മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾأذكار الخلاء ‏

*الأدعية والأذكار*
*ദിക്റുകളും ദുആഉകളും* 
🌷🌷🌷🌷🌷
വിഷയം : *മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾ*
*أذكار الخلاء*
            🅰️മലമൂത്രവിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായി ചൊല്ലുന്ന ദിക്റുകൾ 

1.
*بِسْمِ اللَّهِ* 
*അല്ലാഹുവിന്റെ നാമത്തിൽ*
2.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ*
*അല്ലാഹുവേ, നിശ്ചയം ഞാൻ ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് കാവൽ തേടുന്നു*
3.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الرِّجْسِ النَّجِسِ الْخَبِيثِ الْمُخْبِثِ الشَّيْطَانِ الرَّجِيمِ*
*അല്ലാഹുവേ, ദുഷിച്ചവനായ,  മറ്റുള്ളവരെ ദുഷിപ്പിക്കുന്ന , മ്ലേച്ഛനായ, നജിസായ, ശപിക്കപ്പെട്ട ശൈത്വാന്റെ മ്ലേച്ഛതയിൽ നിന്നും മാലിന്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു*
🅱️ മലമൂത്ര വിസർജ്ജന സ്ഥലത്ത് നിന്ന് പുറപ്പെട്ട ശേഷം ചൊല്ലുന്ന ദിക്റുകൾ *ഒന്നാമത്തെ ദിക്ർ*📍 : *غُفْرَانَكَ* സാരം : അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ .... ( ഈ ദിക്ർ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്) 
*രണ്ടാമത്തെ ദിക്ർ*📍📍
 *الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّي الْأَذَى وَعَافَانِي*
 സാരം : എന്നിൽ നിന്ന് ബുദ്ധിമുട്ടുകൾ നീക്കുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും 🩸🩸🩸🩸🩸 ശ്രദ്ധിക്കുക: ഇതിൽ ഒന്നാമത്തെ  ദിക്റിന്റെ ആധികാരികത സംബന്ധിച്ച് അഭിപ്രായ വ്യത്യാസമില്ല. രണ്ടാമത്തെ ദിക്ർ ഉൾപ്പെടുന്ന ഹദീസ് ഇമാം സുയൂഥി (റ) അദ്ദേഹത്തിന്റെ ജാമി ഗുസ്സ്വഗീറിൽ രേഖപ്പെടുത്തിയതും സ്വഹീഹ് ആയി ഹുക്മ് ചെയ്തിട്ടുള്ളതുമാണെങ്കിലും ഇമാം നവവി (റ) ഉൾപ്പെടെ നിരവധി ഹദീസ് പണ്ഡിതൻമാർ പ്രസ്തുത ഹദീസ് ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രസ്തുത ഹദീസ് ദുർബലമാണെങ്കിലും ദിക്റിന്റെ ആശയം സ്വഹീഹാണെന്നും അത് ചൊല്ലുന്നത് നല്ലതാണെന്നുമാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെ നിരീക്ഷണം
ക്ലാസ്സ് കേൾക്കാൻ ഇവിടെ ക്ലിക് ചെയ്യുക :
https://youtu.be/RfBrK1skJjo

അവലംബം :
മിശ്കാത്
https://sunnah.com/mishkat:358
ബുഖാരി
https://sunnah.com/bukhari:6322
ഇബ്നു മാജ:
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=54&ID=565
ജാമിഗുസ്സ്വഗീർ
http://www.al-eman.net/%D8%A7%D9%84%D9%83%D8%AA%D8%A8/%D8%A7%D9%84%D8%AC%D8%A7%D9%85%D8%B9%20%D8%A7%D9%84%D8%B5%D8%BA%D9%8A%D8%B1%20%D9%85%D9%86%20%D8%AD%D8%AF%D9%8A%D8%AB%20%D8%A7%D9%84%D8%A8%D8%B4%D9%8A%D8%B1%20%D8%A7%D9%84%D9%86%D8%B0%D9%8A%D8%B1%20**/i106&n67&p1
ശറഹുൽ മുഹദ്ദബ്:
https://islamweb.net/ar/library/index.php?page=bookcontents&idfrom=706&idto=711&bk_no=14&ID=428
ശൈഖ് ഇബ്നു ബാസിന്റെ ഫത്വ
https://binbaz.org.sa/audios/310/%D8%A8%D8%A7%D8%A8-%D9%85%D8%A7-%D9%8A%D9%82%D9%88%D9%84-%D8%A7%D9%84%D9%85%D8%AA%D8%AE%D9%84%D9%8A-%D8%B9%D9%86%D8%AF-%D8%AF%D8%AE%D9%88%D9%84%D9%87-%D9%88%D8%AE%D8%B1%D9%88%D8%AC%D9%87
اوصيكم بالدعاء
عباس برمبادن
8848787706
السلام عليكم
🥬🥬🥬🥬🥬

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن