ദർസ് 5 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله فِيمَا يَقُولُهُ الْمُسْتَيْقِظُ مِنْ نَوْمِهِ لَيْلًا രാത്രിയിൽ ഉറക്കമുണരുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ:

ദർസ് 5 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :
من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:
വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
കിതാബ് ലിങ്ക്
https://share.google/JNgjOEZFvzpqqZaxF
ദർസ് അഞ്ചിൻ്റെ വീഡിയോ :
https://youtu.be/bde8gjHmO30?si=RTzAJ1LhjggIjcSi
(ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)
🌳🌳🌳🌳🌳
*فِيمَا يَقُولُهُ الْمُسْتَيْقِظُ مِنْ نَوْمِهِ لَيْلًا*
രാത്രിയിൽ ഉറക്കമുണരുമ്പോൾ  ചൊല്ലേണ്ട ദിക്റുകൾ:

​عَنْ عُبَادَةَ بْنِ الصَّامِتِ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: «مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ، ثُمَّ قَالَ: اللَّهُمَّ اغْفِرْ لِي، أَوْ دَعَا اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ». خَرَّجَهُ الْبُخَارِيُّ.
​ഉബാദത്ത് ബിൻ സ്വാമിത് (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: "രാത്രിയിൽ ആരെങ്കിലും ഉറക്കമുണർന്നാൽ,
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَلِيِّ الْعَظِيمِ*
(അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്, അവന് പങ്കുകാരില്ല. സർവ്വ ആധിപത്യവും അവനാണ്, സർവ്വ സ്തുതിയും അവനാണ്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്. അല്ലാഹു എത്രയോ പരിശുദ്ധൻ, അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അല്ലാഹുവല്ലാതെ ഇലാഹില്ല, അല്ലാഹു ഏറ്റവും വലിയവനാണ്. പരമോന്നതനും മഹാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു മാറ്റവും ശക്തിയുമില്ല) എന്ന് പറയുകയും,
ശേഷം അവൻ
*اللَّهُمَّ اغْفِرْ لِي*  
(അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ)  എന്ന് പറയുകയോ  പ്രാർത്ഥിക്കുകയോ ചെയ്താൽ അതിന് ഉത്തരം ലഭിക്കും. അവൻ വുളൂഅ് ചെയ്ത് നിസ്കരിക്കുകയാണെങ്കിൽ അവന്റെ നിസ്കാരം സ്വീകരിക്കപ്പെടുകയും ചെയ്യും."
 (ബുഖാരി)

​وَعَنْ أَبِي أُمَامَةَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «مَنْ أَوَى إِلَى فِرَاشِهِ طَاهِرًا، وَذَكَرَ اللَّهَ تَعَالَى حَتَّى يُدْرِكَهُ النُّعَاسُ، لَمْ يَنْقَلِبْ سَاعَةً مِنَ اللَّيْلِ يَسْأَلُ اللَّهَ شَيْئًا مِنْ خَيْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ اللَّهُ إِيَّاهُ». خَرَّجَهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ غَرِيبٌ.
​അബൂ ഉമാമ (റ) പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "ആരെങ്കിലും ശുദ്ധിയുള്ളവനായി (വുളൂഓടെ) വിരിപ്പിലേക്ക് വരികയും, ഉറക്കം വരുന്നത് വരെ അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ, രാത്രിയിൽ ഏതൊരു സമയത്ത് അവൻ തിരിഞ്ഞു കിടക്കുമ്പോഴും അല്ലാഹുവിനോട് ദുനിയാവിലെയും ആഖിറത്തിലെയും നന്മകളിൽ നിന്ന് എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ അല്ലാഹു അത് അവന് നൽകാതിരിക്കില്ല." 
(തിർമിദീ)

​وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ رَسُولَ اللَّهِ ﷺ كَانَ إِذَا اسْتَيْقَظَ مِنَ اللَّيْلِ قَالَ: «لَا إِلَهَ إِلَّا أَنْتَ، سُبْحَانَكَ اللَّهُمَّ، أَسْتَغْفِرُكَ لِذَنْبِي، وَأَسْأَلُكَ رَحْمَتَكَ، اللَّهُمَّ زِدْنِي عِلْمًا، وَلَا تُزِغْ قَلْبِي بَعْدَ إِذْ هَدَيْتَنِي، وَهَبْ لِي مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ». خَرَّجَهُ أَبُو دَاوُدَ.
​ആഇശ (റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി ﷺ രാത്രിയിൽ ഉണർന്നാൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:
*لَا إِلَهَ إِلَّا أَنْتَ، سُبْحَانَكَ اللَّهُمَّ، أَسْتَغْفِرُكَ لِذَنْبِي، وَأَسْأَلُكَ رَحْمَتَكَ، اللَّهُمَّ زِدْنِي عِلْمًا، وَلَا تُزِغْ قَلْبِي بَعْدَ إِذْ هَدَيْتَنِي، وَهَبْ لِي مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ*
(നീയല്ലാതെ ഇലാഹില്ല, അല്ലാഹുവേ നീ പരിശുദ്ധനാണ്. എൻ്റെ പാപത്തിന് നിന്നോട് ഞാൻ മാപ്പിരക്കുന്നു, നിൻ്റെ കാരുണ്യത്തെ ഞാൻ ചോദിക്കുന്നു. അല്ലാഹുവേ, എനിക്ക് നീ അറിവ് വർദ്ധിപ്പിച്ചു തരേണമേ. എനിക്ക് നീ ഹിദായത്ത് നൽകിയതിന് ശേഷം എൻ്റെ ഹൃദയത്തെ നീ തെറ്റിക്കരുതേ. നിൻ്റെ പക്കൽ നിന്നുള്ള കാരുണ്യം എനിക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം നൽകുന്നവനാണ്). (അബൂദാവൂദ്)

​وَعَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: «إِذَا اسْتَيْقَظَ أَحَدُكُمْ فَلْيَقُلْ: الْحَمْدُ لِلَّهِ الَّذِي رَدَّ عَلَيَّ رُوحِي، وَعَافَانِي فِي جَسَدِي».
​അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും ഉറക്കിൽ നിന്ന് ഉണർന്നാൽ ഇപ്രകാരം പറയട്ടെ:
*الْحَمْدُ لِلَّهِ الَّذِي رَدَّ عَلَيَّ رُوحِي، وَعَافَانِي فِي جَسَدِي*
(എൻ്റെ റൂഹിനെ എനിക്ക് തിരിച്ചു നൽകുകയും, എൻ്റെ ശരീരത്തിന് സൗഖ്യം നൽകുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വ സ്തുതിയും)."

​وَيُذْكَرُ عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ قَالَ: «أُمِرْنَا أَنْ نَسْتَغْفِرَ بِاللَّيْلِ سَبْعِينَ اسْتِغْفَارَةً».

​അനസ് ബിൻ മാലിക് (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: "രാത്രിയിൽ (രാത്രിയുടെ അന്ത്യയാമങ്ങളിൽ) എഴുപത് തവണ പാപമോചനം തേടാൻ (ഇസ്തിഗ്ഫാർ ചെയ്യാൻ) ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരുന്നു."
( *ശ്രദ്ധിക്കുക* :
ഈ റിപോർട്ട്  ദുർബലമാണെങ്കിലും സഹർ (രാത്രിയുടെ അന്ത്യയാമം / ഇടയത്താഴ സമയം) സമയത്തെ ഇസ്തിഗ്ഫാർ ഖുർആൻ കൊണ്ടും ദിവസവും 70 തവണ ഇസ്തിഗ്ഫാർ ചെയ്യുക എന്നത് സ്വഹീഹായ ഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്.)

Comments

Popular posts from this blog

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

പതിവാക്കാവുന്ന ചില ദിക്ർ -

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن