ഭാഗം 2 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ


السلام عليكم 
അൽ കിതാബ് 

ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര 4 
28.03.2018

 ഭാഗം 2 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും 
اَلْبَسْمَلةُ وَالْحَمْدَلَةُ

بسْم اللّه 
'ബിസ്മില്ലാഹി ' ഉച്ചരിക്കൽ  പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ  തുടരുന്നു :

J.

സംയോഗം ചെയ്യുന്നതിന് മുമ്പായി ചൊല്ലുക :

സംയോഗം ചെയ്യുന്നതിന് മുമ്പായി ദമ്പതികൾ രണ്ടു പേരും താഴെ ചേർത്ത ദുആ ചൊല്ലൽ സുന്നത്താണ്.ശൈത്താൻ സംയോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതിനും കുട്ടിക്ക് ശൈത്താന്റെ ഉപദ്രവം ഉണ്ടാവാതിരിക്കുന്നതിനും സഹായകമാണ് ഈ ദുആ.

بِاسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا

സാരം : അല്ലാഹുവിന്റെ നാമത്തിൽ , അല്ലാഹുവേ... ഞങ്ങളിൽ നിന്ന് ശൈത്താനെ അകറ്റി നിർത്തണേ... നീ ഞങ്ങൾക്ക് നൽകുന്നതിലും നീ ശൈത്താനെ അകറ്റി നിർത്തണേ..

K .

മരിച്ച ഉടനെ മയ്യിത്തിന്റെ കണ്ണുകൾ അടക്കുമ്പോൾ:
 اللَّهُمَّ اغْفِرْ له، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ

സാരം : 
 അല്ലാഹുവേ... ഈ മയ്യിത്തിനു പൊറുത്തു കൊടുക്കേണമേ... സന്മാർഗ്ഗത്തിൽ മാർഗ്ഗ ദർശനം ലഭിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ ... ഇദ്ദേഹത്തിന്റെ പിറകിൽ അവശേഷിക്കുന്നവരിൽ ഒരു(നല്ല) പിൻഗാമിയെ നൽകേണമേ...ഞങ്ങൾക്കും ഈ മയ്യിത്തിനും പൊറുത്തു തരേണമേ ...ലോക രക്ഷിതാവേ....

L .

മയ്യിത്തിനെ ഖബറിൽ വയ്ക്കുമ്പോൾ ഖബറിൽ വയ്ക്കുന്ന ആൾ താഴെ ചേർത്ത ദിക്ർ ചൊല്ലുക :

بِسْمِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ
'അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിന്റെ റസൂലിന്റെ മില്ലത്തിന്മേലും '

M.

നഗ്നത വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ അതിനു മുമ്പായി :

നഗ്നത വെളിപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ അതിനു മുമ്പായി  ' ബിസ്മില്ലാഹ് ' എന്ന് ചൊല്ലണം .ഇത് പിശാചിന്റെ ഇടപെടൽ ഒഴിവാക്കാൻ സഹായിക്കും. 
     ദമ്പതികൾ സംയോഗത്തിനു മുമ്പായി ബിസ്മില്ലാഹി ചേർത്ത് ദിക്ർ ചൊല്ലുന്നത്, സംയോഗത്തിൽ പിശാച് പങ്കെടുക്കാതിരിക്കുന്നതിനും അതിൽ ഉണ്ടായേക്കാവുന്ന കുട്ടിയിൽ പിശാചിന്റെ തിന്മ ഇല്ലാതിരിക്കുന്നതിനും ഉതകുമെന്നും നാം കഴിഞ്ഞ ക്ലാസ്സിൽ മനസ്സിലാക്കിയല്ലോ. ഇപ്രകാരം തന്നെ മല മൂത്ര വിസർജ്ജന സ്ഥാനങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പായി ബിസ്മിലില്ലാഹ് ചേർത്ത് ചൊല്ലുന്ന ദിക്റിന്റെ താല്പര്യവും  പിശാചുക്കളിൽ നിന്ന് അല്ലാഹുവോട് അഭയം തേടലാണല്ലോ 
     മനുഷ്യന്റെ നഗ്നതക്കും  ജിന്ന് - പിശാചുക്കൾക്കും ഇടയിലെ ഒരു മറയാണ് ബിസ്മില്ലാഹ് എന്ന് തിരു നബി പഠിപ്പിച്ചിട്ടിട്ടുണ്ട് . ചികിത്സാവശ്യാർത്ഥമോ മറ്റോ നഗ്നത കാണിക്കേണ്ടി വരുമ്പോഴും നഗ്നത വെളിവാക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് ചെല്ലുന്നത് ഉത്തമമാണ്. സർജറി സമയത്ത് നഗ്നത വെളിവാക്കേണ്ടി വരുമെങ്കിൽ മയക്കുന്നതിനു മുമ്പായി ബിസ്മില്ലാഹ് ചൊല്ലുക.
      കുളിക്കാൻ വേണ്ടിയോ വസ്ത്രം മാറുന്നതിനോ വേണ്ടി ഉടുത്തിരിക്കുന്ന വസ്ത്രം ഊരുമ്പോഴും ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ്.

N .

 മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തേക്കു വരുമ്പോഴും:

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തേക്കു വരുമ്പോഴും ബിസ്മില്ലാഹ് ഉൾപ്പെടെയുള്ള ദിക്റുകൾ ചൊല്ലൽ സുന്നത്താണ്.വിവിധ ദിക്റുകൾ ഹദീസുകളിൽ കാണാം.വിവിധ ഹദീസുകളിൽ വന്ന ദിക്റുകൾ പരിശോധിച്ചാൽ പ്രസ്തുത ദിക്റുകളിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

a.മസ്ജിദിൽ പ്രവേശിക്കുമ്പോൾ വലതു കാൽ മുന്തിക്കണം.

b.മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ ഇടതു കാൽ മുന്തിക്കണം 

c.മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോഴും പിശാചിൽ അല്ലാഹുവിനോട് കാവൽ തേടണം ,
ബിസ്മില്ലാഹ് ഉച്ചരിക്കണം ,
അല്ലാഹുവിന്റെ റസൂലിന്റെ മേൽ സ്വലാത്തും സലാമും ചൊല്ലണം.

d.മസ്ജിദിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്നും മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ  അല്ലാഹുവിന്റെ ഫദ്‌ലിൽ നിന്നും ചോദിക്കുക 

A.മസ്ജിദിൽ പ്രവേശിക്കുമ്പോൾ  ചൊല്ലുന്ന ദിക്ർ :
 أَعُوذُ بِاَللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنْ الشَّيْطَانِ الرَّجِيمِ 

بِسْمِ اللَّهِ وَالسَّلاَمُ عَلَى رَسُولِ اللَّهِ
 اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِك

സാരം : ആട്ടിയോടിക്കപ്പെട്ട പിശാചിൽ നിന്ന് മഹോന്നതനായ അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു;അല്ലാഹുവിന്റെ കരീമായ വജ്ഹ് കൊണ്ടും ഖദീമായ സുൽത്വാൻ കൊണ്ടും .

      അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ.. അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ  വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ...

B.മസ്ജിദിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്ർ :

بِسْمِ اللَّهِ  وَالسَّلامُ عَلَى رَسُولِ اللَّهِ

 اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ 

 اللَّهُمَّ اعْصِمْنِي مِنَ الشَّيْطَانِ الرَّجِيم

 സാരം : അല്ലാഹുവിന്റെ നാമത്തിൽ .അല്ലാഹുവിന്റെ റസൂലിന്റെ മേൽ സലാം ഉണ്ടാവട്ടേ..

 അല്ലാഹുവേ .. എനിക്ക് എന്റെ ദോഷങ്ങൾ പൊറുത്തു തരേണമേ .. നിന്റെ കാരുണ്യത്തിന്റെ /ഔദാര്യത്തിന്റെ  വാതിലുകൾ എനിക്കായി തുറന്നു തരികയും ചെയ്യേണമേ...

അല്ലാഹുവേ ..  ആട്ടിയോടിക്കപ്പെട്ട / ശപിക്കപ്പെട്ട പിശാചിൽ നിന്ന് നീ എന്നെ സംരക്ഷിക്കേണമേ ..

O.

ദിവസവും രാവിലെയും വൈകിട്ടും മൂന്നു നേരം താഴെ ചേർത്ത ദിക്ർ മൂന്നു തവണ ചൊല്ലിയാൽ ഒരു ഉപദ്രവവും ബാധിക്കുകയില്ല.(രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെയും വൈകുന്നേരം ചൊല്ലിയാൽ രാവിലെ വരെയും ):

 بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 
സാരം : അല്ലാഹുവിന്റെ നാമത്തിൽ , അവന്റെ നാമം ( ആത്മാർത്ഥമായി) പരാമർശിക്കുന്നതോടെ ഭൂമിയിലോ ആകാശത്തിൽ നിന്നുള്ളതോ ആയ ഒരു വസ്തുവും / കാര്യവും ( ഒരാളെയും ) ബുദ്ധിമുട്ടിക്കുകയില്ല 

P .

വാഹനത്തിൽ കയറുമ്പോൾ മൂന്നു തവണ ബിസ്മില്ലാഹ് എന്ന് ചൊല്ലുക . തുടർന്ന് വാഹനത്തിൽ ഇരുന്നാൽ അല്ലെങ്കിൽ യാത്ര തുടങ്ങുമ്പോൾ താഴെ ചേർത്ത ദിക്റുകൾ ചൊല്ലുക :

A.
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ

 اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى

 اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا وَاطْوِ عَنَّا بُعْدَهُ

 اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الأَهْلِ

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعْثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ 

സാരം : ഞങ്ങള്‍ക്ക്‌
വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല.തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ തിരിച്ചെത്തുന്നവര്‍ തന്നെയാകുന്നു.

അല്ലാഹുവേ.. ഈ യാത്രയിൽ തഖ്‌വയും/ഭയ ഭക്തിയും നന്മയും നീ ഇഷ്ട്ടപ്പെടുന്ന കർമ്മവും ഞങ്ങൾ നിന്നോട് ചോദിക്കുന്നു.

അല്ലാഹുവേ...ഞങ്ങൾക്ക് ഞങ്ങളുടെ ഈ യാത്ര ലഘൂകരിക്കേണമേ..അതിലെ ദൂരം ഞങ്ങൾക്ക് ചുരുക്കി തരേണമേ...(എളുപ്പമാക്കേണമേ).

അല്ലാഹുവേ....നീയാണ് യാത്രയിൽ ഞങ്ങളുടെ കൂട്ട്;ഞങ്ങളുടെ കുടുംബത്തിലെ രക്ഷിതാവ് നീയാണ്.

അല്ലാഹുവേ... യാത്രയുടെ ബുദ്ധിമുട്ടുകളിൽ നിന്നും വിഷമം ഉണ്ടാക്കുന്ന കാഴ്ചകളിൽ നിന്നും സമ്പത്തിലും കുടുംബത്തിലും ദോഷകരമായ മാറ്റങ്ങൾ വരുന്നതിൽ നിന്നും ഞാൻ നിന്നോട്ട് കാവൽ തേടുന്നു.

B.

'അൽ ഹംദു ലില്ലാഹ്' ( സകല സ്ത്രോത്രവും അല്ലാഹുവിനാകുന്നു) എന്ന് മൂന്നു തവണയും  'അല്ലാഹു അക്ബർ ' ( അല്ലാഹുഏറ്റവും വലിയവനാകുന്നു) എന്ന് മൂന്നു തവണയും ചൊല്ലിയ ശേഷം താഴെ ചേർത്ത ദിക്ർ കൂടി ചൊല്ലുക 

سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
സാരം : (അല്ലാഹുവേ...) നീ പരിശുദ്ധനാണ് .നിശ്ചയം ഞാൻ എന്റെ നഫ്സിനോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ എനിക്ക് നീ പൊറുത്തു തരേണമേ... നീയല്ലാതെ ദോഷങ്ങൾ പൊറുത്തു തരികയില്ല 

 യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ തിരു നബി  A-യിൽ പരാമർശിച്ച ദിക്ർ കൂടാതെ ഇങ്ങിനെ കൂടി ചൊല്ലിയിരുന്നു :

آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا 
حَامِدُونَ 

പാശ്ചാത്തപിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ ആരാധിച്ചു കൊണ്ടും ഞങ്ങളുടെ നാഥനെ സ്തുതിച്ചു കൊണ്ടും ഞങ്ങളിതാ മടങ്ങിയെത്തുന്നു 
(ഇൻ ഷാ അല്ലാഹ് തുടരും )

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള  വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ 
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_

 സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ   അൽ കിതാബ് വാട്ട്സ് ആപ്പ്  ഗ്രൂപ്പ് 

 ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ   ബന്ധപ്പെടൂ 8848787706
അബ്ബാസ് പറമ്പാടൻ

ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത്  പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ 

 പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക 
അവലംബം :
1.إحكام الإحكام شرح عمدة الأحكام
ابن دقيق العيد
2.فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني
3.شرح النووي على مسلم
يحيي بن شرف أبو زكريا النووي
4.الفقه على المذاهب الأربعة
5. تحفة المحتاج في شرح المنهاج
أحمد بن محمد بن علي بن حجر الهيتمي
6.التلخيص الحبير
أحمد بن علي محمد الكناني (العسقلاني)
7.തഫ്സീർ ത്വബരി 
8.സ്വഹീഹുൽ ബുഖാരി
https://sunnah.com/bukhari/80/19
9.സുനനു തിർമുദി
https://sunnah.com/tirmidhi/6/63
10.തുഹ്ഫത്തുൽ അഹ് വദി
11.شرح حصن المسلم من أذكار الكتاب والسنة
12. ശറഹുൽ മുഹദ്ദബ് 
13.  സുനനു ഇബ്നു മാജ https://sunnah.com/ibnmajah/4/37
14.സ്വഹീഹു മുസ്‍ലിം )
https://sunnah.com/muslim/15/479
15.സുനനു തിർമുദി
https://sunnah.com/tirmidhi/48/77
16.തുഹ്ഫത്തുൽ അഹ് വദി
السلام عليكم

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن