Posts

Showing posts from March, 2018

ഭാഗം 2 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ

السلام عليكم  അൽ കിതാബ്  ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര 4  28.03.2018  ഭാഗം 2 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും  اَلْبَسْمَلةُ وَالْحَمْدَلَةُ بسْم اللّه  'ബിസ്മില്ലാഹി ' ഉച്ചരിക്കൽ  പ്രത്യേകമായി നിയമമാക്കപ്പെട്ട ചില സന്ദർഭങ്ങൾ  തുടരുന്നു : J. സംയോഗം ചെയ്യുന്നതിന് മുമ്പായി ചൊല്ലുക : സംയോഗം ചെയ്യുന്നതിന് മുമ്പായി ദമ്പതികൾ രണ്ടു പേരും താഴെ ചേർത്ത ദുആ ചൊല്ലൽ സുന്നത്താണ്.ശൈത്താൻ സംയോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതിനും കുട്ടിക്ക് ശൈത്താന്റെ ഉപദ്രവം ഉണ്ടാവാതിരിക്കുന്നതിനും സഹായകമാണ് ഈ ദുആ. بِاسْمِ اللَّهِ ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَا സാരം : അല്ലാഹുവിന്റെ നാമത്തിൽ , അല്ലാഹുവേ... ഞങ്ങളിൽ നിന്ന് ശൈത്താനെ അകറ്റി നിർത്തണേ... നീ ഞങ്ങൾക്ക് നൽകുന്നതിലും നീ ശൈത്താനെ അകറ്റി നിർത്തണേ.. K . മരിച്ച ഉടനെ മയ്യിത്തിന്റെ കണ്ണുകൾ അടക്കുമ്പോൾ:  اللَّهُمَّ اغْفِرْ له، وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَ...

ഭാഗം 1 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും اَلْبَسْمَلةُ وَالْحَمْدَلَةُ

السلام عليكم  അൽ കിതാബ്  ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര 4  28.03.2018 ഭാഗം 1 - ബസ്മലയും ഹംദലയും അഥവാ ബിസ്മിയും ഹംദും  اَلْبَسْمَلةُ وَالْحَمْدَلَةُ ബിസ്മില്ലാഹ് അഥവാ ബസ്മലയുടെ പുണ്യം  ബിസ്മില്ലാഹിയുടെ പൂർണ്ണ രൂപം  بسْم اللّه الرَّحْمـَن الرَّحيم 'ബിസ്മില്ലാഹി ർറഹ്‌മാനി ർറഹീം ' എന്നാകുന്നു റഹ്‌മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ( ഞാൻ ഇക്കാര്യം തുടങ്ങുന്നു ) എന്നതാണ് ഇതിന്റെ സാമാന്യമായ ആശയം. അല്ലാഹുവിന്റെ മൂന്നു വിശിഷ്ട നാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ വാക്യം.അല്ലാഹു , അർറഹ്മാൻ, അർറഹീം എന്നിവയാണ് പ്രസ്തുത നാമങ്ങൾ.അർറഹ്മാൻ, അർറഹീം എന്നിവ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിക്കുന്ന നാമങ്ങളാണ്.കാരുണ്യത്തിന്റെ ആധിക്യം കൂടുതൽ സൂചിപ്പിക്കുന്ന നാമം അർറഹ്മാൻ എന്ന നാമമാണ്.അല്ലാഹ് എന്നോ അർറഹ്മാൻ എന്നോ അല്ലാഹു അല്ലാതെ മറ്റാർക്കും ഉപയോഗിക്കാൻ പാടില്ല. വിശുദ്ധ ഖുർആനിൽ സൂറത്തുൽ ബറാഅത് ഒഴികെ എല്ലാ സൂറത്തിലും തുടക്കത്തിൽ  ബിസ്മില്ലാഹ് ഉണ്ട്.സൂറതുന്നംലിൽ രണ്ടു ബിസ്മില്ലാഹ് ഉണ്ട്; ഒന്ന് തുടക്കത്തിലും മറ്റൊന്ന് ഇടയിലും .അതിനാൽ വിശുദ്...

ഭാഗം രണ്ട് - ശരണ മന്ത്രങ്ങൾ اَلْفَاظُ الِاسْتِعَاذَةِ

السلام عليكم  അൽ കിതാബ്  ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര   ഭാഗം രണ്ട്  - ശരണ മന്ത്രങ്ങൾ  اَلْفَاظُ الِاسْتِعَاذَةِ   ശരണ മന്ത്രങ്ങൾ – ഹദീസുകളിൽ (തുടരുന്നു) : 10.ചീത്ത സ്വപ്നം കണ്ടാൽ അത് ആരോടും പറയരുതെന്നും അതിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും( أَعُوذُ بِاللَّهِ مِنَ الشَّيْطَانِ  എന്ന് പറയുക ) ഇടത്‌ ഭാഗത്തേക്ക് മൂന്നു തവണ തുപ്പുകയും (തുപ്പൽ/ ഉമിനീര് പുറത്ത് വരാത്ത വിധം ) മറുഭാഗത്തേക്കു  മാറിക്കിടക്കുകയും എണീറ്റ് രണ്ടു റകഅത്ത് നിസ്‌ക്കരിക്കുകയും   ചെയ്യണമെന്നും  തിരു നബി പഠിപ്പിക്കുന്നു  http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=4345 11.നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ )  أَعُوذُ بِاللَّهِ مِنَ الشَّيْطَانِ  എന്ന് പറഞ്ഞു അല്ലാഹുവിനോട് കാവൽ തേടണമെന്നും കാരണം അവ പിശാചിനെ കണ്ടതാവാൻ സാധ്യതയുണ്ടെന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം  .കൂടാതെ വീടിന്റെ  ...

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ്  دُعَاءُ الْإِفْتِتَاح  നിസ്‌കാരത്തിന്  നിയ്യത്തോട് കൂടി  തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലി കൈ കെട്ടിയ ഉടനെ ചൊല്ലാനുള്ള ദുആഉൽ ഇഫ്തിതാഹ് വിവിധ രൂപങ്ങളിൽ ഹദീസുകളിൽ കാണാം.         ശാഫിഈ മദ്ഹബിൽ പ്രധാനമായും മുൻഗണന നൽകിയിരിക്കുന്നത് വജ്ജഹ്‌തുവിനാണ്.വജ്ജഹ്‌തു ചുവടെ ചേർക്കുന്നു        (ഇതിൽ من المسلمين എന്ന് വരെ മാത്രം ആയും ഹദീസുകളിൽ കാണാം).നിസ്ക്കാരം ദീർഘിപ്പിക്കുന്നതു മഅമൂമുകൾക്കു ബുദ്ധിമുട്ടാവുമെങ്കിൽ, ഇമാം ആയി നിൽക്കുന്നവൻ ഇത്രയും ദീർഘമായി വജ്ജഹ്‌തു പാരായണം ചെയ്യരുത്.  വ അന മിനൽ മുസ്‌ലിമീൻ എന്നത് വരെ ചൊല്ലിയാൽ മതി.എന്നാൽ ഇടയ്ക്കെങ്കിലും ഈ സുന്നത്തു ലഭിക്കാൻ ശ്രദ്ധിക്കുക. A. وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مسلما وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ  اللَّهُمَّ أَنْتَ الْمَلِكُ لاَ...

أذكار الاستيقاظ من النوم രാത്രി ഉറക്കിൽ നിന്ന് ഉണരുമ്പോൾ ചൊല്ലുന്ന ദിക്റുകൾ

*السلام عليكم ورحمة الله و بركاته*  ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര  03.03.2018 You Tube LINKS: https://youtu.be/4beyq2gQZBQ?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_ https://youtu.be/2af7eO3oRww?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_ https://youtu.be/OebyUiluz3o?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_ https://youtu.be/r7WcIZ1kOkI?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_ 🌿🌿🌿🌿🌿🌿 പ്രിയ സഹോദരങ്ങളേ.... നാമൊക്കെ നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ സമയത്തെ കുറിച്ച് ആലോചിക്കാറുണ്ടോ?നമുക്ക് കിട്ടിയ  മുഴുവൻ സമയവും അവസരവും ശരിയാം വണ്ണം വിനിയോഗിച്ചു എന്ന് നമുക്കാർക്കെങ്കിലും കരുതാനാവുമോ ? നഷ്ട്ടപ്പെട്ട സമയത്തെ കുറിച്ച് ഓർത്തു വിലപിച്ചിട്ടു കാര്യമില്ല എന്ന് ചന്തിച്ചേക്കാം.എന്നാൽ നഷ്ട്ട ബോധം ഇനി നമുക്ക് അവശേഷിക്കാവുന്ന  സമയം ശരിയായി അല്ലാഹുവിന്റെ പ്രീതിയിലായി വിനിയോഗിക്കണമെന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ  അത് ഉപകാരപ്പെട്ടേക്കും. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ജീവിക്കാൻ നമുക്ക് സാധ്യമായാൽ അതിൽ പരം ആത്മ സംത...