ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ
*ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ*
ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://www.youtube.com/playlist?list=PLf1c4fdPOOYBfmF323UPB9aoBcn_M3pE0
ശാരീരികമായും മാനസികമായും ആത്മീയമായും സാമൂഹ്യമായുമുള്ള സുസ്ഥിതിയും സുരക്ഷയുമാണ് ആഫിയത്ത് എന്നത് കൊണ്ടുള്ള വിവക്ഷ. അല്ലാഹു ആഫിയത്ത് കനിഞ്ഞേകിയാൽ മാത്രമേ
ശരീരസൗഖ്യവും മാനസികോല്ലാസവും സാധ്യമാവൂ.
ഇസ്ലാം നിർദ്ദേശിക്കുന്ന ആരോഗ്യ ശീലങ്ങളും ശുചിത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്.
കൂടാതെ പിശാച് നമ്മുടെ മനസ്സിൽ വസ്വാസ് ഉണ്ടാക്കാനും അത് വഴി നമുക്ക് ശാരീരിക-മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതിനും ശ്രമിക്കുമെന്നതിനാൽ വിവിധ സന്ദർഭങ്ങളിൽ പിശാചിൽ നിന്ന് കാവൽ തേടുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള ദിക്റുകളും പ്രാർത്ഥനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് (അവ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല)
സെക്ഷൻ എ :
*ആഫിയത്തിന് വേണ്ടിയുളള പ്രാർത്ഥനകൾ*
الأدعية للعافية
🌷🌷🌷🌷🌷
ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും ദീനിലും ദുനിയാവിലും ആഖിറത്തിലും സുഖസൗഖ്യവും സുരക്ഷയും ലഭിക്കാനുതകുന്ന നിരവധി പ്രാർത്ഥനകളും നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം - ഇൻ ശാ അല്ലാഹ് .
🟢🟢🟢🟢🟢
ഒന്ന് 1️⃣
*രാവിലെയും വൈകുന്നേരവും മൂന്ന് തവണ ചൊല്ലുക*:
*اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ*
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ*
*സാരം :*
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ സൗഖ്യം (ആരോഗ്യം) നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ സൗഖ്യം നല്‍കേണമേ.
അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ സൗഖ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല.
അല്ലാഹുവേ, സത്യനിഷേധത്തിൽ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി നീയല്ലാതെ മറ്റാരുമില്ല. (അദബുൽ മുഫ്റദ്)
https://sunnah.com/adab:701
രണ്ട് 2️⃣ :
*രാവിലേയും വൈകുന്നേരവും ഓരോ തവണ ചൊല്ലുക*:
*اللَّهُمَّ إِنِّي أَسْأَلُكَ العَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، وَاحْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي، وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي*
*സാരം:*
അല്ലാഹുവേ! ഇഹലോകത്തും പരലോകത്തും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ! എന്‍റെ ദീനീകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും വിട്ടുവീഴ്ചയും
സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു.
അല്ലാഹുവേ! എന്‍റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്‍റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ.
അല്ലാഹുവേ! എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും, വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ
താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്‍റെ അതിമഹത്വം കൊണ്ട് ഞാന്‍ കാവൽ തേടുന്നു.
ഈ പ്രാർത്ഥന പ്രഭാത- പ്രദോഷ സമയങ്ങളിൽ നബിﷺ പതിവാക്കിയിരുന്നതായി ഹദീസുകളിൽ കാണാം.
(كتاب الترغيب والترهيب للمنذري)
https://al-maktaba.org/book/6847/239#p1
മൂന്ന് 3️⃣
*اللَّهُمَّ إِنِّي أَسأَلك الْعَفو والعافية*
അല്ലാഹുവേ, ഞാൻ നിന്നോട് മാപ്പും ആഫിയത്തും ചോദിക്കുന്നു.
*اللَّهُمَّ إِنِّي أَسأَلك المعافاة فِي الدُّنْيَا وَالْآخِرَة*
അല്ലാഹുവേ, ഞാൻ നിന്നോട് ദുനിയാവിലും ആഖിറത്തിലും എനിക്ക് സൗഖ്യവും സുരക്ഷയും ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.
(كتاب الترغيب والترهيب للمنذري)
https://al-maktaba.org/book/6847/1231#p1
ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിൽ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്നും ആ സമയത്ത് അല്ലാഹുവിനോട് ആഫിയത്ത് ചോദിക്കൽ പ്രത്യേകം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും നബി വചനങ്ങളിൽ കാണാവുന്നതാണ്.
*തെളിവ്*
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " الدُّعَاءُ لاَ يُرَدُّ بَيْنَ الأَذَانِ وَالإِقَامَةِ " . قَالُوا فَمَاذَا نَقُولُ يَا رَسُولَ اللَّهِ قَالَ " سَلُوا اللَّهَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ "
അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: 'ബാങ്കിന്റേയും ഇഖാമത്തിന്റേയും ഇടയിലെ പ്രാർത്ഥന തള്ളപ്പെടുന്നതല്ല'. സ്വഹാബാക്കൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അപ്പോൾ ഞങ്ങൾ എന്താണ് പ്രാർത്ഥിക്കേണ്ടത്❓ റസൂൽ പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് ഇഹലോകത്തും പരലോകത്തും ആഫിയത്തിനായി തേടുക.
(സുനനുത്തിർമുദീ)
https://sunnah.com/tirmidhi:3594
4️⃣ നാല് :
*സുജൂദുകൾക്ക് ഇടയിലെ ഇരുത്തത്തിൽ പ്രാർത്ഥിക്കുക*
اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَعَافِنِي وَاهْدِنِي وَارْزُقْنِي
സാരം : അല്ലാഹുവേ എനിക്ക് നീ (എന്റെ ദോശങ്ങളെ) പൊറുത്തുതരേണമേ, എന്നെ നീ അനുഗ്രഹിക്കേണമേ, എനിക്ക് നീ ആഫിയത്ത് നൽകേണമേ, എനിക്ക് നീ മാർഗ്ഗദർശനം നൽകേണമേ, എനിക്ക് നീ വിഭവങ്ങൾ നൽകുകയും ചെയ്യേണമേ
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:850
സെക്ഷൻ ബി
*രോഗശമനത്തിനുള്ള ദിക്റു- ദുആഉകൾ*
*الأدعية والأذكار لشفاء الأمراض*
(രോഗങ്ങളും വേദനകളും മനുഷ്യ ശരീരത്തെ ബാധിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാവുന്നതിനു ചികിത്സ അത്യാവശ്യമാണ്. പ്രകൃതിയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മരുന്നുകൾ കണ്ടെത്തി ചികിത്സിക്കുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതും നിർദ്ദേശിച്ചിട്ടുള്ളതും തന്നെ.ഇതിനായി വിദഗ്ദരായ ഡോക്റ്റർമാരുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്
മരുന്ന് വഴിയോ മന്ത്രം വഴിയോ എങ്ങിനെ രോഗ ചികിത്സ നടത്തിയാലും അല്ലാഹുവാണ് രോഗശമനം നടത്തുന്നത് എന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം വിശ്വാസി അത് ചെയ്യുന്നത്. രോഗചികിത്സക്ക് അല്ലാഹു നിരോധിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കാവതല്ല)
*നന്മ പ്രവർത്തിക്കലും അല്ലാഹുവിനെ സദാ സ്മരിക്കലും (ദിക്ർ ) അല്ലാഹുവിനോട് ദുആ ചെയ്യലും അവനു വിധേയപ്പെടലും അവനോടു തൗബ ചെയ്തു മടങ്ങലുമാണ് ഏറ്റവും നല്ല ചികിത്സ*
*ചികിത്സക്കായി വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട മന്ത്രങ്ങൾ എല്ലാം തന്നെ അല്ലാഹുവിനുള്ള ദിക്റുകളും അവനോടുള്ള പ്രാർത്ഥനകളുമാണ്*.
വിശുദ്ധ ഖുർആൻ മൊത്തത്തിൽ തന്നെ ശിഫാഉ ആണെങ്കിലും സൂറത്തുൽ ഫാതിഹ:, അൽ മുഅവ്വിദാത് എന്നിവ രോഗ ശമനത്തിനായുള്ള റുഖയ്യകളിൽ പ്രധാനമായി ഉപയോഗിക്കപ്പെടുന്നു. ഇത് സംബന്ധിച്ച് നിരവധി സ്വഹീഹായ ഹദീസുകളുണ്ട്. വിശുദ്ധ ഖുർആൻ ആയത്തുകൾ ഉപയോഗിച്ച് രോഗിക്ക് മറ്റൊരാൾ റുഖയ്യ: നടത്തുമ്പോൾ, ഓതിയ ശേഷം ചെറിയ തുപ്പുനീരോട് കൂടി രോഗിയുടെ ശരീര ഭാഗത്ത് ഊതുകയോ അല്ലെങ്കിൽ ഓതിയ ശേഷം ഓതുന്ന വ്യക്തിയുടെ കയ്യിൽ ഊതി ആ കൈ കൊണ്ട് രോഗിയുടെ ശരീര ഭാഗത്ത് തടവുകയോ ചെയ്യാം
ചില പ്രാർത്ഥനകൾ
🍎 ഒന്ന് .
*ശരീര ഭാഗങ്ങളിൽ വേദനയുണ്ടാവുമ്പോൾ വേദനയുള്ള ശരീര ഭാഗത്തു വലതു കൈ വയ്ക്കുകയും ഏഴു തവണ വലതു കൈ കൊണ്ട് വേദന ഉള്ള ശരീര ഭാഗത്തു തടവുകയും ഏഴു തവണ താഴെ ദിക്ർ ചൊല്ലുകയും ചെയ്യുക* :
*بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ*
*സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .ഞാൻ അനുഭവിക്കുന്നതിന്റെയും ഞാൻ ഭയക്കുന്നതിന്റെയും തിന്മയിൽ നിന്ന് അല്ലാഹുവിന്റെ ഇസ്സത്ത് കൊണ്ടും ഖുദ്റത്തു കൊണ്ടും ഞാൻ കാവൽ തേടുന്നു*
(സുനനു ഇബ്നു മാജ:)
https://sunnah.com/ibnmajah:3522
🍎🍎 രണ്ട്
*രോഗ ശമനത്തിനുള്ള ഒരു പ്രാർത്ഥന (റുഖയ്യ:)* :
ഈ പ്രാർത്ഥന രോഗി തന്നെ പ്രാർത്ഥിക്കുകയോ മറ്റൊരാൾ രോഗിക്ക് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യാവുന്നതാണ്.
പ്രാർത്ഥന:
*رَبُّنَا اللَّهُ الَّذِي فِي السَّمَاءِ*
*تَقَدَّسَ اسْمُكَ*
*أَمْرُكَ فِي السَّمَاءِ وَالأَرْضِ*
*كَمَا رَحْمَتُكَ فِي السَّمَاءِ فَاجْعَلْ رَحْمَتَكَ فِي الأَرْضِ*
*اغْفِرْ لَنَا حُوبَنَا وَخَطَايَانَا*
*أَنْتَ رَبُّ الطَّيِبِينَ*
*أَنْزِلْ رَحْمَةً مِنْ رَحْمَتِكَ وَشِفَاءً مِنْ شِفَائِكَ عَلَى هَذَا الْوَجَعِ*
സാരം :
നമ്മുടെ റബ്ബ് (രക്ഷിതാവ് ) ആകാശത്തുള്ളവനാണ്. (അല്ലാഹുവേ) നിന്റെ നാമം പരിശുദ്ധമാണ്. ആകാശത്തും ഭൂമിയിലും നിന്റെ കല്പനയാണ് നടക്കുന്നത്. ആകാശത്ത് നിന്റെ അനുഗ്രഹം ഉള്ള പോലെ ഭൂമിയിലും നിന്റെ അനുഗ്രഹം വർഷിക്കണേ .ഞങ്ങളുടെ വൻ പാപങ്ങളും ചെറു ദോഷങ്ങളും നീ പൊറുക്കേണമേ. നീ നല്ലവരുടെ രക്ഷിതാവാണ്. നിന്റെ കാരുണ്യത്തിൽ നിന്നുള്ള കാരുണ്യവും ഈ രോഗത്തിന് നിന്റെ ശിഫാഇൽ (ശമനത്തിൽ ) നിന്നുള്ള ശമനവും നീ ഇറക്കേണമേ.
അവലംബം :
1. സുനനു അബീദാവൂദ്
https://sunnah.com/abudawud:3892
2. മിർഖാത്
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&ID=3106&bk_no=79
3. ഇബ്നു തൈമിയ്യ (റ) യുടെ ഫതാവാ
https://shamela.ws/book/7289/1031
4. ഇബ്നു ഉസൈമീൻ (റ) യുടെ ഫതാവാ
https://shamela.ws/book/12293/83
സെക്ഷൻ സി
*രോഗശയ്യയിൽ കിടക്കുന്നവർ പ്രത്യേകം ചൊല്ലൽ സുന്നത്തുള്ള ദിക്ർ*
ذكر المريض على فراش المرض
🟢🟢🟢🟢🟢
*لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അല്ലാഹു ഏറ്റവും വലിയവനാണ്.
*لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അവൻ ഏകനാണ്, അവന് ഒരു പങ്കുകാരനുമില്ല.
*لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അവന്നാണ് സർവ്വാധികാരം, അവന്നാണ് സർവ്വസ്തുതിയും.
*لَا إِلَهَ إِلَّا الله وَلَا وحول وَلَا قُوَّةَ إِلَّا بِاللَّهِ*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, ഒരു മാറ്റമോ ശക്തിയോ അവനെക്കൊണ്ടല്ലാതെ ഇല്ല ( നന്മ/ഉപകാരം നേടാനോ ഉപദ്രവം തടയാനോ അവന്റെ സഹായം കൂടാതെ സാധ്യമല്ല)
*ഈ ദിക്ർ എല്ലാവർക്കും ചെല്ലാം*
രോഗികൾ ഈ ദിക്ർ ധാരാളമായി വർദ്ധിപ്പിക്കൽ നല്ലതാണ് (നാവ് കൊണ്ട് ചൊല്ലാൻ കഴിയാത്ത രോഗി ആണെങ്കിൽ ഖൽബിൽ ചൊല്ലുക )
🌷🌷🌷🌷🌷
ഈ ദിക്റിന്റെ പുണ്യം സംബന്ധിച്ച് രണ്ടു ഹദീസുകൾ മാത്രം ചുവടെ ചേർക്കുന്നു :
*ഹദീസ് ഒന്ന്*:
وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُمَا قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ صَدَّقَهُ رَبُّهُ قَالَ: لَا إِلَهَ إِلَّا أَنَا وَأَنَا أَكْبَرُ وَإِذَا قَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ يَقُولُ اللَّهُ: لَا إِلَهَ إِلَّا أَنَا وَحْدِي لَا شَرِيكَ لِي وَإِذَا قَالَ: لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ قَالَ: لَا إِلَهَ إِلَّا أَنَا لِيَ الْمُلْكُ وَلِيَ الْحَمْدُ وَإِذَا قَالَ: لَا إِلَهَ إِلَّا الله وَلَا وحول وَلَا قُوَّةَ إِلَّا بِاللَّهِ قَالَ: لَا إِلَهَ إِلَّا أَنَا لَا حَوْلَ وَلَا قُوَّةَ إِلَّا بِي " وَكَانَ يَقُولُ: «مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ» . رَوَاهُ التِّرْمِذِيُّ وَابْن مَاجَه
ആശയം : അബൂ സഈദുൽ ഖുദീ (റ),അബൂഹുറൈറ (റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ആരൊരുത്തൻ
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
എന്ന് ചൊല്ലി യോ അവന്റെ റബ്ബ് അവനെ സത്യപ്പെടുത്തിക്കൊണ്ട് പറയും : ഞാനല്ലാതെ ഒരു ആരാധ്യനുമില്ല, ഞാൻ ഏറ്റവും വലിയവനാണ്.
ദാസൻ
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ
എന്ന് ചൊല്ലിയാൽ അല്ലാഹു പറയും :
ഞാനല്ലാതെ - ഞാൻ ഒരുത്തൻ അല്ലാതെ ഒരു ആരാധ്യനുമില്ല, എനിക്ക് ഒരു പങ്കുകാരനുമില്ല.
ദാസൻ
لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ
എന്ന് ചൊല്ലിയാൽ , അല്ലാഹു പറയും :
ഞാനല്ലാതെ ഒരു ആരാധ്യനുമില്ല, എനിക്കാണ് സർവ്വാധികാരം, എനിക്കാണ് സർവ്വസ്തുതിയും.
ദാസൻ
لَا إِلَهَ إِلَّا الله وَلَا وحول وَلَا قُوَّةَ إِلَّا بِاللَّهِ
എന്ന് ചൊല്ലിയാൽ അല്ലാഹു പറയും :
ഞാനല്ലാതെ ഒരു ആരാധ്യനുമില്ല, ഒരു മാറ്റമോ ശക്തിയോ എന്നെക്കൊണ്ടല്ലാതെ ഇല്ല .
അവിടുന്നു പറയുമായിരുന്നു : ഒരാൾ ഈ ദിക്റുകൾ അവന്റെ രോഗാവസ്ഥയിൽ ചൊല്ലുകയും പിന്നീട് മരിക്കുകയും ചെയ്താൽ നരകം അവനെ തിന്നുകയില്ല.
(തിർമുദീയും ഇബ്നു മാജ: യും രേഖപ്പെടുത്തിയ ഹദീസ് ) - മിശ്കാതുൽ മസ്വാബീഹ്
https://shamela.ws/book/8360/2743
*ഹദീസ് രണ്ട്*:
عَنْ أَبِي هُرَيْرَةَ يَرْفَعُ الْحَدِيثَ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، قَالَ : " مَنْ قَالَ : لَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ ، لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَا إِلَهَ إِلَّا اللهُ لَهُ الْمُلْكُ وَلَهُ الْحَمْدُ ، لَا إِلَهَ إِلَّا اللهُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ - يَعْقِدُهُنَّ خَمْسًا بِأَصَابِعِهِ ، ثُمَّ قَالَ : مَنْ قَالَهُنَّ فِي يَوْمٍ أَوْ لَيْلَةٍ أَوْ فِي شَهْرٍ ثُمَّ مَاتَ فِي ذَلِكَ الْيَوْمِ أَوْ فِي تِلْكَ اللَّيْلَةِ أَوْ فِي ذَلِكَ الشَّهْرِ غُفِرَ لَهُ ذَنْبُهُ
ആശയം : അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെറസൂൽﷺ അഞ്ച് എന്ന് വിരലുകൾ ചേർത്ത് കാണിച്ചു കൊണ്ട് പറഞ്ഞു: ഒരാൾ പകലോ രാത്രിയോ ഒരു മാസത്തിലോ
لَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ ، لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَا إِلَهَ إِلَّا اللهُ لَهُ الْمُلْكُ وَلَهُ الْحَمْدُ ، لَا إِلَهَ إِلَّا اللهُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ
എന്ന ദിക്ർ ചൊല്ലിയാൽ അവൻ ആ പകലിൽ അല്ലെങ്കിൽ ആ രാത്രിയിൽ അല്ലെങ്കിൽ ആ മാസത്തിൽ മരിച്ചാൽ അവന്റെ ദോശങ്ങൾ പൊറുക്കപ്പെടും (സുനനുൽ കുബ്റാ )
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=10082&idto=10085&bk_no=406&ID=4203
സെക്ഷൻ ഡി :
*ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട (മരണം ആസന്നനായ) വ്യക്തിക്ക് ചൊല്ലൽ സുന്നത്തുള്ള പ്രാർത്ഥന*
*دعاء المريض الذي يئس من حياته*
🟢🟢🟢🟢🟢
പ്രാർത്ഥന:
*اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَأَلْحِقْنِي بِالرَّفِيقِ الأَعْلَى*
സാരം : അല്ലാഹുവേ, എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കണേ, എന്നെ സ്വർഗ്ഗത്തിൽ ഉന്നതരായ കൂട്ടുകാരൊത്തു ചേർക്കണേ.
(സ്വഹീഹുൽ ബുഖാരീ)
https://sunnah.com/urn/505680
സെക്ഷൻ ഇ
രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്‌ർ-ദുആഉകൾ
الأدعية والأذكار عند عيادة المريض
🍓🍓🍓🍓🍓
ഒന്ന് :
*لَا بَأْسَ طَهُورٌ إِنْ شَاءَ اللَّه*
സാരം : കുഴപ്പമില്ല; ( ഈ രോഗം ) താങ്കൾക്ക് (ദോഷങ്ങളിൽ നിന്നുള്ള ) ശുദ്ധീകരണമാണ് / ശുദ്ധീകരണമാവട്ടേ. (സ്വഹീഹുൽ ബുഖാരീ)
https://hadithprophet.com/hadith-36177.html
രണ്ട് :
اللَّهُمَّ اشْفِ .... اللَّهُمَّ اشْفِ ......
[ ..... എന്നിടത്ത് രോഗിയുടെ പേര് ചേർക്കാം. അല്ലെങ്കിൽ
അല്ലാഹുമ്മ ശ്ഫിഹീ - രോഗി പുരുഷനെങ്കിൽ / അല്ലാഹുമ്മ ശ്ഫിഹാ - രോഗി സ്ത്രീയെങ്കിൽ - എന്ന് പ്രാർത്ഥിച്ചാലും മതിയാകും ] - അല്ലാഹുവേ ഇദ്ദേഹത്തിന് നീ രോഗശമനം നൽകണേ എന്ന് സാരം.
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:1628g
മൂന്ന് :
*أَذْهِبِ الْبَاسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لاَ شِفَاءَ إِلاَّ شِفَاؤُكَ شِفَاءً لاَ يُغَادِرُ سَقَمًا*
സാരം : ജനങ്ങളുടെ റബ്ബേ, ഈ രോഗം നീ പോക്കിക്കളയേണമേ. നീ ശിഫാഉ(രോഗശമനം) നൽകേണമേ. നീയാണ് (നീ മാത്രമാണ് ) രോഗശമനം നൽകുന്നവൻ. നിന്റെ ശിഫാഉ അല്ലാതെ മറ്റൊരു ശിഫാഉം ഇല്ല - ഒരു രോഗവും അവശേഷിക്കാത്ത വിധത്തിലുള്ള പൂർണ്ണ രോഗശമനം (നീ നൽകണേ)_ രോഗിയെ (സാഹചര്യമനുസരിച്ച് ) വലതു കൈ കൊണ്ട് തടവലും സുന്നത്താണ് .
[സ്വഹീഹു മുസ്ലിം ]
https://sunnah.com/muslim:2191a
സെക്ഷൻ എഫ്:
*രോഗിക്ക് മറ്റൊരാൾ മന്ത്രിക്കുന്ന വിധം*:
1. *രോഗിക്ക് മന്ത്രിക്കുമ്പോൾ താഴെ ചേർത്ത ദുആ ചൊല്ലുക* :
*بِاسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ*
*സാരം : അല്ലാഹുവിന്റെ നാമത്തിൽ , അസൂയാലുവിന്റെ ദൃഷ്ടിയിൽ നിന്നും താങ്കളെ ബുദ്ധിമുട്ടിക്കുന്ന സകല കാര്യങ്ങളിൽ നിന്നും താങ്കളെ ഉപദ്രവിക്കുന്ന എല്ലാ നഫ്സിൽ നിന്നും മുക്തമാക്കുന്നതിനു താങ്കളെ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ റുഖ്‌യ നടത്തുന്നു.അല്ലാഹു താങ്കൾക്കു ഷിഫാ നൽകും / നൽകട്ടേ. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്കു റുഖ്‌യ നടത്തുന്നു* (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2186
2. *തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം രോഗിക്ക് മന്ത്രിച്ചിരുന്ന ഒരു രീതി ചുവടെ ചേർക്കുന്നു* :
*തിരു നബിയുടെ ചൂണ്ടു വിരലിൽ അല്പം ഉമിനീർ വായിൽ നിന്ന് എടുത്ത ശേഷം വിരൽ മണ്ണിൽ തുടയ്ക്കുകയും മണ്ണും ഉമിനീരും ചേർന്ന വിരൽ രോഗിയുടെ രോഗം ബാധിച്ച ശരീര ഭാഗത്തു , താഴെ ചേർത്ത ദിക്ർ ചൊല്ലിക്കൊണ്ട് തടവുകയും ചെയ്യുമായിരുന്നു* :
*بِسْمِ اللَّهِ، تُرْبَةُ أَرْضِنَا. بِرِيقَةِ بَعْضِنَا، يُشْفَى سَقِيمُنَا بِإِذْنِ رَبِّنَا*
*സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .നമ്മുടെ ഭൂമിയിലെ മണ്ണും നമ്മിലാരുടെയെങ്കിലും ഉമിനീരും അല്ലാഹുവിന്റെ അനുമതി പ്രകാരം നമ്മിലെ രോഗിക്ക് ശമനം നൽകുന്നു*.''
ഈ ചികിത്സയുടെ രഹസ്യം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇങ്ങിനെയാണ്.
1.മണ്ണിന്റെയും ഉമിനീരിന്റെയും വൈദ്യശാസ്‌ത്രപരമായ ഗുണം
2.തിരു നബിയുടെ ഉമിനീരിന്റെയും മദീനയുടെ മണ്ണിന്റെയും ബറകത്ത്
3.മണ്ണിൽ നിന്ന് നമ്മുടെ ആദ്യ പിതാവിനെ പടക്കപ്പെട്ടതും പിന്നീട് മനുഷ്യന്റെ ഇന്ദ്രിയത്തിൽ അടങ്ങിയ നുതഫയിലൂടെ മനുഷ്യ വംശം വ്യാപിച്ചതും തമ്മിലെ ബന്ധം
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2194
ഷെയർ ചെയ്യുക ,നന്മയിൽ പങ്കാളിയാവുക
അബ്ബാസ് പറമ്പാടൻ
8848787706
Comments
Post a Comment