നബി വചനങ്ങളിൽ വന്ന തൗബയുടേയും ഇസ്തിഗ്ഫാറിന്റേയും പ്രാർത്ഥനകളിൽ നിന്ന്


നബി വചനങ്ങളിൽ വന്ന തൗബയുടേയും ഇസ്തിഗ്ഫാറിന്റേയും പ്രാർത്ഥനകളിൽ നിന്ന്:
ادعية التوية والإستغفار الواردة في الاحاديث النبوية
പഠനം : അബ്ബാസ് പറമ്പാടൻ
8848787706
ക്ലാസ്സ് ലിങ്ക് :
https://youtu.be/_F-rsI_bIRU
🔥🔥🔥🔥🔥
*أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْه*
'ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും (استغفار) അവ നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (توبة) ചെയ്യുന്നു' എന്ന് ഒരു ദിവസം നൂറ് തവണ ചൊല്ലൽ നബിചര്യയിൽപ്പെട്ടതാണ്. https://sunnah.com/ibnmajah:3815
2.
رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيم
സാരം : എന്റെ റബ്ബേ, എനിക്ക് പൊറുത്തു തരികയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ, നീ തൗബ: സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണല്ലോ.
https://sunnah.com/abudawud:1516
3.
أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ
എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു
https://sunnah.com/tirmidhi:3577
(ഈ പ്രാർത്ഥന ഉറങ്ങാൻ കിടക്കുമ്പോൾ മൂന്ന് തവണ ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട് )
https://sunnah.com/tirmidhi:3397
4. സയ്യിദുൽ ഇസ്തിഗ്ഫാർ 
 سَيِّد الاِسْتِغْفَارِ
🌷🌷🌷🌷🌷
اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِذَنْبِي وَأَبُوءُ لَكَ بِنِعْمَتِكَ عَلَىَّ فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
സാരം :അല്ലാഹുവേ നീയാണ് എൻറെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻറെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മയിൽ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എൻറെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല(സയ്യിദുൽ ഇസ്തിഗ്ഫാർ രാവിലെയും വൈകുന്നേരവും  ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട് _
https://sunnah.com/bukhari:6306
5 നബി പ്രാർത്ഥിച്ചിരുന്ന ഒരു പ്രാർത്ഥന:
اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ
സാരം : അല്ലാഹുവേ എന്റെ തെറ്റും എന്റെ അഞ്ജതയും എന്റെ കാര്യത്തിൽ എന്റെ അതിരു കവിയലും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും എനിക്ക് നീ പൊറുത്തു തരേണമേ.ഞാൻ ഗൗരവതരമായും അല്ലാതെയും കരുതിക്കൂട്ടിയും അശ്രദ്ധമായും ചെയ്ത തെറ്റുകളും എനിക്ക് നീ പൊറുത്തുതരേണമേ  അല്ലാഹുവേ... അതെല്ലാം എന്റെ അടുത്തു വന്ന തെറ്റുകളാണ്. അല്ലാഹുവേ, ഞാൻ മുമ്പേ ചെയ്ത പാപങ്ങളും ഇനി ചെയ്തേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ; നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും - നീ എല്ലാ കാര്യത്തിനും കഴിവുളളവനാണ് . ( ബുഖാരീ)
https://sunnah.com/muslim:2719a
(നിസ്ക്കാരം കഴിഞ്ഞ ശേഷം പ്രത്യേകം സുന്നത്തുള്ള ഒരു പ്രാർത്ഥന)
 اللَّهُمَّ اغْفِرْ  خَطَايَايَ وَذُنُوبِي كُلَّهَا ، اللَّهُمَّ انْعِشْنِي وَاجْبُرْنِي وَاهْدِنِي لِصَالِحِ الْأَعْمَالِ وَالْأَخْلاقِ إِنَّهُ لا يَهْدِي لِصَالِحِهَا وَلا يَصْرِفُ سَيِّئَهَا إِلَّا أَنْتَ
അർത്ഥം :
 *اللَّهُمَّ اغْفِرْ  خَطَايَايَ وَذُنُوبِي كُلَّهَا*
അല്ലാഹുവേ, എന്റെ ചെറുതും വലുതുമായ എല്ലാ തെറ്റുകളും പാപങ്ങളും എനിക്ക് പൊറുത്തു തരേണമേ
*اللَّهُمَّ انْعِشْنِي*
എന്നെ നീ ഉയർത്തേണമേ (എന്റെ പദവികൾ നീ ഉയർത്തേണമേ )
*وَاجْبُرْنِي*
എന്റെ വീഴ്ചകൾ / കുറവുകൾ പരിഹരിച്ച് എന്നെ നീ ശക്തിപ്പെടുത്തേണമേ
*وَاهْدِنِي لِصَالِحِ الْأَعْمَالِ وَالْأَخْلاقِ* 
സൽപ്രവർത്തനങ്ങളിലേക്കും സൽസ്വഭാവത്തിലേക്കും എന്നെ നീ മാർഗ്ഗദർശനം ചെയ്യേണമേ
 *إِنَّهُ لا يَهْدِي لِصَالِحِهَا وَلا يَصْرِفُ سَيِّئَهَا إِلَّا أَنْتَ*
കാരണം, നന്മയിലേക്ക് വഴി നടത്തുന്നതും തിൻമയിൽ നിന്ന് തിരിച്ച് കളയുന്നതും നീയല്ലാതെ മറ്റാരുമല്ല
https://youtu.be/oTOQJWL00iQ

*നബിﷺ പഠിപ്പിച്ച ഒരു പാപമോചന പ്രാർത്ഥന:*
*رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ*
സാരം : റബ്ബേ, പ്രതിഫല ദിനത്തിൽ എനിക്ക് എന്റെ തെറ്റുകൾ പൊറുത്തു തരേണമേ.
🛑🛑🛑🛑🛑
വിവരണം:
നബി പത്നി ഉമ്മുൽ മുഅ്മിനീൻ ആഇശ (റ) യുടെ ബന്ധുവായിരുന്ന ഇബ്നു ജുദ്ആൻ ബഹുദൈവ വിശ്വാസി ആയിരുന്നെങ്കിലും കുടുംബ ബന്ധം ചേർക്കുന്നയാളും പാവങ്ങൾക്ക് ഭക്ഷണം നൽകുന്നവനുമായിരുന്നു. അയാളുടെ ഈ നല്ല ഗുണങ്ങൾ അയാൾക്ക് പരലോകത്ത് ഉപകരിക്കുമോ എന്ന് ചോദിച്ചപ്പോൾ നബിﷺ പറഞ്ഞു: ' ' ഉപകരിക്കുകയില്ല. കാരണം അയാൾ ഒരു ദിവസം പോലും
رَبِّ اغْفِرْ لِي خَطِيئَتِي يَوْمَ الدِّينِ
എന്ന് പ്രാർത്ഥിച്ചിട്ടില്ല.

*اللهُمَّ اغْفِرْ لِي ذَنْبِي وَخَطَئِي وَعَمْدِي*
*اللهُمَّ أَسْتَهْدِيكَ لِأَرْشَدِ أَمْرِي، وَأَعُوذُ بِكَ مِنْ شَرِّ نَفْسِي*
ആശയം :
അല്ലാഹുവേ, ഞാൻ കരുതിക്കൂട്ടി ചെയ്ത പാപങ്ങളും ഞാൻ അറിയാതെ ചെയ്ത പാപങ്ങളും ഉൾപ്പെടെ എന്റെ മുഴുവൻ പാപങ്ങളും എനിക്ക് പൊറുത്തു തരേണമേ. അല്ലാഹുവേ,
എന്റെ കാര്യത്തിൽ ഏറ്റവും ശരിയും സത്യവുമായതിലേക്ക്  എന്നെ നീ വഴി നടത്തേണമെന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. എന്റെ നഫ്സിന്റെ (മനസ്സിന്റെ) തിന്മയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുകയും ചെയ്യുന്നു

അവലംബം :
1.സ്വഹീഹു മുസ്ലിം ശറഹുന്നവവീ സഹിതം 
https://www.islamweb.net/ar/library/index.php?page=bookcontents&flag=1&ID=612&bk_no=53
2.
كتاب التخويف من النار والتعريف بحال دار البوار لإبن رجب الحنبلي
https://shamela.ws/book/4033/172
ശ്രദ്ധിക്കുക: ഇസ്ലാം സ്വീകരിക്കാതെ മരിച്ചു പോയ വ്യക്തിക്ക് അയാൾ ഇഹലോകത്ത് ചെയ്ത നന്മകൾ പരലോകത്ത് പ്രയോജനപ്പെടില്ല എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം; ഇഹലോകത്ത് അയാൾക്ക് അയാളുടെ നന്മകൾ പ്രയോജനം ചെയ്തേക്കാം. എന്നാൽ, സത്യനിഷേധി ഇസ്ലാം സ്വീകരിക്കുന്നതോടെ അയാളുടെ അത് വരെയുള്ള പാപങ്ങൾ പൊറുക്കപ്പെടും , കൂടാതെ, ഇൻ ശാ അല്ലാഹ്, അയാൾ സത്യനിഷേധത്തിലായിരുന്നപ്പോൾ ചെയ്തിരുന്ന നന്മകൾക്ക് പ്രതിഫലവും നൽകപ്പെടും.

*ഈ പ്രാർത്ഥനയുടെ പ്രാധാന്യവും ഈ ഹദീസിൽ നിന്ന് വ്യക്തമാണ്*

ഇബ്രാഹീം നബി (അ) അല്ലാഹുവിനെക്കുറിച്ച് പരാമർശിച്ചപ്പോൾ പറഞ്ഞ ഒരു വചനത്തിന്റെ ആശയവും ഈ പ്രാർത്ഥനയിലുണ്ട്.

ഇബ്രാഹീം നബി (അ) പറഞ്ഞു:
وَٱلَّذِىٓ أَطۡمَعُ أَن يَغۡفِرَ لِى خَطِيٓئَتِى يَوۡمَ ٱلدِّينِ

പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തു തരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍ (അല്ലാഹു ) -
[അശ്ശുഅറാഅ്‌  26 : 82]
 🍋🍋🍋🍋🍋
പഠിക്കുക, പ്രാവർത്തികമാക്കുക, ഷെയർ ചെയ്തു പ്രചരിപ്പിക്കുക
🌷🌷🌷🌷🌷

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن