ആലസ്യം വിട്ടുണർന്ന് രാവിലെ നവോന്മേഷം ലഭിക്കാൻ എന്തു ചെയ്യണം

https://youtu.be/efOzNFghejc

السلام عليكم

*الأدعية والأذكار*
*ദിക്റുകളും ദുആഉകളും 07*

വിഷയം : *ആലസ്യം വിട്ടുണർന്ന് രാവിലെ നവോന്മേഷം ലഭിക്കാൻ എന്തു ചെയ്യണം*

രാത്രിയുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ ശൈത്വാനിന്റെ കെട്ടുകളിൽ നിന്ന് സമ്പൂർണ്ണമായി മോചിതനാവുകയും രാവിലെ മുതൽ ഉന്മേഷത്തോടെ സൽകർമ്മങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നതുമാണ്.

1. ഉറക്കത്തിൽ നിന്നുണർന്നാൽ അല്ലാഹുവിനെ സ്മരിക്കുക - ദിക്ർ ചൊല്ലുക

2. വുദൂഉ എടുക്കുക (അംഗസ്നാനം)

3. നിസ്ക്കരിക്കുക ( സ്വലാത് )
❤️❤️❤️❤️❤️
ഹദീസ് :
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: " يَعْقِدُ الشَّيْطانُ على قافِيةِ رأسِ أحَدِكُم إذا هُوَ نَامَ ثَلاثَ عُقَدٍ، يَضْرِبُ على كُلّ عُقْدَةٍ مَكانَها: عَلَيْكَ لَيْلٌ طَويلٌ فارْقُدْ، فإنِ اسْتَيْقَظَ وَذَكَرَ الله تعالى انْحَلَّت عُقْدَةٌ، فإن تَوْضأ انْحَلَّتْ عُقْدَةٌ، فإنْ صَلَّى انْحَلَّتْ عُقَدُهُ كُلُّها فأصْبَحَ نَشِيطاً طيب النَّفْسِ، وإلاَّ أَصْبحَ خَبِيثَ النَّفْسِ كَسْلانَ
ആശയം : അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നിങ്ങൾ ഓരോരുത്തരും ഉറങ്ങിക്കഴിഞ്ഞാൽ ശൈത്വാൻ നിങ്ങളുടെ തലയുടെ പിറകിൽ (പിരടി) മൂന്ന് കെട്ടുകളിടും. ഓരോ കെട്ടിന്റേയും സ്ഥാനത്ത് പിശാച് ഇപ്രകാരം പറഞ്ഞ് കൊണ്ട് മുദ്ര വയ്ക്കും : ' *നിനക്ക് നീണ്ട രാത്രിയുണ്ട് ; അതിനാൽ ഉറങ്ങിക്കൊള്ളുക*'.എന്നിട്ട്  ഉറക്കുണർന്ന് അല്ലാഹുവിനെ സ്മരിച്ചാൽ (ദിക്ർ ചൊല്ലിയാൽ) ഒരു കെട്ട് അഴിയും. വുദൂഉ എടുത്താൽ രണ്ടാമത്തെ കെട്ടും അഴിയും. നിസ്ക്കരിക്കുന്നതോടെ മുഴുവൻ കെട്ടുകളും അഴിയുകയും സ്വതന്ത്രനായി രാവിലെ അവൻ സൽകർമ്മങ്ങൾ ചെയ്യാൻ നല്ല മനസ്സും നവോന്മേഷവും ഉള്ളവനായി തീരുകയും ചെയ്യും. നിസ്ക്കരിച്ചില്ലെങ്കിൽ  മടിയനായിട്ടായിരിക്കും അവന്റെ പ്രഭാതം പുലരുന്നത്.
(സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം)
https://islamweb.net/ar/library/index.php?page=bookcontents&idfrom=2109&idto=2112&bk_no=52&ID=736
🍒🍒🍒🍒🍒
*ഉറക്കമുണർന്നാൽ ചൊല്ലുന്ന ഒരു ദിക്ർ*:
*الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ*
*നമ്മെ മരിപ്പിച്ച ശേഷം ( ഉറക്കിയ ശേഷം ) നമ്മെ ജീവിപ്പിച്ച ( ഉണർത്തിയ ) അല്ലാഹു വിനാണ് സർവ്വ സ്തുതിയും ; അവനിലേക്കാണ് മടക്കവും*
🍅🍅🍅🍅
അവലംബം :
ഇമാം നവവി (റ) യുടെ അൽ അദ്കാർ :
https://al-maktaba.org/book/1956/20#p1
*الأذكارللإمام النووي* (المتوفى: 676هـ)
🫐🫐🫐🫐🫐
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن