أذكار الاستيقاظ من النوم രാത്രി ഉറക്കിൽ നിന്ന് ഉണരുമ്പോൾ ചൊല്ലുന്ന ദിക്റുകൾ
ദൈവിക സ്‌മരണ ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര
03.03.2018
You Tube LINKS:
https://youtu.be/4beyq2gQZBQ?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
https://youtu.be/2af7eO3oRww?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
https://youtu.be/OebyUiluz3o?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
https://youtu.be/r7WcIZ1kOkI?list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_
പ്രിയ സഹോദരങ്ങളേ.... നാമൊക്കെ നമ്മുടെ ജീവിതത്തിൽ കഴിഞ്ഞു പോയ സമയത്തെ കുറിച്ച് ആലോചിക്കാറുണ്ടോ?നമുക്ക് കിട്ടിയ മുഴുവൻ സമയവും അവസരവും ശരിയാം വണ്ണം വിനിയോഗിച്ചു എന്ന് നമുക്കാർക്കെങ്കിലും കരുതാനാവുമോ ? നഷ്ട്ടപ്പെട്ട സമയത്തെ കുറിച്ച് ഓർത്തു വിലപിച്ചിട്ടു കാര്യമില്ല എന്ന് ചന്തിച്ചേക്കാം.എന്നാൽ നഷ്ട്ട ബോധം ഇനി നമുക്ക് അവശേഷിക്കാവുന്ന സമയം ശരിയായി അല്ലാഹുവിന്റെ പ്രീതിയിലായി വിനിയോഗിക്കണമെന് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുമെങ്കിൽ അത് ഉപകാരപ്പെട്ടേക്കും. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ജീവിക്കാൻ നമുക്ക് സാധ്യമായാൽ അതിൽ പരം ആത്മ സംതൃപ്തി മറ്റൊന്നുമില്ല .
വിശുദ്ധ ഖുർആൻ സത്യ വിശ്വാസികളുടെ ഒരു സുപ്രധാന ഗുണമായി പരിചയപ്പെടുത്തുന്നത് സംതൃപ്തമായ മനസ്സിന്റെ ഉടമകൾ എന്നാണു.അല്ലാഹുവിനെ യഥാവിധി സ്മരിക്കുന്നതിലൂടെയാണ് സംതൃപ്തമായ മനസ്സിന്റെ ഉടമയാവാൻ സാധിക്കുക എന്ന് ഖുർആൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 013 റഅദ് 28:
الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ أَلاَ بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
'സത്യ വിശ്വാസം കൈക്കൊള്ളുകയും അല്ലാഹുവിനെ സംബന്ധിച്ച ദിക്ർ കൊണ്ട് മനസ്സുകള്‍ സംതൃപ്തി അടയുകയും ചെയ്യുന്നവർ , ശ്രദ്ധിക്കുക; അല്ലാഹുവിനെ സംബന്ധിച്ച ദിക്ർ കൊണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.'
ഹൃദയം കൊണ്ട് നാം എപ്പോഴും അല്ലാഹുവിനെ സ്മരിക്കണം .അല്ലാഹുവിനെ കുറിച്ചും അവന്റെ സൃഷ്ട്ടി വൈഭവത്തെ കുറിച്ചും ചിന്തിക്കുന്നത് ഖല്ബിന്റെ ദിക്ർ ആണ്. ദിക്റിന്റെ /സമരണയുടെ മറു വശമാണ് غَفْلَة .غَفْلَة അഥവാ അശ്രദ്ധയിൽ അകപ്പെട്ടാൽ പിശാചിന് നമ്മെ സ്വാധീനിക്കാൻ വളരെ എളുപ്പമാണ്. നാവും ഹൃദയവും ചേർന്ന് അല്ലാഹുവിനെ സ്മരിക്കുന്നതാണ് കൂടുതൽ പുണ്യകരമായ ദിക്ർ.എന്നാൽ ഖല്ബിന്റെ സാന്നിധ്യമില്ലാതെ നാവു കൊണ്ട് മാത്രം ദിക്ർ ഉരുവിടുന്നത് പൂർണ്ണമായ ഫലം ചെയ്തു കൊള്ളണമെന്നില്ല.ഹൃദയ സാന്നിധ്യത്തോടെ ദിക്‌റും ദുആകളും ശീലിക്കണമെങ്കിൽ സാമാന്യമായി എങ്കിലും നമുക്ക് ദിക്ർ ദുആകളുടെ ആശയം മനസ്സിലാവുകയും മനസ്സിൽ ആശയം ഉൾക്കൊണ്ടു അവ ഉരുവിടുകയും പ്രസ്തുത ദിക്ർ ദുആകളിലെ ആശയം ഉൾക്കൊണ്ടു നാം ജീവിക്കുകയും വേണം.ദൈനം ദിന ജീവിതത്തിൽ നാം ചൊല്ലേണ്ട ദിക്ർ ദുആകളെ കുറിച്ച് ഒരു ലഘു പഠനം മാത്രമാണ് ഈ പരമ്പര ലക്ഷ്യമിടുന്നത് .
നമ്മുടെ ആരോഗ്യവും ഒഴിവു സമയവും അല്ലാഹുവിന്റെ സ്മരണയിലും അവന്റെ തൃപ്തിയിലുമായി പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. അല്ലെങ്കിൽ നാം അവസാനം ഖേദിക്കേണ്ടി ഇടയായേക്കും
"
🕰🕰🕰🕰🕰🕰🕰🕰
*നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു* :
*نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ، الصِّحَّةُ وَالْفَرَاغ*ُ
🍑🍑🍑🍑🍑🍑
" *അധിക ജനങ്ങളും വഞ്ചിതരായിരിക്കുന്ന* ( *ശരിയായി വിനിയോഗിക്കാത്തതിനാൽ നഷ്ടപ്പെടുത്തുന്ന* )
*രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും*
A.*രാത്രി ഉറക്കിൽ നിന്ന് ഉണരുമ്പോൾ ചൊല്ലുന്ന ദിക്റുകൾ *
1.
*بسم الله الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ*
*അല്ലാഹുവിന്റെ നാമത്തിൽ , നമ്മെ മരിപ്പിച്ച ശേഷം ( ഉറക്കിയ ശേഷം ) നമ്മെ ജീവിപ്പിച്ച ( ഉണർത്തിയ ) അല്ലാഹു വിനാണ് സർവ്വ സ്തുതിയും ; അവനിലേക്കാണ് മടക്കവും
2.
*الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَىَّ رُوحِي وَأَذِنَ لِي بِذِكْرِهِ ُ*
*എന്റെ ശരീരത്തെ സുഖപ്പെടുത്തുകയും എന്റെ റൂഹിനെ / ആത്മാവിനെ എനിക്ക് തിരിച്ച് നൽകുകയും എനിക്ക് ദൈവസ്മരണക്ക് ഉതവി നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും*
3.
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّه*
*അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല . അവന് ഒരു പങ്കുകാരുമില്ല. അവനു തന്നെയാണ് പരമാധികാരം . അവനു തന്നെ സർവ്വ സ്ത്രോത്രവും . അവൻ എല്ലാ കാര്യങ്ങൾക്കും സർവ്വ ശക്തനാണ്. അല്ലാഹു പരിശുദ്ധൻ . അല്ലാഹുവിനു സർവ്വ സ്തുതിയും .അല്ലാഹുല്ലാതെ ഒരു ഇലാഹുമില്ല. അല്ലാഹു ഏറ്റവും വലിയവൻ . എന്തെങ്കിലും നൻമ നേടാനുള്ള ശക്തിയോ ഏതെങ്കിലും തിന്മ തടയാനുള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല*
*എന്ന് ചൊല്ലുക*
ശേഷം ,
ِ *رَبِّ اغْفِرْ لِي*
*റബ്ബേ.... എനിക്ക് പൊറുത്തു തരണേ എന്നു പ്രാർത്ഥിക്കുകയോ അവനു ആവശ്യമുള്ളത് അല്ലാഹുവിനോട് ദുആ ചെയ്യുകയോ ചെയ്യുക*
4.
*الْحَمْدُ لِلَّهِ الَّذِي رَدَّ عَلَيَّ نَفْسِي وَلَمْ يُمِتْهَا فِي مَنَامِهَا*
*എന്റെ നഫ്സിനെ ഉറക്കത്തിൽ മരിപ്പിക്കാതെ എന്റെ ആത്മാവിനെ എനിക്ക് മടക്കിയ നൽകിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും*.
*الْحَمْدُ لِلَّهِ الَّذِي يُمْسِكُ السَّمَاوَاتِ وَالْأَرْضَ أَنْ تَزُولَا، وَلَئِنْ زَالَتَا إِنْ أَمْسَكَهُمَا مِنْ أَحَدٍ مِنْ بَعْدِهِ، إِنَّهُ كَانَ حَلِيمًا غَفُورًا*
*നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും തല്‍സ്ഥാനം വിട്ടു നീങ്ങാതിരിക്കുവാന്‍ അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു*.
*الْحَمْدُ لِلَّهِ الَّذِي يُمْسِكُ السَّمَاءَ أَنْ تَقَعَ عَلَى الْأَرْضِ إِلَّا بِإِذْنِهِ*
*തന്റെ അനുമതി പ്രകാരമല്ലാതെ ഭൂമിയിൽ വീണുപോകാതിരിക്കാൻ ആകാശത്തെ പിടിച്ചു നിർത്തിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും
*لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ ، اللَّهُمَّ إِنِّي أَسْتَغْفِرُكَ لِذَنْبِي ، وَأَسْأَلُكَ رَحْمَتَكَ ، اللَّهُمَّ زِدْنِي عِلْمًا ، وَلَا تُزِغْ قَلْبِي بَعْدَ إِذْ هَدَيْتَنِي ، وَهَبْ لِي مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ*
സാരം : അല്ലാഹുവേ, നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീ പരിശുദ്ധനാണ്. അല്ലാഹുവേ, എന്റെ പാപത്തിന് ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു. ഞാൻ നിന്നോട് നിന്റെ അനുഗ്രഹം ചോദിക്കുന്നു. അല്ലാഹുവേ, എനിക്ക് നീ അറിവ് വർദ്ധിപ്പിക്കേണമേ, നീ എനിക്ക് നിന്റെ പക്കൽ നിന്നുള്ള അനുഗ്രഹം നൽകേണമേ. നിശ്ചയം നീ നന്നായി നൽകുന്നവനാണല്ലോ
5.സൂറത്തു ആലു ഇമ്രാനിലെ 190 – 200
ആയത്തുകൾ പാരായണം ചെയ്യുക
إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآيَاتٍ لِّأُوْلِي الألْبَابِ
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.
الَّذِينَ يَذْكُرُونَ اللّهَ قِيَامًا وَقُعُودًا وَعَلَىَ جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ
നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. ( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
ഞങ്ങളുടെ രക്ഷിതാവേ, നീ വല്ലവനെയും നരകത്തില്‍ പ്രവേശിപ്പിച്ചാല്‍ അവനെ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല താനും.
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ
ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്‍മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.
رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادَ
ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ ദൂതന്‍മാര്‍ മുഖേന ഞങ്ങളോട് നീ വാഗ്ദാനം ചെയ്തത് ഞങ്ങള്‍ക്ക് നല്‍കുകയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഞങ്ങള്‍ക്കു നീ നിന്ദ്യത വരുത്താതിരിക്കുകയും ചെയ്യേണമേ. നീ വാഗ്ദാനം ലംഘിക്കുകയില്ല; തീര്‍ച്ച.
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَى بَعْضُكُم مِّن بَعْضٍ فَالَّذِينَ هَاجَرُواْ وَأُخْرِجُواْ مِن دِيَارِهِمْ وَأُوذُواْ فِي سَبِيلِي وَقَاتَلُواْ وَقُتِلُواْ لأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ ثَوَابًا مِّن عِندِ اللّهِ وَاللّهُ عِندَهُ حُسْنُ الثَّوَابِ
അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്.
لاَ يَغُرَّنَّكَ تَقَلُّبُ الَّذِينَ كَفَرُواْ فِي الْبِلاَدِ
സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്.
مَتَاعٌ قَلِيلٌ ثُمَّ مَأْوَاهُمْ جَهَنَّمُ وَبِئْسَ الْمِهَادُ
തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം!
لَكِنِ الَّذِينَ اتَّقَوْاْ رَبَّهُمْ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا نُزُلاً مِّنْ عِندِ اللّهِ وَمَا عِندَ اللّهِ خَيْرٌ لِّلأَبْرَارِ
എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം.
وَإِنَّ مِنْ أَهْلِ الْكِتَابِ لَمَن يُؤْمِنُ بِاللّهِ وَمَا أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَاشِعِينَ لِلّهِ لاَ يَشْتَرُونَ بِآيَاتِ اللّهِ ثَمَنًا قَلِيلاً أُوْلَـئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ إِنَّ اللّهَ سَرِيعُ الْحِسَابِ
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. ( അവര്‍ ) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
يَا أَيُّهَا الَّذِينَ آمَنُواْ اصْبِرُواْ وَصَابِرُواْ وَرَابِطُواْ وَاتَّقُواْ اللّهَ لَعَلَّكُمْ تُفْلِحُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
http://quranmalayalam.com/quran/malar/03.htm
*പിന്നീട് തഹജ്ജുദും വിത്റും നിസ്ക്കരിക്കുക*
( 2 റക്അത്ത് തഹജ്ജുദും 2 +1 വിത്റും എന്ന കണക്കിൽ കുറയാതിരിക്കലാണ് നല്ലത്. എത്ര റക്അത്തും നിസ്ക്കരിക്കാം എന്ന് അഭിപ്രായമുണ്ട്. 2+2 +2 +2 +2 +1 എന്നിങ്ങനെ തിരു നബി സ്വല്ലല്ലാഹു അലെഹി വ സല്ലം നിസ്ക്കരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്*
*ഇങ്ങനെ ചെയ്താൽ അവന്റെ നിസ്ക്കാരവും പ്രാർത്ഥനയും സ്വീകരിക്കപ്പെടും*
*لَا إِلَهَ إِلَّا أَنْتَ، سُبْحَانَكَ اللَّهُمَّ، أَسْتَغْفِرُكَ لِذَنْبِي، وَأَسْأَلُكَ رَحْمَتَكَ، اللَّهُمَّ زِدْنِي عِلْمًا، وَلَا تُزِغْ قَلْبِي بَعْدَ إِذْ هَدَيْتَنِي، وَهَبْ لِي مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ*
(നീയല്ലാതെ ഇലാഹില്ല, അല്ലാഹുവേ നീ പരിശുദ്ധനാണ്. എൻ്റെ പാപത്തിന് നിന്നോട് ഞാൻ മാപ്പിരക്കുന്നു, നിൻ്റെ കാരുണ്യത്തെ ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ചു തരേണമേ. എനിക്ക് നീ ഹിദായത്ത് നൽകിയതിന് ശേഷം എൻ്റെ ഹൃദയത്തെ നീ തെറ്റിക്കരുതേ. നിൻ്റെ പക്കൽ നിന്നുള്ള കാരുണ്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം നൽകുന്നവനാണ്).
സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പടിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്.
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ബന്ധപ്പെടൂ...
8848787706
അബ്ബാസ് പറമ്പാടൻ
*السلام عليكم ورحمة الله و بركاته*
Comments
Post a Comment