വസ്ത്രധാരണവുമായി ബന്ധപ്പെട്ട ദിക്റുകൾ

അൽ കിതാബ് റീൽസ് / സ്റ്റാറ്റസ് / ഷോർട്ട്സ്

വിഷയം :
പുതു വസ്ത്രം ധരിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ :

പുതു വസ്ത്രം ധരിക്കുമ്പോൾ ,  വസ്ത്രത്തിന്റെ ഇനം ( ഖമീസ്, തലേക്കെട്ട്, ....) പറയുകയും
താഴെ ചേർത്ത ദിക്ർ ചൊല്ലുകയും ചെയ്യൽ സുന്നത്താണ് :
 *اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ*
ആശയം : അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും . നീയാണ് എന്നെ ഇത് ധരിപ്പിച്ചത്. ഈ വസ്ത്രത്തിന്റെ നന്മയേയും ഇത് ഉണ്ടാക്കപ്പെട്ടത് എന്തിനാണോ ആ നന്മയേയും ഞാൻ നിന്നോട് ചേദിക്കുന്നു. ഇതിന്റെ തിന്മയിൽ നിന്ന് ഇത് ഉണ്ടാക്കപ്പെട്ടതിന്റെ തിന്മയിൽ നിന്നും  ഞാൻ നിന്നോട് കാവൽ തേടുന്നു
🍓🍓🍓🍓🍓
ഹദീസ് :
عَنْ أَبِي سَعِيدٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَجَدَّ ثَوْبًا سَمَّاهُ بِاسْمِهِ عِمَامَةً أَوْ قَمِيصًا أَوْ رِدَاءً ثُمَّ يَقُولُ:
അല്ലാഹുവിന്റെ റസൂൽ (സ്വ) പുതു വസ്ത്രം ധരിക്കുമ്പോൾ അതിന്റെ പേര് പരാമർശിക്കുകയും (തലേക്കെട്ട്, ഖമീസ്, മേൽവസ്ത്രം),
 *اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ*
എന്ന ദിക്ർ ചൊല്ലുകയും ചെയ്യുമായിരുന്നു. (സുനനുത്തിർമുദീ)
https://sunnah.com/tirmidhi:1767
🍊🍊🍊🍊🍊
കൂടാതെ,ഏതു വസ്ത്രം ധരിക്കുമ്പോഴും
ചൊല്ലുന്ന പൊതുവായ ദിക്റും ചൊല്ലാവുന്നതാണ്
*الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ*
ആശയം:
എനിക്ക് ഈ വസ്ത്രം ധരിപ്പിക്കുകയു
എന്റെ ഭാഗത്തു നിന്നുള്ള ഒരു കഴിവും ശ്രമവും/ ശക്തിയുമില്ലാതെ എനിക്ക് ഈ വസ്ത്രം നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും
(സുനനു അബീ ദാവൂദ്)
https://sunnah.com/abudawud:4023
🍓🍓🍓🍓🍓

B
പുതു വസ്ത്രം ധരിച്ച വ്യക്തിക്ക്  വേണ്ടിയുള്ള പ്രാർത്ഥന:
أَبْلِ وَأَخْلِق
താങ്കൾക്ക് ഇത് പഴകിക്കേ ടാവുവോളം ധരിക്കാൻ അവസരമുണ്ടാവട്ടേ (താങ്കൾക്ക് ദീർഘായുസ്സാവട്ടേ എന്നതാണ് ആശയം )

അല്ലെങ്കിൽ ,
أَبْلِ وَأَخْلِف
ആശയം : താങ്കൾ ഇത് പഴകിക്കേ ടാവുവോളം ധരിക്കുകയും ശേഷം പകരം താങ്കൾക്ക് വേറെ പുതിയ വസ്ത്രം ധരിക്കാൻ അവസരം ഉണ്ടാവുകയും ചെയ്യട്ടേ എന്ന് പ്രാർത്ഥിക്കുക.

സ്ത്രീക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ,
أَبْلِي وَأَخْلِقِي
എന്നോ 
أَبْلِي وَأَخْلِفي
എന്നോ ചൊല്ലാം.
🍓🍓🍓🍓🍓
മറ്റൊരു പ്രാർത്ഥന:
تُبْلِي وَيُخْلِفُ اللَّهُ تَعَالَى
ആശയം : താങ്കൾക്ക് ഇത് പഴകിക്കേ ടാവുവോളം ധരിക്കാൻ സാധിക്കട്ടേ, ശേഷം അല്ലാഹു തആലാ താങ്കൾക്ക് പകരം പുതു വസ്ത്രം നൽകട്ടേ
🍓🍓🍓🍓
ഹദീസ് : 1
عَنْ أُمِّ خَالِدٍ بِنْتِ خَالِدِ بْنِ سَعِيدٍ، قَالَتْ أَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم مَعَ أَبِي وَعَلَىَّ قَمِيصٌ أَصْفَرُ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ سَنَهْ سَنَهْ ‏"‏‏.‏ قَالَ عَبْدُ اللَّهِ وَهْىَ بِالْحَبَشِيَّةِ حَسَنَةٌ‏.‏ قَالَتْ فَذَهَبْتُ أَلْعَبُ بِخَاتَمِ النُّبُوَّةِ، فَزَبَرَنِي أَبِي قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ دَعْهَا ‏"‏‏.‏ ثُمَّ قَالَ رَسُولُ اللَّهِ ‏"‏ أَبْلِي وَأَخْلِفِي، ثُمَّ أَبْلِي وَأَخْلِفِي، ثُمَّ أَبْلِي وَأَخْلِفِي ‏"‏‏.‏ قَالَ عَبْدُ اللَّهِ فَبَقِيَتْ حَتَّى ذَكَرَ يَعْنِي مِنْ بَقَائِهَا
ആശയം : 
ഉമ്മു ഖാലിദ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ഞാൻ എന്റെ പിതാവിന്റെ കൂടെ അല്ലാഹുവിന്റെ റസൂലിന്റെ (സ്വ) അടുത്തു ചെന്നു. ഞാൻ ഒരു മഞ്ഞക്കുപ്പായം ധരിച്ചിരുന്നു. അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: സനഹ് , സനഹ് (അബ്ദുല്ലാഹ് പറയുന്നു - സനഹ് എന്നാൽ ഭംഗിയുളളത് എന്നാണ് ഹബ ശക്കാരുടെ ഭാഷയിൽ അർത്ഥമാക്കുന്നത്.). അങ്ങനെ ഞാൻ റസൂലിന്റെ തോളിനിടയിലുള്ള 'ഖാതമുന്നു ന്നുബുവ്വ' എന്ന മുദ്രയിൽ കളിക്കാൻ തുടങ്ങി. ഇത് കണ്ടപ്പോൾ എന്റെ പിതാവ് എന്നെ വഴക്കു പറഞ്ഞു. റസൂൽ പറഞ്ഞു : സാരമില്ല, അവളെ വിട്ടേക്കുക. പിന്നീട് അല്ലാഹുവിന്റെ റസൂൽ എന്നോട് മൂന്ന് തവണ പറഞ്ഞു..
أَبْلِي وَأَخْلِفِي
(ഇത് പഴകിക്കേ ടാവുവോളം ധരിക്കുകയും ശേഷം പകരം താങ്കൾക്ക് വേറെ പുതിയ വസ്ത്രം ധരിക്കാൻ അവസരം ഉണ്ടാവുകയും ചെയ്യട്ടേ - അതായത് നിനക്ക് ദീർഘായുസ്സുണ്ടാവട്ടേ എന്ന് ആശയം ). അബ്ദുല്ലാഹ് പറയുന്നു: പിന്നീട് ഉമ്മു ഖാലിദ് കുറേ കാലം ജീവിച്ചു.
(സ്വഹീഹുൽ ബുഖാരി)
https://sunnah.com/bukhari:3071
🍓🍓🍓🍓🍓
2.
قَالَ أَبُو نَضْرَةَ فَكَانَ أَصْحَابُ النَّبِيِّ صلى الله عليه وسلم إِذَا لَبِسَ أَحَدُهُمْ ثَوْبًا جَدِيدًا قِيلَ لَهُ تُبْلِي وَيُخْلِفُ اللَّهُ تَعَالَى ‏
അബൂ നദ്റ പറയുന്നു: അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബാക്കൾ അവരിൽ ആരെങ്കിലും പുതുവസ്ത്രം ധരിച്ചാൽ പുതു വസ്ത്രം ധരിച്ച വ്യക്തിയോട് ,
تُبْلِي وَيُخْلِفُ اللَّهُ تَعَالَى
 ‏
(താങ്കൾക്ക് ഇത് പഴകിക്കേടാവുവോളം ധരിക്കാൻ സാധിക്കട്ടേ, ശേഷം അല്ലാഹു തആലാ താങ്കൾക്ക് പകരം പുതു വസ്ത്രം നൽകട്ടേ) എന്ന് ആശംസിക്കുമായിരുന്നു. (സുനനു അബീദാവൂദ്)
https://sunnah.com/abudawud:4020

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن