അദാനും(ബാങ്ക്/ വാങ്ക്), ഇഖാമത്തും ബന്ധപ്പെട്ട ദിക്ർ - ദുആഉകളും
طلبة العلم:
https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn
*ത്വലബ* : വാട്ട്സ് ആപ്പ് ഗ്രൂപ്പ്
ഷോർട്ട് ക്ലിപ്പ്സ് / നോട്ട്സ്
നമ്പർ 3
🌷🌷🌷🌷🌷
الأدعية والأذكار
ദിക്റുകളും ദുആഉകളും
പഴയ ക്ലാസ്സുകൾ ഈ ലിങ്കുകളിൽ :
യു ട്യൂബ് :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ടെലഗ്രാം :
https://t.me/+hSzE829OeBwzZGJl
വിഷയം: *അദാനുമായി (ബാങ്ക്/ വാങ്ക്) ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ*:
🌷🌷🌷🌷🌷
ബാങ്ക്/ ഇഖാമത്ത് വിളിക്കുന്നവന്‍ പറയുന്നത് പോലെ അത് കേൾക്കുന്നവനും പറയൽ സുന്നത്തുണ്ട്.
എന്നാൽ ,
حي على الصلاة
حي على الفلاح
എന്നീ വാക്യങ്ങൾ കേൾക്കുമ്പോൾ
لَا حَوْلَ وَلَا قُوَّةَ إِلَّا بِالله
എന്നാണ് പറയേണ്ടത്
🍓🍓🍓🍓🍓
*ശ്രദ്ധിക്കുക*:
സുബ്ഹി ബാങ്കിൽ
الصلاة خير من النوم
( ഉറക്കത്തേക്കാൾ ഉത്തമമാണ് നിസ്ക്കാരം) എന്ന് കേൾക്കുമ്പോൾ അത് തന്നെ കേൾക്കുന്നവനും പറഞ്ഞാൽ മതി എന്നതാണ് ശരിയായ വീക്ഷണം. തദവസരത്തിൽ
صَدَقتَ وَبَررْتَ
എന്ന് കേൾക്കുന്നവൻ പറയുക എന്ന് ചില ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിലും അതിന് സ്വഹീഹായ ഹദീസിന്റെ പിൻബലമില്ല എന്ന് മനസ്സിലാവുന്നു
🌷🌷🌷🌷🌷
ബാങ്കിന്റെ വചനങ്ങൾ:
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
(2 തവണ)
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
(രണ്ട് തവണ)
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
(രണ്ട് തവണ)
മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു
حي على الصلاة
(രണ്ട് തവണ)
നമസ്ക്കാരത്തിലേക്കു മുന്നിട്ടു വരൂ
حي على الفلاح
( രണ്ട് തവണ)
വിജയത്തിലേക്കു മുന്നിട്ടു വരൂ
اللَّهُ أَكْبَرُ اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ,അല്ലാഹു ഏറ്റവും വലിയവൻ
لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല
ശ്രദ്ധിക്കുക: കൂടാതെ ഇഖാമത്തിൽ " ഹയ്യ അലതൈനി " ക്ക് ശേഷം,
قد قامت الصلاة
രണ്ട് തവണ ചൊല്ലുക. ബാങ്കിൽ രണ്ട് തവണ ചൊല്ലുന്ന ലഫ്ദുകൾ ഇഖാമത്തിൽ ഓരോ തവണ മാത്രമാണ്.
സുബ്ഹി ബാങ്കിൽ,
ഹയ്യ അലതൈനി " ക്ക് ശേഷം,
الصلاة خير من النوم
എന്ന് രണ്ടു തവണ ചൊല്ലുക.
🌷🌷🌷🌷🌷
*പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു സുന്നത്തായ ദിക്ർ ശ്രദ്ധിക്കുക* :
മുഅദ്ദിൻ അശ്‌ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് പറഞ്ഞു തീർന്നാൽ,
وَأنَا أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ رَضِيتُ بِاللهِ رَبًّاً وَبِمُحَمَّدٍ رَسُولاً وَبِالإسْلاَمِ دِيناً
(യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി ഏകനും പങ്കുകാരുമില്ലാത്ത അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും നിശ്ചയം മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അവന്‍റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദി (സ)നെ നബിയായും, ഇസ്‌ലാമിനെ മതമായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു)
എന്ന് ചൊല്ലൽ പ്രത്യേക സുന്നത്തുണ്ടെന്നും അങ്ങിനെ ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുമെന്നും സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും വന്നിട്ടുള്ള ഹദീസുകളിൽ കാണാം.
https://sunnah.com/muslim/4/15
🍓🍓🍓🍓🍓
*ബാങ്കിനും ഇഖാമത്തിനും ശേഷം ചൊല്ലൽ സുന്നത്തുള്ള ദുആഉ*:
പ്രിയപ്പെട്ടവരേ, നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ശഫാഅത്തു ലഭിക്കാൻ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ തന്നെ ഹദീസിലൂടെ പഠിപ്പിച്ചു തന്ന ഒരു പ്രാർത്ഥനയാണ് ഇത്.
ഈ പ്രാർത്ഥനക്ക് മുമ്പ് ആദ്യം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക :
*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ*
പിന്നീട് ഇത് ചെല്ലുക :
*اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ*
ഇമാം ബൈഹഖി റഹിമഹുല്ലാഹിയുടെ റിപ്പോർട്ടിൽ ,
*إِنَّكَ لَا تُخْلِفُ الْمِيعَادَ*
എന്ന് കൂടി വന്നിട്ടുണ്ട്
ഈ ദുആഇൽ ,
وارزقنا شفاعته
എന്ന് ഹദീസിൽ വന്നതായി കാണുന്നില്ല.
الله اعلم
ഇനി നമുക്ക് ബാങ്കിന് ശേഷമുള്ള ദുആയുടെ ആശയം പഠിക്കാം :
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ
സമ്പൂർണ്ണമായ ഈ വിളിയുടെ അഥവാ തൗഹീദിന്റെ നാഥനായ അല്ലാഹുവേ....
وَالصَّلَاةِ الْقَائِمَةِ
നിർത്തപ്പെട്ട അഥവാ സ്ഥാപിക്കപ്പെട്ട ഈ നിസ്‌ക്കാരത്തിന്റെയും നാഥനായ
آتِ مُحَمَّدًا الْوَسِيلَةَ
മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയ്ക്കു സ്വർഗ്ഗത്തിലെ പ്രത്യേക പദവിയായ വസീല എന്ന പദവി നീ നൽകേണമേ
وَالْفَضِيلَةَ
ഫദീല എന്ന പദവിയും
وَابْعَثْهُ
നീ നബിയവർകളെ നിയോഗിക്കേണമേ
مَقَامًا مَحْمُودًا الَّذِي وَعَدْتَهُ
നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്തുതിക്കപ്പെട്ട സ്ഥാനത്തേയ്ക്ക്
إِنَّكَ لَا تُخْلِفُ الْمِيعَادَ
നിശ്ചയം നീ വാഗ്ദാനം ലംഘിക്കുകയില്ല
🌷🌷🌷🌷🌷
അവലംബം സ്വഹീഹുൽ ബുഖാരി https://sunnah.com/bukhari:614
കൂടാതെ, മഗ്രിബിന്റെ ബാങ്കിന് ശേഷം താഴെ ചേർത്ത ദുആഉ ചൊല്ലൽ സുന്നത്തുണ്ടെന്ന് സുനനുത്തിർമുദിയിലെ ഒരു ഹദീസിൽ കാണാം :
اللَّهُمَّ هَذَا اسْتِقْبَالُ لَيْلِكَ وَإِدْبَارُ نَهَارِكَ وَأَصْوَاتُ دُعَاتِكَ وَحُضُورُ صَلَوَاتِكَ أَسْأَلُكَ أَنْ تَغْفِرَ لِي
(സാരം: അല്ലാഹുവേ, ഇത് നിന്റെ രാവിന്റെ വരവാണ് , നിന്റെ പകലിന്റെ വിടവാങ്ങലുമാണ്. നിന്നെ വിളിക്കുന്നവരുടെ ശബ്ദമാണ്. നമസ്ക്കരിക്കാനുള്ള സമയമാണ്. ആയതിനാൽ നീ എനിക്ക് പൊറുത്ത് തരണമെന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
അവലംബം :
സുനനുത്തിർമുദി
https://sunnah.com/tirmidhi:3589
ഹാകിം (റ) യുടെ മുസ്തദ്റകിലും ഈ ദുആഉ ചെറിയ വ്യത്യാസത്തോടെ സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
" *اللَّهُمَّ هَذَا إِقْبَالُ لَيْلِكَ ، وَإِدْبَارُ نَهَارِكَ ، وَأَصْوَاتُ دُعَاتِكَ فَاغْفِرْ لِي* "
https://islamweb.net/ar/library/index.php?page=bookcontents&idfrom=709&idto=709&bk_no=74&ID=290
കൂടാതെ ഇബ്നു തൈമിയ്യ (റ) യുടെ അൽ കലിമുത്ത്വയ്യിബ് ഉൾപ്പെടെ പല കിതാബുകളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
https://al-maktaba.org/book/21578/29#p1
ശ്രദ്ധിക്കുക:
لقاء الباب المفتوح
എന്ന ഗ്രന്ഥത്തിൽ
ശൈഖ് ഇബ്നു ഉസൈമീൻ (റ) പറയുന്നു:
هذا فيه شيء من الضعف ، لكننا لا نرى أن يَدَعَه ، لأنه دعاء ، إن صح الحديث فهذا المطلوب ، وإن لم يصح فهو دعاء وثناء على الله
ഈ ഹദീസിൽ ചെറിയ ദുർബലതയുണ്ട്. എന്നാൽ ഈ പ്രാർത്ഥന ഉപേക്ഷിക്കണമെന്ന് നമുക്ക് അഭിപ്രായമില്ല. കാരണം അതൊരു പ്രാർത്ഥനയാണ് ; ഇതിന്റെ ഹദീസ് സ്വഹീഹ് ആണെങ്കിൽ ഇത് തേടപ്പെടുന്ന ഒരു കാര്യമാണ്. ഇനി സ്വഹീഹ് അല്ലെങ്കിൽ ഇതൊരു പ്രാർത്ഥനയും അല്ലാഹുവിനുള്ള കീർത്തനവുമാണ്.
🌷🌷🌷🌷🌷
*പഠിക്കുക*
*പകർത്തുക*
*പങ്ക് വയ്ക്കുക*
(അഡ്മിൻസ് :
മൗലവി റഷീദ് ചളവറ
99470 09237
അബ്ബാസ് പറമ്പാടൻ
8848787706
🔥🔥🔥🔥🔥
Comments
Post a Comment