സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും*
السلام عليكم
طلبة العلم:
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ത്വലബതുൽ ഇൽമ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക :
https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര
കിതാബ് :
الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله
https://al-maktaba.org/book/34089/15#p1
ശറഹ് ഗ്രന്ഥം :
شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله
https://al-maktaba.org/book/34172/125#p1
🌷🌷🌷🌷
ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :
യു ട്യൂബ് ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം ലിങ്ക് :
https://t.me/dikrduas
ബ്ലോഗ് ലിങ്ക് :
http://daivikasmaranadainamdinajeevithathil.blogspot.com/?m=1
🟢🟢🟢🟢🟢
കിതാബിലെ പ്രാർത്ഥനകൾ :
*സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും*
خواتيم سورة البقرة
🟢🟢🟢🟢🟢
*سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*
*ഞങ്ങൾ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെ പൊറുക്കല്‍- മഗ്ഫിറത്ത് - (അതാണ് ഞങ്ങള്‍ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കാണ് തിരിച്ചുവരവും*
*رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*
*ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് കെൽപ്പില്ലാത്തത് ഞങ്ങളെക്കൊണ്ട് നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, സത്യനിഷേധികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ!*
🌷🌷🌷🌷🌷
മേൽ പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന സൂറത്തുൽ ബഖറ:യിലെ അവസാനത്തെ രണ്ട് ആയത്തുകൾ ആമനർറസൂലു എന്ന് അറിയപ്പെടുന്നു. ഈ സൂക്തങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പായി പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ട്.
ءَامَنَ ٱلرَّسُولُ
*ആമനർറസൂലു*
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٍ مِّن رُّسُلِهِۦۚ وَقَالُواْ *سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*
റസൂലിന് അദ്ദേഹത്തിന്റെ റബ്ബിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ വേദഗ്രന്ഥങ്ങളിലും,അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. (ഇതാണവരുടെ നിലപാട്). അവര്‍ പ്രാർത്ഥിക്കുകയും ചെയ്യുന്നു :
*ഞങ്ങൾ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെ പൊറുക്കല്‍- മഗ്ഫിറത്ത് - (അതാണ് ഞങ്ങള്‍ തേടുന്നത്)- ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കാണ് തിരിച്ചുവരവും*
لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ *رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*
ഒരു ആത്മാവിനോടും [ഒരു വ്യക്തിയോടും] അതിന് നിവൃത്തിയുള്ളതല്ലാതെ അല്ലാഹു ശാസിക്കുകയില്ല. അത് (നന്മ) സമ്പാദിച്ചത് അതിന് തന്നെയായിരിക്കും; അത് തിന്മ സമ്പാദിച്ചു കൂട്ടിയതും അതിന്‍റെ മേല്‍ തന്നെയായിരിക്കും.
(പ്രാര്‍ത്ഥിക്കുക ) :
*ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് കെൽപ്പില്ലാത്തത് ഞങ്ങളെക്കൊണ്ട് നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, സത്യനിഷേധികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ!* (2: 285 & 286 البقرة )
🌿🌿🌿🌿🌿
'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകൾ :
ഹദീസ് 1 :
قَالَ النَّبِيُّ صلى الله عليه وسلم " الآيَتَانِ مِنْ آخِرِ سُورَةِ الْبَقَرَةِ مَنْ قَرَأَ بِهِمَا فِي لَيْلَةٍ كَفَتَاهُ
സാരം : ആരൊരുത്തൻ രാത്രിയിൽ സൂറത്തുൽ ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ പാരായണം ചെയ്തുവോ അവന് (സംരക്ഷണമായി) അത് മതി (സ്വഹീഹുൽ ബുഖാരീ)
https://sunnah.com/bukhari:5040
ഹദീസ് 2 :
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أُعْطِيتُ خَوَاتِيمَ سُورَةِ الْبَقَرَةِ مِنْ بَيْتِ كَنْزٍ مِنْ تَحْتِ الْعَرْشِ وَلَمْ يُعْطَهُنَّ نَبِيٌّ قَبْلِي
സാരം : അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: എനിക്ക് അർശിന്റെ താഴെ ബൈതുൽ കൻസിൽ നിന്ന് സൂറത്തുൽ ബഖറയുടെ അവസാനം നൽകപ്പെട്ടു - എന്റെ മുമ്പ് ഒരു നബിക്കും അത് നൽകപ്പെട്ടിട്ടില്ല. (മുസ്നദ് അഹ്മദ്)
https://hadithprophet.com/hadith-24973.html
ഹദീസ് :
عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ
സാരം : ഇബ്നു അബ്ബാസ് (റ) പറയുന്നു: ഒരിക്കൽ ജിബ്രീൽ (അ) നബിﷺയുടെ അടുത്ത് ഇരിക്കുമ്പോൾ മുകളിൽ നിന്ന് വാതിൽ തുറക്കുന്ന പോലെ ഒരു ശബ്ദം കേട്ടു. അപ്പോൾ നബിﷺ തല ഉയർത്തി ഇപ്രകാരം പറഞ്ഞു: ഇത് ഒന്നാം ആകാശത്തിന്റെ ഒരു വാതിലാണ്. ഇന്നല്ലാതെ അത് മുമ്പ് തുറക്കപ്പെട്ടിട്ടേയില്ല. അപ്പോൾ ഒരു മലക്ക് ആ വാതിലിലൂടെ ഇറങ്ങി വന്നു. അപ്പോൾ നബിﷺ പറഞ്ഞു: ഈ മലക്ക് ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു മലക്കാണ്. ഈ മലക്ക് ഇന്നല്ലാതെ മുമ്പ് ഭൂമിയിലേക്ക് ഇറങ്ങി വന്നിട്ടില്ലാത്ത ഒരു മലക്കാണ്. അങ്ങനെ ആ മലക്ക് സലാം പറഞ്ഞു: താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് താങ്കൾ സന്തോഷിക്കുക - താങ്കൾക്ക് മുമ്പ് അവ മറ്റൊരു നബിക്കും നൽകപ്പെട്ടിട്ടില്ല. ഫാതിഹതുൽ കിതാബും സൂറത്തുൽ ബഖറ:യുടെ അവസാനവും (ആമനർറസൂലു) എന്നിവയാണവ. അവ രണ്ടിലേയും ഓരോ ഹർഫ് പാരായണം ചെയ്യുന്നതിനും (പ്രതിഫലം / ഉത്തരം) നൽകപ്പെടാതിരിക്കില്ല. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:806
ശറഹ് കിതാബിൽ സൂചിപ്പിച്ച പ്രാർത്ഥന:
അല്ലാഹുവിന്റെ റസൂൽﷺ ഉഹ്ദ് യുദ്ധവേളയിൽ നടത്തിയ പ്രാർത്ഥന:
*اللهُمَّ لَكَ الْحَمْدُ كُلُّهُ، اللهُمَّ لَا قَابِضَ لِمَا بَسَطْتَ، وَلَا بَاسِطَ لِمَا قَبَضْتَ، وَلَا هَادِيَ لِمَا أَضْلَلْتَ، وَلَا مُضِلَّ لِمَنْ هَدَيْتَ، وَلَا مُعْطِيَ لِمَا مَنَعْتَ، وَلَا مَانِعَ لِمَا أَعْطَيْتَ، وَلَا مُقَرِّبَ لِمَا بَاعَدْتَ، وَلَا مُبَاعِدَ لِمَا قَرَّبْتَ*
*اللهُمَّ ابْسُطْ عَلَيْنَا مِنْ بَرَكَاتِكَ وَرَحْمَتِكَ وَفَضْلِكَ وَرِزْقِكَ*
*اللهُمَّ إِنِّي أَسْأَلُكَ النَّعِيمَ الْمُقِيمَ الَّذِي لَا يَحُولُ وَلَا يَزُولُ*
*اللهُمَّ إِنِّي أَسْأَلُكَ النَّعِيمَ يَوْمَ الْعَيْلَةِ وَالْأَمْنَ يَوْمَ الْخَوْفِ*
*اللهُمَّ إِنِّي عَائِذٌ بِكَ مِنْ شَرِّ مَا أَعْطَيْتَنَا وَشَرِّ مَا مَنَعْتَنا*
*اللهُمَّ حَبِّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ، وَالْفُسُوقَ، وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ*
*اللهُمَّ تَوَفَّنَا مُسْلِمِينَ، وَأَحْيِنَا مُسْلِمِينَ، وَأَلْحِقْنَا بِالصَّالِحِينَ غَيْرَ خَزَايَا وَلَا مَفْتُونِينَ*
*اللهُمَّ قَاتِلِ الْكَفَرَةَ الَّذِينَ يُكَذِّبُونَ رُسُلَكَ، وَيَصُدُّونَ عَنْ سَبِيلِكَ، وَاجْعَلْ عَلَيْهِمْ رِجْزَكَ وَعَذَابَكَ*
*اللهُمَّ قَاتِلِ الْكَفَرَةَ الَّذِينَ أُوتُوا الْكِتَابَ إِلَهَ الْحَقِّ*
സാരം : അല്ലാഹുവേ, നിനക്കാണ് സർവ്വസ്തുതിയും. നീ വിശാലമാക്കിയതിനെ പിടിച്ച് വയ്ക്കുന്ന ആരുമില്ല.നീ പിടിച്ചു വച്ചതിനെ വിശാലമാക്കുന്ന ആരുമില്ല. നീ വഴികേടിലാക്കിയതിനെ സൻമാർഗ്ഗത്തിലാക്കുന്ന ആരുമില്ല. നീ സൻമാർഗ്ഗത്തിലാക്കിയവനെ വഴികേടിലാക്കുന്ന ആരുമില്ല. നീ തടഞ്ഞതിനെ നൽകുന്ന ആരുമില്ല.നീ നൽകിയതിനെ തടയുന്ന ആരുമില്ല.നീ വിദൂരത്താക്കിയതിനെ അടുപ്പിക്കുന്ന ആരുമില്ല. നീ അടുപ്പിച്ചതിനെ വിദൂരത്താക്കുന്ന ആരുമില്ല.
അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങളും കരുണയും ഔദാര്യവും വിഭവങ്ങളും ഞങ്ങൾക്ക് നീ വിശാലമാക്കി നൽകേണമേ.
അല്ലാഹുവേ, നീങ്ങുകയോ മാറിപ്പോവുകയോ ചെയ്യാത്ത സുസ്ഥിരമായ ഐശ്വര്യം ഞാൻ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, കഠിന ദാരിദ്ര്യത്തിന്റെ നാളിൽ ഐശ്വര്യവും ഭയപ്പാടിന്റെ നാളിൽ നിർഭയത്വവും ഞാൻ നിന്നോട് ചോദിക്കുന്നു.
അല്ലാഹുവേ, നീ ഞങ്ങൾക്ക് നൽകിയതിന്റെ തിന്മയിൽ നിന്നും നീ ഞങ്ങൾക്ക് തടഞ്ഞതിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നവനാണ്
അല്ലാഹുവേ, ഞങ്ങൾക്ക് ഈമാൻ (സത്യവിശ്വാസം) പ്രിയങ്കരമാക്കേണമേ, അതിനെ ഞങ്ങളുടെ ഹൃദയത്തിൽ അലങ്കാരമാക്കേണമേ. സത്യനിഷേധവും അധർമ്മവും (നിന്നോടുള്ള) ധിക്കാരവും ഞങ്ങൾക്ക് വെറുപ്പുള്ള കാര്യങ്ങൾ ആക്കേണമേ. ഞങ്ങളെ സൻമാർഗ്ഗം സിദ്ധിച്ചവരിൽ ഉൾപ്പെടുത്തേണമേ.
അല്ലാഹുവേ, ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ.
ഞങ്ങളെ നീ മുസ്ലിംകളായി (നിനക്ക് കീഴ്പ്പെടുന്നവരായി) ജീവിപ്പിക്കുകയും സച്ചരിതരോട് കൂടെ ഞങ്ങളെ നീ ചേർക്കുകയും ചെയ്യേണമേ - നിന്ദിതരും
ഫിത്നകളിൽ അകപ്പെട്ടവരുമല്ലാത്ത.
അല്ലാഹുവേ, നിന്റെ മാർഗ്ഗത്തിൽ തടസ്സം ഉണ്ടാക്കുന്നവരോടും നിന്റെ ദൂതൻമാരെ വ്യാജമാക്കുന്നവരോടും നീ യുദ്ധം ചെയ്യേണമേ.
നിന്റെ പക്കൽ നിന്നുള്ള ശിക്ഷയും
നിന്ദ്യതയും അത്തരക്കാർക്ക് മേൽ ചൊരിയേണമേ. അല്ലാഹുവേ, വേദ ഗ്രന്ഥം നൽകപ്പെട്ടവരിലെ സത്യനിഷേധികളോട് നീ യുദ്ധം ചെയ്യേണമേ - യഥാർത്ഥ ഇലാഹേ
🌷🌷🌷🌷🌷
നാം ശ്രദ്ധിക്കുക: ദിക്റുകളും ദുആഉകളും നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ. ഹൃദയസാന്നിധ്യത്തോടെ ദിക്ർ - ദുആഉകൾ ചൊല്ലുവാനും അവയുടെ ആശയം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാനും നാം ശ്രദ്ധിക്കണം - അല്ലാഹു സഹായിക്കട്ടേ - ആമീൻ.
പഠിക്കുക
പകർത്തുക
പങ്ക് വയ്ക്കുക
بارك الله فيكم
അഡ്മിൻ പാനൽ :
മൗലവി റഷീദ് ചളവറ
(99470 09237)&
അബ്ബാസ് പറമ്പാടൻ
8848787706
🌷🌷🌷🌷🌷
Comments
Post a Comment