ശൈത്വാൻമാരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷക്കുള്ള പ്രാർത്ഥനകൾ

.https://youtu.be/0whlk-ZbTqo
السلام عليكم
അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര
🌷🌷🌷🌷🌷
പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ 
യു ട്യൂബ് ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം ലിങ്ക് :
https://t.me/dikrduas
ബ്ലോഗ് ലിങ്ക് :
http://daivikasmaranadainamdinajeevithathil.blogspot.com/?m=1
വിഷയം :
*ശൈത്വാൻമാരുടെ ഉപദ്രവത്തിൽ നിന്ന് രക്ഷക്കുള്ള പ്രാർത്ഥന*
*مَا يَقُولُ لِرَدِّ كَيْدِ مَرَدَةِ الشَّيَاطِينِ*
🥬🥬🥬🥬🥬
*أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ، يَا رَحْمَنُ*
സാരം : അല്ലാഹു സൃഷ്ടിച്ചതിന്റേയും ഉണ്ടാക്കിയതിന്റേയും വിതരണം ചെയ്തതിന്റേയും തിന്മയിൽ നിന്നും, ആകാശത്ത് നിന്ന് ഇറങ്ങുന്നതിന്റെ (ഇടിമിന്നൽ ,പേമാരി പോലെ) തിന്മയിൽ നിന്നും, ആകാശത്തേക്ക് കയറിപ്പോകുന്നതിന്റെ ( ശിക്ഷാർഹമായ കുറ്റങ്ങൾ) തിന്മയിൽ നിന്നും, ഭൗമോപരിതലത്തിൽ അല്ലാഹു സൃഷ്ടിച്ചതിന്റെ (ദുഷ്ട ജന്തുക്കൾ, ഉപദ്രവകാരികളായ ജിന്നുകൾ പോലെ ) തിന്മയിൽ നിന്നും, ഭൂമിയിൽ നിന്ന് പുറപ്പെടുന്നതിന്റെ തിന്മയിൽ നിന്നും , രാത്രിയുടേയും പകലിന്റേയും പരീക്ഷണങ്ങളിൽ നിന്നും, നന്മയും കൊണ്ടല്ലാതെ രാത്രിയിൽ വരുന്നതിന്റെ തിന്മയിൽ നിന്നും, ഭക്തനോ അധർമ്മിക്കോ മറി കടക്കാനാവാത്ത , അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് ഞാൻ കാവൽ തേടുന്നു. അല്ലയോ റഹ്മാനായവനേ
(മുസ്നദ് അഹ്മദ്)
https://shamela.ws/book/25794/11747
സിൽസിലത്തു സ്സ്വഹീഹ :
https://shamela.ws/book/9442/4778
ഹദീസ് :
١٥٤٦١ - حَدَّثَنَا عَفَّانُ، حَدَّثَنَا جَعْفَرُ بْنُ سُلَيْمَانَ، حَدَّثَنَا أَبُو التَّيَّاحِ، قَالَ: سَأَلَ رَجُلٌ عَبْدَ الرَّحْمَنِ بْنَ خَنْبَشٍ:  كَيْفَ صَنَعَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ كَادَتْهُ الشَّيَاطِينُ؟ قَالَ: جَاءَتِ الشَّيَاطِينُ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الْأَوْدِيَةِ، وَتَحَدَّرَتْ عَلَيْهِ مِنَ الْجِبَالِ، وَفِيهِمْ شَيْطَانٌ مَعَهُ شُعْلَةٌ مِنْ  نَارٍ، يُرِيدُ أَنْ يُحْرِقَ بِهَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: فَرُعِبَ  - قَالَ جَعْفَرٌ: أَحْسَبُهُ قَالَ: جَعَلَ يَتَأَخَّرُ - قَالَ: وَجَاءَ جِبْرِيلُ، فَقَالَ: يَا مُحَمَّدُ قُلْ، قَالَ: " مَا أَقُولُ؟ " قَالَ: " قُلْ: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ  ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ، يَا رَحْمَنُ "، فَطَفِئَتْ نَارُ الشَّيَاطِينِ، وَهَزَمَهُمُ اللهُ عَزَّ وَجَلَّ
അബ്ദു റഹ്മാനു ബ്നു ഖൻബശ് (റ) നോട് ഒരാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽﷺയെ ശൈത്വാൻമാർ 
ഉപദ്രവിക്കാൻ വന്നപ്പോൾ റസൂൽ എന്താണ് ചെയ്തത്. അദ്ദേഹം മറുപടി പറഞ്ഞു: താഴ് വരകളിൽ നിന്നും പർവ്വതങ്ങളിൽ നിന്നും ശൈത്വാൻമാർ അല്ലാഹുവിന്റെ റസൂൽﷺയെ ആക്രമിക്കാനായി വന്നു. അക്കൂട്ടത്തിൽ ഒരു ശൈത്വാൻ അല്ലാഹുവിന്റെ റസൂൽﷺയെ കരിക്കാൻ ഒരു തീപ്പന്തവുമായാണ് വന്നത്. അവിടുന്ന് ഭയന്ന് പിറകോട്ട് നിന്നു . അപ്പോൾ ജിബ്രീൽ (അ ) വന്നു പറഞ്ഞു: ഓ മുഹമ്മദ്ﷺ, താങ്കൾ പറയുക: നബിﷺ ചോദിച്ചു: എന്താണ് പറയേണ്ടത്❓ ജിബ്രീൽ (അ ) പറഞ്ഞു: താങ്കൾ പറയുക:
أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ، وَلَا فَاجِرٌ مِنْ شَرِّ مَا خَلَقَ، وَذَرَأَ وَبَرَأَ  ، وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقًا يَطْرُقُ بِخَيْرٍ، يَا رَحْمَنُ
അങ്ങനെ നബിﷺ ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ ശൈത്വാനമാരുടെ തീ അണയുകയും അല്ലാഹു അവരെ പരാജയപ്പെടുത്തുകയും ചെയ്തു.
🌷🌷🌷🌷🌷
നാം ശ്രദ്ധിക്കുക: ദിക്റുകളും ദുആഉകളും നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ. ഹൃദയസാന്നിധ്യത്തോടെ ദിക്ർ - ദുആഉകൾ ചൊല്ലുവാനും അവയുടെ ആശയം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാനും നാം ശ്രദ്ധിക്കണം - അല്ലാഹു സഹായിക്കട്ടേ - ആമീൻ.
പഠിക്കുക
പകർത്തുക
പങ്ക് വയ്ക്കുക 
بارك الله فيكم
അബ്ബാസ് പറമ്പാടൻ 
8848787706

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن