വുദൂഉ,കുളി, തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ اذكار الوضوء والغسل والتيمم
വുദൂഉ,കുളി, തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ*اذكار الوضوء والغسل والتيمم*
വീഡിയോസ് ഈ ലിങ്കിൽ :
https://youtube.com/playlist?list=PLf1c4fdPOOYDLqQg3e53XmDi6GmXVonzN
🌷🌷🌷🌷🌷
*വുദൂഇന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ*
*التسمية عند شروع الوضوء*
വുദൂഇന്റെ തുടക്കത്തിൽ
( *بِسْـمِ اللهِ*)
ബിസ്മില്ലാഹ് എന്ന് ചൊല്ലണം.
ഇത് സുന്നത്താണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടേയും വീക്ഷണം. എന്നാൽ ഹമ്പലീ മദ്ഹബിൽ വാജിബാണ് എന്ന വീക്ഷണമുണ്ട്. അതിനാൽ കരുതിക്കൂട്ടി ഇത് ഉപേക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത.
തസ്മിയത്തിന്റെ പൂർണ്ണരൂപമായ
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
എന്ന് ചൊല്ലൽ കൂടുതൽ ശ്രേഷ്ഠകരമാണോ അല്ലേ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബിസ്മില്ലാഹ് എന്ന് മതിയാകും എന്ന കാര്യത്തിൽ തർക്കമില്ല.
ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക:
حكم زيادة " الرحمن الرحيم " في التسمية عند الوضوء - الإسلام سؤال وجواب
https://islamqa.info/ar/225088
ഇമാം നവവി (റ) പറയുന്നു:
وَاعْلَمْ أَنَّ أَكْمَلَ التَّسْمِيَةِ أَنْ يَقُولَ : بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، فَإِنْ قَالَ بِاسْمِ اللَّهِ فَقَطْ حَصَّلَ فَضِيلَةَ التَّسْمِيَةِ بِلَا خِلَافٍ
സാരം : തസ്മിയത്തിന്റെ ഏറ്റവും പൂർണ്ണമായ രൂപം
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
എന്ന് ചൊല്ലലാണ്. എന്നാൽ
بِاسْمِ اللَّهِ
എന്ന് മാത്രം ചൊല്ലിയാലും തസ്മിയത്തിന്റെ പുണ്യം കിട്ടുമെന്നതിൽ അഭിപ്രായാന്തരമില്ല
വുദൂഇന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലാൻ മറന്നു പോവുകയും വുദൂഉ പൂർത്തിയാകുന്നതിന് മുമ്പ് ഓർമ്മ വരികയും ചെയ്താൽ , ഓർമ്മ വന്ന സമയത്ത് ബിസ്മില്ലാഹ് എന്ന് മാത്രം ചൊല്ലിയാൽ മതി എന്ന് ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത്വയിൽ കാണാം. എന്നാൽ ഇടയിൽ ചൊല്ലുമ്പോൾ
بِاسْمِ اللَّهِ عَلَى أَوَّلِهِ وَآخِرِهِ
എന്ന് ചൊല്ലൽ നല്ലതാണെന്ന് ഇമാം നവവി (റ) പറയുന്നു.
https://islamqa.info/ar/249248
തെളിവുകൾ :
ഹദീസ് - ഒന്ന്
عن أَبي هريرةَ، قالَ: قالَ رسولُ اللهِ صَلّى اللهُ عَلَيْهِ وَسَلّمَ: " لا صَلاةَ لمنْ لا وضوءَ لَهُ، ولا وُضوءَ لمنْ لَمْ يَذكر اسمَ اللهِ عليهِ " رواه أحمدُ، وأَبو داودَ، وابنُ ماجَةَ، والحاكمُ، وقالَ: صحيح الإسنادِ
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: വുദൂഉ ഇല്ലാത്തവന് നിസ്ക്കാരമില്ല; അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ വുദൂഉ ചെയ്ത വന് വുദൂഉം ഇല്ല .
നിരവധി വഴികളിൽ ഈ ഹദീസ് വന്നിട്ടുള്ളതിനാൽ ത്വുറുഖിന്റെ ആധിക്യം പരിഗണിച്ച് ഈ ഹദീസിനെ സ്വീകാര്യമായി കണക്കാക്കാമെന്ന് ഇബ്നു കസീർ(റ) ഉൾപ്പെടെ പല പണ്ഡിതൻമാരും വ്യക്തമാക്കുന്നു
(كتاب إرشاد الفقيه إلى معرفة أدلة التنبيه)
https://shamela.ws/book/260/29
2.
നബി ﷺ യുടെ കൈ വിരലുകൾക്കിടയിൽ നിന്ന് വെള്ളം ഒഴുകിയ മുഅജിസത്ത് വിവരിക്കുന്ന ഹദീസിൽ നബിﷺ സ്വഹാബാക്കളോട് നിർദ്ദേശിക്കുന്നു
تَوَضَّئُوا بِاسْمِ اللَّهِ
നിങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ (ബിസ്മില്ലാഹ് ഉച്ചരിച്ച് )വുദൂഉ ചെയ്യുക ( ഇമാം ബൈഹഖീ (റ) യുടെ ,
معرفة السنن والآثار
https://al-maktaba.org/book/33013/189#p1
3. ഇമാം ഹൈസമീ (റ) ഹസൻ ആയി ഹുക്മ് ചെയ്ത ഒരു ഹദീസ് :
1112 - وَعَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " «يَا أَبَا هُرَيْرَةَ، إِذَا تَوَضَّأْتَ فَقُلْ: بِسْمِ اللَّهِ وَالْحَمْدُ لِلَّهِ، فَإِنْ حَفَظَتَكَ لَا تَبْرَحُ تَكْتُبُ لَكَ الْحَسَنَاتِ حَتَّى تُحْدِثَ مِنْ ذَلِكَ الْوُضُوءِ» "
رَوَاهُ الطَّبَرَانِيُّ فِي الصَّغِيرِ، وَإِسْنَادُهُ حَسَنٌ
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ഓ, അബൂ ഹുറൈറാ,നീ വുദൂഉ ചെയ്യുമ്പോൾ ,
بِسْمِ اللَّهِ وَالْحَمْدُ لِلَّهِ
എന്ന് ചൊല്ലി വുദൂഉ ചെയ്യൂ ; എന്നാൽ നിന്റെ ഹഫദത്തിന്റെ മലക്കുകൾ നിനക്ക് ആ വുദൂഉ മുറിയുന്നത് വരെ നന്മ രേഖപ്പെടുത്തിക്കൊണ്ടിരിക്കും (എന്നാൽ അധിക മുഹദ്ദിസുകളും ഈ ഹദീസ് ദുർബലമാണെന്ന് ഹുക്മ് ചെയ്തതായി കാണുന്നു)
https://al-maktaba.org/book/33855/214
*ശ്രദ്ധിക്കുക*:
വുദൂഇന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലിയതിന് ശേഷം ,
أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
എന്ന് ചൊല്ലുന്നതിന് യാതൊരു അടിസ്ഥാനം നമുക്കറിയില്ലെന്ന് ഇമാം നവവീ (റ) ശറഹുൽ മുഹദ്ദബിൽ വ്യക്തമാക്കിയിട്ടുണ്ട്
https://islamweb.net/ar/library/index.php?page=bookcontents&ID=417&bk_no=14&flag=1
🌷🌷🌷🌷🌷
ശ്രദ്ധിക്കുക: വുദൂഇനെ പോലെ തന്നെ കുളിയുടേയും തയമ്മുമിന്റേയും തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലണമെന്ന് ഫുഖഹാഉ വ്യക്തമാക്കിയിട്ടുണ്ട്.
*വുദുവിന്റെ ഉടനെ ചൊല്ലുന്ന ദിക്റുകൾ*
الأذكار عقب الوضوء
🌹🌹🌹🌹🌹
*വുദൂഉ കഴിഞ്ഞ ശേഷം താഴെ ചേർത്ത ശാഹാദത്തും പ്രാർത്ഥനകളും ചൊല്ലൽ സുന്നത്താണ്*
🌹
*أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُه*
അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരനുമില്ല. മുഹമ്മദ് നബി (സ്വ) അവന്റെ ദാസനും ദൂതനുമാകുന്നു
🌹🌹
*اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ، وَاجْعَلْنِي مِنَ الْمُتَطَهِّرِينَ*
അല്ലാഹുവേ, നീ എന്നെ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ കൂട്ടത്തിലും ശുദ്ധീകരിക്കുന്നവരുടെ കൂട്ടത്തിലും ഉൾപ്പെടുത്തേണമേ
🌹🌹🌹
*سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ*
അല്ലാഹുവേ, നീ പരിശുദ്ധനാന്ന്. നിനക്കാണ് സർവ്വ സ്തുതിയും . നീയല്ലാതെ ഒരു ആരാധ്യനുമില്ലെന്ന് ഞാൻ സാക്ഷം വഹിക്കുന്നു. ഞാൻ നിന്നോട് പാപ മോചനം തേടുന്നു. ഞാൻ നിന്നിലേക്ക് പാശ്ചാത്തപിച്ചു മടങ്ങുന്നു
🌷🌷🌷🌷
കൂടാതെ താഴെ ചേർത്ത പ്രാർത്ഥനയും ചില ഹദീസുകളിൽ കാണാം :
*اللَّهُمَّ اغْفِرْ لِي ذَنْبِي، وَوَسِّعْ لِي فِي دَارِي، وَبَارِكْ لِي فِي رِزْقِي*
അല്ലാഹുവേ, എനിക്ക് എന്റെ ദോശങ്ങൾ പൊറുത്ത് തരേണമേ, എന്റെ വീട്ടിൽ (ദുനിയാവിലെ വീട്ടിലും ഖബറിലും പരലോകത്തെ വീട്ടിലും ) എന്നിക്ക് നീ വിശാലത നൽകണേ . എന്റെ വിഭവങ്ങളിൽ എനിക്ക് ബറകത്ത് (ഐശ്വര്യം) നൽകണേ
🟢🟢🟢🟢🟢
തെളിവുകൾ :
*ഹദീസ് ഒന്ന്*
عَنْ عُمَرَ بْنِ الْخَطَّابِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ ثُمَّ قَالَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ فُتِحَتْ لَهُ ثَمَانِيَةُ أَبْوَابِ الْجَنَّةِ يَدْخُلُ مِنْ أَيِّهَا شَاءَ
സാരം : അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ആരൊരുത്തൻ നന്നായി വുദൂഉ ചെയ്യുകയും പിന്നീട്,
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ اللَّهُمَّ اجْعَلْنِي مِنْ التَّوَّابِينَ وَاجْعَلْنِي مِنْ الْمُتَطَهِّرِينَ
എന്ന് ചൊല്ലുകയും ചെയ്താൽ അവന് വേണ്ടി സ്വർഗത്തിന്റെ ഏഴ് കവാടങ്ങൾ തുറക്കപ്പെടുന്നതാണ്; അവയിൽ ഏതൊന്നിലൂടെയും അവന് പ്രവേശിക്കാവുന്നതാണ് (സുനനുത്തിർമുദീ തുഹ്ഫതുൽ അഹ്-വദീ സഹിതം)
https://hadithprophet.com/hadith-58328.html
*ഹദീസ് - 2*
അബൂസഈദുൽ ഖുദ്‌രീ (റ)ൽ നിന്ന് മർഫൂഉ ആയും മൗഖൂഫ് ആയും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു :
مَنْ تَوَضَّأَ فَفَرَغَ مِنْ وُضُوئِهِ ، ثُمَّ قَالَ : سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ ، كُتِبَ فِي رَقٍّ ، وَطُبِعَ عَلَيْهَا بِطَابِعٍ ، ثُمَّ رُفِعَتْ تَحْتَ الْعَرْشِ ، فَلَمْ يُكْسَرْ إِلَى يَوْمِ الْقِيَامَةِ
സാരം : ആരൊരുത്തൻ വുദൂഉ എടുക്കുകയും അതിൽ നിന്ന് വിരമിച്ച ശേഷം,
*سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ*
എന്ന് ചൊല്ലുകയും ചെയ്താൽ അത് ഒരു പലകയിൽ ( രേഖയിൽ ) രേഖപ്പെടുത്തപ്പെടുന്നതും മുദ്ര വയ്ക്കപ്പെടുന്നതുമാണ് ; ഖിയാമത്ത് നാൾ വരെ അത് പൊട്ടിക്കപ്പെടുകയില്ല ( അതായത് അതിന്റെ പ്രതിഫലം സുരക്ഷിതമായിരിക്കും )
*ഹദീസ് -3*
عن أبي مُوسَى : أَتَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَتَوَضَّأَ ، فَسَمِعْتُهُ يَدْعُو يَقُولُ : اللَّهُمَّ اغْفِرْ لِي ذَنْبِي ، وَوَسِّعْ لِي فِي دَارِي ، وَبَارِكْ لِي فِي رِزْقِي
സാരം : അബൂ മൂസാ അൽ അശ്അരീ (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ
അല്ലാഹുവിന്റെ റസൂൽ ﷺയുടെ അടുത്തു ചെന്നു. അവിടുന്ന് വുദൂഉ ചെയ്ത ശേഷം
اللَّهُمَّ اغْفِرْ لِي ذَنْبِي ، وَوَسِّعْ لِي فِي دَارِي ، وَبَارِكْ لِي فِي رِزْقِي
എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട് (സുനനുൽ കുബ്റാ )
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=10133&idto=10133&bk_no=406&ID=4235
ഈ ഹദീസ്(ഹദീസ്3) സ്വഹീഹാണോ ദുർബലമാണോ എന്ന വിഷയത്തിൽ പണ്ഡിതൻമാർക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഏതായാലും വിവിധ റിപ്പോർട്ടുകളിൽ ഈ പ്രാർത്ഥന വന്നിട്ടുണ്ട്. നിസ്ക്കാരത്തിന് ശേഷമുള്ള പ്രാർത്ഥന ആയിട്ടും ഇത് വന്നിട്ടുണ്ട്. ഇബ്നു ഖയ്യിം(റ) , ഇമാം നവവീ (റ) എന്നിവരൊക്കെ ഈ ഹദീസ് സ്വീകാര്യമായി പരിഗണിച്ചിട്ടുണ്ട്
🍓🍓🍓🍓🍓
അവലംബം:
1. സാദുൽ മആദ്
https://al-maktaba.org/book/21713/828#p1
2. തൽഖീസ്
https://ketabonline.com/ar/books/10771/read?part=1&page=94&index=788261/788270
3. ശറഹുൽ മുഹദ്ദബ്
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&ID=538&bk_no=14
4 തമാമുൽ മിന്ന:
https://al-maktaba.org/book/11122/109#p1
🌷🌷🌷🌷🌷
ശ്രദ്ധിക്കുക: തയമ്മുമിന്റെ ശേഷവും കുളിയുടെ ശേഷവും വുദൂഇന്റെ ഉടനെ സുന്നത്തുള്ള ദിക്ർ - ദുആഉ കൾ സുന്നത്താണെന്ന് പണ്ഡിതൻമാരുടെ ഫത് വകളിൽ കാണാം.
കൂടുതൽ വിവരങ്ങൾക്ക് :
https://islamqa.info/ar/150959
https://islamqa.info/ar/21074
https://ar.islamway.net/fatwa/6237/%D9%85%D8%A7%D8%B0%D8%A7-%D9%8A%D9%82%D9%88%D9%84-%D8%A7%D9%84%D8%A5%D9%86%D8%B3%D8%A7%D9%86-%D8%B9%D9%86%D8%AF-%D8%A7%D9%84%D8%BA%D8%B3%D9%84-%D9%85%D9%86-%D8%A7%D9%84%D8%AC%D9%86%D8%A7%D8%A8%D8%A9
*പഠിക്കുക*
*പകർത്തുക*
*പങ്ക് വയ്ക്കുക*
അബ്ബാസ് പറമ്പാടൻ
8848787706
Comments
Post a Comment