നോമ്പ് ‏തുറക്കുന്ന സമയത്തെ ദിക്ർ ‎- ‏ദുആഉകൾالأدعية والأذكار عند الٱفطار

https://youtu.be/rx607yNZOpc

*الأدعية والأذكار*
*ദിക്റുകളും ദുആഉകളും* 
നോമ്പ് തുറന്ന ഉടനെ ചൊല്ലുന്ന ദിക്റുകൾ :
🌷🌷🌷🌷🌷
പരസ്യം :
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് (നിലവിൽ ജോയിൻ ചെയ്യാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/FsIQchGdyEwKenprxgivsZ
 യു ട്യൂബ് :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1
 ടെലഗ്രാം 
https://t.me/+hSzE829OeBwzZGJl
 FB :
https://m.facebook.com/story.php?story_fbid=490824962706517&id=100053370525554
🔥🔥🔥🔥🔥
വിഷയം : *നോമ്പു തുറന്ന ഉടനെയുള്ള ദിക്ർ - ദുആഉകൾ*
*الأدعية والأذكار عند الٱفطار*
🌷
*ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله*
സാരം : ദാഹം ശമിച്ചു, കുഴലുകൾ നനഞ്ഞു , ഇൻ ശാ അല്ലാഹ് പ്രതിഫലം സ്ഥിരപ്പെട്ടു 
🌷🌷
*اللَّهُمَّ لَكَ صَمْتُ وَعَلَى رِزْقِكَ أَفْطَرْتُ*
സാരം : അല്ലാഹുവേ, ഞാൻ നിനക്കു വേണ്ടി നോമ്പ് നോറ്റു . നീ നൽകിയ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് മുറിച്ചു
🌷🌷🌷
*اللَّهُمَّ إِنِّي أَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَىْءٍ أَنْ تَغْفِرَ لِي*
അല്ലാഹുവേ, എല്ലാ വസ്തുക്കളേയും പൊതിഞ്ഞിരിക്കുന്ന നിന്റെ റഹ്മത്ത് കൊണ്ട് ഞാൻ ചോദിക്കുന്നു - നീ എനിക്ക് പൊറുത്തു തരേണമേ എന്ന്
🔥🔥🔥🔥🔥
കൂടാതെ, നോമ്പുകാരൻ നോമ്പ് തുറക്കുന്ന സമയം പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്ന് നബി വചനത്തിൽ വന്നിട്ടുള്ളതിനാൽ,  തന്റെ ആവശ്യങ്ങൾ അല്ലാഹുവിനോട് അപേക്ഷിക്കുന്നതിന് ഈ സമയം നോമ്പുകാരൻ പ്രയോജനപ്പെടുത്തേണ്ടതാണ്.
കൂടാതെ
നോമ്പ് സമയത്തും പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണ് എന്ന് 
 ഹദീസിൽ കാന്നാം

നോമ്പുകാരൻ അത്താഴ സമയത്തും ഇഫ്താ
ർ സമയത്തും ഭക്ഷണം കഴിച്ച ശേഷം ഭക്ഷണത്തിന് ശേ
ഷമുള്ള പൊതുവായ ദിക്റുകളും സുന്നത്താണ്
കൂടാതെ,തിന്നുകയോ കുടിക്കുകയോ ചെയ്യുമ്പോൾ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലലും,  കഴിഞ്ഞ ശേഷം അൽ ഹംദു ലില്ലാഹ് എന്ന് അല്ലാഹുവിനെ സ്തുതിക്കലും വളരെ പ്രധാനപ്പെട്ട സുന്നത്തുകളാണ്  . വിരമിച്ച ശേഷം , അൽ ഹംദു ലില്ലാഹ് എന്ന് മാത്രം പറഞ്ഞാലും അസ്ൽ സുന്നത്തു ലഭിക്കുന്നതാണ്.എങ്കിലും താഴെ ചേർത്ത പ്രകാരം,ഹദീസുകളിൽ  വന്ന  ദിക്റുകൾ പഠിച്ചു ചൊല്ലുന്നത് ഉത്തമമാണ്.

1.
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.
(സുനനു തിർമുദി )
https://sunnah.com/tirmidhi/48/89
2
الْحَمْدُ لِلَّهِ الَّذِي أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا
സാരം : ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും അത് പ്രയാസം കൂടാതെ അകത്തു പ്രവേശിപ്പിക്കുകയും (അതിൽ ആവശ്യമില്ലാത്തതു) പുറത്തു പോവാൻ മാർഗ്ഗം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകലസ്തുതിയും 
 ( സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/28/116
3
الْحَمْدُ لِلَّهِ كَثِيرًا طَيِّبًا مُبَارَكًا فِيهِ، غَيْرَ مَكْفِيٍّ، وَلاَ مُوَدَّعٍ وَلاَ مُسْتَغْنًى عَنْهُ، رَبَّنَا
സാരം : എന്നെന്നും നില നിൽക്കുന്ന ലോകമാന്യത്തിൽ നിന്ന് മുക്തമായ( നല്ല) ധാരാളമായ സ്തുതി അല്ലാഹുവിനാകുന്നു.മതിയായതു നല്കുന്നവനാണ് അവൻ. ദാസനെ ഒരു നിമിഷം പോലും ഉപേക്ഷിക്കാത്തവനാണ് അവൻ.പടപ്പുകളിൽ നിന്ന് ഒരു ആവശ്യവും ഇല്ലാത്തവനും എല്ലാവർക്കും ആവശ്യമുള്ളവനും ആയവൻ.
(സ്വഹീഹുൽ ബുഖാരി )
4.
 الْحَمْدُ لِلَّهِ الَّذِي كَفَانَا وَأَرْوَانَا، غَيْرَ مَكْفِيٍّ، وَلاَ مَكْفُورٍ
സാരം : ഞങ്ങൾക്ക് മതിയായതു നൽകുകയും ഞങ്ങളുടെ ദാഹം ശമിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.മതിയായതു നല്കുന്നവനാണ് അവൻ. അവന്റെ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെടുന്നതല്ല.
(സ്വഹീഹുൽ ബുഖാരി)
https://sunnah.com/bukhari/70/88
സ്വഹീഹായ ഹദീസിൽ വന്ന മറ്റൊരു ദുആ ചുവടെ ചേർക്കുന്നു . ദൈർഘ്യം ഭയന്ന് ക്ലാസ്സിൽ ഉൾപ്പെടുത്തുന്നില്ല :
 الْحَمْدُ لِلَّهِ الَّذِي يُطْعِمُ وَلا يُطْعَمُ ، مَنَّ عَلَيْنَا فَهَدَانَا ، وَأَطْعَمَنَا وَسَقَانَا ، وَكُلَّ بَلاءٍ حَسَنٍ أَبْلانَا ، الْحَمْدُ لِلَّهِ غَيْرَ مُوَدَّعٍ رَبِّي وَلا مُكَافَأٍ ، وَلا مَكْفُورٍ وَلا مُسْتَغْنًى عَنْهُ ، الْحَمْدُ لِلَّهِ الَّذِي أَطْعَمَ مِنَ الطَّعَامِ ، وَسَقَى مِنَ الشَّرَابِ ، وَكَسَى مِنَ الْعُرْيِ ، وَهَدَى مِنَ الضَّلالَةِ ، وَبَصَّرَ مِنَ الْعَمَى ، وَفَضَّلَنَا عَلَى كَثِيرٍ مِنْ خَلْقِهِ تَفْضِيلا ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
https://al-maktaba.org/book/13036/15
( الشكر لابن أبي الدنيا )
🌷🌷🌷🌷🌷
തെളിവുകൾ :
 *ഹദീസ് - 1* 
 عن مَرْوَان، - يَعْنِي ابْن سَالِمٍ - الْمُقَفَّعُ - قَالَ رَأَيْتُ ابْنَ عُمَرَ يَقْبِضُ عَلَى لِحْيَتِهِ فَيَقْطَعُ مَا زَادَ عَلَى الْكَفِّ وَقَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَفْطَرَ قَالَ ‏ "‏ *ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ* ‏"‏ ‏
ആശയം : മർവാൻ റിപ്പോർട്ട് ചെയ്യുന്നു: ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ
അദ്ദേഹത്തിന്റെ താടി പിടിക്കുകയും ഒരു കൈപ്പിടിയിൽ അധികമുള്ളത് 
വെട്ടിക്കളയുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നബി ﷺ നോമ്പ് മുറിച്ചാൽ,
*ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ*
എന്ന ദിക്ർ ചൊല്ലുമായിരുന്നു (സുനനു അബീദാവൂദ്
 *ഹദീസ് 2:* 
عَنْ مُعَاذٍ بْنِ زُهْرَةَ قَالَ: إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَفْطَرَ قَالَ: «اللَّهُمَّ لَكَ صَمْتُ وَعَلَى رِزْقِكَ أَفْطَرْتُ» . رَوَاهُ أَبُو دَاوُد مُرْسلا
ആശയം: മുആദു ബ്നു സുഹ്റ റിപ്പോർട്ട് ചെയ്യുന്നു: നബി ﷺ നോമ്പ് മുറിച്ചാൽ,
اللَّهُمَّ لَكَ صَمْتُ وَعَلَى رِزْقِكَ أَفْطَرْتُ
എന്ന് ദിക്ർ ചൊല്ലിയിരുന്നു. (മിശ്കാത് -അബൂദാവൂദ് മുർസൽ ആയി ഈ ഹദീസ് റിപ്പോർട്ട് ചെയ്തു)
https://sunnah.com/mishkat:1994 (ഈ ദിക്ർ വന്നിട്ടുള്ളത് ഒരു മുർസലായ ഹദീസിലാണ്. മുർസലായ ഹദീസ് തെളിവിന് കൊള്ളാമെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതൻമാരുണ്ട്. കൂടാതെ,ചെറിയ ദുർബലതയുള്ള മൂന്ന് ഹദീസുകൾ ഈ വിഷയത്തിൽ വന്നിട്ടുളളതിനാൽ അവ പരസ്പരം ശക്തിപ്പെടുത്തുന്നു എന്ന് ശുഐബ് അൽ അർനാഊത് അൽ അദ്കാറിലെ ഹദീസുകളെ തഹ്ഖീഖ് ചെയ്തതിൽ കാണാം.
ശൈഖ് ഇബ്നു ഉസൈമീൻ رَحِمَهُ اللَّه അവർകളും ഈ ഹദീസ് സ്വീകാര്യമായി പരിഗണിക്കാമെന്ന് സൂചന നൽകിയിട്ടുണ്ട്.
(മജ്മൂഉ ഫതാവാ ഇബ്നു ഉസൈമീൻ കാണുക)
https://www.alathar.net/home/esound/index.php?op=codevi&coid=117375
 *ഹദീസ് 3:* 
حَدَّثَنَا هِشَامُ بْنُ عَمَّارٍ، حَدَّثَنَا الْوَلِيدُ بْنُ مُسْلِمٍ، حَدَّثَنَا إِسْحَاقُ بْنُ عُبَيْدِ اللَّهِ الْمَدَنِيُّ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ أَبِي مُلَيْكَةَ، يَقُولُ سَمِعْتُ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ، يَقُولُ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ "‏ *إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدّ* ‏"‏ ‏
قَالَ ابْنُ أَبِي مُلَيْكَةَ سَمِعْتُ عَبْدَ اللَّهِ بْنَ عَمْرٍو يَقُولُ إِذَا أَفْطَرَ *اللَّهُمَّ إِنِّي أَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَىْءٍ أَنْ تَغْفِرَ لِي* ‏
ആശയ വിവർത്തനം : അബ്ദുല്ലാഹിബ്നു അബീമുലൈക റിപ്പോർട്ട് ചെയ്യുന്നു: അബ്ദുല്ലാഹിബ്നു അംറു ബ്നുൽ ആസ്വ്
رَضِيَ اللَّهُ عَنْهُ
പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിശ്ചയം നോമ്പ് നോറ്റവന്റെ അവൻ നോമ്പ് തുറക്കുന്ന സമയത്തെ പ്രാർത്ഥന തട്ടിമാറ്റപ്പെടുകയില്ല.
ഇബ്നു അബീ മുലൈക തുടരുന്നു : അബ്ദുല്ലാഹി ബ്നു അംറു رَضِيَ اللَّهُ عَنْهُ നോമ്പ് തുറക്കുമ്പോൾ ,
*اللَّهُمَّ إِنِّي أَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَىْءٍ أَنْ تَغْفِرَ لِي*
എന്ന പ്രാർത്ഥന ചൊല്ലിയിരുന്നു.
(സുനനു ഇബ്നു മാജ)
https://sunnah.com/ibnmajah:1753
🌷🌷🌷🌷
 ലൈക് ചെയ്യുക , ഷെയർ ചെയ്യുക
ജീവിതത്തിൽ പകർത്തുക, പുണ്യം നേടുക.
اوصيكم بالدعاء لنا
 عباس برمبادن
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم
❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن