ഭാഗം 1 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ


السلام عليكم 
അൽ കിതാബ് 

ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര 4 
28.03.2018

ഭാഗം 1 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും 
اَلْبَسْمَلةُ وَالْحَمْدَلَةُ

ബിസ്മില്ലാഹ് അഥവാ ബസ്മലയുടെ പുണ്യം 

ബിസ്മില്ലാഹിയുടെ പൂർണ്ണ രൂപം 
بسْم اللّه الرَّحْمـَن الرَّحيم
'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം '
എന്നാകുന്നു

റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ഇക്കാര്യം തുടങ്ങുന്നു ) എന്നതാണ് ഇതിന്റെ സാമാന്യമായ ആശയം.

അല്ലാഹുവിന്റെ മൂന്നു വിശിഷ്ട നാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വാക്യം.അല്ലാഹു , അർറഹ്മാൻ, അർറഹീം എന്നിവയാണ് പ്രസ്തുത നാമങ്ങൾ.അർറഹ്മാൻ, അർറഹീം എന്നിവ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിക്കുന്ന നാമങ്ങളാണ്.കാരുണ്യത്തിന്റെ ആധിക്യം കൂടുതൽ സൂചിപ്പിക്കുന്ന നാമം അർറഹ്മാൻ എന്ന നാമമാണ്.അല്ലാഹ് എന്നോ അർറഹ്മാൻ എന്നോ അല്ലാഹു അല്ലാതെ മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല.

വിശുദ്ധ ഖുർആനിൽ സൂറത്തുൽ ബറാഅത് ഒഴികെ എല്ലാ സൂറത്തിലും തുടക്കത്തിൽ  ബിസ്മില്ലാഹ് ഉണ്ട്.സൂറതുന്നംലിൽ രണ്ടു ബിസ്മില്ലാഹ് ഉണ്ട്; ഒന്ന് തുടക്കത്തിലും മറ്റൊന്ന് ഇടയിലും .അതിനാൽ വിശുദ്ധ ഖുർആനിൽ ആകെ 114 ബിസ്മില്ലാഹ് ഉണ്ട്.

ഏതൊരു അനുവദനീയമായ കാര്യം ചെയ്യാൻ തുടങ്ങുമ്പോഴും ബിസ്മില്ലാഹ്  അഥവാ ബസ്മല ചൊല്ലുന്നത് ആ വിഷയത്തിൽ ബറകത്തു ഉണ്ടാകുന്നതിനു ഉതകുന്നതാണ്.അല്ലാഹുവിനു ദിക്ർ ചെയ്തു കൊണ്ട് (അല്ലാഹുവിനെ സ്മരിച്ചു കൊണ്ട്) കാര്യങ്ങൾ തുടങ്ങുക എന്നതാണ് ഇതിൽ അടങ്ങിയ ആശയം. 

ബിസ്മില്ലാഹ് കൊണ്ട് തുടങ്ങാത്ത ഏതൊരു കാര്യവും ബറകത്തു ഇല്ലാത്തതാണ് എന്ന് ഹദീസിൽ കാണാം.ഹംദു (അൽ ഹംദു ലില്ലാഹ് - സകല സ്ത്രോത്രവും അല്ലാഹുവിനാണ് എന്ന് പറയൽ )കൊണ്ട് തുടങ്ങാത്ത കാര്യവും അല്ലാഹുവിന്റെ ദിക്ർ കൊണ്ട് തുടങ്ങാത്ത കാര്യവും ബറകത്തു ഇല്ലാത്തതാണ് എന്ന് ഹദീസുകളുടെ ആശയത്തിൽ നിന്ന് മനസ്സിലാക്കാം.

അതിനാൽ ബസ്മലത്തും (ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം ) ഹംദലത്തും (അൽ ഹംദു ലില്ലാഹി ..) ചൊല്ലി കാര്യങ്ങൾ തുടങ്ങുന്നതാണ് ഏറ്റവും പുണ്യകരമായ രീതി.ഫാതിഹ തുടങ്ങുന്നത് അങ്ങനെയാണല്ലോ.
ഇനി ഒരാൾ ഒരു കാര്യം ചെയ്യുമ്പോൾ ഏതെങ്കിലും ഒന്ന് മാത്രം ചെയ്യുകയാണെങ്കിൽ ബിസ്മില്ലാഹ് തെരഞ്ഞെടുക്കൽ ആയിരിക്കും കൂടുതൽ ഉത്തമം.


بسْم اللّه 
'ബിസ്മില്ലാഹി ' ഉച്ചരിക്കൽ  പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ :

A. 

അറക്കുന്ന സമയത്ത് ബിസ്മില്ലാഹ് എന്നോ 'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം ' എന്നോ
 بِسْمِ اللَّهِ وَاللَّهُ أَكْبَرُ 
'അല്ലാഹുവിന്റെ നാമത്തിൽ , അല്ലാഹുവാണ് ഏറ്റവും വലിയവൻ' എന്നോ ചൊല്ലുക.

അറവു സമയത്തു ബിസ്മില്ലാഹ് ചൊല്ലൽ  നിർബന്ധമാണ്; ഇത് സുന്നത്തു മാത്രമാണ് എന്ന അഭിപ്രായമുണ്ടെങ്കിലും കരുതിക്കൂട്ടി ഒഴിവാക്കാതിരിക്കലാണ് വേണ്ടത്.അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ചു അറുത്തതോ അല്ലാഹുവല്ലാത്തവർക്കു അറുത്തതോ നിഷിദ്ധമാണല്ലോ.മറന്നതാണെങ്കിൽ പോലും ബിസ്മില്ലാഹ് ചൊല്ലാതെ അറുത്തതു ഭക്ഷിക്കൽ അനുവദനീയമല്ല എന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ ഇതിന്റെ പ്രാധാന്യം വ്യക്തമാണല്ലോ.

B .

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് എന്നോ 'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം ' എന്നോ ചൊല്ലുക.തുടക്കത്തിൽ ചൊല്ലാൻ മറന്നു പോയാൽ 
بِسْمِ اللَّه أَوَّلَهُ وَآخِرَهُ
'ഇതിന്റെ തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിന്റെ നാമത്തിൽ' എന്ന് ചൊല്ലുക.

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ സുന്നത്താണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം;നിർബന്ധമാണ് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.ബിസ്മില്ലാഹ് ചൊല്ലാതെ ഭക്ഷണം കഴിച്ചാൽ ശൈത്താൻ കൂടെ കഴിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

 ഓരോ ഉരുളയും വായിലേക്ക് എടുക്കാൻ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് എന്ന് പറയലും ഓരോ ഉരുളയും ഇറക്കിയ ഉടനെ അൽ ഹംദു ലില്ലാഹ് എന്ന് പറയലും നല്ലതാണെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇങ്ങിനെ തിരുനബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ നിർദേശിച്ചതായി കാണുന്നില്ല ;എങ്കിലും ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹി അങ്ങിനെ ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എല്ലാ സമയവും അല്ലാഹുവിനെ സ്മരിക്കുന്നതു നല്ലതു തന്നെയാണല്ലോ.

C.

വുദുവിന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലൽ സുന്നത്താണ്.
 لَا صَلَاةَ لِمَنْ لَا وُضُوءَ لَهُ وَلَا وُضُوءَ لِمَنْ لَمْ يَذْكُرْ اسْمَ اللَّهِ تَعَالَى عَلَيْهِ
'വുദു ഇല്ലാത്തവന് നിസ്‌ക്കാരമില്ല 
അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ വുദു ചെയ്തവന് വുദുവും ഇല്ല 'എന്ന ഹദീസിന്റെ അടിസ്ഥാനത്തിൽ വുദുവിന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ നിർബന്ധമാണ് എന്ന് അഭിപ്രായമുള്ളവരുമുണ്ട്.എന്നാൽ പ്രസ്തുത ഹദീസ് 'വുദുവില്ലാത്തവന് പൂർണ്ണമായ / കാമിലായ വുദു ഇല്ല' എന്ന ഉദ്ദേശ്യത്തിലാണെന്നാണ് ഭൂരിപക്ഷത്തിന്റെയും നിരീക്ഷണം.

മലമൂത്ര വിസർജ്ജനത്തിനു കൂടി തയ്യാർ ചെയ്യപ്പെട്ട ബാത് റൂമുകളിൽ വച്ച് വുദു ചെയ്യുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ്.അത്യാവശ്യ സാഹചര്യങ്ങളിൽ ഇങ്ങിനെ വുദു എടുക്കേണ്ടി വന്നാൽ ബിസ്മില്ലാഹ് എന്ന് ഖൽബിൽ ചൊല്ലിയാൽ മതിയാവും.എന്നാൽ വുദുവിന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് ചൊല്ലൽ നിർബന്ധമാണ് എന്ന എന്ന വീക്ഷണമുള്ള പണ്ഡിതന്മാരിൽ ചിലർ  നിർബന്ധിത സാഹചര്യങ്ങളിൽ ബാത്റൂമുകളിൽ  വുദു എടുക്കേണ്ടി വരുമ്പോൾ നാവു  കൊണ്ട് തന്നെ ബിസ്മില്ലാഹ് ചൊല്ലണമെന്നും നിർബന്ധിത സാഹചര്യം ആവുമ്പോൾ കറാഹത്തു ഇല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട് 

വുദു എടുക്കുമ്പോൾ 
 بِسْمِ اللَّهِ وَالْحَمْدُ لِلَّهِ 
എന്ന് പറഞ്ഞു വുദു എടുത്താൽ വുദു മുറിയുന്നതു വരെ ഹഫദത്തിന്റെ മലക്കുകൾ നിന്റെ നന്മകൾ രേഖപ്പെടുത്തി കൊണ്ടേയിരിക്കും എന്ന് തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബൂ ഹുറൈറ റദിയല്ലാഹു അന്ഹുവിനോട് പറഞ്ഞതായി ഹസൻ ആയ പരമ്പരയോട് കൂടി ഥബ്റാനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

D .

വീടിന്റെ വാതിലുകൾ അടക്കുമ്പോൾ :

 ബിസ്മില്ലാഹ് എന്ന് ചൊല്ലി വീടിന്റെ വാതിലുകൾ അടക്കണമെന്നും അങ്ങിനെ ചെയ്‌താൽ ശൈത്വാൻ  അകത്തു പ്രവേശിക്കില്ലെന്നും തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം  പഠിപ്പിക്കുന്നു 

E .

 വെള്ളപ്പാത്രങ്ങളും മറ്റു പാത്രങ്ങളും അടക്കുമ്പോൾ:

വെള്ളപ്പാത്രങ്ങളും മറ്റു പാത്രങ്ങളും തുറന്നിടരുതെന്നും അടച്ചു സൂക്ഷിക്കണമെന്നും അടച്ചു വയ്ക്കാൻ ഒന്നുമില്ലെങ്കിൽ ഒരു കൊള്ളിക്കഷ്ണമെങ്കിലും അതിനു മേൽ വയ്ക്കണമെന്നും പാത്രങ്ങൾ അടക്കുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലണമെന്നും ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.

F .

വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ താഴെ ചേർത്ത ദിക്ർ ചൊല്ലുക :
 بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ 
ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള  ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനുവഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല .
( ഇങ്ങിനെ ചൊല്ലിയാൽ ശൈതാനിൽ നിന്നും മറ്റുമുള്ള തിന്മകളിൽ നിന്ന് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കുന്നതാണ് )
اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ
അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ തെറ്റിലേക്ക്‌ വഴുതുന്നതിൽ നിന്നും മറ്റൊരാളാൽ വഴുതിപ്പിക്കപ്പെടുന്നതിൽ നിന്നും ഞാൻ മറ്റുള്ളവരെ ആക്രമിക്കുന്നതിൽ നിന്നും മറ്റുള്ളവരാൽ ഞാൻ ആക്രമിക്കപ്പെടുന്നതിൽ നിന്നും ഞാൻ വിഡ്ഡികളുടെ പ്രവർത്തി ചെയ്യുന്നതിൽ നിന്നും മറ്റുള്ളവർ എന്നെ വിഡ്ഡിയാക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു 
(വീട്ടിൽ നിന്ന് മസ്ജിദിലേക്കോ അങ്ങാടിയിലേക്കോ ജോലിക്കോ പഠനത്തിനോ ഒരു പ്രത്യേക ആവശ്യത്തിനുള്ള യാത്രക്കോ പുറപ്പെടുമ്പോഴെല്ലാം മേൽപ്പറഞ്ഞ ദിക്റുകൾ ചൊല്ലൽ സുന്നത്താണ്.)

G.

വീട്ടിലേക്കു പ്രവേശിക്കുമ്പോൾ അവിടെ വീട്ടുകാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബിസ്മില്ലാഹ് എന്ന് ചൊല്ലലും സലാം ചൊല്ലലും സുന്നത്താണ്:

വീട്ടിൽ പ്രവേശിക്കുമ്പോൾ താഴെ ചേർത്ത ദിക്ർ ചൊല്ലുകയും വീട്ടുകാരോട് 
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ
(നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ശാന്തിയും അനുഗ്രഹവും ബറകത്തുകളും ഉണ്ടാവട്ടേ) എന്ന് അഭിവാദനം 
  ചെയ്യുകയും ചെയ്യുക : 

 اللَّهُمَّ إِنِّي أَسْأَلُكَ خَيْرَ الْمَوْلِجِ وَخَيْرَ الْمَخْرَجِ بِسْمِ اللَّهِ وَلَجْنَا وَبِسْمِ اللَّهِ خَرَجْنَا وَعَلَى اللَّهِ رَبِّنَا تَوَكَّلْنَا 
അല്ലാഹുവേ ... പ്രവേശിക്കുമ്പോഴും പുറത്തു പോകുമ്പോഴും ഞാൻ നിന്നോട് നന്മ ചോദിക്കുന്നു.നിന്റെ നാമത്തിൽ ഞങ്ങൾ പ്രവേശിക്കുന്നു;നിന്റെ നാമത്തിലായിരുന്നു ഞങ്ങൾ പുറപ്പെട്ടിരുന്നതും.ഞങ്ങളുടെ നാഥനിൽ (അല്ലാഹുവിൽ) ഞങ്ങൾ ഭരമേല്പിക്കുന്നു.

H.

(രോഗങ്ങളും വേദനകളും മനുഷ്യ ശരീരത്തെ ബാധിക്കുമ്പോൾ അവയിൽ നിന്ന് മുക്തമാവുന്നതിനു ചികിത്സ അത്യാവശ്യമാണ്. പ്രകൃതിയിൽ അല്ലാഹു നിശ്ചയിച്ചിട്ടുള്ള മരുന്നുകൾ കണ്ടെത്തി ചികിത്സിക്കുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതും നിർദ്ദേശിച്ചിട്ടുള്ളതും തന്നെ.ഇതിനായി വിദഗ്ദരായ ഡോക്റ്റർമാരുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്.
മരുന്ന് വഴിയോ മന്ത്രം വഴിയോ എങ്ങിനെ  രോഗ ചികിത്സ  നടത്തിയാലും അല്ലാഹുവാണ് രോഗശമനം നടത്തുന്നത് എന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം വിശ്വാസി അത് ചെയ്യുന്നത്. രോഗചികിത്സക്ക് അല്ലാഹു നിരോധിച്ച മാർഗ്ഗങ്ങൾ സ്വീകരിക്കാവതല്ല.
      നന്മ പ്രവർത്തിക്കലും അല്ലാഹുവിനെ സദാ സ്മരിക്കലും (ദിക്ർ ) അല്ലാഹുവിനോട് ദുആ ചെയ്യലും അവനു വിധേയപ്പെടലും അവനോടു തൗബ ചെയ്തു മടങ്ങലുമാണ് ഏറ്റവും നല്ല ചികിത്സ 

         ചികിത്സക്കായി  വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട മന്ത്രങ്ങൾ എല്ലാം തന്നെ അല്ലാഹുവിനുള്ള ദിക്റുകളും അവനോടുള്ള പ്രാർത്ഥനകളുമാണ്.
    ഇക്കൂട്ടത്തിൽ ബിസ്മില്ലാഹിയുടെ പ്രാധാന്യവും മഹത്വവും വളരെ വലുതാണ്.)

H.01 .

ശരീര ഭാഗങ്ങളിൽ വേദനയുണ്ടാവുമ്പോൾ:

വേദനയുള്ള ശരീര ഭാഗത്തു വലതു കൈ വയ്ക്കുകയും ഏഴു തവണ വലതു കൈ കൊണ്ട് വേദന ഉള്ള ശരീര ഭാഗത്തു തടവുകയും ഏഴു തവണ താഴെ ദിക്ർ ചൊല്ലുകയും ചെയ്യുക :
بِسْمِ اللَّهِ أَعُوذُ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ 
സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .ഞാൻ അനുഭവിക്കുന്നതിന്റെയും ഞാൻ ഭയക്കുന്നതിന്റെയും തിന്മയിൽ നിന്ന് അല്ലാഹുവിന്റെ ഇസ്സത്ത് കൊണ്ടും ഖുദ്റത്തു കൊണ്ടും ഞാൻ കാവൽ തേടുന്നു''.

H.02.

രോഗിക്ക് മന്ത്രിക്കുമ്പോൾ :

1.രോഗിക്ക് മന്ത്രിക്കുമ്പോൾ താഴെ ചേർത്ത ദുആ ചൊല്ലുക :
بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَىْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ اللَّهُ يَشْفِيكَ بِاسْمِ اللَّهِ أَرْقِيكَ
സാരം :  അല്ലാഹുവിന്റെ നാമത്തിൽ   അസൂയാലുവിന്റെ ദൃഷ്ടിയിൽ നിന്നും താങ്കളെ  ബുദ്ധിമുട്ടിക്കുന്ന സകല കാര്യങ്ങളിൽ നിന്നും നിന്നെ ഉപദ്രവിക്കുന്ന എല്ലാ നഫ്സിൽ നിന്നും മുക്തമാക്കുന്നതിനു  താങ്കളെ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ റുഖ്‌യ നടത്തുന്നു.അല്ലാഹു താങ്കൾക്കു ഷിഫാ  നൽകട്ടേ... ... അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കൾക്കു റുഖ്‌യ നടത്തുന്നു.

2. തിരു നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം രോഗിക്ക് മന്ത്രിച്ചിരുന്ന മറ്റൊരു രീതി ചുവടെ ചേർക്കുന്നു :

 തിരു നബിയുടെ ചൂണ്ടു വിരലിൽ അല്പം ഉമിനീർ വായിൽ നിന്ന് എടുത്ത ശേഷം  വിരൽ മണ്ണിൽ തുടയ്ക്കുകയും മണ്ണും ഉമിനീരും ചേർന്ന വിരൽ രോഗിയുടെ രോഗം ബാധിച്ച ശരീര ഭാഗത്തു താഴെ ചേർത്ത ദിക്ർ ചൊല്ലിക്കൊണ്ട് തടവുകയും ചെയ്യുമായിരുന്നു  :

بِسْمِ اللَّهِ، تُرْبَةُ أَرْضِنَا‏.‏ بِرِيقَةِ بَعْضِنَا، يُشْفَى سَقِيمُنَا بِإِذْنِ رَبِّنَا 
സാരം : ''അല്ലാഹുവിന്റെ നാമത്തിൽ .നമ്മുടെ ഭൂമിയിലെ മണ്ണും നമ്മിലാരുടെയെങ്കിലും ഉമിനീരും അല്ലാഹുവിന്റെ അനുമതി പ്രകാരം നമ്മിലെ രോഗിക്ക് ശമനം നൽകുന്നു.''

ഈ ചികിത്സയുടെ രഹസ്യം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത് ഇങ്ങിനെയാണ്‌.

a.മണ്ണിന്റെയും ഉമിനീരിന്റെയും വൈദ്യശാസ്‌ത്രപരമായ ഗുണം 

b.തിരു നബിയുടെ ഉമിനീരിന്റെയും മദീനയുടെ മണ്ണിന്റെയും ബറകത്ത് 

c.മണ്ണിൽ നിന്ന് നമ്മുടെ ആദ്യ  പിതാവിനെ പടക്കപ്പെട്ടതും പിന്നീട് മനുഷ്യന്റെ ഇന്ദ്രിയത്തിൽ അടങ്ങിയ നുതഫയിലൂടെ മനുഷ്യ വംശം വ്യാപിച്ചതും തമ്മിലെ ബന്ധം 

I.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലുന്ന ചില ദിക്റുകൾ : 

a.
بِسْمِ اللَّهِ وَضَعْتُ جَنْبِي اللَّهُمَّ اغْفِرْ لِي ذَنْبِي وَأَخْسِئْ شَيْطَانِي وَفُكَّ رِهَانِي وَاجْعَلْنِي فِي النَّدِيِّ الأَعْلَى
സാരം : അല്ലാഹുവിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വത്തെ വയ്ക്കുന്നു.അല്ലാഹുവേ.. എന്റെ പാപം പൊറുക്കണേ...എന്റെ പിശാചിനെ എന്നിൽ നിന്ന് അകറ്റണേ... എന്റെ ഉത്തരവാദിത്തങ്ങൾ( പൂർത്തീകരിച്ചു )എന്നെ അതിൽ നിന്നെല്ലാം മുക്തനാക്കണേ .... സജ്ജനങ്ങളുടെ ഉന്നത സഭയിൽ നീ എന്നെ ഉൾപ്പെടുത്തണേ ... 

b.

 باسمك اللهم أموت وأحيا
അല്ലാഹുവേ.. നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു 

c.

بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
*എന്റെ റബ്ബേ ... (നാഥാ... ) നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വത്തെ ( ശരീരത്തെ) വയ്ക്കുന്നു. ഞാൻ നിന്റെ നാമത്തിൽ തന്നെ എന്റെ ശരീരത്തെ ഉയർത്തുകയും ചെയ്യുന്നു (ഉറക്കുണർന്ന് എഴുന്നേൽക്കുന്നു). എന്റെ നഫ്സിനെ നീ പിടിച്ചു വയ്ക്കുകയാണെങ്കിൽ (ഈ ഉറക്കത്തിൽ നീ എന്നെ മരിപ്പിച്ചാൽ ) നീ അതിനോട് കരുണ ചെയ്യണേ.... നീ അതിനെ സ്വതന്ത്രമാക്കുകയാണെങ്കിൽ (ജീവിക്കാൻ വിട്ടുകയാണെങ്കിൽ ) നീ നിന്റെ സജ്ജനങ്ങളായ ദാസൻമാരുടെ വിഷയത്തിൽ ചെയ്യുന്നത് പോലെ അതിനെ പാപങ്ങളിൽ നിന്ന് കാത്തോളണമേ* .....

(ഇൻ ഷാ അല്ലാഹ് തുടരും )

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള  വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ 
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_

 സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ   അൽ കിതാബ് വാട്ട്സ് ആപ്പ്  ഗ്രൂപ്പ് 

 ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ   ബന്ധപ്പെടൂ 8848787706
അബ്ബാസ് പറമ്പാടൻ

ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത്  പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ 

 പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക 

അവലംബം :

1.തഫ്സീർ ഇബ്നു കസീർ:
http://library.islamweb.net/newlibrary/display_book.php?idfrom=40&idto=40&bk_no=49&ID=43
2.
غذاء الألباب في شرح منظومة الآداب
محمد بن أحمد بن سالم السفاريني

http://library.islamweb.net/newlibrary/display_book.php?idfrom=2&idto=2&bk_no=44&ID=3
3
http://shamela.ws/browse.php/book-10759/page-29301
4
http://www.ahlalhdeeth.com/vb/showthread.php?t=290389
5.
أحكام القرآن لابن العربي
محمد بن عبد الله الأندلسي (ابن العربي)
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=46&ID=788
6.عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?bk_no=55&ID=1423&idfrom=6463&idto=6682&bookid=55&startno=29
7.شرح النووي على مسلم
يحيي بن شرف أبو زكريا النووي
http://library.islamweb.net/newlibrary/display_book.php?bk_no=53&ID=952&idfrom=6115&idto=6131&bookid=53&startno=1
8.مجمع الزاوئد ومنبع الفوائد
نور الدين علي بن أبي بكر الهيثمي
http://library.islamweb.com/newlibrary/display_book.php?flag=1&bk_no=87&bookhad=1122
9.عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?idfrom=1875&idto=1875&bk_no=50&ID=1884
10.شرح النووي على مسلم
يحيي بن شرف أبو زكريا 
النووي
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=53&ID=6105
11.تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري
http://library.islamweb.net/newlibrary/display_book.php?idfrom=6615&idto=6616&bk_no=56&ID=1960
12.عون المعبود
محمد شمس الحق العظيم آبادي
http://library.islamweb.net/newlibrary/display_book.php?idfrom=8827&idto=8830&bk_no=55&ID=1848

http://library.islamweb.net/newlibrary/display_book.php?idfrom=1875&idto=1875&bk_no=50&ID=1884
12.سنن الترمذي
محمد بن عيسى بن سورة الترمذي

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=2&bookhad=2080
13.تحفة الأحوذي
محمد بن عبد الرحمن بن عبد الرحيم المباركفوري

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=3956#docu
14.مرقاة المفاتيح شرح مشكاة
 المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=3062
15.സുനനു ഇബ്നു മാജ 
https://sunnah.com/urn/1336520
16.زاد المعاد
الإمام شمس الدين أبي عبد الله ابن القيم الجوزية
http://library.islamweb.net/newlibrary/display_book.php?idfrom=780&idto=780&bk_no=127&ID=708
17.فتح الباري شرح صحيح
 البخاري
أحمد بن علي بن حجر العسقلانيhttp://library.islamweb.net/newlibrary/display_book.php?flag=1&bk_no=52&ID=10500
18.الشيخ محمد بن صالح العثيمين/صحيح البخاري/شرح كتاب المرضى والطب
http://alathar.net/home/esound/index.php?op=tadevi&id=3033&coid=47705
19.
مرقاة المفاتيح شرح مشكاة
 المصابيح
علي بن سلطان محمد القاري
http://library.islamweb.net/newlibrary/display_book.php?bk_no=79&ID=115&idfrom=4747&idto=4814&bookid=79&startno=27
20.സുനനു തിർമുദി
https://sunnah.com/tirmidhi/48/32
السلام عليكم 

Comments

  1. Best No Deposit Bonus Codes in India - Herzamanindir.com
    5 steps1.Visit the official casinosites.one website of 토토 No Deposit India.
    Benefits of 바카라 사이트 using a no ventureberg.com/ deposit bonus.
    Benefits of using a no deposit bonus.
    Benefits https://vannienailor4166blog.blogspot.com/ of using a no deposit bonus.
    Online Sincere Accessory domain www.online-bookmakers.info

    ReplyDelete

Post a Comment

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن