمْ*
(അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ) എന്ന് പ്രാർഥിച്ചാൽ
*وَفِيكم بَارَكَ اللَّهُ*
(നിങ്ങൾക്കും അല്ലാഹു ബറകത്ത് ചെയ്യട്ടേ) എന്ന് പ്രാർഥിക്കുക (ഇബ്നുസ്സുന്നീ)
https://shamela.ws/book/13132/526
47
ഒരാൾ തന്റെ കുടുംബത്തിലോ സ്വത്തിലോ
അനുഗ്രഹങ്ങൾ കണ്ട് ആശ്ചര്യപ്പെടുമ്പോൾ,
*مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ*
(*അല്ലാഹു ഉദ്ദേശിച്ചതത്രെ ഇതെല്ലാം; അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ആര്‍ക്കും ഇല്ല* ) എന്ന് ചൊല്ലുക. - [അൽ കഹ്ഫ് 18 : 39 - ന്റെ അടിസ്ഥാനത്തിൽ; കൂടാതെ ഈ വിഷയത്തിൽ ദുർബലമെങ്കിലും ഹദീസും ഉണ്ട് ]
സ്വന്തത്തിലോ മറ്റുള്ളവരിലോ ആശ്ചര്യകരമായ അനുഗ്രഹങ്ങൾ കാണുമ്പോൾ ബറകത്തിന് വേണ്ടി (ബാറകല്ലാഹ്) പ്രാർഥിക്കലും സുന്നത്താണ് (ഇബ്നു മാജ)
https://sunnah.com/ibnmajah:3509
48
നമ്മെ സന്തോഷിപ്പിക്കുന്ന പ്രത്യേകമായ അനുഗ്രഹങ്ങൾ കാണുമ്പോൾ / ഇഷ്ടപ്പെട്ട കാര്യങ്ങൾ പൂർത്തിയായിക്കാണുമ്പോൾ,
*الْحَمْدُ لِلَّهِ الَّذِي بِنِعْمَتِهِ تَتِمُّ الصَّالِحَاتُ*
സൽക്കാര്യങ്ങൾ പൂർത്തിയാകുന്നത് ആരുടെ അനുഗ്രഹം കൊണ്ടാണോ ആ അല്ലാഹുവിനാണ് സർവ്വസ്തുതിയും എന്ന് ചൊല്ലുക.
നമുക്ക് ഇഷ്ടപ്പെടാത്ത / വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ,
*الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ*
ഏതവസ്ഥയിലും അല്ലാഹുവിന്നാണ് സർവ്വസ്തുതിയും എന്ന് ചൊല്ലുക ( ഇബ്നു മാജ)
https://sunnah.com/ibnmajah:3803
49
*പുതിയ വാഹനം വാങ്ങിയാലുള്ള പ്രാർഥന /നവവധുവിന്റെ മൂർദ്ധാവിൽ കൈ വച്ച് വരൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന / പുതിയ വേലക്കാരനെ നിയോഗിച്ചാലുള്ള പ്രാർഥന*
🫧🫧🫧🫧🫧
ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയോ, ഒരു സേവകനെ പുതുതായി നിയമിക്കുകയോ, ഒരു മൃഗം / വാഹനം വാങ്ങുകയോ ചെയ്താൽ താഴെ ചേർത്ത പ്രാർത്ഥന ചൊല്ലൽ സുന്നത്തുണ്ട്.
*اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه*
സാരം :
*അല്ലാഹുവേ! ഇവളിലെ (ഇതിലെ) നന്മയും, നീ ഇവളില്‍ സൃഷ്ടിച്ചിട്ടുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇവളുടെ (ഇതിലെ)തിന്മയില്‍ നിന്നും, നീ ഇവളില്‍/ ഇതിൽ സൃഷ്ടിച്ചിട്ടുള്ള തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു*
(നവവധുവിന്റെ തലയിൽ കൈ വച്ചാണ് വരൻ പ്രാർത്ഥിക്കേണ്ടത് , ഒട്ടകമാണെങ്കിൽ പൂഞ്ഞയിൽ, വാഹനമാണെങ്കിൽ അതിന്മേൽ കൈ വച്ചാൽ മതിയാകും.
https://sunnah.com/abudawud:2160
കൂടാതെ താഴെ ചേർത്ത നവദമ്പതികൾ താഴെ ചേർത്ത പോലെ ബറകത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് നല്ലതാണ് :
*بارَك اللَّهَ لكلِّ واحدٍ منَّا في صاحبه*
സാരം :
അല്ലാഹു ഞങ്ങളിൽ ഓരോരുത്തർക്കും ഞങ്ങളുടെ ഇണയിൽ ബറകത്ത് നൽകട്ടേ.
https://shamela.ws/book/10639/635
https://shamela.ws/book/10639/723#p1
കൂടാതെ വരൻ ഇമാമായി രണ്ടാളും ജമാഅത്തായി രണ്ട് റക്അത്ത് സുന്നത്ത് നിസ്ക്കരിക്കൽ ഉത്തമമാണെന്ന് ചില സ്വഹാബികളുടെ അസറുകളിൽ കാണാം
(മുസ്വന്നിഫ് അബ്ദി റസാഖ് )
https://shamela.ws/book/13174/11356
ശ്രദ്ധിക്കുക: ഇത് കൂടാതെ സംഭോഗത്തിന് മുമ്പുള്ള ദിക്റും മറ്റു അദബുകളും പാലിക്കേണ്ടതാണ്.
🌹🌹🌹🌹🌹
50
രാത്രി ഉറക്കിൽ നിന്നുണർന്നാൽ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കി താഴെ പറയുന്ന ആയത്തുകൾ (സൂറത്തു ആലു ഇംറാൻ അവസാന ഭാഗം ) ഓതുക :
സൂറത്തു ആലു ഇമ്രാനിലെ 190 – 200
ആയത്തുകൾ പാരായണം ചെയ്യുക
إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لِّأُوْلِي الألْبَابِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
الَّذِينَ يَذْكُرُونَ اللّهَ قِيَامًا وَقُعُودًا وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ. ( ഈ രണ്ട് ആയത്തുകളെങ്കിലും ഓതുക - അവസാനം വരെ ഓതൽ സുന്നത്തുണ്ട് )
51
നവവരനുള്ള (വധുവിനും) ആശംസാ പ്രാർഥന :
*بَارَكَ اللَّهُ لَكَ وَبَارَكَ عَلَيْكَ وَجَمَعَ بَيْنَكُمَا فِي خَيْرٍ*
ആശയം :
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ. അവൻ താങ്കൾക്ക് മേൽ ബറകത്ത് ചൊരിയട്ടേ. അവൻ നിങ്ങൾക്കിരുവർക്കുമിടയിൽ നന്മയിൽ ഒരുമിപ്പിക്കട്ടേ (സുനനു അബീദാവൂദ്)
https://sunnah.com/abudawud:2130
52
സംഭോഗത്തിന് മുമ്പേയുള്ള പ്രാർഥന :
*بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا*
അല്ലാഹുവിന്റെ നാമത്തിൽ. ഓ അല്ലാഹുവേ! ഞങ്ങളെ പിശാചിൽ നിന്ന് അകറ്റി നിർത്തണമേ, നീ ഞങ്ങൾക്ക് (ഞങ്ങളുടെ കുട്ടികൾക്ക്) നൽകുന്നതിൽ നിന്ന് പിശാചിനെ അകറ്റി നിർത്തണമേ (ബുഖാരീ) - ഇത് ദമ്പതികൾ രണ്ട് പ്രാർഥിക്കുക.
https://sunnah.com/bukhari:6388
53
താബിഈ പണ്ഡിതനായിരുന്ന അയ്യൂബ് അസ്സിഖ്തിയാനീ(റ) ഒരാൾക്ക് കുഞ്ഞ് ജനിച്ചാൽ നടത്തിയിരുന്ന ആശംസാ പ്രാർത്ഥന ചുവടെ ചേർക്കുന്നു :
*جَعَلَهُ اللَّهُ مُبَارَكًا عَلَيْكَ وَعَلَى أُمَّةِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ*
അല്ലാഹു ഈ കുഞ്ഞിനെ താങ്കൾക്കും മുഹമ്മദ് നബിﷺയുടെ ഉമ്മത്തിനും (ലോക ജനതക്ക്) ഉപകരിക്കുന്ന
അനുഗ്രഹീതനാക്കട്ടേ.__
ത്വബ്റാനീ(റ) യുടെ കിതാബുദ്ദുആഇ
https://www.islamweb.net/ar//library/index.php?page=bookcontents&ID=873&bk_no=1026&flag=1
76
*തുമ്മിയാലുള്ള ഹംദും തശ്മീതും പ്രാർഥനയും*
തുമ്മിയാൽ തുമ്മിയവൻ ചൊല്ലുന്ന ദിക്ർ
*الْحَمْدُ لِلَّهِ*
(സർവ്വ സ്തുതിയും അല്ലാഹുവിന്നാകുന്നു)
*الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ*
( ഏതവസ്ഥയിലും അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും ) എന്നും ഹംദ് ചൊല്ലാവുന്നതാണ്.
തുമ്മിയവൻ ഹംദ് ചൊല്ലിയത് കേൾക്കുന്നയാൾ,
*يَرْحَمُكَ اللَّهُ*
(അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ ) എന്ന് തുമ്മിയ ആൾക്ക് വേണ്ടി പ്രാർഥിക്കലും സുന്നത്തുണ്ട്.
അപ്പോൾ തുമ്മിയവൻ ,
തനിക്ക് വേണ്ടി പ്രാർഥിച്ച വ്യക്തിക്ക് വേണ്ടി,
*يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ*
( അല്ലാഹു താങ്കൾക്ക് മാർഗ്ഗദർശനം നൽകുകയും താങ്കളുടെ കാര്യം അവൻ നന്നാക്കുകയും ചെയ്യട്ടേ ) എന്ന് പ്രാർഥിക്കേണ്ടതാണ്.
അമുസ്ലിം തുമ്മുകയും അൽ ഹംദു ലില്ലാഹ് പറയുകയും ചെയ്താൽ അവന് വേണ്ടി,
*يَهْدِيكُمُ اللَّهُ وَيُصْلِحُ بَالَكُمْ*
( അല്ലാഹു താങ്കൾക്ക് മാർഗ്ഗദർശനം നൽകുകയും താങ്കളുടെ കാര്യം അവൻ നന്നാക്കുകയും ചെയ്യട്ടേ ) എന്ന് പ്രാർഥിക്കലും സുന്നത്തുണ്ട്.
77
നമ്മെ മറ്റുള്ളവർ പ്രത്യേകമായി പ്രശംസിക്കുമ്പോൾ ചൊല്ലാവുന്ന പ്രാർഥന ( സലഫുകളിൽ നിന്ന് സമാനമായ പ്രാർഥനകൾ സ്ഥിരപ്പെട്ടിട്ടുണ്ട് )
*اللَّهُمَّ لاَ تُؤَاخِذْنِي بِمَا يَقُولُونَ وَاغْفِرْ لِي مَا لاَ يَعْلَمُونَ وَاجْعَلْنِي خَيْرًا مِمَّا يَظُّنُّونَ*
അല്ലാഹുവേ , ഇവർ പറയുന്ന ( പ്രശംസ ) കാരണം എന്നെ നീ പിടി കൂടരുതേ. ( എൻ്റെ വിഷയത്തിൽ ) ഇവർക്കറിയാത്തത് ( എൻ്റെ തെറ്റുകൾ ) എനിക്ക് നീ പൊറുത്തു തരേണമേ. എന്നെ നീ ഇവർ വിചാരിക്കുന്നതിനേക്കാൾ ഉത്തമനാക്കേണമേ ( അദബുൽ മുഫ്റദ് , ശിഅബുൽ ഈമാൻ )
https://sunnah.com/adab:761
https://shamela.ws/book/10660/3285
Comments
Post a Comment