ഭാഗം രണ്ട് - ശരണ മന്ത്രങ്ങൾ اَلْفَاظُ الِاسْتِعَاذَةِ


السلام عليكم 

അൽ കിതാബ് 

ദൈവിക സ്‌മരണ  ദൈനംദിന ജീവിതത്തിൽ - ദിക്ർ ദുആ പരമ്പര 


 ഭാഗം രണ്ട്  - ശരണ മന്ത്രങ്ങൾ 

اَلْفَاظُ الِاسْتِعَاذَةِ

  ശരണ മന്ത്രങ്ങൾ – ഹദീസുകളിൽ (തുടരുന്നു) :

10.ചീത്ത സ്വപ്നം കണ്ടാൽ അത് ആരോടും പറയരുതെന്നും അതിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും(

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ 
എന്ന് പറയുക ) ഇടത്‌ ഭാഗത്തേക്ക് മൂന്നു തവണ തുപ്പുകയും (തുപ്പൽ/ ഉമിനീര് പുറത്ത് വരാത്ത വിധം ) മറുഭാഗത്തേക്കു  മാറിക്കിടക്കുകയും എണീറ്റ് രണ്ടു റകഅത്ത് നിസ്‌ക്കരിക്കുകയും   ചെയ്യണമെന്നും  തിരു നബി പഠിപ്പിക്കുന്നു 

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=56&ID=4345


11.നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ) 

أَعُوذُ بِاللَّهِ مِنَ الشَّيْطَانِ 
എന്ന് പറഞ്ഞു അല്ലാഹുവിനോട് കാവൽ തേടണമെന്നും കാരണം അവ പിശാചിനെ കണ്ടതാവാൻ സാധ്യതയുണ്ടെന്നും ഹദീസിൽ നിന്ന് മനസ്സിലാക്കാം  .കൂടാതെ വീടിന്റെ  വാതിലുകൾ ബിസ്മില്ലാഹ് ചൊല്ലി അടക്കുന്നതും പാത്രങ്ങൾ തുറന്നിടാതെ, ബിസ്മില്ലാഹ് ചൊല്ലി അടച്ചു സൂക്ഷിക്കുന്നതും പിശാചിന്റെ ഉപദ്രവം തടുക്കാൻ സഹായിക്കുമെന്നും ഹദീസിൽ കാണാം 
http://library.islamweb.net/newlibrary/display_book.php?flag=1&bk_no=79&ID=8569

https://sunnah.com/muslim/48/112


12.നിസ്‌ക്കാരത്തിലെ അവസാനത്തെ അത്തഹിയ്യാത്തിനുള്ള ഇരുത്തത്തിൽ അത്തഹിയ്യാത്തും ഇബ്റാഹീമിയ്യ സലാത്തും കഴിഞ്ഞ ശേഷം ചൊല്ലുന്ന ധാരാളം ദുആകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ സന്ദർഭത്തിൽ നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും അല്ലാഹുവിനോട് കാവൽ തേടുകയും പിന്നീട് നമുക്ക് ആവശ്യമുള്ളത്  അലാഹുവിനോട് ദുആ ചെയ്യുകയും ചെയ്യണമെന്ന് തിരു നബി നമ്മെ ഉപദേശിച്ചിരിക്കുന്നു

https://sunnah.com/nasai/13/132

 അത്തഹിയ്യാത്തിനും ഇബ്റാഹീമിയ്യ സ്വലാത്തിനും  ശേഷം

 اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ ‏
സാരം : 'അല്ലാഹുവേ..... എന്റെ മുൻകഴിഞ്ഞ പാപങ്ങളും വന്നേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും  ഞാൻ ചെയ്ത അതിക്രമങ്ങളും  എന്നെക്കാൾ നിനക്കറിയാവുന്നതും എനിക്ക് നീ പൊറുത്തു തരേണമേ .... നീയാണ്  അനാദിയിൽ ഉള്ളവനും അവസാനമില്ലാത്തവനും നീയാണ്.നീയല്ലാതെ ഒരു ആരാധ്യനുമില്ല' 

എന്ന് ചൊല്ലുകയും തുടർന്ന് താഴെ ചേർത്ത ദുആകൾ ചൊല്ലുകയും ചെയ്യുക :


രണ്ടും സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുള്ളതാണ്.രണ്ടാമത്തെ ദുആയിൽ 

 കടത്തിലും പാപത്തിലും അകപ്പെടുന്നതിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നത് കൂടി ഉൾപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധിക്കുക :

A.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ 
الْمَسِيحِ الدَّجَّالِ
സാരം : 'അല്ലാഹുവേ..... നരക ശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.'

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=1311


http://library.islamweb.net/newlibrary/display_book.php?flag=1&bk_no=80&ID=381


B.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ وَالْمَغْرَمِ
(സാരം : 'അല്ലാഹുവേ..... ഖബറിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്നയിൽ നിന്നും ജീവിതത്തിലും മരണ സമയത്തുമുണ്ടാകാവുന്ന ( മരണത്തിനു ശേഷവും )ഫിത്നകളിൽ നിന്നും കടത്തിലും പാപത്തിലും നിന്നും  അകപ്പെടുന്നതിൽ ഞാൻ നിന്നോട് കാവൽ തേടുന്നു )

http://library.islamweb.net/newlibrary/display_book.php?flag=1&bk_no=0&bookhad=1311


അല്ലാഹുവിന്റെ റസൂൽ ഒരു പടപ്പിനോടും കാവൽ തേടിയിരുന്നില്ല 


സ്വഹീഹുൽ ബുഖാരി 

.........................
 عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُعَوِّذُ الْحَسَنَ وَالْحُسَيْنَ وَيَقُولُ إِنَّ أَبَاكُمَا كَانَ يُعَوِّذُ بِهَا إِسْمَاعِيلَ وَإِسْحَاقَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു  നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം ഹസൻ ഹുസൈൻ ( റദിയല്ലാഹു അൻഹുമാ) എന്നിവർക്ക് വേണ്ടി അല്ലാഹുവിനോട് കാവൽ തേടുമായിരുന്നു.തിരു നബി ഇങ്ങിനെ പറയുമായിരുന്നു: ' നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം നബി)അദ്ധേഹത്തിന്റെ മക്കൾ ഇസ്മാഈലിനും ഇസ് ഹാഖിനും വേണ്ടി 
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّةٍ
ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ കൊണ്ട് എല്ലാ പിശാചുക്കളിൽ നിന്നും കൊടും വിഷമുള്ള ജന്തുക്കളിൽ നിന്നും അസൂയയുടെ നോട്ടത്തിൽ നിന്നും കാവൽ തേടുന്നു ' എന്നിങ്ങനെ പറഞ്ഞു കാവൽ തേടിയിരുന്നു.

ഫത്ഹുൽ ബാരിയിലെ വിശദീകരണത്തിൽ നിന്ന് :

فتح الباري شرح صحيح البخاري
أحمد بن علي بن حجر العسقلاني

قَوْلُهُ : ( بِكَلِمَاتِ اللَّهِ ) قِيلَ الْمُرَادُ بِهَا كَلَامُهُ عَلَى الْإِطْلَاقِ ، وَقِيلَ أَقْضِيَتُهُ ، وَقِيلَ مَا وَعَدَ بِهِ كَمَا قَالَ تَعَالَى وَتَمَّتْ كَلِمَةُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَائِيلَ وَالْمُرَادُ بِهَا قَوْلُهُ تَعَالَى وَنُرِيدُ أَنْ نَمُنَّ عَلَى الَّذِينَ اسْتُضْعِفُوا فِي الْأَرْضِ الْمُرَادُ بِالتَّامَّةِ الْكَامِلَةُ وَقِيلَ النَّافِعَةُ وَقِيلَ الشَّافِيَةُ وَقِيلَ الْمُبَارَكَةُ ، وَقِيلَ الْقَاضِيَةُ الَّتِي تَمْضِي وَتَسْتَمِرُّ وَلَا يَرُدُّهَا شَيْءٌ وَلَا يَدْخُلهَا نَقْصٌ وَلَا عَيْبٌ ، قَالَ الْخَطَّابِيُّ : كَانَ أَحْمَدُ يَسْتَدِلُّ بِهَذَا الْحَدِيثِ عَلَى أَنَّ كَلَامَ اللَّهِ غَيْرُ مَخْلُوقٍ ، وَيَحْتَجُّ بِأَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَسْتَعِيذُ بِمَخْلُوقٍ 

ആശയ സംഗ്രഹം : കലിമാതുല്ലാഹ് അഥവാ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങൾ എന്നാൽ അല്ലാഹുവിന്റെ കലാം / സംസാരം എന്നാകുന്നു എന്ന് അഭിപ്രായമുണ്ട്.അല്ലാഹുവിന്റെ വിധികൾ , അല്ലാഹുവിന്റെ വാഗ്ദാനം എന്നിങ്ങനെയും അഭിപ്രായമുണ്ട്.....
(
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 007 അഅ്റാഫ് 137:
وَأَوْرَثْنَا الْقَوْمَ الَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ الأَرْضِ وَمَغَارِبَهَا الَّتِي بَارَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ الْحُسْنَى عَلَى بَنِي إِسْرَآئِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ
അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത്‌ കളയുകയും ചെയ്തു.)

 ഖത്താബി( http://library.islamweb.net/newlibrary/display_book.php?ID=3830&bk_no=60&flag=൧)പ്രസ്താവിക്കുന്നു  :ഇമാം അഹ്മദ്  ബ്നു ഹന്ബൽ റഹിമഹുല്ലാഹ് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ കലാം പടപ്പു / സൃഷ്ട്ടി അല്ല എന്ന് തെളിവ് പിടിക്കാറുണ്ടായിരുന്നു.അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം ഒരു പടപ്പിനോടും കാവൽ തേടുകയില്ല  എന്നതിനാലാണ് അദ്ദേഹം ഇങ്ങിനെ തെളിവ് പിടിച്ചിരുന്നത്. 

https://library.islamweb.net/Newlibrary/display_book.php?bk_no=52&ID=2040&idfrom=6098&idto=6138&bookid=52&startno=20

( ശ്രദ്ധിക്കുക :എന്നാൽ ഈസാ അലൈഹിസ്സലാമിനെ സംബന്ധിച്ച് കലിമത്തുല്ലാഹ് /അല്ലാഹുവിന്റെ വചനം എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിരിക്കുന്നതു ഈസാ അലൈഹിസ്സലാമിന്റെ സൃഷ്ടിപ്പിലെ പ്രത്യേകത പരിഗണിച്ചു കൊണ്ടാണ് , അല്ലാതെ ഈസാ അലൈഹിസ്സലാം പടപ്പു അല്ല എന്ന അർത്ഥത്തിൽ അല്ല. മാതാവും പിതാവുമില്ലാതെ അല്ലാഹു ആദ്യ മനുഷ്യൻ ആദം അലൈഹിസ്സലാമിനെ മണ്ണിനാൽ പടച്ചു. സ്ത്രീ ഇല്ലാതെ പുരുഷനായ ആദമിൽ നിന്ന് ഹവ്വ അലൈഹസ്സലാമിനെ പടച്ചു കുൻ എന്ന അല്ലാഹുവിന്റെ വചനത്തെ മർയം അലൈഹസ്സലാം എന്ന സ്ത്രീയിലേക്കു ഇട്ടു കൊടുക്കുകയും പുരുഷനില്ലാതെ മർയം അലൈഹസ്സലാം ഗർഭം ധരിക്കുകയും ഈസാ അലൈഹിസ്സലാം ജനിക്കുകയും ചെയ്തു 


പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 004 അല്‍ നിസാഅ് 173:

يَا أَهْلَ الْكِتَابِ لاَ تَغْلُواْ فِي دِينِكُمْ وَلاَ تَقُولُواْ عَلَى اللّهِ إِلاَّ الْحَقِّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِّنْهُ فَآمِنُواْ بِاللّهِ وَرُسُلِهِ وَلاَ تَقُولُواْ ثَلاَثَةٌ انتَهُواْ خَيْرًا لَّكُمْ إِنَّمَا اللّهُ إِلَـهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِي السَّمَاوَات وَمَا فِي الأَرْضِ وَكَفَى بِاللّهِ وَكِيلاً
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്‌. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്‌. മര്‍യമിന്‍റെ മകനായ മസീഹ്‌ ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക്‌ അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത്‌ കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക്‌ നിങ്ങള്‍ പറയരുത്‌. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ ( ഇതില്‍ നിന്ന്‌ ) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക്‌ ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന്‌ അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
http://fatwa.islamweb.net/fatwa/index.php?page=showfatwa&Option=FatwaId&Id=49232

അല്ലാഹു അല്ലാത്തവരോട് ശരണം തേടൽ / കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .


പ്രശസ്ത മാലികീ പണ്ഡിതൻ ഇബ്നു അബ്ദിൽ ബര്ർ റഹിമഹുല്ലാഹിയുടെ(ജനനം ഹിജ്‌റ 368 , വഫാത്ത് ഹിജ്‌റ 463 ) തംഹീദിൽ നിന്ന് :


التمهيد لما في الموطأ من المعاني والأسانيد


 أبو عمر يوسف بن عبد الله النمري المعروف بابن عبد البر(368 هـ - 463 هـ) إمام وفقيه مالكي ومحدث ومؤرخ أندلسي


حَدِيثٌ خَامِسٌ مِنْ بَلَاغَاتِ مَالِكٍ عَمَّنْ يَثِقُ بِهِ

ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹദീസ്:
مَالِكٌ عَنِ الثِّقَةِ عِنْدَهُ ، عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ عَنْ بُسْرِ بْنِ سَعِيدٍ عَنْ سَعِيدِ بْنِ أَبِي وَقَّاصٍ عَنْ خَوْلَةَ بِنْتِ حَكِيمٍ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنْ نَزَلَ مَنْزِلًا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لَنْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ
 ഖൗല ബിൻത് ഹകീം പ്രസ്താവിക്കുന്നു  : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
 أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
' ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' എന്ന് പറഞ്ഞു കൊള്ളട്ടെ .അങ്ങിനെ പറഞ്ഞാൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല .

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു അബ്ദിൽ ബർ രേഖപ്പെടുത്തുന്നു :

...............................
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ സംഗ്രഹം :  ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു  കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ്.ഇതാണ് അഹ്‌ലുസ്സുന്നയുടെ നിലപാട് .അൽ ഹംദു ലില്ലാഹ്.
...................................
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992

അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 

8848787706 എന്ന നമ്പറിൽ ബന്ധപ്പെടുക അബ്ബാസ് പറമ്പാടൻ
ABBAS PARAMBADAN
السلام عليكم 

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن