തീറ്റയും കുടിയുമായി ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന്

തീറ്റയും കുടിയുമായി  ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന് :

വീഡിയോ :
https://youtu.be/Ajr3u9U_R14?si=MEkNBPYslZkmXfaF
അൽ അദ്‌കാർ മുൻ ദർസുകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou

73
തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിന് തൊട്ടു മുമ്പായി
*بِسْمِ اللَّهِ*
( അല്ലാഹുവിൻ്റെ നാമത്തിൽ )
എന്ന് ചൊല്ലൽ സുന്നത്തുണ്ട്.

തുടക്കത്തിൽ മറന്ന് പോയാൽ ഇടയിൽ ഓർക്കുമ്പോൾ,
തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ എന്ന അർഥത്തിൽ
بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
എന്നോ
بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ
എന്നോ ചൊല്ലൽ സുന്നത്തുണ്ട്.
( തിർമുദീ )

ഭക്ഷണം കഴിച്ച ശേഷമാണ് ഓർമ്മ വന്നതെങ്കിൽ സൂറത്തുൽ ഇഖ്ലാസ് ഓതുക എന്ന് ഒരു ഹദീസ് ഉണ്ടെങ്കിലും അത് ദുർബലമാണ്.

74

ഒരാൾ ഭക്ഷണത്തിന് ക്ഷണിച്ചാൽ , ക്ഷണം സ്വീകരിക്കണം.  നോമ്പുകാരനാണെങ്കിൽ ഞാൻ നോമ്പുകാരനാണ്  എന്ന് അയാളെ അറിയിക്കലും അയാൾക്ക് ബറകത്തിന് വേണ്ടി സുന്നത്തുണ്ട്.
( മിശ്കാത്ത്)
https://sunnah.com/mishkat:2078

ഭക്ഷണം കഴിച്ച ശേഷം , അതിഥി ആതിഥേയന് / വീട്ടുകാർക്ക് വേണ്ടി
*اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم وَاغْفِـرْ لَهُـمْ وَارْحَمْهُمْ*
അല്ലാഹുവേ, ഇവർക്ക് നീ നൽകിയതിൽ ഇവർക്ക് നീ ബറകത് നൽകണേ. ഇവർക്ക് നീ പൊറുത്തു കൊടുക്കുകയും ഇവരോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ എന്ന് പ്രാർഥിക്കുക. - തിർമുദീ
https://sunnah.com/tirmidhi:3576
(നമ്മളെ നോമ്പ് തുറപ്പിച്ച വ്യക്തിക്ക് വേണ്ടിയും ഈ പ്രാർഥന പ്രാർഥിക്കാം )

നമ്മെ നോമ്പ് തുറപ്പിച്ച വ്യക്തിക്ക് വേണ്ടി താഴെ ചേർത്ത പ്രാർഥന പ്രാർഥിക്കൽ പ്രത്യേകം സുന്നത്തുണ്ട്.
*أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ الْمَلاَئِكَةُ*
സാരം :
നോമ്പുകാർ താങ്കളുടെയടുത്തു നോമ്പ് തുറക്കട്ടേ.
പുണ്യവാൻമാർ താങ്കളുടെ ഭക്ഷണം കഴിക്കട്ടേ, മലക്കുകൾ താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കട്ടേ.
( അബൂ ദാവൂദ് )
https://sunnah.com/abudawud:3854

ഭക്ഷണം നൽകിയ വ്യക്തിക്ക് വേണ്ടി താഴെ ചേർത്ത പ്രാർഥനയും പ്രാർഥിക്കാം:
*اللَّهُمَّ أطْعِمْ مَنْ أطْعَمَنِي، وَاسْقِ مَنْ سَقانِي*
അല്ലാഹുവേ, എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കേണമേ, എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കേണമേ (മുസ്ലിം)
https://sunnah.com/muslim:2055a

75

ഭക്ഷണം കഴിച്ച ശേഷം ചൊല്ലേണ്ട ദിക്റുകൾ :

ഒന്ന്:
*الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ*
എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.
(തിർമുദീ)
https://sunnah.com/tirmidhi/48/89

രണ്ട്
*الْحَمْدُ لِلَّهِ الَّذِي أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا*
ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും അത് പ്രയാസം കൂടാതെ അകത്തു പ്രവേശിപ്പിക്കുകയും (അതിൽ ആവശ്യമില്ലാത്തതു) പുറത്തു പോവാൻ മാർഗ്ഗം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകലസ്തുതിയും
(അബൂ ദാവൂദ് )
https://sunnah.com/abudawud/28/116

മൂന്ന്
*الْحَمْدُ لِلَّهِ كَثِيرًا طَيِّبًا مُبَارَكًا فِيهِ، غَيْرَ مَكْفِيٍّ، وَلاَ مُوَدَّعٍ وَلاَ مُسْتَغْنًى عَنْهُ، رَبَّنَا*
എന്നെന്നും നില നിൽക്കുന്ന ലോകമാന്യത്തിൽ നിന്ന് മുക്തമായ( നല്ല) ധാരാളമായ സ്തുതി അല്ലാഹുവിനാകുന്നു.മതിയായതു നല്കുന്നവനാണ് അവൻ. ദാസനെ ഒരു നിമിഷം പോലും ഉപേക്ഷിക്കാത്തവനാണ് അവൻ.പടപ്പുകളിൽ നിന്ന് ഒരു ആവശ്യവും ഇല്ലാത്തവനും എല്ലാവർക്കും ആവശ്യമുള്ളവനും ആയവൻ.
(ബുഖാരീ)
https://sunnah.com/bukhari:5458

നാല്
*الْحَمْدُ لِلَّهِ الَّذِي كَفَانَا وَأَرْوَانَا، غَيْرَ مَكْفِيٍّ، وَلاَ مَكْفُورٍ*
ഞങ്ങൾക്ക് മതിയായതു നൽകുകയും ഞങ്ങളുടെ ദാഹം ശമിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.മതിയായതു നല്കുന്നവനാണ് അവൻ. അവന്റെ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെടുന്നതല്ല.
(ബുഖാരീ)
https://sunnah.com/bukhari/70/88

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن