വാഹനവും യാത്രയുമായി ബന്ധപ്പെട്ട ദിക്റുകൾ اذكار الركوب والسفر

വാഹനവും യാത്രയുമായി ബന്ധപ്പെട്ട ദിക്റുകൾ 

വീഡിയോസ് :
https://www.youtube.com/playlist?list=PLf1c4fdPOOYAsG6qk5fQoPtjKirwyyoPH
01
ഇസ്തിഖാറത്തിന്റെ നിസ്ക്കാരവും പ്രാർഥനയും :
യാത്ര പുറപ്പെടൽ ഉൾപ്പെടെ സുപ്രധാന കാര്യങ്ങൾ ഉദ്ദേശിക്കുമ്പോൾ രണ്ട് റക്അത്ത് നിസ്ക്കരിച്ച ( സ്വലാത്തുൽ ഇസ്തിഖാറ صلاة الاسْتِخَارَةَ) ശേഷം ഇസ്തിഖാറത്തിന്റെ പ്രാർഥന (دعاء الاسْتِخَارَةَ) പ്രാർഥിക്കുക:

*ഇസ്തിഖാറത്തിന്റെ പ്രാർഥന*
* *اللَّهُمَّ إنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ*
അല്ലാഹുവേ, നിന്റെ അറിവ് കൊണ്ട് നിന്നിൽ നിന്ന് ഏറ്റവും നല്ല ഫലം ഞാൻ ആഗ്രഹിക്കുന്നു.നിന്റെ ശക്തി കൊണ്ട് നിന്നിൽ നിന്ന് ശക്തി ഞാൻ തേടുന്നു, നിന്റെ മഹത്തായ അനുഗ്രഹം ഞാൻ നിന്നോട് ചോദിക്കുന്നു
 *فَإِنَّكَ تَقْدِرُ وَلا أَقْدِرُ، وَتَعْلَمُ وَلا أَعْلَمُ، وَأَنْتَ عَلامُ الْغُيُوبِ*
നിനക്ക് ശക്തിയുണ്ട്, എനിക്കതില്ല; നീ അറിയുന്നു, എനിക്കറിയില്ല; നീ അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ്
*اللَّهُمَّ إنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ*
അല്ലാഹുവേ, ഈ കാര്യം എന്റെ ദീനിനും, എന്റെ ഉപജീവനത്തിനും, എന്റെ കാര്യങ്ങളുടെ അവസാനത്തിനും നല്ലതാണെന്ന് നീ അറിയുന്നുവെങ്കിൽ, എനിക്ക് അത് വിധിക്കണമേ, എനിക്ക് അത് എളുപ്പമാക്കണമേ, എനിക്ക് അതിൽ അനുഗ്രഹം നൽകണമേ.
*اللَّهُمَّ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ ارْضِنِي بِهِ*
എന്നാൽ ഈ കാര്യം എന്റെ ദീനിനും, എന്റെ ഉപജീവനത്തിനും, എന്റെ കാര്യങ്ങളുടെ അവസാനത്തിനും ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കിൽ, അത് എന്നിൽ നിന്ന് മാറ്റി നിർത്തുകയും എന്നെ അതിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്യേണമേ. എവിടെയായാലും എനിക്ക് നല്ലത് എന്താണോ അത് വിധിക്കുകയും, അതിൽ എന്നെ തൃപ്തിപ്പെടുത്തുകയും ചെയ്യേണമേ. - പിന്നീട് ആവശ്യം എന്തെന്ന് അല്ലാഹുവോട് പ്രാർഥിക്കുക
(ബുഖാരീ)
https://sunnah.com/bukhari:1166
കൂടാതെ, യാത്ര പുറപ്പെടുന്നതിന് തൊട്ടു മുമ്പ് രണ്ട് റക്അത്ത് നിസ്ക്കരിക്കൽ സുന്നത്താണെന്ന് ചില ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം. പ്രസ്തുത ഹദീസുകൾ ദുർബലങ്ങളാണെങ്കിലും നിരവധി വഴികളിലൂടെ വന്നിട്ടുള്ളതിനാൽ ചില മുഹദ്ദിസുകൾ അവയെ സ്വീകാര്യമായി പരിഗണിക്കുകയും സഫറിന്റെ മുമ്പുള്ള രണ്ട് റക്അത്ത് നിസ്ക്കാരം മുസ്തഹബ്ബായി പറയുകയും ചെയ്തിട്ടുണ്ട്.

02 *യാത്രയാക്കുന്ന വ്യക്തി യാത്ര പുറപ്പെടുന്ന വ്യക്തിക്ക് വേണ്ടി പ്രാർഥിക്കേണ്ട പ്രാർഥനകൾ :

ഒന്ന് :
 *أَسْتَوْدِعُ اللَّهَ دِينَكُمْ وَأَمَانَتَكُمْ وَخَوَاتِيمَ أَعْمَالِكُمْ*
താങ്കളുടെ ദീനിനേയും താങ്കളുടെ ഉത്തരവാദിത്തത്തേയും താങ്കളുടെ കർമ്മങ്ങളുടെ പര്യവസാനത്തേയും അല്ലാഹു വിങ്കൽ ഏൽപ്പിച്ചു കൊണ്ട്‌ ഞാൻ താങ്കളെ യാത്രയാക്കുന്നു (അബൂദാവൂദ്)
https://sunnah.com/abudawud/15/125

രണ്ട് : 
 *زَوَّدَكَ اللَّهُ التَّقْوَى* ‏
  *وَغَفَرَ ذَنْبَكَ*
  *وَيَسَّرَ لَكَ الْخَيْرَ حَيْثُمَا كُنْتَ* ‏
അല്ലാഹു താങ്കൾക്ക് തഖ് വ അഥവാ അല്ലാഹുവിലുള്ള ഭയഭക്തി വിഭവമായി നൽകട്ടേ

അവൻ താങ്കളുടെ ദോശം പൊറുക്കട്ടേ

താങ്കൾ എവിടെയായിരുന്നാലും അല്ലാഹു താങ്കൾക്ക് നന്മ എളുപ്പമാക്കി തീർക്കട്ടേ - (തിർമുദീ)
https://sunnah.com/tirmidhi/48/75

03
*യാത്ര പുറപ്പെടുന്ന വ്യക്തി*, തന്നെ
യാത്രയാക്കുന്ന വ്യക്തിയോട് / കുടുംബത്തോട്
ദുആ വസ്വിയ്യത്ത് ചെയ്യുകയും താഴെ ചേർത്ത വചനം  ചൊല്ലുകയും ചെയ്യുക :
*أَسْتَوْدِعُكُمُ اللَّهَ الَّذِي لَا يُخَيِّبُ وَدَائِعَهُ*
 വിശ്വസിച്ചേൽപ്പിച്ചത് പാഴാക്കാത്ത അല്ലാഹുവിനെ നിങ്ങളുടെ കാര്യങ്ങൾ  ഏൽപ്പിച്ചു ഞാൻ യാത്ര പറയുന്നു (ഇബ്നുസ്സുന്നീ)
https://shamela.ws/book/13132/970

04
യാത്ര പോകുന്നയാൾ നമ്മോട് ഉപദേശം ചോദിച്ചാൽ അയാളെ തഖ്വ കൊണ്ട് ഉപദേശിക്കുകയും അയാൾ പിരിഞ്ഞ ശേഷം അയാൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യുക. നബി ﷺ താഴെ ചേർത്ത പ്രാർഥന പ്രാർഥിച്ചതായി കാണാം :
*اللَّهُمَّ اطْوِ لَهُ الأَرْضَ وَهَوِّنْ عَلَيْهِ السَّفَرَ*
അല്ലാഹുവേ, ഇയാൾക്ക് ഭൂമിയെ ചുരുട്ടിക്കൊടുക്കുകയും യാത്ര എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യണേ (വേഗം ഉദ്ദിഷ്ട സ്ഥാനത്ത് ക്ലേശങ്ങളില്ലാതെ എത്തിക്കണേ എന്ന് സാരം)
- തിർമുദീ https://sunnah.com/tirmidhi:3445

05
*വീട്ടിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ , വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ  പൊതുവെ  ചൊല്ലൽ സുന്നത്തുള്ള ദിക്റുകൾ സുന്നത്തുണ്ട്* 

ഒന്ന്:
 *بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ* 
 അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള  ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല.
( തിർമുദീ )
https://sunnah.com/tirmidhi:3426

രണ്ട്:
(കണ്ണുകൾ മേൽപ്പോട്ട് ഉയർത്തി ചൊല്ലുക):
*اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ*
അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്‌ വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു(അബൂദാവൂദ്)
https://sunnah.com/abudawud:5094

06
*വാഹനത്തിൽ കയറുമ്പോഴും കയറിയ ശേഷവും ചൊല്ലുന്ന ദിക്റുകൾ*

വാഹനത്തിൽ കയറുമ്പോൾ
 ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തിൽ ) എന്ന് മൂന്ന് തവണ ചൊല്ലുക
🌷🌷
വാഹനത്തിൽ കയറിയ ശേഷം അൽ ഹംദു ലില്ലാഹ് (അല്ലാഹുവിനാണ് സർവ്വ സ്തുതിയും) എന്ന് ചൊല്ലുക.
🌷🌷🌷
തുടർന്ന്,
*سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ*
ഞങ്ങള്‍ക്ക്‌
വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു
🌷🌷🌷🌷
തുടർന്ന്, അൽ ഹംദുലില്ലാഹ് എന്ന് മൂന്ന് തവണയും അല്ലാഹു അക്ബർ മൂന്ന് തവണയും ചൊല്ലുക
🌷🌷🌷🌷🌷
ശേഷം, താഴെ ചേർത്ത ദിക്ർ ചൊല്ലുക :
*سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ*
സാരം : (അല്ലാഹുവേ...) നീ പരിശുദ്ധനാണ് .നിശ്ചയം ഞാൻ എന്റെ നഫ്സിനോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ... നീയല്ലാതെ ദോഷങ്ങൾ പൊറുത്തു തരികയില്ല - തിർമുദീ https://sunnah.com/tirmidhi/48/77

07
ഒരു യാത്രക്ക് വേണ്ടി വാഹനം കേറിയതാണെങ്കിൽ, മുകളിലെ ദിക്റുകൾ കൂടാതെ താഴെ ചേർത്ത ദിക്ർ കൂടി ചൊല്ലുക :
ആദ്യം അല്ലാഹു അക്ബർ എന്ന് മൂന്ന് തവണ ചൊല്ലുക, തുടർന്ന് ഇപ്രകാരം പ്രാർത്ഥിക്കുക:
*سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ*

 *اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى*

 *اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ*

 *اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ*

*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ* 
സാരം : ഞങ്ങള്‍ക്ക്‌
വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു
അല്ലാഹുവേ, ഈ യാത്രയിൽ തഖ്‌വയും/ഭയ ഭക്തിയും നന്മയും നീ ഇഷ്ട്ടപ്പെടുന്ന കർമ്മവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു.

അല്ലാഹുവേ...ഞങ്ങൾക്ക് ഞങ്ങളുടെ ഈ യാത്ര ലഘൂകരിക്കേണമേ..അതിലെ ദൂരം ഞങ്ങൾക്ക് ചുരുക്കി തരേണമേ...(എളുപ്പമാക്കേണമേ).

അല്ലാഹുവേ....നീയാണ് യാത്രയിൽ ഞങ്ങളുടെ കൂട്ട്;ഞങ്ങളുടെ കുടുംബത്തിലെ രക്ഷിതാവ് നീയാണ്.

അല്ലാഹുവേ... യാത്രയുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിഷമം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും സമ്പത്തിലും കുടുംബത്തിലും ദോഷകരമായ മാറ്റങ്ങൾ വരുന്നതിൽ നിന്നും ഞാൻ നിന്നോട്ട് കാവൽ തേടുന്നു (മുസ്ലിം)
https://sunnah.com/muslim:1342

08
കുന്ന് കയറുമ്പോൾ/ കയറിയാൽ
*اللَّهُ أَكْبَرُ*
( അല്ലാഹു ഏറ്റവും വലിയവൻ)
എന്ന് തക്ബീർ ചൊല്ലുകയും ചെയ്യക.

കുന്ന് ഇറങ്ങുമ്പോൾ / ഇറങ്ങിയാൽ 
*سُبْحَانَ اللَّهِ*
( അല്ലാഹു പരിശുദ്ധനാണ്) എന്ന് തസ്ബീഹിൻ്റെ വചനം ചൊല്ലുക -
ബുഖാരീ
https://sunnah.com/bukhari:2993

09
യാത്രയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന പട്ടണം / ഗ്രാമം പ്രദേശം കണ്ടാൽ ചൊല്ലുന്ന പ്രാർഥന:
*اللَّهُمَّ رَبَّ السَّمَوَاتِ السَّبْعِ وَمَا أَظْلَلْنَ ، وَرَبَّ الأَرَضِينِ السَّبْعِ وَمَا أَقْلَلْنَ ، وَرَبَّ الشَّيَاطِينِ وَمَا أَضْلَلْنَ ، وَرَبَّ الرِّيَاحِ وَمَا ذَرَيْنَ ، فَإِنَّا نَسْأَلُكَ خَيْرَ هَذِهِ الْقَرْيَةِ وَخَيْرَ أَهْلِهَا ، وَنَعُوذُ بِكَ مِنْ شَرِّهَا وَشَرِّ أَهْلِهَا وَشَرِّ مَا فِيهَا*
ഏഴ് ആകാശങ്ങളുടേയും അവ ഉൾക്കൊള്ളുന്ന ഗോളങ്ങളുടേയും റബ്ബായ അല്ലാഹുവേ -
ഏഴ് ഭൂമികളുടേയും അവയുടെ ഉപരിതലങ്ങൾ ഉൾക്കൊള്ളി ക്കുന്നതിൻ്റെയും റബ്ബായ (അല്ലാഹുവേ ),
ശൈത്വാൻമാരുടേയും അവ പിഴപ്പിക്കുന്നതിൻ്റേയും റബ്ബായ
(അല്ലാഹുവേ ),
കാറ്റിൻ്റേയും അവ വിതറുന്നതിൻ്റേയും റബ്ബായ (അല്ലാഹുവേ ). ഈ പ്രദേശത്തിൻ്റെയും പ്രദേശവാസികളുടേയും നന്മയെ ഞങ്ങൾ നിന്നോട് ചോദിക്കുന്നു.ഈ പ്രദേശത്തിൻ്റെയും പ്രദേശവാസികളുടേയും തിന്മയിൽ നിന്നും ഞങ്ങൾ നിന്നോട് കാവൽ തേടുന്നു - അൽ മുസ്തദ്റക്
https://shamela.ws/book/2266/1665

10.
*യാത്രക്കിടയിൽ ഒരു പ്രദേശത്ത് ഹാൾട്ടിനായി ഇറങ്ങിയാലും ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയാലും*
*أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ*
(ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' ) എന്ന് ചൊല്ലുക
*ശ്രദ്ധിക്കുക:*
ഈ പ്രാർഥന വൈകുന്നേരം ( ചില റിപ്പോർട്ടുകളിൽ രാവിലെയും) മൂന്ന് തവണ ചൊല്ലൽ സുന്നത്തുണ്ട്.
(തിർമുദീ,മുസ്ലിം)
https://sunnah.com/tirmidhi:3604b
https://sunnah.com/muslim:2708b

11.
*യാത്രയിൽ ഒരു പ്രദേശത്ത് രാത്രി ഇറങ്ങിയാൽ ചൊല്ലുന്ന ദിക്ർ* :
*يَا أَرْضُ رَبِّي وَرَبُّكِ اللَّهُ أَعُوذُ بِاللَّهِ مِنْ شَرِّكِ وَشَرِّ مَا فِيكِ وَشَرِّ مَا خُلِقَ فِيكِ وَمِنْ شَرِّ مَا يَدِبُّ عَلَيْكِ وَأَعُوذُ بِاللَّهِ مِنْ أَسَدٍ وَأَسْوَدَ وَمِنَ الْحَيَّةِ وَالْعَقْرَبِ وَمِنْ سَاكِنِ الْبَلَدِ وَمِنْ وَالِدٍ وَمَا وَلَدَ* ‏
സാരം : ഓ ... ഭൂമീ... നിന്റേയും എന്റേയും റബ്ബ് അല്ലാഹുവാണ്. ഞാൻ നിന്നിലെ തിന്മയിൽ നിന്നും നിന്നിൽ സൃഷ്ടിക്കപ്പെട്ട (ഉപദ്രവകാരികളായി ജീവികൾ പോലെ ) തിന്മയിൽ നിന്നും നിന്റെ ഉപരിതലത്തിലുള്ള തിന്മയിൽ നിന്നും (ഭൂമിയിൽ സഞ്ചരിക്കുന്ന ഉപദ്രവകാരികളായ ജീവികളെ പോലെ )   അല്ലാഹുവോട് കാവൽ തേടുന്നു. സിംഹങ്ങളിൽ നിന്നും കറുത്ത വലിയ പാമ്പുകളിൽ നിന്നും മറ്റു പാമ്പുകളിൽ നിന്നും ഈ നാട്ടിൽ താമസിക്കുന്ന ജിന്നുകളിൽ നിന്നും ജനയിതാവിൽ നിന്നും സന്തതിയിൽ നിന്നും ഞാൻ അല്ലാഹുവിനോട് കാവൽ തേടുന്നു [അബൂദാവൂദ്]
https://sunnah.com/abudawud:2603

12.
യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാലുള്ള പ്രാർഥന:

*توْباً توْباً، لربنا أوْباً، لا يُغادِرُ علينا حوْباً*
(അല്ലാഹുവേ ), നിന്നോട് ഞാൻ തൗബ ചോദിക്കുന്നു - റബ്ബിങ്കലേക്ക് ഖേദിച്ചു മടങ്ങിയവന് - ദോശങ്ങളെല്ലാം മായിച്ച് നീ പശ്ചാത്താപം സ്വീകരിക്കണേ.
( മുസ്നദ് അഹ്മദ് )
https://shamela.ws/book/98139/1175

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن