വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ

വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ 

നാം ഒരു സത്യവിശ്വാസിയെ ചീത്തവിളിച്ചാൽ (വേണ്ടാത്തത് പറഞ്ഞാൽ) അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന:*

*Supplication for a believer who was abused  by us*

اللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ

സാരം : അല്ലാഹുവേ, ഞാൻ ഏതൊരു സത്യവിശ്വാസിയെ ചീത്ത പറഞ്ഞിട്ടുണ്ടോ അത് അയാൾക്ക് അന്ത്യനാളിൽ നിന്നിലേക്കുള്ള ഒരു സാമീപ്യം ആക്കേണമേ (സ്വഹീഹുൽ ബുഖാരീ )

കൂടാതെ നാം ആരെയാണോ ആക്ഷേപിച്ചത് അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുകയും വേണം

🔥🔥🔥🔥🔥

https://www.islamweb.net/ar/library/index.php?page=bookcontents&ID=3554&bk_no=52&idfrom=11638&idto=11639

🔥🔥🔥🔥

*ദേഷ്യം അടക്കാനുളള പ്രാർത്ഥന*

*Supplication to cool down anger*:

(ആഇശ : റദിയല്ലാഹു അൻഹാക്ക് ദേഷ്യം വരുമ്പോൾ നബി ﷺ അവരുടെ മൂക്ക് പിടിച്ചിട്ട് അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്ന ഒരു പ്രാർത്ഥന ആണിത് എന്ന് പല റിപ്പോർട്ടുകളിലും കാണുന്നു:

*اللَّهُمَّ رَبَّ النَّبِيِّ مُحَمَّدٍ اغْفِرْ لِي ذَنْبِي ، وَأَذْهِبْ غَيْظَ قَلْبِي وَأَجِرْنِي مِنْ مُضِلَّاتِ الْفِتَنِ*

സാരം : അല്ലാഹുവേ, മുഹമ്മദ് നബിയുടെ രക്ഷിതാവേ, എനിക്ക് എന്റെ ദോശം പൊറുത്തു തരേണമേ, എന്റെ ഖൽബിന്റെ ദേഷ്യം പോക്കിക്കളയണേ , ഫിത്നകളാൽ വഴി പിഴപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് നീ എന്നെ കാത്തോളണമേ

(إتحاف السادة المتقين 

ഇത്തിഹാഫുസ്സാദത്തിൽ മുത്തഖീൻ എന്ന കിതാബിൽ നിന്ന്)

( ശ്രദ്ധിക്കുക: ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക - ഭർത്താക്കൻമാർക്കും പ്രാർത്ഥിക്കാം)

🔥🔥🔥🔥🔥

https://www.islamweb.net/ar/library/index.php?page=bookcontents&ID=6511&bk_no=411&flag=1

🌿🌿🌿🌿🌿🌿🌿

തിലാവത്തിന്റെ സുജൂദിലെ പ്രാർത്ഥനകൾ :

നിസ്ക്കാരത്തിലാണെങ്കിലും അല്ലെങ്കിലും ഖുർആൻ പാരായണം ചെയ്യുമ്പോൾ സജ്ദയുടെ ആയത്ത് ഓതുമ്പോൾ തിലാവത്തിന്റെ ഓതൽ സുന്നത്തുണ്ട്. നിസ്ക്കാരത്തിൽ അല്ലെങ്കിൽ, ഓത്ത് ശ്രദ്ധിച്ച് കേൾക്കുന്ന വ്യക്തിക്കും തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ട്. തക്ബീർ ചൊല്ലിയാണ് സുജൂദിലേക്ക് കുനിയേണ്ടത്.

തിലാവത്തിന്റെ സുജൂദിൽ സാധാരണ സുജൂദിൽ ചൊല്ലുന്ന ദിക്രുകൾ ചൊല്ലാമെന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയതായി കാണുന്നുണ്ട്. മാത്രമല്ല; എല്ലാ സുജൂദിലേയും പോലെ തിലാവത്തിന്റെ സുജൂദിലും തസ്ബീഹ് (سبحان ربي الأولى) ഒരു തവണയെങ്കിലും ചൊല്ലൽ നിർബന്ധമാണ് എന്ന് ശൈഖ് ഇബ്നു ബാസ് (റ) യുടെ ഫത്വയിൽ കാണാം.
(സുജൂദിലെ ദിക്റുകൾ വീഡിയോ ലിങ്ക് :
https://youtu.be/6TUy3OMB6lA)

എന്നിരുന്നാലും താഴെ ചേർത്ത രണ്ട് ദിക്റുകൾ തിലാവത്തിന്റെ സുജൂദിൽ പ്രത്യേകം ഉത്തമമാണെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.
1.
*سَجَدَ وَجْهِي لِلَّذِي خَلَقَهُ  وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِين*َ
*സാരം : എന്റെ മുഖത്തെ , സ്വന്തം കഴിവ് കൊണ്ടും ശക്തി കൊണ്ടും പടക്കുകയും  അതിൽ കേൾവിക്കും കാഴ്ചക്കുമുള്ള സംവിധാനങ്ങൾ തുറന്നിടുകയും ചെയ്തവന്* (അല്ലാഹുവിനു) *എന്റെ മുഖം (ഞാൻ)സുജൂദ് ചെയ്തിരിക്കുന്നു* .
*ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു*

2.
*اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا وَضَعْ عَنِّي بِهَا وِزْرًا وَاجْعَلْهَا لِي عِنْدَكَ ذُخْرًا وَتَقَبَّلْهَا مِنِّي كَمَا تَقَبَّلْتَهَا مِنْ عَبْدِكَ دَاوُدَ*
സാരം :
*അല്ലാഹുവേ.. ഈ സുജൂദിന് നീ എനിക്ക് പ്രതിഫലം രേഖപ്പെടുത്തണേ...ഇത് കൊണ്ട് നീ എന്റെ പാപം നീക്കേണമേ...ഇത് എനിക്ക് നിന്റെ അടുത്ത് ഒരു സമ്പാദ്യമായി സൂക്ഷിക്കേണമേ...നിന്റെ ദാസൻ ദാവൂദ് അലൈഹിസ്സലാമിൽ നിന്ന് സ്വീകരിച്ചത് പോലെ നീ എന്നിൽ നിന്ന് ഇത് സ്വീകരിക്കേണമേ* ....

അവലംബം :
1.
(മുസ്തദ്റക്)
المستدرك على الصحيحين
https://islamweb.net/ar/library/index.php?page=bookcontents&ID=800&bk_no=74&flag=1

2.
സുനനു തിർമുദി
(سنن الترمذي)
https://sunnah.com/tirmidhi/6/36


Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن