രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം
Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് പഠന പരമ്പര
الأدعية والأذكار
ദിക്റുകളും ദുആഉകളും :
പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ -
യു ട്യൂബ് :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1
ടെലഗ്രാം
https://t.me/+hSzE829OeBwzZGJl
FB :
https://m.facebook.com/story.php?story_fbid=490824962706517&id=100053370525554
അൽ കിതാബ് പഠന പരമ്പര
الأدعية والأذكار
ദിക്റുകളും ദുആഉകളും
വിഷയം : *രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം*
പഠനം : അബ്ബാസ് പറമ്പാടൻ
8848787706
വീഡിയോകൾ
1. https://youtu.be/69uarv9aqQk
2. https://youtu.be/mr805KtsM3I
(ഖുർആനിലും ഹദീസിലും വന്നിട്ടുള്ള ചില പാപമോചന പ്രാർത്ഥനകൾ ഈ ലിങ്കുകളിലുണ്ട് ) http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post.html
http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post_30.html
🍓🍓🍓🍓🍓
രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയമാണ് സഹർ സമയം. ആ സമയത്ത് രാത്രിനമസ്ക്കാരം( ഖിയാമുല്ലൈൽ)നിർവ്വഹിക്കുന്നതും നിസ്ക്കാരത്തിലും ശേഷവും പാപമോചന പ്രാർത്ഥനകൾ ഉൾപ്പെടെയുള്ള ദുആഉകൾ വർദ്ധിപ്പിക്കുന്നതും വളരെ പുണ്യകരമാണ്.
വിശുദ്ധ ഖുർആനിൽ അല്ലാഹു മുത്തഖീങ്ങളെ (ഭയഭക്തിയുള്ള വർ)കുറിച്ച് പറയുന്നു:
ٱلصَّٰبِرِينَ وَٱلصَّٰدِقِينَ وَٱلۡقَٰنِتِينَ وَٱلۡمُنفِقِينَ وَٱلۡمُسۡتَغۡفِرِينَ بِٱلۡأَسۡحَارِ
(അതെ) ക്ഷമാലുക്കളും, സത്യവാന്മാരും , ഭക്തന്മാരും ചിലവഴിക്കുന്നവരും, നിശാന്ത്യവേളകളില്‍ പാപമോചനം തേടുന്നവരും! [ഇവരാണ് സൂക്ഷ്മത പാലിക്കുന്നവര്‍.]
(آل عمران 17)
كَانُواْ قَلِيلًا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ
അല്പ സമയമായിരുന്നു രാത്രിയില്‍നിന്ന് അവര്‍ ഉറങ്ങാറുള്ളത്.
وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ
നിശാന്ത്യസമയങ്ങളിലാകട്ടെ, അവര്‍ പാപമോചനം തേടുകയും ചെയ്തിരുന്നു
(الذاريات 17,18)
' സഹർ സമയത്തെ ഇസ്തിഗ്ഫാർ ' എന്നാൽ സഹർ സമയത്തെ രാത്രി നമസ്ക്കാരവും ഖിയാമുല്ലൈൽ നിസ്ക്കാരത്തിന് ശേഷം ഇസ്തിഗ്ഫാർ (പാപമോചന പ്രാർത്ഥനകൾ) വർദ്ധിപ്പിക്കലും എല്ലാം ഉൾപ്പെടുമെന്ന് മേൽ ആയത്തുകളുടെ തഫ്സീറുകളിൽ നിന്നും സലഫുസ്സ്വാലിഹീങ്ങളുടെ നടപടികളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
ഇമാം മുഹമ്മദു ബ്നു നസ്വ്-ർ അൽ മറൂസി റഹിമഹുല്ലാഹിയുടെ (ഹിജ്റ 202-294) മുഖ്തസ്വർ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു അസർ കാണുക:
(مختصر قيام الليل وقيام رمضان وكتاب الوتر )
بَابُ الِاسْتِغْفَارِ بِالْأَسْحَارِ وَالصَّلَاةِ فِيهَا:
🍓🍓🍓🍓🍓
عَنْ نَافِعٍ أَنَّ ابْنَ عُمَرَ كَانَ يُحْيِي اللَّيْلَ ثُمَّ يَقُولُ: يَا نَافِعُ أَأَسْحَرْنَا؟، فَأَقُولُ: لَا فَيُعَاوِدُ الصَّلَاةَ، فَإِذَا قُلْتُ: نَعَمْ، قَعَدَ يَسْتَغْفِرُ اللَّهَ وَيَدْعُو حَتَّى يُصْبِحَ "
ആശയം : നാഫിഉ (റ) റിപ്പോർട്ട് ചെയ്യുന്നു: ഇബ്നു ഉമർ (റ) രാത്രിയെ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുമായിരുന്നു. എന്നിട്ട് അദ്ദേഹം വിളിച്ചു ചോദിക്കും : ഓ , നാഫിഉ , സഹർ സമയം ആയോ❓ ഞാൻ 'ഇല്ല ' എന്ന് മറുപടി പറഞ്ഞാൽ അദ്ദേഹം നിസ്ക്കാരം തുടരും . ഞാൻ
' അതെ ' എന്ന് മറുപടി പറഞ്ഞാൽ അദ്ദേഹം ഇരുന്ന് സുബ്ഹ് ആകുവോളം അല്ലാഹുവിനോട് ഇസ്തിഗ്ഫാർ ചെയ്യുകയും ദുആ ചെയ്യുകയും ചെയ്യും.
🌷🌷🌷🌷🌷
https://ketabonline.com/ar/books/1483/read?part=1&page=125&index=2469672/2469693
ഇബ്നു തൈമിയ്യ (റ) യുടെ അൽ കലിമുത്ത്വയ്യിബ് കൂടി റഫർ ചെയ്യുക :
https://al-maktaba.org/book/21578/23#p1
മുസ്നദ് അഹ് മദിൽ വന്ന ഒരു ഹദീസ് കാണുക:
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " يَنْزِلُ رَبُّنَا - تَبَارَكَ اسْمُهُ - كُلَّ لَيْلَةٍ، حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرِ، إِلَى السَّمَاءِ الدُّنْيَا، فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ; مَنْ يَسْأَلُنِي فَأُعْطِيَهُ; مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ; حَتَّى يَطْلُعَ الْفَجْرُ". فَلِذَلِكَ كَانُوا يُفَضِّلُونَ صَلَاةَ آخِرِ اللَّيْلِ عَلَى صَلَاةِ أَوَّلِهِ
ആശയം: അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
നമ്മുടെ റബ്ബ് (അവന്റെ നാമം അനുഗ്രഹ പൂർണ്ണമായിരിക്കുന്നു) രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുന്ന സമയത്ത് ഒന്നാം ആകാശത്തിലേക്ക് ഇറങ്ങി വരും. എന്നിട്ട് അവൻ പറയും : ആരുണ്ട് എന്നോട് പ്രാർത്ഥിക്കുന്നവൻ - ഞാൻ അവന് ഉത്തരം നൽകും,ആരുണ്ട് എന്നോട് ചോദിക്കുന്നവൻ - ഞാൻ അവന് നൽകും, ആരുണ്ട് എന്നോട് പാപ മോചന പ്രാർത്ഥന (ഇസ്തിഗ്ഫാർ ) നടത്തുന്നവൻ - ഞാൻ അവന് (ദോശങ്ങൾ) പൊറുത്തു കൊടുക്കും. ( നബി തുടരുന്നു ) : ഫജ്റിന്റെ ഉദയം വരെ - സുബ്ഹിയുടെ സമയം ആകുന്നത് വരെ - ഇത് തുടരും ( ഹദീസ് റിപ്പോർട്ടർ തുടരുന്നു ) :
ഇക്കാരണത്താൽ സലഫുസ്സ്വാലിഹീങ്ങൾ രാത്രിയിലെ ആരംഭത്തിൽ നിസ്ക്കരിക്കുന്നതിനേക്കാൾ രാത്രിയുടെ അവസാനഭാഗത്ത് നിസ്ക്കരിക്കുന്നതിന് പ്രാധാന്യം നൽകിയിരുന്നു.
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=308&ID=7374
മറ്റൊരു ഹദീസ് :
عَنْ مُحَمَّدِ بْنِ جُحَادَةَ ، عَنْ أَنَسِ بْنِ مَالِكٍ : " كُنَّا نُؤْمَرُ إِذَا صَلَّيْنَا مِنَ اللَّيْلِ أَنْ نَسْتَغْفِرَ مِنَ السَّحَرِ سَبْعِينَ مَرَّةً " قَالَ : وَفِي رِوَايَةٍ : أُمِرْنَا أَنْ نَسْتَغْفِرَ اللَّهَ بِالسَّحَرِيَّاتِ سَبْعِينَ مَرَّةً .
അനസു ബ്നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞങ്ങൾ രാത്രി നമസ്ക്കാരം ( ഖിയാമുല്ലൈൽ) നിർവഹിച്ചാൽ
സഹർ സമയത്ത് എഴുപത് തവണ ഇസ്തിഗ്ഫാർ നടത്താൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നു. മറ്റൊരു റിപ്പോർട്ടിൽ, 'ഞങ്ങൾ സഹർ സമയത്ത് എഴുപത് തവണ ഇസ്തിഗ്ഫാർ നടത്താൻ കൽപ്പിക്കപ്പെടാറുണ്ടായിരുന്നു' എന്നാണുള്ളത്. (ഈ ഹദീസിന്റെ സനദ് മുൻഖത്വിഉ - കണ്ണി അറ്റത് - ആണ് എന്ന് പറയുന്നുണ്ടെങ്കിലും ഇതിന്റെ ആശയം സ്വീകാര്യമാണ്)
🌷🌷🌷🌷🌷
*നിസ്ക്കാരത്തിലെ പാപമോചന പ്രാർത്ഥനകൾ* (സുന്നത്ത് നിസ്ക്കാരങ്ങൾക്കും ബാധകം)
അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും ശേഷമുള്ള ഒരു ദുആഉ
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ
സാരം : 'അല്ലാഹുവേ..... എന്റെ മുൻകഴിഞ്ഞ പാപങ്ങളും വന്നേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും ഞാൻ ചെയ്ത അതിക്രമങ്ങളും എന്നെക്കാൾ നിനക്കറിയാവുന്നതും എനിക്ക് നീ പൊറുത്തു തരേണമേ .... മുന്തിക്കുന്നവനും പിന്തിക്കുന്നവനും നീയാണ്. .നീയല്ലാതെ ഒരു ആരാധ്യനുമില്ല'
(സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/6/240
*റുകൂഇലും സുജൂദിലും ചൊല്ലൽ സുന്നത്തുള്ള ഒരു പ്രാർത്ഥന* :
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي
*അല്ലാഹുവേ... നീ പരിശുദ്ധനാണ് , ഞങ്ങളുടെ നാഥാ... നിനയ്ക്കാണ് സകല സ്തുതിയും; അല്ലാഹുവേ...എനിയ്ക്കു പൊറുത്തു തരേണമേ*...''
(സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/64/326
*രണ്ടു സുജൂദുകൾക്കു ഇടയിലെ ഇരുത്തത്തിലെ ദുആ* :
ദുആകൾ വിവിധ വാക്കുകളിൽ വന്നിട്ടുണ്ടെങ്കിലും,ഈ വിഷയത്തിൽ വന്ന സ്വഹീഹായ വിവിധ ഹദീസുകളെ സംയോജിപ്പിക്കുമ്പോൾ അല്ലാഹുവിനോടുള്ള ദാസന്റെ ഏഴു അപേക്ഷകൾ ഉൾക്കൊള്ളുന്ന ദുആ താഴെ ചേർത്ത പ്രകാരം ചൊല്ലാം എന്ന് മനസ്സിലാക്കാവുന്നതാണ്:
*رَبِّ اغْفِرْ لِي ، وَارْحَمْنِي ، وَاجْبُرْنِي ، وَارْفَعْنِي، وَارْزُقْنِي وَاهْدِنِي، وَعَافِنِي*
*സാരം : റബ്ബേ ... എനിക്ക് നീ പൊറുത്തു തരേണമേ...എന്നോട് നീ കരുണ ചെയ്യേണമേ...എന്റെ വീഴ്ചകളെ പരിഹരിച്ചു തരേണമേ...എനിക്ക് ഉയർച്ച നൽകേണമേ...എനിക്ക് ഉപജീവനം നൽകേണമേ...എനിക്ക് മാർഗ്ഗ ദർശനം നൽകേണമേ...എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ*
رَبِّ اغْفِرْ لِي رَبِّ اغْفِرْ لِي
എന്ന് മാത്രവും പ്രാർത്ഥിക്കാവുന്നതാണ്.
(ശറഹുൽ മുഹദ്ദബ് )
https://www.islamweb.net/ar/library/index.php?page=bookcontents&idfrom=1890&idto=1890&bk_no=14&ID=1186
ലൈക് ചെയ്യുക , ഷെയർ ചെയ്യുക , ജീവിതത്തിൽ പ്രാവർത്തികമാക്കുക
🌷🌷🌷🌷🌷
Comments
Post a Comment