അവസാനത്തെ അത്തഹിയ്യാത്തിനും ഇബ്രാഹീമിയ്യ ‎: ‏സ്വലാതിനും ശേഷം സലാം വീട്ടുന്നതിന് മുമ്പായി ചൊല്ലാവുന്ന ചില പ്രാർത്ഥനകൾ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎الأدعية في التشهد الأخير قبل التسليم

https://youtu.be/W86JmAsQClo

Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് പഠന പരമ്പര

വിഷയം : നിസ്ക്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനും ഇബ്രാഹീമിയ്യ : സ്വലാതിനും ശേഷം സലാം വീട്ടുന്നതിന് മുമ്പായി ചൊല്ലാവുന്ന ചില പ്രാർത്ഥനകൾ :
*الأدعية في التشهد الأخير قبل التسليم*
(അൽ കിതാബ് സ്പെഷ്യൽ ക്ലാസ്സ് )
🌷🌷🌷🌷🌷
الأدعية والأذكار
ദിക്റുകളും ദുആഉകളും :
പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ -
യു ട്യൂബ് :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1
 ടെലഗ്രാം 
https://t.me/+hSzE829OeBwzZGJl
 FB :
https://m.facebook.com/story.php?story_fbid=490824962706517&id=100053370525554
🌷🌷🌷🌷🌷
1.
 *اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ* ‏
സാരം : 'അല്ലാഹുവേ..... എന്റെ മുൻകഴിഞ്ഞ പാപങ്ങളും വന്നേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും  ഞാൻ ചെയ്ത അതിക്രമങ്ങളും  എന്നെക്കാൾ നിനക്കറിയാവുന്നതും എനിക്ക് നീ പൊറുത്തു തരേണമേ .... നീയാണ്  അനാദിയിൽ ഉള്ളവനും അവസാനമില്ലാത്തവനും നീയാണ്.നീയല്ലാതെ ഒരു ആരാധ്യനുമില്ല' 

*ശ്രദ്ധിക്കുക* : ഈ ദിക്ർ സലാം വീട്ടിയ ശേഷവും ചൊല്ലൽ സുന്നത്തുണ്ട്.
(സ്വഹീഹു മുസ്ലിം & സുനനു അബീദാവൂദ്)
https://sunnah.com/muslim:771a

https://sunnah.com/abudawud:1509
🌷🌷🌷🌷🌷
2.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ*
സാരം : 'അല്ലാഹുവേ..... നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ  ഫിത്നയുടെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.'
( സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:588a
*ശ്രദ്ധിക്കുക*
ഇതിൽ പറയുന്ന നാല് കാര്യങ്ങളിലെ കാവൽ തേട്ടം നിർബന്ധമാണെന്ന് ഒരു ന്യൂനപക്ഷം പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ സുന്നത്താണ് എന്നതാണ് ഭൂരിപക്ഷത്തിന്റെയും നിലപാട്. അതിനാൽ ഈ പ്രാർത്ഥന ഒഴിവാക്കാതിരിക്കലാണ് സൂക്ഷ്മത.

3.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ*
(സാരം : 'അല്ലാഹുവേ..... ഖബറിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും കടത്തിലും പാപത്തിലും നിന്നും  അകപ്പെടുന്നതിൽ ഞാൻ നിന്നോട് കാവൽ തേടുന്നു )
( സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:589

4.
*اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ*
സാരം : അല്ലാഹുവേ, നിന്നെ സ്മരിക്കുന്നതിനും (ദിക്ർ ചെയ്യുന്നതിന്) നിനക്ക് നന്ദി ചെയ്യുന്നതിനും നിനക്ക് നല്ല രീതിയിൽ ആരാധന (ഇബാദത്) ചെയ്യുന്നതിനും നീ എന്നെ സഹായിക്കേണമേ.(സുനനു അബീദാവൂദ്)
https://sunnah.com/abudawud:1522

5.
*اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ*
സാരം : അല്ലാഹുവേ, ഞാൻ എന്റെ നഫ്സിനോട് ( സ്വന്തത്തോട് ) ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ ദോഷം പൊറുക്കുന്നവനായി മറ്റാരുമില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മഗ്ഫിറത്തായിട്ട് നീ എനിക്ക് പൊറുത്ത് തരേണമേ. നീ എനിക്ക് കരുണ ചെയ്യേണമേ. നീ ദോശങ്ങൾ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ.
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2705a

6.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبُخْلِ وَأَعُوذُ بِكَ مِنَ الْجُبْنِ وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ*
സാരം : അല്ലാഹുവേ, പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും അതി വാർദ്ധക്യത്തിൽ നിന്നും(വാർദ്ധക്യത്തിന്റെ ചപലതകൾ) ദുനിയാവിന്റെ ഫിത്നകളിൽ നിന്നും ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. (സുനനുന്നസാഈ)
https://sunnah.com/nasai:5447
7.
اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْد، لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لك الْمَنَّانُ  يا بَدِيعَ السَّمَوَاتِ وَالأَرْضِ، يَا
 ذَا الْجَلالِ وَالإِكْرَامِ، يَا حَيُّ يَا قَيُّومُ، إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ
സാരം : അല്ലാഹുവേ, ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നിനക്കാണ് സർവ്വസ്തുതിയും. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീ ഏകനാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല. ധാരാളമായി അനുഗ്രഹങ്ങൾ നൽകുന്നവനേ, ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ പടച്ചവനേ, സമ്പൂർണ്ണ മഹത്വവും അറ്റമില്ലാത്ത ഉദാരതയും ഉള്ളവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വവും നിയന്ത്രിക്കുന്നവനുമായവനേ, നിശ്ചയം ഞാൻ നിന്നോട് സ്വർഗ്ഗം ചോദിക്കുകയും  നരകത്തിൽ നിന്ന്  നിന്നോട് ഞാൻ കാവൽ തേടുകയും ചെയ്യുന്നു. ( ഈ പ്രാർത്ഥന  സുജൂദിലും ചൊല്ലാം )
അവലംബം :
1.ഇമാം ഹാകിം (റ) യുടെ മുസ്തദ്റക്
https://www.islamweb.net/ar/library/index.php?page=bookcontents&ID=1745&bk_no=74&flag=1
2. സുനനു ന്നസാഈ
https://sunnah.com/nasai:1300
3. ശൈഖ് അൽബാനീ (റ) യുടെ സ്വിഫതുസ്സ്വലാ :
https://al-maktaba.org/book/657/220

8.
اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ
സാരം : അല്ലാഹുവേ, നിശ്ചയം ഞാൻ നിന്നോട് സ്വർഗ്ഗം ചോദിക്കുകയും  നരകത്തിൽ നിന്ന്  നിന്നോട് ഞാൻ കാവൽ തേടുകയും ചെയ്യുന്നു
9.
اللَّهُمَّ إِنِّي أَسْأَلُكَ يَا اللَّهُ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوبِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
https://sunnah.com/abudawud:985
സാരം :
10.
ഈ ദിക്റിന്റെ വീഡിയോ :
https://youtu.be/2odPJ_UMfRQ
*اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا*
 *وَأَصْلِحْ ذَاتَ بَيْنِنَا*
 *وَاهْدِنَا سُبُلَ السَّلَامِ*
 *وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ*
 *وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ*
 *وَبَارِكْ لَنَا فِي أَسْمَاعِنَا، وَأَبْصَارِنَا، وَقُلُوبِنَا، وَأَزْوَاجِنَا، وَذُرِّيَّاتِنَا* 
*وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ*1
 *وَاجْعَلْنَا شَاكِرِينَ لِنِعْمِكَ* 
*مُثْنِينَ بِهَا عَلَيْكَ*
 *قَابِلِينَ لَهَا*
 *وَأَتِمِمْهَا عَلَيْنَا*
സാരം : 
🌹
*اللَّهُمَّ أَلِّفْ بَيْنَ قُلُوبِنَا*
അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ നീ ഇണക്കേണമേ.
(ഇസ്ലാമിൽ ഞങ്ങൾക്ക് സ്ഥൈര്യം നൽകുന്നതിനും ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഞങ്ങൾ ഒരൊറ്റ ശരീരവും ഒരൊറ്റ ഹൃദയവും എന്ന പോലെ ഐക്യത്തോടെ പ്രവർത്തിക്കാൻ ഉതകും വിധം ഞങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ പരസ്പരം ഇണക്കവും കരുണയും സ്നേഹവും ഉണ്ടാക്കേണമേ )
🌹🌹
 *وَأَصْلِحْ ذَاتَ بَيْنِنَا*
ഞങ്ങൾക്കിടയിൽ നീ മസ്വ് ലഹത്ത് مصلحة ഉണ്ടാക്കേണമേ
(ഞങ്ങൾക്കിടയിൽ വെറുപ്പും വൈരാഗ്യവും അകറ്റി സാഹോദര്യത്തിലും സ്നേഹത്തിലും കഴിഞ്ഞ് കൂടാൻ സഹായിക്കേണമേ )
🌹🌹🌹
 *وَاهْدِنَا سُبُلَ السَّلَامِ*
ശാന്തിയുടെ ( രക്ഷയുടെ ) വഴികളിലേക്ക് ഞങ്ങളെ നീ വഴി നടത്തേണമേ
(ആപത്തുകളിൽ നിന്നും നാശങ്ങളിൽ നിന്നും വഴികേടുകളിൽ നിന്നും മുക്തമായ , അല്ലാഹു കൽപ്പിച്ച നിർബന്ധ കർമ്മങ്ങളും ഉത്തമമായ ഐച്ഛിക കർമ്മങ്ങളും പ്രവർത്തിച്ചു കൊണ്ടും നിഷിദ്ധ കർമ്മങ്ങൾ വെടിഞ്ഞു കൊണ്ടും അവസാനം ശാന്തി ഭവനമായ സ്വർഗ്ഗ പ്രവേശനം സാധ്യമാവുന്ന വിധത്തിൽ ശാന്തിയുടെ വഴികളിലേക്ക് ഞങ്ങളെ മാർഗ്ഗ ദർശനം ചെയ്യണമേ.
🌹🌹🌹🌹
 *وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ*
ഐഹിക ജീവിതത്തിലെ അന്ധകാരങ്ങളിൽ നിന്ന് രക്ഷിച്ച് ഞങ്ങളെ പ്രകാശത്തിലേക്ക് നീ നയിക്കേണമേ
( ദുനിയാവിലെ അന്ധകാരങ്ങളിൽ ഏറ്റവും വലിയ അന്ധകാരമായ ശിർക്ക് അഥവാ ബഹുദൈവവിശ്വാസം, സത്യനിഷേധം, കാപട്യം, മറ്റു പാപങ്ങൾ തുടങ്ങി സകല അന്ധകാരങ്ങളിൽ നിന്നും രക്ഷപ്പെട്ട് ഏകനായ അല്ലാഹുവിനെ വഴിപ്പെട്ട്, സത്യപ്രകാശത്തിലേക്കും സൽകർമ്മങ്ങളിലേക്കും പ്രവേശിക്കാൻ ഉതവി നൽകേണമേ
🌹🌹🌹🌹🌹
*وَجَنِّبْنَا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ*
പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ
നീചവൃത്തികളിൽ നിന്നും ഞങ്ങളെ നീ കാക്കേണമേ (ശ്രദ്ധിക്കുക:വ്യഭിചാരം ഉൾപ്പെടെയുള്ള മ്ലേച്ഛ പ്രവർത്തികളിൽ നിന്നും പാപങ്ങളിൽ നിന്നും നമുക്ക് അകന്ന് നിൽക്കാൻ അല്ലാഹുവിന്റെ കാവൽ ആവശ്യമാണ്)
🌹🌹🌹🌹🌹🌹
*وَبَارِكْ لَنَا فِي أَسْمَاعِنَا، وَأَبْصَارِنَا، وَقُلُوبِنَا، وَأَزْوَاجِنَا، وَذُرِّيَّاتِنَا* 
ഞങ്ങളുടെ കേൾവികളിലും കാഴ്ചകളിലും ഹൃദയങ്ങളിലും ഇണകളിലും സന്തതികളിലും നീ ബറകത്ത് ചെയ്യേണമേ അല്ലാഹുവേ
(നിഷിദ്ധമായ
കാഴ്ചയും കേൾവിയും ഒഴിവാക്കുവാനും നല്ലത് കേൾക്കുവാനും കാണുവാനും തൗഫീഖ് ഉണ്ടാക്കുന്നതിനും അനുഗ്രഹിക്കേണമേ. കുടുംബം സൽകർമ്മങ്ങളിൽ വ്യാപൃതരായി ഇരു ലോകത്തും അവർ മുഖേന കൺകുളിർമ്മ ലഭിക്കുന്ന അവസ്ഥ സംജാതമാവാൻ അനുഗ്രഹിക്കേണമേ )
🌹🌹🌹🌹🌹🌹🌹
*وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ*
ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ;നീ ഏറ്റവും കൂടുതലായി പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണല്ലോ
🌹🌹🌹🌹🌹🌹🌹🌹

 *وَاجْعَلْنَا شَاكِرِينَ لِنِعْمِكَ* 
*مُثْنِينَ بِهَا عَلَيْكَ*
 *قَابِلِينَ لَهَا*
 *وَأَتِمِمْهَا عَلَيْنَا*
ഞങ്ങളെ നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുന്നവരാക്കേണമേ. നിന്റെ അനുഗ്രഹങ്ങൾ അംഗീകരിച്ച് സ്വീകരിക്കുന്നവരും അതിന്മേൽ നിന്നെ പ്രകീർത്തിക്കുന്നവരുമാക്കേണമേ.നിന്റെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നീ പൂർത്തീകരിച്ച് നൽകേണമേ
🥦🥦🥦🥦🥦
Also read:
https://kalemtayeb.com/safahat/item/3168
അവലംബം : സുനനു അബീദാവൂദ് ഔനുൽ മഅബൂദ് സഹിതം :
https://islamweb.net/ar/library/index.php?page=bookcontents&idfrom=1633&idto=1642&bk_no=55&ID=330


സുജൂദിലോ സലാം വീട്ടുന്നതിന് മുമ്പോ പ്രാർത്ഥിക്കാവുന്ന ദുആ ഉകൾ
A

 اللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الأَمْرِ وَالْعَزِيمَةِ عَلَى الرُّشْدِ وَأَسْأَلُكَ شُكْرَ نِعْمَتِكَ وَحُسْنَ عِبَادَتِكَ وَأَسْأَلُكَ قَلْبًا سَلِيمًا وَلِسَانًا صَادِقًا وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ وَأَسْتَغْفِرُكَ لِمَا تَعْلَمُ

അല്ലാഹുവേ.... കാര്യത്തിൽ സ്ഥൈര്യവും ശരിയായ പാതയിൽ ഉറച്ച് നിൽക്കാനുള്ള   ദൃഢതയും നിന്റെ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനും നിനക്ക് ശരിയായ ആരാധന അർപ്പിക്കുന്നതിന് തൗഫീഖും ഞാൻ നിന്നോട് ചോദിക്കുന്നു. രക്ഷപ്പെട്ട ശാന്തമായ ഹൃദയവും സത്യം പറയുന്ന നാവും ഞാൻ നിന്നോട് ചോദിക്കുന്നു. നീ അറിയുന്ന നന്മ ഞാൻ നിന്നോട് ചോദിക്കുകയും നീ അറിയുന്ന തിന്മയിൽ നിന്ന് ഞാൻ നിന്നോട് കാവലിനെ തേടുകയും നീ അറിയുന്ന (എന്റെ പാപങ്ങളിൽ നിന്ന്) ഞാൻ നിന്നോട് പാപ മോചനം തേടുകയും ചെയ്യുന്നു - ശ്രദ്ധിക്കുക: ഈ പ്രാർത്ഥന സുജൂദിലും സലാം വീട്ടുന്നതിന് മുമ്പായും പ്രാർത്ഥിക്കാവുന്നതാണ്. (സുനനു ന്നസാഈ )

https://sunnah.com/nasai:1304

🔥🔥🔥🔥

B

اللَّهُمَّ بِعِلْمِكَ الْغَيْب وَقُدْرَتِكَ عَلَى الْخَلْقِ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي اللَّهُمَّ وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ وَأَسْأَلُكَ كَلِمَةَ الْحَقِّ فِي الرِّضَا وَالْغَضَبِ وَأَسْأَلُكَ الْقَصْدَ فِي الْفَقْرِ وَالْغِنَى وَأَسْأَلُكَ نَعِيمًا لاَ يَنْفَدُ وَأَسْأَلُكَ قُرَّةَ عَيْنٍ لاَ تَنْقَطِعُ وَأَسْأَلُكَ الرِّضَاءَ بَعْدَ الْقَضَاءِ وَأَسْأَلُكَ بَرْدَ الْعَيْشِ بَعْدَ الْمَوْتِ وَأَسْأَلُكَ لَذَّةَ النَّظَرِ إِلَى وَجْهِكَ وَالشَّوْقَ إِلَى لِقَائِكَ فِي غَيْرِ ضَرَّاءَ مُضِرَّةٍ وَلاَ فِتْنَةٍ مُضِلَّةٍ اللَّهُمَّ زَيِّنَّا بِزِينَةِ الإِيمَانِ وَاجْعَلْنَا هُدَاةً مُهْتَدِينَ
സാരം : അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനവും (علم الغيب) സൃഷ്ടികളുടെ മേലുളള നിന്റെ ശക്തിയും മുൻ നിർത്തി ഞാൻ ചോദിക്കുന്നു - എനിക്ക് ജീവിതം നന്മയാണെന്ന് നീ അറിയുന്നിടത്തോളം നീ എന്നെ ജീവിപ്പിക്കേണമേ. മരണം എനിക്ക് നന്മയാണെന്നറിഞ്ഞാൽ നീ എന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ, രഹസ്യമായും പരസ്യമായും നിന്നെ ഭയന്ന് ജീവിക്കുവാൻ എനിക്ക് നീ ഉതവി നൽകേണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. സന്തോഷമുള്ളപ്പോഴും ദേഷ്യമുള്ളപ്പോഴും സത്യം സംസാരിക്കാൻ എനിക്ക് നീ ഉതവി നൽകേണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. ദാരിദ്രമുള്ളപ്പോഴും ഐശ്വര്യമുള്ളപ്പോഴും മിതവ്യയം ഉള്ളവനാവാൻ എനിക്ക് നീ ഉതവി നൽകേണമേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. മുറിഞ്ഞ പോകാത്ത ഐശ്വര്യവും ( പരലോകത്തെ ഐശ്വര്യം) ഞാൻ നിന്നോട് ചോദിക്കുന്നു. മുറിഞ്ഞു പോകാത്ത കൺകുളിർമയും നിന്നോട് ഞാൻ ചോദിക്കുന്നു. നിന്റെ ഖദാഇൽ (നീ എനിക്ക് വിധിച്ചതിൽ) എന്നെ തൃപ്തിയുള്ളവനാക്കണമെന്നും ഞാൻ നിന്നോട് അപേക്ഷിക്കുന്നു. മരണശേഷം റാഹത്തുള്ള ജീവിതവും ഞാൻ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തേക്ക് നോക്കി ആസ്വദിക്കാനുള്ള ഭാഗ്യവും പ്രയാസപ്പെടുത്തുന്ന ബുദ്ധിമുട്ടുകളോ വഴി പിഴപ്പിക്കുന്ന പരീക്ഷണങ്ങളോ ഇല്ലാതെ നിന്റെ ലിഖാഇനുള്ള കൊതിയും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങളെ നീ ഈമാനിന്റെ ഭംഗി കൊണ്ട് അലങ്കരിക്കേണമേ.ഞങ്ങളെ സ്വയം നല്ല മാർഗ്ഗത്തിൽ ചരിക്കുന്നവരും മറ്റുളളവരെ നല്ല മാർഗ്ഗത്തിലേക്ക് നയിക്കുന്നവരുമാക്കേണമേ

അവലംബം :
 1.സുനനുന്നസാഈ
https://sunnah.com/nasai:1305
C

നബിﷺ 'നീ ചോദിക്കുക,  അത് നിനക്ക് നൽകപ്പെടും' എന്ന് പറഞ്ഞപ്പോൾ അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) പ്രാർത്ഥിച്ച പ്രാർത്ഥനകളിൽ നിന്ന് :
*اللهُمَّ إِنِّي أَسْأَلُكَ إِيمَانًا لَا يَرْتَدُّ، وَنَعِيمًا لَا يَنْفَدُ، وَمُرَافَقَةَ نَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي جَنَّةِ الْخُلْدِ*
സാരം : അല്ലാഹുവേ, സത്യനിഷേധത്തിലേക്ക് തിരിച്ചു പോകാത്ത ഈമാനും(സത്യവിശ്വാസം),തീർന്നു പോകാത്ത ഐശ്വര്യവും, ശാശ്വത സ്വർഗ്ഗത്തിൽ നിന്റെ നബിﷺയുടെ സഹവാസവും എനിക്ക് നൽകണേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു.
[ഈ പ്രാർത്ഥന നിസ്ക്കാരത്തിൽ സുജൂദിലോ സലാം വീട്ടുന്നതിന് മുമ്പോ പ്രാർത്ഥിക്കാവുന്നതാണ്].

അവലംബം :
1.ഇമാം ത്വബ്റാനീ(റ)യുടെ മുഅജമുൽ കബീർ
https://shamela.ws/book/1733/10448

2. മുസ്നദ് അഹ്മദ്

https://hadithprophet.com/hadith-8197.html
3.ശൈഖ് അൽബാനീ(റ)യുടെ സിൽസിലതുൽ അഹാദീസിസ്സ്വഹീഹ:
https://shamela.ws/book/9442/3239#p1

കൂടാതെ സലാം വീട്ടുന്നതിന് മുമ്പായി അല്ലാഹുവിനോട് എന്ത് നല്ല കാര്യവും ചോദിക്കാവുന്നതാണ്. സലാം വീട്ടിയ ശേഷം പ്രത്യേകമായി ചില ദിക്റുകളും ദുആഉകളും സുന്നത്തുണ്ട്. ഇൻ ശാ അല്ലാഹ്, അവ മറ്റൊരു സ്പെഷ്യൽ ക്ലാസ്സിൽ .

എനിക്കും കുടുംബത്തിനും  വേണ്ടി ദുആഉ ചെയ്യേണമേ എന്ന വസ്വിയ്യത്തോടെ - അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن