വീക്ക്ലി റീൽസ് 1-അൽ കിതാബ്
https://youtu.be/pb8oXucowyU
നിലവിൽ അൽ കിതാബ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് വീക്ക്ലി റീൽസ് നമ്പർ ഒന്ന് :
ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട (മരണം ആസന്നനായ) വ്യക്തിക്ക് ചൊല്ലൽ സുന്നത്തുള്ള പ്രാർത്ഥന*
*دعاء المريض الذي يئس من حياته*
🟢🟢🟢🟢🟢
പ്രാർത്ഥന:
*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى*
സാരം : അല്ലാഹുവേ, എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കണേ, എന്നെ സ്വർഗ്ഗത്തിൽ ഉന്നതരായ കൂട്ടുകാരൊത്തു ചേർക്കണേ.
(സ്വഹീഹുൽ ബുഖാരീ)
https://sunnah.com/urn/505680
🍋🍋🍋🍋🍋
വുദൂഇന് ശേഷവും നിസ്ക്കാരത്തിന് ശേഷവും നിസ്ക്കാരത്തിലും (സുജൂദിലും സലാം വീട്ടുന്നതിന് മുമ്പും) ചൊല്ലാവുന്ന ഒരു പ്രാർത്ഥന (നബിവചനത്തിൽ വന്നത് )*
*اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِي رِزْقِي*
അല്ലാഹുവേ, എനിക്ക് എന്റെ ദോശങ്ങൾ പൊറുത്ത് തരേണമേ, എന്റെ വീട്ടിൽ (ദുനിയാവിലെ വീട്ടിലും ഖബറിലും പരലോകത്തെ വീട്ടിലും ) എന്നിക്ക് നീ വിശാലത നൽകണേ . എന്റെ വിഭവങ്ങളിൽ എനിക്ക് ബറകത്ത് (ഐശ്വര്യം) നൽകണേ
[അവലംബം :
സുനനുത്തിർമുദീ]
https://hadithprophet.com/hadith-61700.html
🍋🍋🍋🍋🍋
രാവിലെയും വൈകുന്നേരവും ഏഴ് തവണ ചൊല്ലൽ സുന്നത്തുള്ള ഒരു ദിക്ർ
*حَسْبِيَ اللَّهُ لاَ إِلَهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ*
സാരം : എനിക്ക് അല്ലാഹു മതി . അവൻ അല്ലാതെ ഒരു ആരാധ്യനുമില്ല. ഞാൻ അവനിൽ ഭരമേൽപ്പിക്കുന്നു. അവൻ മഹത്തായ അർശിന്റെ റബ്ബാകുന്നു.
ശ്രദ്ധിക്കുക - സുനനു അബീദാവൂദിൽ വന്ന ഇതിന്റെ ഹദീസ് അബുദ്ദർദാഉ (റ)-ൽ നിന്ന് മൗഖൂഫായ നിലയിൽ സ്വഹീഹായ റിപ്പോർട്ടാണ് എന്നാൽ ഇത് മർഫൂഇന്റെ സ്ഥാനത്താണ്.
ഇസ്ലാമിന്റെ ശത്രുക്കൾ സത്യം സ്വീകരിക്കാതെ പിന്തിരിഞ്ഞ് കളയുമ്പോൾ ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ അല്ലാഹു തആലാ നബിയോട് കൽപ്പിക്കുന്നത് കാണാം :
فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ ( التوبة 129)
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) താങ്കൾ പറയുക:
حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
അവലംബം :
1 സുനനു അബീദാവൂദ്
https://hadithprophet.com/hadith-4418.html
2. മജ്മൂഉ ഫതാവാ ഇബ്നു ബാസ്
https://shamela.ws/book/21537/13691
🍋🍋🍋🍋🍋
ഭക്ഷണത്തിന് ശേഷം ചൊല്ലാവുന്ന പ്രാർത്ഥന :
*اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ*
സാരം : അല്ലാഹുവേ, ഞങ്ങൾക്ക് ഈ ഭക്ഷണത്തിൽ ബറകത് നൽകേണമേ, ഞങ്ങൾക്ക് ഇതിനേക്കാൾ ഉത്തമമായത് ഭക്ഷിപ്പിക്കേണമേ (ഇഹലോത്തും പരലോകത്തും )
🍋🍋🍋🍋🍋
പാൽ കുടിച്ച് കഴിഞ്ഞാലുള്ള പ്രാർത്ഥന:
*اللَّهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ*
സാരം : അല്ലാഹുവേ, ഞങ്ങൾക്ക് ഈ ഭക്ഷണത്തിൽ ബറകത് നൽകേണമേ, ഞങ്ങൾക്ക് ഇതിൽ വർദ്ധനവ് നൽകുകയും ചെയ്യേണമേ.
അവലംബം : സുനനുത്തിർമുദീ
https://hadithprophet.com/hadith-61655.html
🍋🍋🍋🍋🍋
ഹിലാൽ ദർശിക്കുമ്പോഴുള്ള പ്രാർത്ഥന:
*اللَّهُمَّ أَهْلهُ عَلَيْنَا بِالْأمْنِ وَالْإِيمَانِ وَالسَّلَامَةِ وَالْإِسْلَامِ رَبِّي وَرَبُّكَ اللَّهُ*
സാരം : അല്ലാഹുവേ, നിർഭയത്വത്തോടും ഈമാനോടും സുരക്ഷിതത്വത്തോടും ഇസ്ലാമോടും കൂടി ഞങ്ങൾക്ക് ഇതിനെ ഉദിപ്പിക്കണേ (ഓ,ഹിലാൽ - എന്റേയും നിന്റേയും രക്ഷിതാവ് അല്ലാഹുവാണ്)
എല്ലാ 12 ഹിജ്റ മാസങ്ങൾക്കും ഈ പ്രാർത്ഥന ബാധകമാണ്. ഒന്നാം രാവിൽ ചന്ദ്രപ്പിറ കാണാൻ ഒരാൾക്ക് സാധിച്ചില്ലെങ്കിൽ രണ്ടാം രാവിലോ മൂന്നാം രാവിലോ കണ്ടാലും ഈ പ്രാർത്ഥന ചൊല്ലാം (മൂന്നാം രാവ് വരെ ഹിലാൽ ആണ് - പിന്നെ ഖമർ, പിന്നെ ബദ്ർ)
അവലംബം :
1.മിശ്കാത്
https://sunnah.com/mishkat:2428
2. തുഹ്ഫത്തുൽ അഹ് വദീ
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=6665&idto=6666&bk_no=56&ID=1975
🍋🍋🍋🍋
റമദാൻ ആഗതമാവുമ്പോൾ സലഫുകൾ പ്രാർത്ഥിച്ചിരുന്ന ഒരു പ്രാർത്ഥന
*اللَّهُمَّ سَلِّمْنِي مِنْ رَمَضَانَ وَسَلِّمْ رَمَضَانَ لِي وَتَسَلَّمْهُ مِنِّي مُتَقَبَّلا*
സാരം : അല്ലാഹുവേ, റമദാനിൽ എന്നെ നീ സംരക്ഷിക്കേണമേ, റമദാനിനെ എനിക്കായി സംരക്ഷിക്കേണമേ, എന്റെ റമദാനിനെ എന്നിൽ നിന്ന് സ്വീകരിക്കേണമേ (റമദാനിൽ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കാൻ ആയുസ്സും ആരോഗ്യവും തൗഫീഖും നൽകണമേയെന്നും കർമ്മങ്ങൾ സ്വീകരിക്കണമേ എന്നുമാണ് ആശയം)
ശ്രദ്ധിക്കുക: ഈ പ്രാർത്ഥനയും സമാനമായ ചില പ്രാർത്ഥനകളും സലഫുസ്സ്വാലിഹീങ്ങളിൽ നിന്ന് സ്വഹീഹായ നിലയിൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നബി വചനങ്ങളിലും ഈ പ്രാർത്ഥന വന്നിട്ടുണ്ട് എന്നാൽ അധിക മുഹദ്ദിസുകളും ദുർബലമായാണ് പ്രസ്തുത ഹദീസുകളെ പരിഗണിച്ചിട്ടുള്ളത്; സ്വീകാര്യമായി പരിഗണിച്ചവരുമുണ്ട്.
ഏതായാലും സലഫുകളിൽ നിന്ന് സ്വഹീഹായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഈ പ്രാർത്ഥനക്ക് ഒരു അടിസ്ഥാനമുണ്ടെന്ന് മനസ്സിലാക്കാം.
കൂടുതൽ പഠനത്തിന് :
1. ഇമാം ത്വബ്റാനീ (റ) യുടെ കിതാബുദ്ദുആഇ
https://shamela.ws/book/13016/980
2. അൽ മുത്തഖീ അൽ ഹിന്ദിയുടെ കൻസുൽ ഉമ്മാൽ
https://shamela.ws/book/2677/6138
3. ശൈഖ് ഇബ്നു ബാസ് (റ) യുടെ
شرح كتاب وظائف رمضان
https://binbaz.org.sa/audios/776/01-%D8%B4%D8%B1%D8%AD-%D9%83%D8%AA%D8%A7%D8%A8-%D9%88%D8%B8%D8%A7%D9%89%D9%81-%D8%B1%D9%85%D8%B6%D8%A7%D9%86
4. ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വ :
https://islamqa.info/ar/answers/337058/%D9%87%D9%84-%D9%8A%D8%AB%D8%A8%D8%AA-%D8%AF%D8%B9%D8%A7%D8%A1-%D8%A7%D9%84%D9%84%D9%87%D9%85-%D8%B3%D9%84%D9%85%D9%86%D9%8A-%D9%84%D8%B1%D9%85%D8%B6%D8%A7%D9%86-%D9%88%D8%B3%D9%84%D9%85-%D8%B1%D9%85%D8%B6%D8%A7%D9%86-%D9%84%D9%8A
🍋🍋🍋🍋🍋
*നോമ്പ് മുറിക്കുമ്പോൾ ചൊല്ലേണ്ട ദിക്ർ*
*ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ*
സാരം :
*ദാഹം ശമിച്ചു; നരമ്പുകള്‍ നനഞ്ഞു; ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു*
നബി -ﷺ- നോമ്പ് തുറന്നു കഴിഞ്ഞാല്‍ ഈ ദിക്ർ ചൊല്ലിയിരുന്നു.
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:2357
Comments
Post a Comment