തൗബയുടേയും പാപമോചനത്തിന്റേയും പ്രാർത്ഥനകൾ - ഖുർആനിൽ നിന്ന്

https://youtu.be/D5s6IHq4SzI
ادعية التوية والإستغفار من القرآن 
തൗബയുടേയും പാപമോചനത്തിന്റേയും പ്രാർത്ഥനകൾ - ഖുർആനിൽ നിന്ന് :

ഹംദും സ്വലാതും കൊണ്ട്
തുടങ്ങാം:
الحمد لله رب العالمين
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ
🌷🌷🌷🌷🌷
പ്രാർത്ഥനകൾ :
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِريْن
 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്ക് കെൽപ്പില്ലാത്തത് ഞങ്ങളെ (ക്കൊണ്ട്)നീ വഹിപ്പിക്കുകയും ചെയ്യരുതേ! ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ! ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ! ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ! നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, സത്യനിഷേധികൾക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ! (2:286 البقرة  )
🪷🪷🪷🪷🪷
رَبَّنَآ إِنَّنَآ ءَامَنَّا فَٱغۡفِرۡ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ
 'ഞങ്ങളുടെ റബ്ബേ!ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു .ആകയാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും,ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന് കാത്തുതരുകയും ചെയ്യേണമേ!'،(3 : 16 آل عمران)
🪷🪷🪷🪷🪷
 رَبَّنَا ٱغۡفِرۡ لَنَا ذُنُوبَنَا وَإِسۡرَافَنَا فِىٓ أَمۡرِنَا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ 
 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പാപങ്ങളെയും, ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങളുടെ അതിരു കവിയലിനെയും നീ ഞങ്ങള്‍ക്ക് പൊറുത്ത് തരേണമേ! ഞങ്ങളുടെ കാലടികളെ (പതറാതെ) ഉറപ്പിച്ച് തരുകയും, അവിശ്വാസികളായ ജനങ്ങളുടെ മേല്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!' 
(3:147 آل عمران)
🪷🪷🪷🪷🪷
رَّبَّنَآ إِنَّنَا سَمِعۡنَا مُنَادِيًا يُنَادِى لِلۡإِيمَٰنِ أَنۡ ءَامِنُواْ بِرَبِّكُمۡ فَئَامَنَّاۚ رَبَّنَا فَٱغۡفِرۡ لَنَا ذُنُوبَنَا وَكَفِّرۡ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ ٱلۡأَبۡرَارِ
 'ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) ഒരാള്‍ വിളിച്ചുപറയുന്നതായി ഞങ്ങള്‍ കേട്ടു: 'നിങ്ങള്‍, നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കുവിന്‍' എന്ന്: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.  ഞങ്ങളുടെ റബ്ബേ, അതിനാല്‍, ഞങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളില്‍ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാന്‍മാരുടെ കൂടെ [അവരുടെ കൂട്ടത്തിലായി] ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
 (3 : 193  آل عمران)
🪷🪷🪷🪷🪷
 رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ
അവര്‍ രണ്ടാളും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്ക്‌ പൊറുത്തു തരുകയും, ഞങ്ങളോട്‌ കരുണ ചെയ്യുകയും ചെയ്‌തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടവരായിത്തീരുകതന്നെ ചെയ്യും!' 
(الأعراف7 : 23)
🪷🪷🪷🪷
أَنتَ وَلِيُّنَا فَٱغۡفِرۡ لَنَا وَٱرۡحَمۡنَاۖ وَأَنتَ خَيۡرُ ٱلۡغَٰفِرِينَ
  നീ ഞങ്ങളുടെ കൈകാര്യകര്‍ത്താവത്രെ. അതിനാല്‍, ഞങ്ങള്‍ക്ക്‌ നീ പൊറുത്തുതരുകയും, ഞങ്ങളോട്‌ കരുണ ചെയ്യുകയും വേണമേ! നീയാകട്ടെ, പൊറുക്കുന്നവരില്‍ വെച്ച്‌ ഉത്തമനുമാകുന്നു.
(7 : 155 الأعراف )
🪷🪷🪷🪷🪷
رَبَّنَا ٱغۡفِرۡ لِى وَلِوَٰلِدَىَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ
'ഞങ്ങളുടെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കള്‍ക്കും, സത്യവിശ്വാസികള്‍ക്കും വിചാരണ നിലവില്‍ വരുന്ന ദിവസം നീ പൊറുത്തു തരേണമേ!
(14 : 41 إبراهيم  )
🪷🪷🪷🪷🪷
رَبَّنَآ ءَامَنَّا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا وَأَنتَ خَيۡرُ ٱلرَّٰحِمِينَ
 ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; ആകയാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരുകയും, ഞങ്ങള്‍ക്ക് കരുണചെയ്യുകയും വേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ(23 : 109 المؤمنون)
🪷🪷🪷🪷🪷
ربِّ ٱغۡفِرۡ وَٱرۡحَمۡ وَأَنتَ خَيۡرُ ٱلرَّٰحِمِينَ
 'എന്‍റെ റബ്ബേ! പൊറുത്തുതരുകയും, കാരുണ്യം നല്‍കുകയും ചെയ്യേണമേ! നീ കരുണചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ(23 : 118 المؤمنون )
🪷🪷🪷🪷🪷
رَبِّ إِنِّى ظَلَمۡتُ نَفۡسِى فَٱغۡفِرۡ لِى 
'എന്‍റെ റബ്ബേ! ഞാന്‍ എന്നോടു തന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!'
(28 : 16 القصص )
🪷🪷🪷🪷
رَبِّ أَوۡزِعۡنِىٓ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِىٓ أَنۡعَمۡتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنۡ أَعۡمَلَ صَٰلِحًا تَرۡضَىٰهُ وَأَصۡلِحۡ لِى فِى ذُرِّيَّتِىٓۖ إِنِّى تُبۡتُ إِلَيۡكَ وَإِنِّى مِنَ ٱلۡمُسۡلِمِينَ
 'എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദി ചെയ്‌വാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്ക് നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ 'മുസ്‌ലിം'കളില്‍ പെട്ടവനാകുന്നു.' 
(46 : 15 الأحقاف )
 (നാൽപ്പത് വയസ്സ് കഴിഞ്ഞ വ്യക്തിക്ക് ഈ പ്രാർത്ഥന   പ്രത്യേകം ഉത്തമമാണ് 
🪷🪷🪷🪷🪷
رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلۡإِيمَٰنِ وَلَا تَجۡعَلۡ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُواْ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞു പോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.
(59 : 10 الحشر  ) 
ഇത് മരിച്ചു പോയ മുഴുവൻ സത്യവിശ്വാസികൾക്ക് വേണ്ടി കൂടിയുള്ള പ്രാർത്ഥനയാണ്
🪷🪷🪷🪷🪷
رَبَّنَا لَا تَجۡعَلۡنَا فِتۡنَةً لِّلَّذِينَ كَفَرُواْ وَٱغۡفِرۡ لَنَا رَبَّنَآۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ
'ഞങ്ങളുടെ റബ്ബേ, അവിശ്വസിച്ചതായ ആളുകൾക്ക് ഞങ്ങളെ നീ പരീക്ഷണ (പാത്ര)മാക്കരുതേ! ഞങ്ങൾക്ക് പൊറുത്തുതരികയും ചെയ്യേണമേ- ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ തന്നെയാണ് അഗാധജ്ഞനായ പ്രതാപശാലി.(60 : 5 الممتحنة )
🪷🪷🪷🪷🪷
رَبَّنَآ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَآۖ إِنَّكَ عَلَىٰ كُلِّ شَىۡءٍ قَدِيرٌ
 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ പ്രകാശം പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങള്‍ക്ക് പൊറുത്തുതരുകയും വേണമേ! നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.'
(66 : 8 التحريم )
رَبَّنَا تَقَبَّلۡ مِنَّآۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلۡعَلِيمُ ، وَتُبۡ عَلَيۡنَآۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِيمُ
🪷🪷🪷🪷
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى (إِبْرَاهِيمَ وَعَلَى) آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  (إِبْرَاهِيمَ وَعَلَى) آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ
والحمد لله رب العالمين
🌷🌷🌷🌷🌷
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
🔥🔥🔥🔥🔥

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن