പാപമോചനം - അൽ അദ്കാറിലെ ചില ദിക്ർ - ദുആഉകൾ: (ചില പാപമോചന പ്രാർഥനകൾ)

പാപമോചനം - അൽ അദ്കാറിലെ ചില ദിക്ർ - ദുആഉകൾ: (ചില പാപമോചന പ്രാർഥനകൾ)

വീഡിയോ :
https://youtu.be/uqCGkjs2ffY?si=ex4YGkReF5E-sK-B
(مرجع: الأذكار المنتخب من كلام سيد الأبرار للنووي)
https://shamela.ws/book/10639/904#p1
🌹🌹🌹🌹🌹
1.സയ്യിദുൽ ഇസ്തിഗ്ഫാർ 
 سَيِّد الاِسْتِغْفَارِ
🌷🌷🌷🌷🌷
*اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِذَنْبِي وَأَبُوءُ لَكَ بِنِعْمَتِكَ عَلَىَّ فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ*
സാരം :അല്ലാഹുവേ നീയാണ് എൻറെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻറെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മയിൽ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എൻറെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല
(ഇത് രാവിലെയും വൈകുന്നേരവും  ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട് - സുനനു ന്നസാഈ)
https://sunnah.com/nasai:5522

2.
*رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيم*
സാരം : എന്റെ റബ്ബേ, എനിക്ക് പൊറുത്തു തരികയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ, നീ തൗബ: സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണല്ലോ (ഇത് നബിﷺ ഒറ്റ ഇരുപ്പിന് നൂറ് തവണ ചൊല്ലിയിരുന്നു )_ സുനനു അബീദാവൂദ്
https://sunnah.com/abudawud:1516
ദ്വുഹാ നമസ്കാരത്തിന് ശേഷം
*اللَّهُمَّ اغْفِرْ لِي ، وَتُبْ عَلَيَّ ، إِنَّكَ أَنْتَ التَّوَّابُ الرَّحيمُ*
എന്ന് *100 തവണ ചൊല്ലൽ സുന്നത്തുണ്ട്*

3.
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ
എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു
(ഈ പ്രാർത്ഥന ഉറങ്ങാൻ കിടക്കുമ്പോൾ മൂന്ന് തവണ ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട് ) - സുനനുത്തിർമുദീ
https://sunnah.com/tirmidhi:3397

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن