സൽകർമ്മങ്ങൾ സ്വീകരിക്കാനുള്ള പ്രാർത്ഥനകൾ ‎الأدعية ‏لقبول ‏الأعمال ‏الصالحات

https://youtu.be/wq7H3AYJTws
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര
കിതാബ് :
الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله
https://al-maktaba.org/book/34172/115#p1
ശറഹ് ഗ്രന്ഥം :
شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله 
https://al-maktaba.org/book/34172/115#p1
🌷🌷🌷🌷
ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ : 
യു ട്യൂബ് ലിങ്ക് :
https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം ലിങ്ക് :
https://t.me/dikrduas
ബ്ലോഗ് ലിങ്ക് :
http://daivikasmaranadainamdinajeevithathil.blogspot.com/?m=1
🟢🟢🟢🟢🟢
കിതാബിലെ പ്രാർത്ഥനകൾ 
ദർസ് 7:
വിശുദ്ധ ഖുർആനിലെ രണ്ട് പ്രാർത്ഥനകൾ :
2 - {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ} 

*ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മ്മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍*
3 - {وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ}
*ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ! നിശ്ചയമായും നീ തന്നെയാണ് (വളരെ) പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.* 
 (سورة البقرة، الآية: 128& 127
ഇബ്‌റാഹീം നബി (അ)യും, ഇസ്മാഈല്‍ നബി (അ)യും കഅ്ബാമന്ദിരം കെട്ടി ഉയര്‍ത്തുമ്പോള്‍ ചെയ്ത പ്രാര്‍ത്ഥനകളിൽ പെട്ട വചനങ്ങളാണിവ. 
🌷🌷🌷🌷🌷
*ശറഹിലെ പ്രാർത്ഥനകൾ*
1.സുബ്ഹി നിസ്ക്കാരം കഴിഞ്ഞ് സലാം വീട്ടിയ ശേഷമുള്ള പ്രാർത്ഥന:
*اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلاً مُتَقَبَّلاً*
സാരം : അല്ലാഹുവേ, എനിക്ക് നീ ഉപകാരപ്രദമായ അറിവും നല്ല ഭക്ഷണവും സ്വീകാര്യമായ കർമ്മവും നൽകേണമേ.
( മുസ്നദ് അഹ്മദ്)
https://al-maktaba.org/book/25794/22423
2.നബിﷺയുടെ ഒരു പ്രാർത്ഥന:
رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ وَاهْدِنِي وَيَسِّرِ الْهُدَى لِي وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي
(سنن الترمذي)
https://sunnah.com/tirmidhi:3551

അർത്ഥം നോക്കാം:
*رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ*
റബ്ബേ, നീ എന്നെ സഹായിക്കേണമേ. എനിക്കെതിരെ നീ സഹായിക്കരുതേ.(എല്ലാ അവസ്ഥയിലും) നീ എന്നെ സഹായിക്കണേ,  (ഒരവസ്ഥയിലും ) എനിക്കെതിരെ നീ സഹായിക്കരുതേ.എനിക്ക് അനുകൂലമായി നീ തന്ത്രം മെനയണേ.എനിക്കെതിരെ നീ തന്ത്രം മെനയരുതേ.
*وَاهْدِنِي وَيَسِّرِ الْهُدَى لِي*
നീ എന്നെ നന്മയിലേക്ക് വഴി നടത്തണേ, നന്മയിലേക്കുള്ള മാർഗ്ഗദർശനം നീ എനിക്ക് എളുപ്പമാക്കണേ
*وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ*
എനിക്കെതിരെ അതിക്രമം പ്രവർത്തിക്കുന്ന വർക്കെതിരെ നീ എന്നെ സഹായിക്കേണമേ
*رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا*
റബ്ബേ, നീ എന്നെ നിനക്ക് വളരെയധികം നന്ദിയുള്ളവനാക്കേണമേ,വളരെയധികം നിന്നെ ദിക്ർ ചെയ്യുന്നവനാക്കേണമേ, നിന്നെ നന്നായി ഭയപ്പെടുന്നവനാക്കേണമേ, നിനക്ക് കീഴ്പ്പെടുന്നവനാക്കേണമേ, നിന്നോട് ഭയ ഭക്തിയുള്ള വിനയാന്വിതനാക്കേണമേ, നിന്നോട് താഴ്മ കാണിച്ച് നിന്നിലേക്ക് മടങ്ങുന്നവനാക്കണേ.
*رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي*
റബ്ബേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും എന്റെ തെറ്റ് നീ കഴുകിക്കളയുകയും എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും എന്റെ തെളിവ് നീ സ്ഥിരപ്പെടുത്തുകയും എന്റെ നാവ് നീ നന്നാക്കുകയും എന്റെ ഹൃദയത്തെ നീ നന്മയിലേക്ക് നയിക്കുകയും എന്റെ നെഞ്ചകത്തിൽ നിന്ന് വിദ്വേഷവും വെറുപ്പും നീക്കം ചെയ്യുകയും ചെയ്യേണമേ.
(ഈ പ്രാർത്ഥന ഇബ്നു തൈമിയ്യ (റ) യുടെ പ്രാർത്ഥനകളിലെ മുഖ്യ പ്രാർത്ഥന ആയിരുന്നുവെന്ന് 
كتاب الأعلام العلية في مناقب ابن تيمية
എന്ന ഗ്രന്ഥത്തിൽ കാണാം
https://al-maktaba.org/book/6659/23
🌷🌷🌷🌷🌷
നാം ശ്രദ്ധിക്കുക: ദിക്റുകളും ദുആഉകളും നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ. ഹൃദയസാന്നിധ്യത്തോടെ ദിക്ർ - ദുആഉകൾ ചൊല്ലുവാനും അവയുടെ ആശയം ഉൾക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുവാനും നാം ശ്രദ്ധിക്കണം - അല്ലാഹു സഹായിക്കട്ടേ - ആമീൻ.
പഠിക്കുക
പകർത്തുക
പങ്ക് വയ്ക്കുക 
بارك الله فيكم
അബ്ബാസ് പറമ്പാടൻ 
8848787706
🌷🌷🌷🌷🌷

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن