ഭാഗം 3 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ
ഭാഗം 3 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും
اَلْبَسْمَلةُ وَالْحَمْدَلَةُ
الْحَمْد للّه رَبّ الْعَالَمينَ
നിസ്‌കാരത്തിൽ ഓരോ റക്അത്തിലും ആവർത്തിക്കുന്ന സൂറത്താണല്ലോ സൂറത്തുൽ ഫാതിഹ . ഈ സൂറത്തിനു അൽ ഹംദു എന്നും പേരുണ്ട്. സൂറത്തുൽ ഫാതിഹയിലെ ഒന്നാമത്തെ അല്ലെങ്കിൽ രണ്ടാമത്തെ ആയത്താണ്
الْحَمْد للّه رَبّ الْعَالَمينَ
(സകലസ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു) എന്ന വചനം .
അല്ലാഹുവിന്റെ ദാസൻ സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുമ്പോൾ, അൽ ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ എന്ന് പറയുമ്പോൾ ' എന്റെ ദാസൻ എന്നെ സ്തുതിച്ചിരിക്കുന്നു' എന്ന് അല്ലാഹു പറയുമെന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട് (മുവത്വ )
https://sunnah.com/malik/3/41
നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രസ്താവിക്കുന്നു :
أَفْضَلُ الذِّكْرِ لَا إِلَهَ إِلَّا اللَّهُ وَأَفْضَلُ الدُّعَاءِ الْحَمْدُ لِلَّهِ
'ഏറ്റവും ശ്രഷ്ടകരമായ ലാ ഇലാഹ ഇല്ലല്ലാഹ് ( അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല) എന്ന വചനവും ഏറ്റവും ശേഷ്ട്ടകാരമായ ദുആ അൽ ഹംദു ലില്ലാഹ് എന്ന വചനവും ആകുന്നു.'
അല്ലാഹുവിനെ സ്മരിക്കുകയും അല്ലാഹുവിൽ നിന്ന് ആവശ്യം തേടുകയും ചെയ്യലാണല്ലോ ദുആ. അൽ ഹംദു ലില്ലാഹ് എന്ന് പറയുമ്പോൾ ഇത് രണ്ടും ഉൾക്കൊള്ളുന്നു.കിട്ടിയ അനുഗ്രഹത്തിൽ അല്ലാഹുവിനെ സ്തുതിക്കുന്നവൻ അല്ലാഹുവിനോട് കൂടുതൽ തേടുകയാണ് ചെയ്യുന്നത് . കാരണം സ്തുതിക്കൽ നന്ദി പ്രകാശനമാണല്ലോ.അല്ലാഹു പറയുന്നു :
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ
'നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്'
(സൂറ ഇബ്‌റാഹീം : 8)
(സുനനു തിർമുദി തുഹ്ഫത്തുൽ അഹ് വദി സഹിതം )
http://library.islamweb.net/newlibrary/display_book.php?bk_no=56&ID=1935&idfrom=6527&idto=6534&bookid=56&startno=2
അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായ നാല് വചനങ്ങൾ :
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ
സാരം : അല്ലാഹു പരിശുദ്ധനാണ് ,അല്ലാഹുവിനാകുന്നു സകല സ്തുതിയും , അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല,അല്ലാഹു ഏറ്റവും വലിയവനാകുന്നു.
( സ്വഹീഹു മുസ്‌ലിം)
https://sunnah.com/muslim/38/16
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ തസ്ബീഹ് തഹ്മീദ് ചൊല്ലിയ കൂലി കിട്ടുന്നതിന് ഉപയുക്തമായ ദിക്ർ ആണ് ,
سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
സാരം : 'അല്ലാഹു പരിശുദ്ധനാണ് , അവനു തന്നെയാകുന്നു സകല സ്തുതിയും - അവന്റെ പടപ്പുകളുടെ എണ്ണത്തിന്റെ കണക്കിനും അവന്റെ നഫ്സിന്റെ തൃപ്തിയുടെ കണക്കിനും അവന്റെ അര്ശിന്റെ ഭാരത്തിന്റെ കണക്കിനും അവന്റെ വചനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിച്ച മഷിയുടെ കണക്കിനും.'
الذكر المضاعف അഥവാ ഇരട്ടിപ്പ് ദിക്ർ എന്നാണു ഇത് അറിയപ്പെടുന്നത് . ഇത് പല വചനങ്ങളിൽ ഹദീസുകളിൽ വന്നിട്ടുണ്ട്.ലളിതമായ ഒരു വചനമാണ് മുകളിൽ ചേർത്തത്.
ഹംദു ഉൾപ്പെടുന്ന ചില ദിക്ർ – ദുആകൾ :
A.സുന്നത്തു നിസ്‌ക്കാരങ്ങളിൽ തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ദുആഉൽ ഇഫ്തിതാഹ് ആയി ചൊല്ലാവുന്ന ഒരു ദിക്ർ :
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً
സാരം : അല്ലാഹുവാണ് ഏറ്റവും വലിയവൻ. അല്ലാഹുവിനാണ് ധാരാളമായി സ്തുതി. രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു.
( സുനനു ന്നസാഈ )
https://sunnah.com/nasai/11/10
B.റുകൂഇൽ,
سُبْحَانَ رَبِّيَ الْعَظِيمِ وَبِحَمْدِهِ
(സാരം : പ്രതാപവാനായ എന്റെ റബ്ബ് പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും ) എന്ന് മൂന്നു തവണ ചൊല്ലുക .
സുജൂദിൽ ,
سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ
(സാരം : ഔന്നത്യമുള്ള എന്റെ റബ്ബ് പരിശുദ്ധനാണ് ; അവനു തന്നെ സകല സ്തുതിയും ) എന്ന് മൂന്നു തവണ ചൊല്ലുക .
(സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/2/480
റുകൂഇലും സുജൂദിലും ചൊല്ലൽ സുന്നത്തുള്ള ഒരു ദുആ ആണ് ചുവടെ ചേർക്കുന്നത് :
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ ، اللَّهُمَّ اغْفِرْ لِي
(സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.ഞങ്ങളുടെ നാഥാ ....നിനക്കാണ് സകല സ്തുതിയും . അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ അല്ലാഹുവേ...)
( സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/64/326
C. കഫ്ഫാറത്തുൽ മജ്‍ലിസ് എന്നറിയപ്പെടുന്ന ദുആ :
ഒരു സദസ്സിൽ നിന്ന് പിരിയുമ്പോൾ ഈ ദുആ ചൊല്ലൽ സുന്നത്താണ്.ആ സദസ്സിൽ നാം ഇരുന്നപ്പോൾ വന്നിട്ടുണ്ടായേക്കാവുന്ന തെറ്റുകൾക്ക് ഒരു പ്രായശ്ചിത്തമാണ് ഈ ദുആ.അതിനാൽ ഈ ദുആ കഫ്ഫാറത്തുൽ മജ്‍ലിസ് എന്നറിയപ്പെടുന്നു
.ഖുർആൻ ഓതിക്കഴിഞ്ഞാൽ ഈ ദുആ ചൊല്ലൽ സുന്നത്താണെന്ന് ഇമാം നസാഇയുടെ സുനനുൽ കുബ്‌റായിൽ കാണാം.
കഫ്ഫാറത്തുൽ മജ്‍ലിസ്:
سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
(സാരം : അല്ലാഹുവേ.. നീ പരിശുദ്ധനാണ്.നിനക്കാണ് സകല സ്തുതിയും .നീയല്ലാതെ ഒരു ആരാധ്യനുമില്ലെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു.നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.നിന്നിലേക്ക് ഞാൻ തൗബ ചെയ്തു മടങ്ങുകയും ചെയ്യുന്നു.)
D.അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായ വചനങ്ങൾ :
അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായ നാല് വചനങ്ങളാണ് സുബ് ഹാനല്ലാഹ് , അൽ ഹംദു ലില്ലാഹ് , ലാ ഇലാഹ ഇല്ലല്ലാഹ് , അല്ലാഹു അക്ബർ എന്നിവ എന്ന് സ്വഹീഹ് മുസ്‌ലിമിലെ ഹദീസിൽ കാണാം . ഇതും നാലും ചേർത്തു,
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ
എന്ന് ചൊല്ലാവുന്നതാണ്.
https://sunnah.com/muslim/38/16
E. سُبْحَانَ اللَّهِ وَبِحَمْدِهِ
അല്ലാഹുവിനു ഏറ്റവും പ്രിയങ്കരമായ വചനങ്ങളാണ്
سُبْحَانَ اللَّهِ وَبِحَمْدِهِ
'സുബ് ഹാനല്ലാഹി വ ബി ഹംദിഹീ
( അല്ലാഹു പരിശുദ്ധനാണ് . സകല സ്ത്രോത്രവും അവനു തന്നെ )'
എന്ന് സ്വഹീഹ് മുസ്‌ലിമിലെ മറ്റൊരു ഹദീസിൽ കാണാം( മനുഷ്യന്റെ സംസാരത്തിൽ വച്ചേറ്റവും ശ്രേഷ്ടം എന്ന അർത്ഥത്തിൽ ആണ് ഇതെന്നും മൊത്തത്തിൽ പരിഗണിക്കുമ്പോൾ ഖുർആൻ ആണ് ഏറ്റവും ശ്രേഷ്ടകരമായ സംസാരം എന്നും മുതലഖായ തസ്ബീഹ് തഹ്‌ലീലിനെക്കാൾ എല്ലാം ശ്രേഷ്ടകരം ഖുർആൻ പാരായണം ആണെന്നും എന്നാൽ പ്രത്യേകമായ നിഷ്ക്കർഷിക്കപ്പെട്ട സമയങ്ങളിൽ / സാഹചര്യങ്ങളിൽ അങ്ങിനെ നിഷ്ക്കർഷിക്കപ്പെട്ട ദിക്റുകൾ ചൊല്ലുന്നതാണ് ശ്രേഷ്ടകരമെന്നും ശറഹു മുസ്‌ലിമിൽ ഇമാം നവവി റഹിമഹുല്ലാഹ് വിശദീകരിക്കുന്നുണ്ട് .
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=1253&idfrom=7829&idto=7965&bookid=53&startno=79
F.
ഉച്ചരിക്കാൻ നാവിനു എളുപ്പമുള്ളതും പരലോകത്തു നന്മതിന്മകൾ തൂക്കുന്ന മീസാൻ എന്ന ത്രാസിൽ ധാരാളമായി ഭാരം തൂങ്ങുന്നതും അർറഹ്‌മാന് ( അലാഹുവിനു) പ്രിയങ്കരവുമായ രണ്ടു വചനങ്ങളാണ് ,
سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ
( സാരം : അല്ലാഹു പരിശുദ്ധനാണ്; അവനു തന്നെ സകല സ്തുതിയും.ഉന്നതനായ അല്ലാഹു പരിശുദ്ധനാണ് )
പ്രത്യേകം ശ്രദ്ധിക്കുക : നിഷിദ്ധങ്ങളായ സംഗതികളെ സൂക്ഷിക്കുകയും വന്പാപങ്ങളിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്യുന്ന വ്യക്തികൾ ഈ ദിക്ർ ചൊല്ലുമ്പോഴാണ് ഹദീസിൽ പറഞ്ഞ പുണ്യം ലഭ്യമാവുക.അല്ലാതെ,സ്വന്തം ദേഹേച്ഛകളെ പിൻപറ്റിയുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി ചെയ്യുകയും അല്ലാഹുവിന്റെ ദീനിന്റെ നിയമങ്ങളെ ലംഘിക്കുകയും ചെയ്യുന്ന , സത്കർമ്മം പ്രവർത്തിക്കുകയോ തഖ്‌വാ / ഭയ ഭക്തി കാത്ത് സൂക്ഷിക്കുകയോ ചെയ്യാത്ത വ്യക്തി ഈ ദിക്റുകൾ നാവു കൊണ്ട് ഉരുവിടുക മാത്രം ചെയ്‌താൽ ഈ പദവി ലഭിക്കുമെന്ന് കരുതേണ്ടതില്ല എന്ന് ഇബ്നു ബത്താൽ റഹിമഹുല്ലാഹ് ഈ ഹദീസിന്റെ ശറഹിൽ വ്യക്തമാക്കിയതായി ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ അൽ അസ്ഖലാനി റഹിമഹുല്ലാഹ് രേഖപ്പെടുത്തുന്നു.
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&bookhad=13851
G.
ഉറങ്ങാൻ കിടക്കുമ്പോഴും ഉറക്കിൽ നിന്ന് ഉണരുമ്പോഴും അൽ ഹംദു ലില്ലാഹ് :
1.ഉറങ്ങാൻ കിടക്കുമ്പോൾ തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ,
الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا وَكَفَانَا وَآوَانَا فَكَمْ مِمَّنْ لاَ كَافِيَ لَهُ وَلاَ مُئْوِيَ
സാരം : ഞങ്ങളെ ഭക്ഷിപ്പിക്കുകയും ഞങ്ങളെ കുടിപ്പിക്കുകയും ഞങ്ങളെ തൊട്ടു ബുദ്ധിമുട്ടുകൾ തടയുകയും ഞങ്ങൾക്ക് മതിയായതു നൽകുകയും ഞങ്ങൾക്കു കിടക്കാൻ / താമസിക്കാൻ ഉൾപ്പെടെ അഭയസ്ഥാനം നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത എത്ര പേരുണ്ട് ( അതല്ലെങ്കിൽ അനുഗ്രഹം നല്കപ്പെട്ടിട്ടും അല്ലാഹുവാണ് അത് നൽകുന്നത് എന്ന് മനസ്സിലാക്കി അവനു നന്ദി പ്രകാശിപ്പിക്കാൻ തൗഫീഖ് ലഭിക്കാത്ത എത്രയോ പേരുണ്ട് )
- സ്വഹീഹ് മുസ്‌ലിം
(വിശദീകരണത്തിനു മിർഖാത് നോക്കുക )
http://library.islamweb.net/newlibrary/display_book.php?bk_no=79&ID=115&idfrom=4747&idto=4814&bookid=79&startno=4
2.
ഉറങ്ങാൻ കിടക്കുമ്പോൾ സുബ് ഹാനല്ലാഹ് 33 തവണ , അൽ ഹംദു ലില്ലാഹ് 33 തവണ അല്ലാഹു അക്ബർ 34 തവണ എന്നിങ്ങനെ ചൊല്ലൽ സുന്നത്താണ് (സ്വഹീഹ് മുസ്‌ലിം)
https://sunnah.com/bukhari/69/11
3.*രാത്രി ഉറക്കിൽ നിന്ന് ഉണരുമ്പോൾ ചൊല്ലുന്ന ദിക്റുകൾ * :
a.
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور നമ്മെ മരിപ്പിച്ച ശേഷം ( ഉറക്കിയ ശേഷം ) നമ്മെ ജീവിപ്പിച്ച ( ഉണർത്തിയ ) അല്ലാഹു വിനാണ് സർവ്വ സ്തുതിയും ; അവനിലേക്കാണ് മടക്കവും (സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/97/23
b.
*الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَىَّ رُوحِي وَأَذِنَ لِي بِذِكْرِهِ ُ*
*എന്റെ ശരീരത്തെ സുഖപ്പെടുത്തുകയും എന്റെ റൂഹിനെ / ആത്മാവിനെ എനിക്ക് തിരിച്ച് നൽകുകയും എനിക്ക് ദൈവസ്മരണക്ക് ഉതവി നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും*
( സുനനു തിർമുദി )
https://sunnah.com/tirmidhi/48/32
c.
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّه*
*അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല . അവന് ഒരു പങ്കുകാരുമില്ല. അവനു തന്നെയാണ് പരമാധികാരം . അവനു തന്നെ സർവ്വ സ്ത്രോത്രവും . അവൻ എല്ലാ കാര്യങ്ങൾക്കും സർവ്വ ശക്തനാണ്. അല്ലാഹു പരിശുദ്ധൻ . അല്ലാഹുവിനു സർവ്വ സ്തുതിയും .അല്ലാഹുല്ലാതെ ഒരു ഇലാഹുമില്ല. അല്ലാഹു ഏറ്റവും വലിയവൻ . എന്തെങ്കിലും നൻമ നേടാനുള്ള ശക്തിയോ ഏതെങ്കിലും തിന്മ തടയാനുള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല*
*എന്ന് ചൊല്ലുക*
ശേഷം ,
ِ *رَبِّ اغْفِرْ لِي*
*റബ്ബേ.... എനിക്ക് പൊറുത്തു തരണേ എന്നു പ്രാർത്ഥിക്കുകയോ അവനു ആവശ്യമുള്ളത് അല്ലാഹുവിനോട് ദുആ ചെയ്യുകയോ ചെയ്യുക*
(സ്വഹീഹുൽ ബുഖാരി )
https://sunnah.com/bukhari/19/35
H.തിന്നുകയോ കുടിക്കുകയോ ചെയ്‌താൽ അൽ ഹംദു ലില്ലാഹ് എന്ന് അല്ലാഹുവിനെ സ്തുതിക്കണം.
തിന്നുകയോ കുടിക്കുകയോ ചെയ്യുമ്പോൾ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലലും, കഴിഞ്ഞ ശേഷം അൽ ഹംദു ലില്ലാഹ് എന്ന് അല്ലാഹുവിനെ സ്തുതിക്കലും വളരെ പ്രധാനപ്പെട്ട സുന്നത്തുകളാണ് . വിരമിച്ച ശേഷം , അൽ ഹംദു ലില്ലാഹ് എന്ന് മാത്രം പറഞ്ഞാലും അസ്ൽ സുന്നത്തു ലഭിക്കുന്നതാണ്.എങ്കിലും താഴെ ചേർത്ത പ്രകാരം,ഹദീസുകളിൽ വന്ന ദിക്റുകൾ പഠിച്ചു ചൊല്ലുന്നത് ഉത്തമമാണ്.
1.
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.
(സുനനു തിർമുദി )
https://sunnah.com/tirmidhi/48/89
2
الْحَمْدُ لِلَّهِ الَّذِي أَطْعَمَ وَسَقَى وَسَوَّغَهُ وَجَعَلَ لَهُ مَخْرَجًا
സാരം : ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും അത് പ്രയാസം കൂടാതെ അകത്തു പ്രവേശിപ്പിക്കുകയും (അതിൽ ആവശ്യമില്ലാത്തതു) പുറത്തു പോവാൻ മാർഗ്ഗം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകലസ്തുതിയും
( സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/28/116
3
الْحَمْدُ لِلَّهِ كَثِيرًا طَيِّبًا مُبَارَكًا فِيهِ، غَيْرَ مَكْفِيٍّ، وَلاَ مُوَدَّعٍ وَلاَ مُسْتَغْنًى عَنْهُ، رَبَّنَا
സാരം : എന്നെന്നും നില നിൽക്കുന്ന ലോകമാന്യത്തിൽ നിന്ന് മുക്തമായ( നല്ല) ധാരാളമായ സ്തുതി അല്ലാഹുവിനാകുന്നു.മതിയായതു നല്കുന്നവനാണ് അവൻ. ദാസനെ ഒരു നിമിഷം പോലും ഉപേക്ഷിക്കാത്തവനാണ് അവൻ.പടപ്പുകളിൽ നിന്ന് ഒരു ആവശ്യവും ഇല്ലാത്തവനും എല്ലാവർക്കും ആവശ്യമുള്ളവനും ആയവൻ.
(സ്വഹീഹുൽ ബുഖാരി ഫത്ഹുൽ ബാരി സഹിതം നോക്കുക )
4.
الْحَمْدُ لِلَّهِ الَّذِي كَفَانَا وَأَرْوَانَا، غَيْرَ مَكْفِيٍّ، وَلاَ مَكْفُورٍ
സാരം : ഞങ്ങൾക്ക് മതിയായതു നൽകുകയും ഞങ്ങളുടെ ദാഹം ശമിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.മതിയായതു നല്കുന്നവനാണ് അവൻ. അവന്റെ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെടുന്നതല്ല.
(സ്വഹീഹുൽ ബുഖാരി)
https://sunnah.com/bukhari/70/88
സ്വഹീഹായ ഹദീസിൽ വന്ന മറ്റൊരു ദുആ ചുവടെ ചേർക്കുന്നു :
الْحَمْدُ لِلَّهِ الَّذِي يُطْعِمُ وَلا يُطْعَمُ ، مَنَّ عَلَيْنَا فَهَدَانَا ، وَأَطْعَمَنَا وَسَقَانَا ، وَكُلَّ بَلاءٍ حَسَنٍ أَبْلانَا ، الْحَمْدُ لِلَّهِ غَيْرَ مُوَدَّعٍ رَبِّي وَلا مُكَافَأٍ ، وَلا مَكْفُورٍ وَلا مُسْتَغْنًى عَنْهُ ، الْحَمْدُ لِلَّهِ الَّذِي أَطْعَمَ مِنَ الطَّعَامِ ، وَسَقَى مِنَ الشَّرَابِ ، وَكَسَى مِنَ الْعُرْيِ ، وَهَدَى مِنَ الضَّلالَةِ ، وَبَصَّرَ مِنَ الْعَمَى ، وَفَضَّلَنَا عَلَى كَثِيرٍ مِنْ خَلْقِهِ تَفْضِيلا ، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
സാരം : ഭക്ഷിപ്പിക്കുന്ന എന്നാൽ ഭക്ഷിപ്പിക്കപ്പെടാത്തവനായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും -
നമ്മുടെ മേൽ അനുഗ്രഹം ചൊരിയുകയും നമുക്ക് മാർഗ്ഗദർശനം നൽകുകയും ചെയ്തവൻ -
നമ്മെ ഭക്ഷിപ്പിക്കുകയും നമ്മെ കുടിപ്പിക്കുകയും ചെയ്തവൻ -
എല്ലാ നന്മയുടെ പരീക്ഷണങ്ങളും നമ്മെ പരീക്ഷിച്ചവൻ.
ദാസനെ ഉപേക്ഷിക്കാത്ത എന്റെ റബ്ബായ അല്ലാഹുവിനു സർവ്വസ്തുതിയും -തുല്ല്യനായി ആരുമില്ലാത്തവൻ - പടപ്പുകളിൽ നിന്ന് ഒരു ആവശ്യവും ഇല്ലാത്തവൻ - അവന്റെ അനുഗ്രഹങ്ങൾ പടപ്പുകൾക്ക് നിഷേധിക്കാത്തവൻ,
ഭക്ഷണത്തിൽ നിന്ന് ഭക്ഷിപ്പിക്കുകയും പാനീയത്തിൽ നിന്ന് കുടിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും - നഗ്നത മറക്കാൻ വസ്ത്രം ധരിപ്പിച്ചവൻ - വഴികേടിൽ നിന്ന് രക്ഷിച്ച് സൻമാർഗ്ഗദർശനം നൽകിയവൻ - അന്ധതയിൽ നിന്ന് രക്ഷിച്ച് കാഴ്ച നൽകിയവൻ - ധാരാളം പടപ്പുകളേക്കാൾ നമുക്ക് ശ്രേഷ്ഠത നൽകിയവൻ.
സർവ്വസ്തുതിയും സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു.
( الشكر لابن أبي الدنيا )
https://al-maktaba.org/book/13036/15
I.വസ്ത്രം അഴിക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് എന്ന് ഉച്ചരിക്കുന്നത് ശൈത്താന്റെ ഉപദ്രവം തടയുന്നതിന് സഹായകമാണെന്നു മുമ്പ് നാം പഠിച്ചുവല്ലോ.വസ്ത്രം ധരിക്കുമ്പോൾ താഴെ ചേർത്ത ദിക്റുകൾ ചൊല്ലുന്നത് സുന്നത്താണ്.
1.
الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ വസ്ത്രം നൽകുകയും എന്നെ ഇത് ധരിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും.
(സുനനു അബീ ദാവൂദ് )
https://sunnah.com/abudawud/34/4
ഭക്ഷണം കഴിച്ചു തീർന്നാൽ ചൊല്ലുന്ന ,
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
(സാരം: എന്റെ ഭാഗത്തു നിന്നുള്ള ഒരു ശ്രമമോ എന്റെ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം നൽകുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സകല സ്തുതിയും)മുമ്പ് പഠിച്ചത് ഓർക്കുക.
2. പുതിയ വസ്ത്രം ധരിക്കുമ്പോൾ പ്രത്യേകം സുന്നത്തുള്ള ദിക്റുകൾ :
a.
اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
സാരം : അല്ലാഹുവേ... നിനക്കാണ് സകല സ്തുതിയും . നീയാണ് എന്നെ ഇത് ധരിപ്പിച്ചത്.ഇതിലെ നന്മയെയും ഇത് എന്ത് നന്മക്കാണോ ഉണ്ടാക്കപ്പെട്ടതു ആ നന്മയെയും ഞാൻ നിന്നോട് ചോദിക്കുന്നു.ഇതിലെ തിന്മയിൽ നിന്നും ഇത് എന്ത് തിന്മക്കാണോ ഉണ്ടാക്കപ്പെട്ടതു ആ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു .
(സുനനു തിർമുദി)
https://sunnah.com/tirmidhi/24/50
b.
الْحَمْدُ لِلَّهِ الَّذِي كَسَانِي مَا أُوَارِي بِهِ عَوْرَتِي وَأَتَجَمَّلُ بِهِ فِي حَيَاتِي
(സാരം : എന്റെ ജീവിതത്തിൽ എന്നെ അലങ്കരിക്കുന്നതും എന്റെ ഔറത്ത് മറക്കുന്നതുമായ വസ്ത്രം എന്നെ ധരിപ്പിച്ച അല്ലാഹുവിനാകുന്നു സകല സ്തുതിയും )
രണ്ടാമത്തെ ഈ ദിക്ർ പരാമര്ശിക്കപ്പെട്ടിട്ടുള്ള ഹദീസ് ഹാകിം റഹിമഹുല്ലാഹ് സ്വഹീഹ് ആണെന്നും ശൈഖ് അൽബാനി റഹിമഹുല്ലാഹ് ദുർബലമാണെന്നും ഹുക്മു ചെയ്തതാണ് .
(തുഹ്ഫത്തുൽ അഹ്‌വദി)
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=6881
J. രാത്രിയും പകലും അല്ലാഹുവിനു ദിക്ർ ചൊല്ലുന്നതിനേക്കാൾ പുണ്യം ലഭിക്കുന്ന പ്രത്യേക ദിക്ർ ആയി നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ ഉമാമത്തുൽ ബാഹിലീ റദിയല്ലാഹു അന്ഹുവിനോട് നിർദ്ദേശിച്ച ദിക്ർ ആണ് ഇന്ന് നാം പഠിക്കുന്നത് .തലമുറകളെ പഠിപ്പിക്കാനും തിരുനബി സ്വഹാബിയോട് നിർദ്ദേശിച്ചു.
ദിക്ർ പഠിക്കാം :
سُبْحَانَ اللَّهِ عَدَدَ مَا خَلَقَ اللَّهُ ، وَسُبْحَانَ اللَّهِ مِلْءَ مَا خَلَقَ
وَسُبْحَانَ اللَّهِ عَدَدَ مَا فِي السَّمَاوَاتِ وَالْأَرْضِ ، وَسُبْحَانَ اللَّهِ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ
سُبْحَانَ اللَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ مِلْءَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ عَدَدَ كُلِّ شَيْءٍ
وَالْحَمْدُ لِلَّهِ عَدَدَ مَا خَلَقَ ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ
وَالْحَمْدُ لِلَّهِ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ
وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَالْحَمْدُ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ
وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ
وَاللَّهُ أَكْبَرُ عَدَدَ مَا خَلَقَ ، وَاللَّهُ أَكْبَرُ مِلْءَ مَا خَلَقَ
وَاللَّهُ أَكْبَرُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَاللَّهُ أَكْبَرُ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ
وَاللَّهُ أَكْبَرُ عَدَدَ مَا أَحْصَى كِتَابُهُ ، وَاللَّهُ أَكْبَرُ عَدَدَ كُلِّ شَيْءٍ ، وَاللَّهُ أَكْبَرُ مِلْءَ كُلِّ شَيْءٍ
وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا خَلَقَ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا خَلَقَ
وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ
وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا أَحْصَى كِتَابُهُ ، وَلَا إِلَهَ إِلَّا اللَّهُ عَدَدَ كُلَّ شَيْءٍ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ كُلِّ شَيْءٍ
ആശയം : സുബ് ഹാനല്ലാഹ് = അല്ലാഹു പരിശുദ്ധനാണ്
അൽ ഹംദു ലില്ലാഹ് = അല്ലാഹുവിനാകുന്നു സകല സ്തുതിയും
അല്ലാഹു അക്ബർ = അല്ലാഹു ഏറ്റവും വലിയവൻ
ലാ ഇലാഹ ഇല്ലല്ലാഹ് = അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്. അല്ലാഹു പടച്ചത് നിറയെയും സുബ് ഹാനല്ലാഹ്
ആകാശ ഭൂമികളിൽ ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും സുബ് ഹാനല്ലാഹ്
അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും സുബ് ഹാനല്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും സുബ് ഹാനല്ലാഹ്.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും സുബ് ഹാനല്ലാഹ്
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ് . അല്ലാഹു പടച്ചത് നിറയെയും ഹംദു ലില്ലാഹ്
ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അൽ ഹംദു ലില്ലാഹ്
അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും അൽ ഹംദു ലില്ലാഹ്
എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്. എല്ലാ വസ്തുക്കളും നിറയെ അൽ ഹംദു ലില്ലാഹ്
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ .അല്ലാഹു പടച്ചത് നിറയെയും അല്ലാഹു അക്ബർ
ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അല്ലാഹു അക്ബർ
അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അല്ലാഹു അക്ബർ
.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അല്ലാഹു അക്ബർ. എല്ലാ വസ്തുക്കളും നിറയെ അല്ലാഹു അക്ബർ.
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് .അല്ലാഹു പടച്ചത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ് .
ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ്
അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ്
.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് . എല്ലാ വസ്തുക്കളും നിറയെ ലാ ഇലാഹ ഇല്ലല്ലാഹ് .
ശ്രദ്ധിക്കുക : ഈ വിഷയത്തിലെ ഹദീസ് പല വഴികളിൽ ആയി വന്നിട്ടുണ്ട്.ചിലതിൽ ചെറിയ ദുർബലത ഉണ്ടെങ്കിൽ പോലും വിവിധ വഴികളിൽ വന്നത് പരിഗണിച്ചു അബൂ ഉമാമത്തുൽ ബാഹിലീ റദിയല്ലാഹു അന്ഹുവിന്റെ ഹദീസിനെ ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഉൾപ്പെടെയുള്ള മുഹദ്ദിസുകൾ ഹസൻ സ്വഹീഹ് ആയി പരിഗണിച്ചിട്ടുണ്ട്.ചില റിപ്പോർട്ടുകളിൽ തസ്ബീഹും തഹ്മീദും വരുന്ന ഭാഗം മാത്രമേയുള്ളൂ.തസ്ബീഹും തഹ്മീദും തക്ബീറും തഹ്‌ലീലും ഉൾപ്പെട്ട അല്പം ദൈർഘ്യമുള്ള ദിക്ർ ഇമാം ബൈഹഖി റഹിമഹുല്ലാഹിയുടെ അദ്ദഅവാതുൽ കബീർ എന്ന കിതാബിൽ വന്നത് പ്രകാരമാണ് നാം ഇപ്പോൾ പഠിച്ചത് .
അവലംബം:
1. ഇമാം ബൈഹഖി റഹിമഹുല്ലാഹി(ഹിജ്‌റ 384 - 458)യുടെ അദ്ദഅവാതുൽ കബീർ
( الدعوات الكبير للبيهقي )
2. ശൈഖ് അൽബാനി റഹിമഹുല്ലാഹി(മരണം 1420)യുടെ സില്സിലതുൽ അഹാദീസു സ്സ്വഹീഹ
سلسلة الأحاديث الصحيحة وشيء من فقهها وفوائدها
http://shamela.ws/browse.php/book-9442/page-3685
3. ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് ( ജനനം ഹിജ്‌റ 1353)അവർകളുടെ ശറഹു അർബഈന നവവിയ്യ:
شرح الأربعين النووية - العباد
http://shamela.ws/browse.php/book-36944/page-1042#page-1042
അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്
ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടൂ 8848787706
അബ്ബാസ് പറമ്പാടൻ
ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത് പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ
പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക
السلام عليكم
Comments
Post a Comment