മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ

മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ
https://youtu.be/v6NWo5OncQs
Aഅൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് പഠന പരമ്പര
الأدعية والأذكار
ദിക്റുകളും ദുആഉകളും :
പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ -
യു ട്യൂബ് :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1
 ടെലഗ്രാം 
https://t.me/+hSzE829OeBwzZGJl
 FB :
https://m.facebook.com/story.php?story_fbid=490824962706517&id=100053370525554
വിഷയം : *മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ*

മസ്ജിദിലേക്ക് പോകുമ്പോഴുള്ള പ്രാർത്ഥന
https://youtu.be/PhrzdDYL1jo
*اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي لِسَانِي نُورًا وَاجْعَلْ فِي سَمْعِي نُورًا وَاجْعَلْ فِي بَصَرِي نُورًا وَاجْعَلْ مِنْ خَلْفِي نُورًا وَمِنْ أَمَامِي نُورًا وَاجْعَلْ مِنْ فَوْقِي نُورًا وَمِنْ تَحْتِي نُورًا  اللَّهُمَّ أَعْطِنِي نُورًا*
സാരം :
അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാവിലും വെളിച്ചം (സത്യം, നേര്‍മാര്‍ഗം, ഇസ്ലാമികത) ഉണ്ടാക്കേണമേ. എന്റെ കേള്‍വിയിലും നീ വെളിച്ചമുണ്ടാക്കേണമേ, എന്റെ കാഴ്ചയിലും നീ വെളിച്ചമുണ്ടാക്കേണമേ. എന്റെ പിന്‍ഭാഗത്ത് നിന്നും എന്റെ
മുൻഭാഗത്ത് നിന്നും എനിക്ക് നീ വെളിച്ചം നൽകേണമേ.
എന്റെ മുകള്‍ഭാഗത്ത് നിന്നും എന്റെ താഴ്ഭാഗത്തു നിന്നും എനിക്ക് നീ വെളിച്ചം നൽകേണമേ.
നീ എനിക്ക് വെളിച്ചം നല്‍കേണമേ. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:763l
സമാനമായ പ്രാർത്ഥനകൾ നിസ്ക്കാരത്തിൽ സുജൂദിലും പ്രാർത്ഥിക്കാവുന്നതാണ്.
കൂടാതെ, വീട്ടിൽ നിന്ന് മസ്ജിദിലേക്ക് പുറപ്പെടുമ്പോൾ

 വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലൽ പൊതുവായി  സുന്നത്തുള്ള താഴെ ചേർത്ത ദിക്റുകളും ചൊല്ലാവുന്നതാണ്

വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്റുകൾ* :
01🍓
 *بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ* 
ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള  ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല.
02🍓🍓(കണ്ണുകൾ മേൽപ്പോട്ട് ഉയർത്തി ചൊല്ലുക):
*اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ*
അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്‌ വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു 
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:5095

https://sunnah.com/abudawud:5094

*മസ്ജിദിൽ പ്രവേശിക്കുമ്പോൾ  ചൊല്ലുന്ന ദിക്ർ* :
 أَعُوذُ بِاَللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ 

بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
 اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِك

സാരം : ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് മഹോന്നതനായ അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു;അല്ലാഹുവിന്റെ കരീമായ വജ്ഹ് കൊണ്ടും ഖദീമായ സുൽത്വാൻ കൊണ്ടും .

      അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ.. അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ  വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ...

*മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്ർ*:

بِسْمِ اللَّهِ  وَالسَّلامُ عَلَى رَسُولِ اللَّهِ

 اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ 
 اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيم

 സാരം : അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ..

 അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ /ഔദാര്യത്തിന്റെ  വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ...

അല്ലാഹുവേ ..  ആട്ടിയോടിക്കപ്പെട്ട / ശപിക്കപ്പെട്ട പിശാചിൽ നിന്ന് നീ എന്നെ സംരക്ഷിക്കേണമേ ..
(സുനനു അബീദാവൂദ് & സുനനു ഇബ്നുമാജ)
https://sunnah.com/abudawud:466

https://sunnah.com/ibnmajah:771

https://sunnah.com/ibnmajah:773
🌷🌷🌷🌷🌷
🌷🌷🌷🌷
 ലൈക് ചെയ്യുക , ഷെയർ ചെയ്യുക
ജീവിതത്തിൽ പകർത്തുക, പുണ്യം നേടുക.
اوصيكم بالدعاء لنا
 عباس برمبادن
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن