വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും

വീഡിയോ ഒന്ന്
https://youtu.be/e19ly_dGvKg
വീഡിയോ രണ്ട് :
https://youtu.be
*الأدعية والأذكار*
*ദിക്റുകളും ദുആഉകളും* 
🍒🍒🍒🍒🍒
Subscribe Our You tube :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
Follow Our Blog : http://daivikasmaranadainamdinajeevithathil.blogspot.com/?m=1
Our Telegram :
https://t.me/+hSzE829OeBwzZGJl
Our FB link:https://m.facebook.com/story.php?story_fbid=486494619806218&id=100053370525554
🔥🔥🔥🔥🔥
*വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും* :
1️⃣🍓
ഒരു മുസ്ലിം സ്വന്തം വീട് അല്ലാത്ത വീടുകളിൽ പ്രവേശിക്കുമ്പോൾ - അത് ബന്ധു വീടാണെങ്കിലും_ വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ അനുമതി ചോദിക്കൽ നിർബന്ധമാണ്. സലാം പറഞ്ഞ ശേഷമാണ് അനുമതി ചോദിക്കേണ്ടത്. ഭാര്യ / ഇണ മാത്രമാണ് വീട്ടിലുള്ളതെങ്കിൽ അനുവാദം ചോദിക്കൽ  നിർബന്ധമില്ലെങ്കിലും പെട്ടെന്ന് കയറിച്ചെല്ലരുത് .
*السَّلَامُ عَلَيْكُمْ*
(സാരം: താങ്കൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം ഉണ്ടാവട്ടേ )
എന്ന് സലാം ചൊല്ലുകയും ഞാൻ പ്രവേശിക്കട്ടെയോ എന്ന് ചോദിക്കുകയും ചെയ്യുക. മൂന്ന് പ്രാവശ്യം അനുമതി ചോദിച്ചിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ തിരിച്ചു പോരണം.
🍓🍓
ആരുമില്ലാത്ത വീടാണെങ്കിൽ,
 *السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏*
(സാരം: നമ്മുടെ മേലിലും അല്ലാഹുവിന്റെ സച്ചരിതരായ ദാസൻമാരുടെ പേരിലും അല്ലാഹുവിന്റെ സലാം ഉണ്ടാവട്ടേ ) എന്ന് സലാം ചൊല്ലുക.
🍓🍓🍓
അമുസ്ലിംകൾ മാത്രം താമസിക്കുന്ന വീട്ടിൽ പ്രവേശിക്കുമ്പോൾ പ്രവേശനാനുമതി ചോദിക്കുകയും
*السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏*
എന്നോ
*السَّلاَمُ عَلَى مَنِ اتَّبَعَ الْهُدَى*
(സാരം: സൻമാർഗ്ഗം പിൻപറ്റിയവർക്ക് സമാധാനം ) എന്നോ സലാം ചൊല്ലുകയും ചെയ്യുക.
🍓🍓🍓🍓
സ്വന്തം വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലി അനുവാദം ലഭിച്ച ശേഷം പ്രവേശിക്കുന്നതാണ് മര്യാദ. പ്രത്യേകിച്ച് തന്റെ ഇണയെക്കൂടാതെ, മക്കളോ മരുമക്കളോ, സഹോദരികളോ, മാതാവോ ഉണ്ടെങ്കിൽ അനുമതി ചോദിക്കൽ അത്യാവശ്യമാണ് (പെട്ടെന്ന് മുന്നറിയിപ്പില്ലാതെ വീട്ടിൽ കേറിച്ചെന്നാൽ അവരുടെ ഔറത് കാണുക പോലെയുള്ള ഹറാം സംഭവിക്കാൻ സാധ്യതയുണ്ടല്ലോ)
🌷
വീട്ടിൽ സ്വന്തം ഭാര്യ മാത്രമേ ഉള്ളൂ എങ്കിൽ അനുവാദം ചോദിക്കൽ നിർബന്ധമില്ലെങ്കിലും അവളെ വരവ് അറിയിക്കൽ ഉത്തമമാണ്. കാരണം അവൾ ഭർത്താവ് കാണാൻ ഇഷ്ടപ്പെടാത്ത വേഷത്തിലോ കോലത്തിലോ ആണെങ്കിൽ അവൾക്ക് സാവകാശം ലഭിക്കണമല്ലോ. ഭാര്യക്ക് സലാം ചൊല്ലിയ ശേഷം മാത്രം വീട്ടിൽ പ്രവേശിക്കാൻ ശ്രദ്ധിക്കുക.
🍓🍓🍓🍓🍓
സ്വന്തം വീട്ടിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ ആരുമില്ലെങ്കിലും,
*السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏*
എന്ന് സലാം ചൊല്ലാം.
🌷🌷🌷🌷🌷
2️⃣ *വീട്ടിൽ പ്രവേശിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ*

സ്വന്തം വീട്ടിൽ പ്രവേശിക്കുമ്പോൾ ചുരുങ്ങിയത് ബിസ്മില്ലാഹ് എന്നെങ്കിലും ചൊല്ലി അല്ലാഹുവിനെ സ്മരിക്കുക. അല്ലാഹുവിനെ സ്മരിക്കാതെ വീട്ടിൽ പ്രവേശിച്ചാൽ പിശാചും കൂടെ പ്രവേശിക്കുകയും അവന്റെ കൂടെ രാപ്പാർക്കുകയും ചെയ്യും
🌷🌷🌷
വീട്ടിൽ പ്രവേശിക്കുമ്പോൾ ചൊല്ലൽ പ്രത്യേകം സുന്നത്തുള്ള ദിക്ർ :
اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا 
അല്ലാഹുവേ ... പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും ഞാൻ നിന്നോട് നന്മ ചോദിക്കുന്നു.നിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിക്കുന്നു;നിന്റെ നാമത്തിലായിരുന്നു ഞങ്ങൾ പുറപ്പെട്ടിരുന്നതും.ഞങ്ങളുടെ നാഥനിൽ (അല്ലാഹുവിൽ) ഞങ്ങൾ ഭരമേല്പിക്കുന്നു
🔥🔥🔥🔥🔥
തെളിവുകൾ :

*വിശുദ്ധ ഖുർആനിൽ നിന്ന്* :🌷🌷
 من سورة النور 
അന്നൂർ- 24:27
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ
ആശയ വിവർത്തനം : അല്ലയോ സത്യവിശ്വാസികളേ,നിങ്ങളുടെ വീടുകളല്ലാത്ത വീടുകളില്‍, പ്രവേശനാനുമതി ചോദിക്കുകയും, അവയുടെ ആള്‍ക്കാര്‍ക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങള്‍ പ്രവേശിക്കരുത്! ആയത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കും; നിങ്ങള്‍ ഓര്‍മ്മവെക്കുവാന്‍ വേണ്ടിയാണിത്.
فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ
ഇനി, നിങ്ങള്‍ അവിടെ ഒരാളെയും കണ്ടെത്താത്ത പക്ഷം, നിങ്ങള്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുവരേക്കും നിങ്ങളതില്‍ പ്രവേശിക്കരുത്! നിങ്ങളോട്: ''മടങ്ങിപ്പോയിക്കൊള്ളുക’ എന്ന്‍ പറയപ്പെടുന്ന പക്ഷം നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍! അതാണ്‌ നിങ്ങള്‍ക്കു വളരെ വെടിപ്പായിട്ടുള്ളത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
لَّيْسَ عَلَيْكُمْ جُنَاحٌ أَن تَدْخُلُوا۟ بُيُوتًا غَيْرَ مَسْكُونَةٍ فِيهَا مَتَـٰعٌ لَّكُمْ ۚ وَٱللَّهُ يَعْلَمُ مَا تُبْدُونَ وَمَا تَكْتُمُونَ
ആള്‍ പാര്‍പ്പില്ലാത്ത - നിങ്ങള്‍ക്ക് ഉപയോഗമുള്ള വീടുകളില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് തെറ്റില്ല. നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ മറച്ചുവെക്കുന്നതും അല്ലാഹു അറിയും.
🌷🌷🌷🌷🌷
....فَإِذَا دَخَلۡتُم بُيُوتًا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ تَحِيَّةً مِّنۡ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةًۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ(من 61 سورة النور)
 .....എന്നാല്‍, നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുന്നതായാല്‍, നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ  അല്ലാഹുവിങ്കല്‍നിന്നുള്ള പാവനമായ ഒരു അനുഗ്രഹീത ഉപചാരമെന്ന നിലക്ക് സലാം ചൊല്ലണം.  ഇപ്രകാരം, അല്ലാഹു നിങ്ങള്‍ക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുകയാണ്‌ - നിങ്ങള്‍ മനസ്സിരുത്തുവാന്‍ വേണ്ടി.
🌷🌷🌷🌷🌷
*ഹദീസുകളിൽ നിന്നുള്ള തെളിവുകൾ*

 *സലാം പറഞ്ഞ ശേഷം അനുവാദം ചോദിക്കുക* 
🍓🍓🍓🍓🍓
عَنْ رِبْعِيٍّ، قَالَ حَدَّثَنَا رَجُلٌ، مِنْ بَنِي عَامِرٍ أَنَّهُ اسْتَأْذَنَ عَلَى النَّبِيِّ  الله عليه وسلم وَهُوَ فِي بَيْتٍ فَقَالَ أَلِجُ فَقَالَ النَّبِيُّ صلى الله عليه وسلم لِخَادِمِهِ ‏ "‏ اخْرُجْ إِلَى هَذَا فَعَلِّمْهُ الاِسْتِئْذَانَ فَقُلْ لَهُ قُلِ السَّلاَمُ عَلَيْكُمْ أَأَدْخُلُ ‏"‏ ‏.‏ فَسَمِعَهُ الرَّجُلُ فَقَالَ السَّلاَمُ عَلَيْكُمْ أَأَدْخُلُ فَأَذِنَ لَهُ النَّبِيُّ صلى الله عليه وسلم فَدَخَلَ
രിബ്ഇയ്യ് എന്നവർ പറഞ്ഞു: ബനൂ ആമിർ ഗോത്രത്തിലെ ഒരാൾ നബി(സ്വ) വീട്ടിലായിരുന്നപ്പോൾ *ഞാൻ പ്രവേശിക്കട്ടെ യോ* എന്ന് നബിയുടെ വീട്ടിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചു. അപ്പോൾ നബി(സ്വ) അവിടുത്തെ സേവകനോട് പറഞ്ഞു: ' അയാളുടെ അടുത്തേക്ക് പുറപ്പെട്ടു ചെന്ന് പ്രവേശനാനുമതി ചോദിക്കൽ എങ്ങനെയെന്ന് അയാളെ പഠിപ്പിക്കുക. അയാളോട് ഇങ്ങനെ പറയാൻ പറയൂ :
السَّلاَمُ عَلَيْكُمْ أَأَدْخُلُ
(അസ്സലാമു അലൈകും, ഞാൻ പ്രവേശിക്കട്ടെയോ) അപ്പോൾ ആ വ്യക്തി അത് കേൾക്കുകയും അപ്രകാരം സലാം പറഞ്ഞ് പ്രവേശനാനുമതി ചോദിക്കുകയും നബി (സ്വ) അനുമതി നൽകുകയും അദ്ദേഹം അകത്ത് പ്രവേശിക്കുകയും ചെയ്തു
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:5177
🌷🌷🌷🌷🌷
*അന്യന്റെ വീട്ടിൽ അനുവാദമില്ലാതെ എത്തി നോക്കരുത്*
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ لَوْ أَنَّ رَجُلاً اطَّلَعَ عَلَيْكَ بِغَيْرِ إِذْنٍ فَخَذَفْتَهُ بِحَصَاةٍ فَفَقَأْتَ عَيْنَهُ مَا كَانَ عَلَيْكَ مِنْ جُنَاحٍ
ആശയവിവർത്തനം :  അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: ഒരു വ്യക്തി നിന്നിലേക്ക് (നിന്റെ വീട്ടിലേക്ക് ) എത്തി നോക്കുകയും നീ അയാളെ ഒരു കല്ലെടുത്ത് എറിയുകയും ചെയ്തു; എന്നിട്ട്
അത് അയാളുടെ കണ്ണിൽ തട്ടിയാൽ നിനക്ക് കുറ്റമൊന്നുമില്ല. (സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2158b
🌷🌷🌷🌷🌷
*വീട്ടു വാതിലിന്റെ നേരെ മുന്നിൽ വന്നു അകത്തേക്ക് നോക്കി അല്ല അനുവാദം ചോദിക്കേണ്ടത്*

عَنْ هُزَيْلٍ، قَالَ جَاءَ رَجُلٌ - قَالَ عُثْمَانُ سَعْدُ بْنُ أَبِي وَقَّاصٍ - فَوَقَفَ عَلَى بَابِ النَّبِيِّ صلى الله عليه وسلم يَسْتَأْذِنُ فَقَامَ عَلَى الْبَابِ - قَالَ عُثْمَانُ مُسْتَقْبِلَ الْبَابِ - فَقَالَ لَهُ النَّبِيُّ صلى الله عليه وسلم ‏ "‏ هَكَذَا عَنْكَ أَوْ هَكَذَا فَإِنَّمَا الاِسْتِئْذَانُ مِنَ النَّظَرِ
ആശയ വിവർത്തനം : ഹുസൈൽ റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഒരാൾ (സഅദു ബ്നു അബീ വഖ്വാസ്) നബിയുടെ വീടിന്റെ വാതിൽക്കൽ വന്നു - ഉസ്മാൻ എന്ന റിപ്പോർട്ടർ പറയുന്നു:- അദ്ദേഹം നബിയുടെ വാതിലിന്റെ നേരെ മുന്നിട്ടാണ് വന്നു നിന്നത് - തുടർന്ന് അദ്ദേഹം നബിയോട് പ്രവേശനാനുമതി ചോദിച്ചു. അപ്പോൾ നബി(സ്വ) പറഞ്ഞു: ഈ ഭാഗത്തേക്കോ ആ ഭാഗത്തേക്കോ അതായത് വലത്തേക്കോ ഇടത്തേക്കോ മാറി നിന്ന് അനുമതി ചോദിക്കുക; വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ അനുമതി ചോദിക്കുന്നത് നിയമമാക്കപ്പെട്ടിരിക്കുന്നത് ( നിഷിദ്ധമായ) കാഴ്ചകൾ തടയാനാണ് (സുനനു അബീദാവൂദ്)
https://sunnah.com/abudawud:5174
🌷🌷🌷🌷🌷
 *വീട്ടിലേക്ക് പ്രവേശനാനുമതി കാത്തു നിൽക്കുന്നവനോട് വീട്ടുകാർ ആരാണ് എന്ന് ചോദിച്ചാൽ ഞാനാണ് എന്ന് പറഞ്ഞാൽ പോരാ; ആരാണെന്ന് വ്യക്തമാക്കണം* 

عَنْ جَابِرٍ أَنَّهُ ذَهَبَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي دَيْنِ أَبِيهِ فَدَقَقْتُ الْبَابَ فَقَالَ مَنْ هَذَا قُلْتُ أَنَا قَالَ أَنَا أَنَا كَأَنَّهُ كَرِهَهُ
ആശയ വിവർത്തനം : ജാബിർ (റ) ഒരിക്കൽ അദ്ദേഹത്തിന്റെ പിതാവിന്റെ കടം  സംബന്ധമായി സംസാരിക്കാൻ നബിയുടെ വീട്ടിൽ ചെന്ന സംഭവം പറയുന്നു: ഞാൻ നബിയുടെ വീട്ടിന്റെ വാതിലിൽ മുട്ടി. അപ്പോൾ നബി ആരാണ് എന്ന്  ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു: *ഞാൻ , ഞാൻ* എന്ന് . അപ്പോൾ നബി അത് ഇഷ്ടപ്പെടാത്തത് പോലെ *ഞാൻ ഞാൻ* എന്ന് പറഞ്ഞു ( പേര് പറയാത്തത് നബി ഇഷ്ടപ്പെട്ടില്ല)
- സുനനു അബീദാവൂദ്
https://sunnah.com/abudawud:5187
🌷🌷🌷🌷🌷
عن عَبْد اللهِ بْنَ عُمَرَ قَالَ‏:‏ إِذَا دَخَلَ الْبَيْتَ غَيْرَ الْمَسْكُونِ فَلْيَقُلِ‏:‏ السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏
ആശയ വിവർത്തനം : അബ്ദുല്ലാഹി ബ്നു ഉമർ (റ) പറഞ്ഞു: *ആൾത്താമസമില്ലാത്ത വീട്ടിൽ നീ പ്രവേശിക്കുമ്പോൾ* 
 *السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِينَ‏* 
എന്ന് സലാം ചൊല്ലുക ( അദബുൽ മുഫ്റദ്)
https://sunnah.com/adab:1055
🌷🌷🌷🌷🌷
 *മൂന്ന് പ്രാവശ്യം അനുമതി ചോദിച്ചിട്ടും അനുമതി ലഭിച്ചില്ലെങ്കിൽ മടങ്ങിപ്പോവുക* 

عَنْ رَبِيعَةَ بْنِ أَبِي عَبْدِ الرَّحْمَنِ، عَنْ غَيْرِ، وَاحِدٍ، مِنْ عُلَمَائِهِمْ أَنَّ أَبَا مُوسَى الأَشْعَرِيَّ، جَاءَ يَسْتَأْذِنُ عَلَى عُمَرَ بْنِ الْخَطَّابِ فَاسْتَأْذَنَ ثَلاَثًا ثُمَّ رَجَعَ فَأَرْسَلَ عُمَرُ بْنُ الْخَطَّابِ فِي أَثَرِهِ فَقَالَ مَا لَكَ لَمْ تَدْخُلْ فَقَالَ أَبُو مُوسَى سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ الاِسْتِئْذَانُ ثَلاَثٌ فَإِنْ أُذِنَ لَكَ فَادْخُلْ وَإِلاَّ فَارْجِعْ ‏"‏ ‏.‏ فَقَالَ عُمَرُ وَمَنْ يَعْلَمُ هَذَا لَئِنْ لَمْ تَأْتِنِي بِمَنْ يَعْلَمُ ذَلِكَ لأَفْعَلَنَّ بِكَ كَذَا وَكَذَا ‏.‏ فَخَرَجَ أَبُو مُوسَى حَتَّى جَاءَ مَجْلِسًا فِي الْمَسْجِدِ يُقَالُ لَهُ مَجْلِسُ الأَنْصَارِ فَقَالَ إِنِّي أَخْبَرْتُ عُمَرَ بْنَ الْخَطَّابِ أَنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏"‏ الاِسْتِئْذَانُ ثَلاَثٌ فَإِنْ أُذِنَ لَكَ فَادْخُلْ وَإِلاَّ فَارْجِعْ ‏"‏ ‏.‏ فَقَالَ لَئِنْ لَمْ تَأْتِنِي بِمَنْ يَعْلَمُ هَذَا لأَفْعَلَنَّ بِكَ كَذَا وَكَذَا ‏.‏ فَإِنْ كَانَ سَمِعَ ذَلِكَ أَحَدٌ مِنْكُمْ فَلْيَقُمْ مَعِي ‏.‏ فَقَالُوا لأَبِي سَعِيدٍ الْخُدْرِيِّ قُمْ مَعَهُ ‏.‏ وَكَانَ أَبُو سَعِيدٍ أَصْغَرَهُمْ فَقَامَ مَعَهُ فَأَخْبَرَ بِذَلِكَ عُمَرَ بْنَ الْخَطَّابِ ‏.‏ فَقَالَ عُمَرُ بْنُ الْخَطَّابِ لأَبِي مُوسَى أَمَا إِنِّي لَمْ أَتَّهِمْكَ وَلَكِنْ خَشِيتُ أَنْ يَتَقَوَّلَ النَّاسُ عَلَى رَسُولِ اللَّهِ صلى الله عليه وسلم ‏
ആശയ വിവർത്തനം :
അബൂമൂസല്‍ അശ്അരി  (رضي الله عنه), ഉമര്‍ (رضي الله عنه)ന്റെ വീട്ടില്‍ ചെന്നു മൂന്നു പ്രാവശ്യം പ്രവേശനാനുമതി ചോദിക്കുകയുണ്ടായി. -ഉമര്‍ (റ) എന്തോ ജോലിത്തിരക്കിലായിരുന്നതിനാല്‍ അദ്ദേഹം മറുപടി പറഞ്ഞില്ല.  അങ്ങനെ അബൂ മൂസാ (റ) മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍ (رضي الله عنه) അദ്ദേഹത്തിന്റെ അടുത്തേക്ക് ആളെ അയച്ചു അദ്ദേഹത്തോട് ചോദിച്ചു:  എന്തേ വീട്ടിൽ പ്രവേശിക്കാതെ താങ്കൾ തിരിച്ചു പോയത്?  അബൂ മൂസാ (റ)  പറഞ്ഞു: നബി (صلّى الله عليه وسلّم) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിങ്ങളില്‍ ഒരാള്‍  ഒരു വീട്ടിൽ പ്രവേശിക്കാൻ മൂന്നുവട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയിട്ടില്ലെങ്കില്‍ അവന്‍ മടങ്ങിക്കൊള്ളട്ടെ.’ അപ്പോള്‍ ഉമര്‍ (رضي الله عنه) പറഞ്ഞു: ‘ ഈ ഹദീസ് അറിയുന്ന ആരുണ്ട്. ഇത് അറിയുന്ന ആളെ താന്‍  കൊണ്ടുവന്നിട്ടില്ലെങ്കിൽ  തന്നെ ഞാന്‍ അങ്ങനെ അങ്ങനെ ഒക്കെ ചെയ്യും! ( അടി ക്കും ) . അബൂമൂസാ (رضي الله عنه) അന്‍സാരികളായ ചില സഹാബികളുടെ അടുക്കല്‍ ചെന്ന് വിവരം പറഞ്ഞു: നിങ്ങളിൽ ഈ ഹദീസ് കേട്ട ഒരാൾ സാക്ഷിയായി എന്റെ കൂടെ വരൂ . അവര്‍ അബൂസഈദുൽ ഖുദ്രി(റ) നോട്  പറഞ്ഞു: അദ്ദേഹത്തിന്റെ കൂടെ പോവൂ. അവരുടെ കൂട്ടത്തിലെ ഏറ്റവും ചെറുപ്പം അബൂ സഈദ് ആയിരുന്നു . അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം അബൂസഈദില്‍ ഖുദ്രീ (رضي الله عنه)യും പോയി. അദ്ദേഹം ഉമര്‍ (رضي الله عنه) നോട്‌ വിവരം പറഞ്ഞുകൊടുത്തു. അപ്പോള്‍ ഉമര്‍ (رضي الله عنه) അബൂ മൂസ (റ) യോട്  പറയുകയാണ്‌:
ഞാൻ താങ്കളെ സംശയിച്ചിട്ടല്ല; പക്ഷേ ആളുകൾ നബി(സ്വ) യുടെ മേൽ കളള ഹദീസ് കെട്ടിച്ചമച്ചുണ്ടാക്കുമെന്ന് ഞാൻ ആശങ്കപ്പെട്ടതിനാലാണ് (താങ്കളോട് തെളിവ് ചോദിച്ചുറപ്പിച്ചത് )
- ഇമാം മാലിക് (റ) യുടെ മുവത്വഉ
https://sunnah.com/malik/54/3
🌷🌷🌷🌷
 *വീട്ടുകാർക്ക് സലാം ചൊല്ലൂ ; ജീവിതം ബറകത്തുള്ള താക്കൂ* 

عن أَنَس بْنُ مَالِكٍ قَالَ قَالَ لِي رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يَا بُنَىَّ إِذَا دَخَلْتَ عَلَى أَهْلِكَ فَسَلِّمْ يَكُونُ بَرَكَةً عَلَيْكَ وَعَلَى أَهْلِ بَيْتِكَ
ആശയ വിവർത്തനം : അനസുബ്നു മാലിക് (റ) റിപ്പോർട്ട് ചെയ്യുന്നു: എന്നോട് അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: കൊച്ചുമോനേ, നീ നിന്റെ വീട്ടുകാരുടെ അടുത്തേക്ക് കേറിച്ചെല്ലുമ്പോൾ അവർക്ക് സലാം പറയുക; അത് നിനക്കും നിന്റെ വീട്ടുകാർക്കും ബറകത്താണ് .
(സുനനുത്തിർമുദി)
https://sunnah.com/tirmidhi:2698
🌷🌷🌷🌷🌷

 *വീട്ടിൽ പ്രവേശിക്കുമ്പോൾ ബിസ്മില്ലാഹ് ചൊല്ലൂ* ; *ശൈത്വാനെ അകറ്റി നിർത്തൂ* 
عن جابر بن عبد الله رضي الله عنهما قال: سمعت النبي صلى الله عليه وسلم يقول: " إذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ تَعالى عِنْدَ دُخُولِهِ وَعِنْدَ طَعامِهِ قالَ الشِّيْطانُ: لا مَبِيتَ لَكُمْ وَلا عَشاءَ، وَإذا دَخَلَ فَلَمْ يَذْكُرِ اللَّهَ تَعالى عنْدَ دُخُولِه، قالَ الشَّيْطانُ: أدْرَكْتُمُ المَبِيتَ، وَإذا لَمْ يَذْكُرِ اللَّهَ تَعالى عِنْدَ طَعامِهِ قالَ: أدْرَكْتُمُ المَبِيتَ والعَشَاء
ആശയ വിവർത്തനം: ജാബിർ ബ്നു അബ്ദില്ലാഹ് (റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: ഒരാൾ തന്റെ വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്തും ഭക്ഷണ സമയത്തും അല്ലാഹുവിനെ സ്മരിച്ചാൽ (ബിസ്മില്ലാഹ് ചൊല്ലിയാൽ ) ശൈത്വാൻ (മറ്റു ശൈത്വാൻമാരോട് ) പറയും : നിങ്ങൾക്കിവിടെ കിടപ്പറയോ അത്താഴമോ ഇല്ല. ഒരാൾ അല്ലാഹുവിനെ സ്മരിക്കാതെ തന്റെ വീട്ടിൽ പ്രവേശിച്ചാൽ ശൈത്വാൻ പറയും : നിങ്ങൾക്ക് (ശൈത്വാൻ മാർക്ക്) ഇവിടെ കിടപ്പറ റെഡിയാണ്. ഭക്ഷണ സമയത്തും അയാൾ അല്ലാഹുവിനെ സ്മരിക്കാതിരുന്നാൽ  ശൈത്വാൻ പറയും : നിങ്ങൾക്ക് (ശൈത്വാൻ മാർക്ക്) ഇവിടെ കിടപ്പറയും അത്താഴവും റെഡിയാണ് (സ്വഹീഹു മുസ്ലിം)
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=53&ID=6117
🍓🍓🍓🍓
عن أبي مالك الأشعري رضي الله عنه، واسمه الحارث، وقيل: عبيد، وقيل: كعب، وقيل: عمرو، قال: قال رسول الله صلى الله عليه وسلم: " إذا وَلَجَ الرَّجُلُ بَيْتَهُ فَلْيَقُلِ: اللَّهُمَّ إِنِّي أسألُكَ خَيْرَ المَوْلِجِ وَخَيْرَ المخرج، بسم الله ولجنا، وبسم اللَّهِ خَرَجْنا، وَعَلى اللَّهِ رَبِّنا تَوََكَّلْنا، ثُمَّ ليُسَلِّمْ على أهْلِهِ
അബൂമാലിക് അൽ അശ്അരീ (റ) പറയുന്നു: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഒരാൾ വീട്ടിൽ പ്രവേശിക്കുമ്പോൾ ,
اللَّهُمَّ إِنِّي أسألُكَ خَيْرَ المَوْلِجِ وَخَيْرَ المخرج، بسم الله ولجنا، وبسم اللَّهِ خَرَجْنا، وَعَلى اللَّهِ رَبِّنا تَوََكَّلْنا
എന്ന ദിക്ർ ചൊല്ലുകയും വീട്ടുകാർക്ക് സലാം ചൊല്ലുകയും ചെയ്യട്ടേ
🔥🔥🔥🔥🔥
Also see:
الأذكار للنووي
ഇമാം നവവി(റ)യുടെ അൽ അദ്കാർ https://al-maktaba.org/book/1956/24#p1
🍒🍒🍒🍒🍒 ലൈക് ചെയ്യുക , ഷെയർ ചെയ്യുക
ജീവിതത്തിൽ പകർത്തുക, പുണ്യം നേടുക.
اوصيكم بالدعاء لنا
 عباس برمبادن
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم
❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن