വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്റുകൾ الأذكار عند الخروج من البيت
https://youtu.be/nWXSUKp2h1M
السلام عليكم
*الأدعية والأذكار*
*ദിക്റുകളും ദുആഉകളും*
🍒🍒🍒🍒🍒
Subscribe Our You tube :
https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C
Follow Our Blog : http://daivikasmaranadainamdinajeevithathil.blogspot.com/?m=1
Our Telegram :
https://t.me/+hSzE829OeBwzZGJl
Our FB link:
🔥🔥🔥🔥🔥
*വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്റുകൾ* :
01🍓
*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ*
ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല.
02🍓🍓(കണ്ണുകൾ മേൽപ്പോട്ട് ഉയർത്തി ചൊല്ലുക):
*اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ*
അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക് വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
(വീട്ടിൽ നിന്ന് മസ്ജിദിലേക്കോ അങ്ങാടിയിലേക്കോ ജോലിക്കോ പഠനത്തിനോ ഒരു പ്രത്യേക ആവശ്യത്തിനുള്ള യാത്രക്കോ മറ്റോ പുറപ്പെടുമ്പോഴെല്ലാം മേൽപ്പറഞ്ഞ ദിക്റുകൾ ചൊല്ലൽ സുന്നത്താണ്.)
🫑🫑🫑🫑🫑
ഹദീസുകൾ :
🌷
عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ " إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ: *بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* "
.قَالَ " يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ "
ആശയം : നബി(സ്വ) പറഞ്ഞു : ഒരാൾ തന്റെ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
*بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*
എന്ന് ചൊല്ലിയാൽ അവനോട് (ഒരു മലക്ക് പറയും) :
നിനക്ക് സത്യമാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം നൽകപ്പെട്ടിരിക്കുന്നു , തിന്മകളിൽ നിന്ന് പ്രതിരോധം നൽകപ്പെട്ടിരിക്കുന്നു , സംരക്ഷണം നൽകപ്പെട്ടിരിക്കുന്നു. അപ്പോൾ ശൈത്വാൻമാർ അവനിൽ നിന്ന് ഓടിയകലുന്നതാണ്. ഒരു പിശാച് ഇപ്രകാരം പറയും : സത്യമാർഗ്ഗത്തിലേക്ക് മാർഗ്ഗദർശനം നൽകപ്പെട്ട , തിൻമകളിൽ നിന്ന് പ്രതിരോധിക്കപ്പെട്ട , സംരക്ഷണം നൽകപ്പെട്ട വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ പിഴപ്പിക്കാനാവും❓ (സുനനു
അബീദാവൂദ്)
https://sunnah.com/abudawud:5095
🌷🌷
عَنْ أُمِّ سَلَمَةَ، قَالَتْ مَا خَرَجَ النَّبِيُّ صلى الله عليه وسلم مِنْ بَيْتِي قَطُّ إِلاَّ رَفَعَ طَرْفَهُ إِلَى السَّمَاءِ فَقَالَ : " *اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ* "
ആശയം: നബി പത്നി ഉമ്മു സലമ (റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ്വ) എന്റെ വീട്ടിൽ നിന്ന് പുറത്ത് പോവുമ്പോഴൊന്നും തന്നെ,
*اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَىَّ*
എന്ന ദിക്ർ ചൊല്ലാതെ പുറത്ത് പോയിരുന്നില്ല. (സുനനു അബീദാവൂദ്)
https://sunnah.com/abudawud:5094
Also see:
الأذكار للنووي
ഇമാം നവവി(റ)യുടെ അൽ അദ്കാർ https://al-maktaba.org/book/1956/23#p1
🍒🍒🍒🍒🍒 ലൈക് ചെയ്യുക , ഷെയർ ചെയ്യുക
ജീവിതത്തിൽ പകർത്തുക, പുണ്യം നേടുക.
اوصيكم بالدعاء لنا
عباس برمبادن
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم
❤️❤️❤️❤️
Comments
Post a Comment