പലവക ദിക്റുകൾ الأدعية والأذكار المتنوعة
لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَشَرِّ بَصَرِي وَشَرِّ لِسَانِي وَشَرِّ قَلْبِي وَشَرِّ مَنِيِّ
അല്ലാഹുവേ, എന്റെ കേൾവിയുടെ തിന്മയിൽ നിന്നും എന്റെ കാഴ്ചയുടെ തിന്മയിൽ നിന്നും എന്റെ നാവിന്റെ തിന്മയിൽ നിന്നും എന്റെ ഹൃദയത്തിന്റെ തിന്മയിൽ നിന്നും എന്റെ മനിയ്യിന്റെ അഥവാ അതു മൂലമുണ്ടാകാവുന്ന കാമവികാരത്തിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
*ഹൃദയ വിശാലതക്കുള്ള ഒരു പ്രാർത്ഥന*
*A supplication from Holy Qur'an*
رَبِّ ٱشۡرَحۡ لِى صَدۡرِى
وَيَسِّرۡ لِىٓ أَمۡرِى
وَٱحۡلُلۡ عُقۡدَةً مِّن لِّسَانِى
يَفۡقَهُواْ قَوۡلِى
ആശയം :എന്റെ റബ്ബേ! എന്റെ ഹൃദയം എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ,എന്റെ കാര്യം എനിക്കു നീ എളുപ്പമാക്കിത്തരുകയും ചെയ്യേണമേ,എന്റെ നാവില്നിന്നും നീ കെട്ടഴിച്ചു തരുകയും ചെയ്യേണമേ_
എന്നാൽ ജനങ്ങള് എന്റെ വാക്ക് ഗ്രഹിച്ചുകൊള്ളും.
(طه 20 : 25 _28)
🌷🌷🌷🌷🌷
*മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥന*
*Special Supplication for the parents*:
ربِّ ٱرۡحَمۡهُمَا كَمَا رَبَّيَانِى صَغِيرًا
‘റബ്ബേ! അവര് രണ്ടാളും (മാതാപിതാക്കൾ ) എന്നെ ചെറുപ്രായത്തില് പരിപാലിച്ചു വളര്ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ ....
( من الإسراء 23&24)
🪷🪷🪷🪷🪷
തിരുനബിﷺ പ്രാർത്ഥിച്ചിരുന്ന ഒരു ദുആഉ
*اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى*
ആശയം : അല്ലാഹുവേ, ഞാൻ നിന്നോട് സൻമാർഗ്ഗത്തിലേക്കുള്ള മാർഗ്ഗദർശനവും നിന്നിലുള്ള ഭയഭക്തിയും ചാരിത്രശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2721a
നബിﷺയുടെ ഒരു പ്രാർത്ഥന:
*رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ وَاهْدِنِي وَيَسِّرِ الْهُدَى لِي وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي*
(سنن الترمذي)
https://sunnah.com/tirmidhi:3551
അർത്ഥം നോക്കാം:
*رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ*
റബ്ബേ, നീ എന്നെ സഹായിക്കേണമേ. എനിക്കെതിരെ നീ സഹായിക്കരുതേ.(എല്ലാ അവസ്ഥയിലും) നീ എന്നെ സഹായിക്കണേ, (ഒരവസ്ഥയിലും ) എനിക്കെതിരെ നീ സഹായിക്കരുതേ.എനിക്ക് അനുകൂലമായി നീ തന്ത്രം മെനയണേ.എനിക്കെതിരെ നീ തന്ത്രം മെനയരുതേ.
*وَاهْدِنِي وَيَسِّرِ الْهُدَى لِي*
നീ എന്നെ നന്മയിലേക്ക് വഴി നടത്തണേ, നന്മയിലേക്കുള്ള മാർഗ്ഗദർശനം നീ എനിക്ക് എളുപ്പമാക്കണേ
*وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ*
എനിക്കെതിരെ അതിക്രമം പ്രവർത്തിക്കുന്ന വർക്കെതിരെ നീ എന്നെ സഹായിക്കേണമേ
*رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا*
റബ്ബേ, നീ എന്നെ നിനക്ക് വളരെയധികം നന്ദിയുള്ളവനാക്കേണമേ,വളരെയധികം നിന്നെ ദിക്ർ ചെയ്യുന്നവനാക്കേണമേ, നിന്നെ നന്നായി ഭയപ്പെടുന്നവനാക്കേണമേ, നിനക്ക് കീഴ്പ്പെടുന്നവനാക്കേണമേ, നിന്നോട് ഭയ ഭക്തിയുള്ള വിനയാന്വിതനാക്കേണമേ, നിന്നോട് താഴ്മ കാണിച്ച് നിന്നിലേക്ക് മടങ്ങുന്നവനാക്കണേ.
*رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي*
റബ്ബേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും എന്റെ തെറ്റ് നീ കഴുകിക്കളയുകയും എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും എന്റെ തെളിവ് നീ സ്ഥിരപ്പെടുത്തുകയും എന്റെ നാവ് നീ നന്നാക്കുകയും എന്റെ ഹൃദയത്തെ നീ നന്മയിലേക്ക് നയിക്കുകയും എന്റെ നെഞ്ചകത്തിൽ നിന്ന് വിദ്വേഷവും വെറുപ്പും നീക്കം ചെയ്യുകയും ചെയ്യേണമേ.
അല്ലാഹുവിന്റേയും അല്ലാഹുവിനെ സ്നേഹിക്കുന്നവരുടേയും സ്നേഹം ലഭിക്കാനുള്ള പ്രാർത്ഥനകൾ:
*اللَّهُمَّ إِنِّي أَسْأَلُكَ فِعْلَ الْخَيْرَاتِ وَتَرْكَ الْمُنْكَرَاتِ وَحُبَّ الْمَسَاكِينِ وَأَنْ تَغْفِرَ لِي وَتَرْحَمَنِي وَإِذَا أَرَدْتَ فِتْنَةَ قَوْمٍ فَتَوَفَّنِي غَيْرَ مَفْتُونٍ أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ*
ആശയം : അല്ലാഹുവേ, നന്മകൾ പ്രവർത്തിക്കുന്നതിനും തിന്മകൾ ഉപേക്ഷിക്കുന്നതിനും പാവങ്ങളെ സ്നേഹിക്കുന്നതിനുമുള്ള തൗഫീഖും നീ എനിക്ക് നൽകണമെന്നും നീ എനിക്ക് എന്റെ ദോശങ്ങൾ പൊറുത്തു തരണമെന്നും എന്നെ അനുഗ്രഹിക്കണമെന്നും ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നീ ഒരു ജനതയിൽ ഫിത്ന (നാശം) ഉദ്ദേശിച്ചാൽ ഫിത്നയിൽ അകപ്പെടുന്നവരിൽപെടാതെ എന്നെ നീ മരിപ്പിക്കേണമേ.നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന സൽകർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോട് ചോദിക്കുന്നു.
(ജാമിഉ ത്തിർമുദീ)
اختيار الأولى في شرح حديث اختصام الملأ الأعلى لإبن رجب الحنبلي
https://shamela.ws/book/22720/2#p1
https://sunnah.com/tirmidhi:3235
2.
*اللَّهُمَّ ارْزُقْنِي حُبَّكَ وَحُبَّ مَنْ يَنْفَعُنِي حُبُّهُ عِنْدَكَ اللَّهُمَّ مَا رَزَقْتَنِي مِمَّا أُحِبُّ فَاجْعَلْهُ قُوَّةً لِي فِيمَا تُحِبُّ اللَّهُمَّ وَمَا زَوَيْتَ عَنِّي مِمَّا أُحِبُّ فَاجْعَلْهُ لِي فَرَاغًا فِيمَا تُحِبُّ*
ആശയം : അല്ലാഹുവേ, നിന്റെ സ്നേഹവും ആരുടെ സ്നേഹമാണോ നിന്റെയടുത്ത് എനിക്ക് പ്രയോജനപ്പെടുക അവരുടെ സ്നേഹവും നീ എനിക്ക് നൽകേണമേ. ഞാൻ ഇഷ്ടപ്പെടുന്നതിൽ നീ എനിക്ക് നൽകിയതിനെ നീ ഇഷ്ടപ്പെടുന്ന മാർഗ്ഗത്തിൽ നീ എനിക്ക് ശക്തിയാക്കേണമേ. ഞാൻ ഇഷ്ടപ്പെടുന്നതിൽ നീ എന്നെത്തൊട്ട് തിരിച്ച് കളഞ്ഞതിനെ (എനിക്ക് നൽകാത്തതിനെ) നീ ഇഷ്ടപ്പെടുന്ന മാർഗ്ഗത്തിൽ എനിക്ക് വിശ്രമമാക്കേണമേ ( അതായത് ഞാൻ ഇഷ്ടപ്പെടുന്നതും എന്നാൽ എനിക്ക് നീ നൽകാത്തതുമായ കാര്യങ്ങളിൽ ചിന്തിച്ച് സമയം കളഞ്ഞ് നിന്നെ സ്മരിക്കുന്നതിന് തടസ്സമാവുന്ന ഒരു സാഹചര്യം ഉണ്ടാക്കരുതേ)
(ജാമിഉത്തിർമുദീ )
https://sunnah.com/tirmidhi:3491
https://youtu.be/E2AXPics8K0
" *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا*
അല്ലാഹുവിന്റെ റസൂൽﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ*
അല്ലാഹുവേ, ശക്തിക്ഷയം (അശക്തി), അലസത, ഭീരുത്വം, പിശുക്ക്, അതി വാർദ്ധക്യത്തിന്റെ അവശത, ഖബ്ർ ശിക്ഷ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു.
*اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا*
അല്ലാഹുവേ, എന്റെ നഫ്സിന് (ആത്മാവിന് ) നീ തഖ് വാ (അല്ലാഹുവിലുള്ള ഭയഭക്തി) നൽകണേ, എന്റെ ആത്മാവിനെ നീ സംസ്ക്കരിക്കണേ, നീയാണ് (നീ മാത്രമാണ് ) ഏറ്റവും നന്നായി സംസ്ക്കരിക്കുന്നവൻ. നീയാണ് അതിന്റെ (എന്റെ നഫ്സിന്റെ ) രക്ഷിതാവും യജമാനനും.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا*
അല്ലാഹുവേ, ഉപകാരമില്ലാതെ അറിവിൽ നിന്നും, ( നിന്നിൽ ) ഭയ ഭക്തി ഇല്ലാത്ത ഹൃദയത്തിൽ നിന്നും, ആർത്തി തീരാത്ത നഫ്സിൽ നിന്നും, ഉത്തരം നൽകപ്പെടാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2722
https://youtu.be/2s7X-FZifGE
നബിﷺ 'നീ ചോദിക്കുക, അത് നിനക്ക് നൽകപ്പെടും' എന്ന് പറഞ്ഞപ്പോൾ അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) പ്രാർത്ഥിച്ച പ്രാർത്ഥനകളിൽ നിന്ന് :
*اللهُمَّ إِنِّي أَسْأَلُكَ إِيمَانًا لَا يَرْتَدُّ، وَنَعِيمًا لَا يَنْفَدُ، وَمُرَافَقَةَ نَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي جَنَّةِ الْخُلْدِ*
സാരം : അല്ലാഹുവേ, സത്യനിഷേധത്തിലേക്ക് തിരിച്ചു പോകാത്ത ഈമാനും(സത്യവിശ്വാസം),തീർന്നു പോകാത്ത ഐശ്വര്യവും, ശാശ്വത സ്വർഗ്ഗത്തിൽ നിന്റെ നബിﷺയുടെ സഹവാസവും എനിക്ക് നൽകണേ എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു.
[ഈ പ്രാർത്ഥന നിസ്ക്കാരത്തിൽ സുജൂദിലോ സലാം വീട്ടുന്നതിന് മുമ്പോ പ്രാർത്ഥിക്കാവുന്നതാണ്].
അവലംബം :
1.ഇമാം ത്വബ്റാനീ(റ)യുടെ മുഅജമുൽ കബീർ
https://shamela.ws/book/1733/10448
2. മുസ്നദ് അഹ്മദ്
https://hadithprophet.com/hadith-8197.html
3.ശൈഖ് അൽബാനീ(റ)യുടെ സിൽസിലതുൽ അഹാദീസിസ്സ്വഹീഹ:
https://shamela.ws/book/9442/3239#p1
*രാത്രിയും പകലും പ്രാർത്ഥിക്കാൻ സൽമാൻ (റ) നെ നബിﷺ പഠിപ്പിച്ച പ്രാർത്ഥന:*
اللهُمَّ إِنِّي أَسْأَلُكَ صِحَّةً فِي إِيمَانٍ ، وَإِيمَانًا فِي خُلُقٍ حَسَنٍ، وَنَجَاحًا يَتْبَعُهُ فَلَاحٌ وَرَحْمَةً مِنْكَ وَعَافِيَةً وَمَغْفِرَةً مِنْكَ وَرِضْوَانًا
സാരം :
അല്ലാഹുവേ, എന്റെ ഈമാനിൽ (സത്യവിശ്വാസം) ആരോഗ്യവും ( അതായത് ദൃഢമായ വിശ്വാസം) സൽസ്വഭാവത്തോടെയുള്ള ഈമാനും ഉദ്ദിഷ്ട നൻമയിലെത്തിപ്പെടലും അതേ തുടർന്നുള്ള വിജയവും നിന്റെ പക്കൽ നിന്നുള്ള കാരുണ്യവും ആ ഫിയത്തും (ആപത്തുക ളിൽ നിന്നും ദുരന്തങ്ങളിൽ നിന്നുമുള്ള രക്ഷ ഉൾപ്പെടെ) മഗ്ഫിറത്തും തൃപ്തിയും ഞാൻ നിന്നോട് ചോദിക്കുന്നു.
اللَّهُمَّ جَنِّبْنِي مُنْكَرَاتِ اَلْأَخْلَاقِ، وَالْأَهْوَاءِ، وَالْأَعْمَالِ، وَالْأَدْوَاءِ
അല്ലാഹുവേ, ചീത്ത സ്വഭാവങ്ങളിൽ നിന്നും നഫ്സിന്റെ ദുഷിച്ച ഇച്ഛകളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും മാരകമായ രോഗങ്ങളിൽ നിന്നും എനിക്ക് നീ സംരക്ഷണം നൽകേണമേ.
ഇബ്നു ഉമർ (റ) ന്റെ ഒരു പ്രാർഥന :
*اللهُمَّ أَحْيِنِي عَلَى سُنَّةِ نَبِيِّكَ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَتَوَفَّنِي عَلَى مِلَّتِهِ، وَأَعِذْنِي مِنْ مُضِلَّاتِ الْفِتَنِ*
അല്ലാഹുവേ, എന്നെ നിന്റെ നബിﷺയുടെ ചര്യയിലായി നീ ജീവിപ്പിക്കുകയും അവിടുത്തെ മാർഗ്ഗത്തിലായി നീ എന്നെ മരിപ്പിക്കുകയും, വഴിപിഴപ്പിക്കുന്ന ഫിത്നകളിൽ നിന്ന് നീ എന്നെ കാത്തു കൊള്ളുകയും ചെയ്യേണമേ (ബൈഹഖീ
)
https://shamela.ws/book/7861/10824
الدعاء من الكتاب والسنة
https://shamela.ws/book/30900/68#p1
Comments
Post a Comment