ദർസ് 4 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:[فِيمَا يُقَالُ عِنْدَ المَنَامِ] ഉറങ്ങാൻ നേരത്ത് ചൊല്ലേണ്ട ദിക്റുകൾ

ദർസ് 4 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :
من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:
വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
കിതാബ് ലിങ്ക്
https://share.google/nelouQngg0Gouo2Y2
ദർസ് നാലിൻ്റെ വീഡിയോ :
https://youtu.be/GI8Dy9dzMLA?si=QRhrLhO-SShpwIWm
(ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)
🌳🌳🌳🌳🌳
[فِيمَا يُقَالُ عِنْدَ المَنَامِ]
*ഉറങ്ങാൻ നേരത്ത് ചൊല്ലേണ്ട ദിക്റുകൾ*

​قَالَ حُذَيْفَةُ رَضِيَ اللهُ عَنْهُ: «كَانَ رَسُولُ اللهِ ﷺ إِذَا أَرَادَ أَنْ يَنَامَ قَالَ: بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا، وَإِذَا اسْتَيْقَظَ مِنْ مَنَامِهِ قَالَ: الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا وَإِلَيْهِ النُّشُورُ» مُتَّفَقٌ عَلَيْهِ.

​ഹുദൈഫ (റ) നിവേദനം ചെയ്യുന്നു: നബി ﷺ ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു:
*​بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا*
(അല്ലാഹുവേ, നിന്റെ നാമത്തിൽ ഞാൻ മരിക്കുകയും
(ഉറങ്ങുകയും) ജീവിക്കുകയും ചെയ്യുന്നു).
​ഉറക്കിൽ നിന്ന് ഉണർന്നാൽ അവിടുന്ന് ഇപ്രകാരം പറയുമായിരുന്നു:
*​الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا وَإِلَيْهِ النُّشُورُ*
(നമ്മെ മരിപ്പിച്ചതിന് ശേഷം നമ്മെ ജീവിപ്പിച്ച അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതിയും. അവങ്കലേക്കാണ് മടക്കം).
(ബുഖാരി, മുസ്‌ലിം)
​وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا «أَنَّ النَّبِيَّ ﷺ: كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا {قُلْ هُوَ اللهُ أَحَدٌ} وَ {قُلْ أَعُوذُ بِرَبِّ الْفَلَقِ} وَ {قُلْ أَعُوذُ بِرَبِّ النَّاسِ} ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ، وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ» مُتَّفَقٌ عَلَيْهِ.
​ആഇശ(റ) നിവേദനം: നബി ﷺ ഓരോ രാത്രിയും വിരിപ്പിലേക്ക് ചെന്നാൽ അവിടുത്തെ രണ്ട് കൈപ്പത്തികളും ചേർത്തുപിടിക്കുകയും അതിലേക്ക് ഊതുകയും ചെയ്യുമായിരുന്നു. എന്നിട്ട് അതിൽ
 *{قُلْ هُوَ اللهُ أَحَدٌ}*, *{قُلْ أَعُوذُ بِرَبِّ الْفَلَقِ}*, *{قُلْ أَعُوذُ بِرَبِّ النَّاسِ}*
 എന്നീ സൂറത്തുകൾ ഓതും. ശേഷം ശരീരത്തിൽ കൈകൾ എത്തുന്നിടത്തോളം തടവും. തലയിൽ നിന്നും മുഖത്തുനിന്നും ശരീരത്തിന്റെ മുൻഭാഗത്തുനിന്നുമാണ് നബി ﷺ തുടങ്ങാറുള്ളത്. ഇപ്രകാരം മൂന്ന് തവണ ചെയ്യുമായിരുന്നു.
(ബുഖാരി, മുസ്‌ലിം)

പ്രസ്തുത സൂറത്തുകൾ :
1.അൽ ഇഖ്‌ലാസ്വ്
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 
*قُلۡ هُوَ ٱللَّهُ أَحَدٌ*
[(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു].
*ٱللَّهُ ٱلصَّمَدُ*
(അല്ലാഹു സര്‍വ്വാശ്രയനായ യജമാനനാണ് ) 
*لَمۡ يَلِدۡ وَلَمۡ يُولَدۡ*

(അവന്‍ സന്താനത്തെ ജനിപ്പിച്ചിട്ടില്ല; അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല )
*وَلَمۡ يَكُن لَّهُۥ كُفُوًا أَحَدٌۢ*
(അവനു തുല്യനായിട്ട് യാതൊന്നുമില്ല.
 
2.സൂറത്തുൽ ഫലഖ് :
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ*
[ (നബിയേ),
പറയുക പുലരിയുടെ  റബ്ബിനോടു ഞാന്‍ ശരണം തേടുന്നു:
*مِن شَرِّ مَا خَلَقَ*
അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌,
*وَمِن شَرِّ غَاسِقٍ إِذَا وَقَبَ*
ഇരുട്ടിയ രാത്രി മൂടിവരുമ്പോള്‍ അതിന്‍റെ കെടുതിയില്‍ നിന്നും,
*وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلۡعُقَدِ*
കെട്ടുകളില്‍ മന്ത്രിച്ചു ഊതുന്നവരുടെ കെടുതിയില്‍ നിന്നും,
*وَمِن شَرِّ حَاسِدٍ إِذَا حَسَدَ*
അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍ നിന്നും (ഞാൻ അല്ലാഹുവോട് ശരണം തേടുന്നു ).

3സൂറത്തുന്നാസ്

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*قُلۡ أَعُوذُ بِرَبِّ ٱلنَّاسِ*


[(നബിയേ)
പറയുക: മനുഷ്യരുടെ റബ്ബിനോടു ഞാന്‍ ശരണം തേടുന്നു:
*مَلِكِ ٱلنَّاسِ*
മനുഷ്യരുടെ രാജാധിപതിയായ,
*إِلَٰهِ ٱلنَّاسِ*
മനുഷ്യരുടെ ആരാധ്യനായ,
*مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ*
പിന്‍മാറിക്കളയുന്നവന്‍റെ ദുര്‍‍മന്ത്രത്തിന്‍റെ കെടുതിയില്‍ നിന്ന്-
*ٱلَّذِى يُوَسۡوِسُ فِى صُدُورِ ٱلنَّاسِ*
അതായതു, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍‍മന്ത്രം നടത്തുന്നവൻ, 
*مِنَ ٱلۡجِنَّةِ وَٱلنَّاسِ*

ജിന്നുകളില്‍നിന്നും, മനുഷ്യരില്‍ നിന്നും (ദുര്‍മുന്ത്രം നടത്തുന്നവരുടെ കെടുതിയിൽ നിന്നും).
🌳🌳🌳🌳🌳
​وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ «أَنَّهُ أَتَاهُ آتٍ يَحْثُو مِنَ الصَّدَقَةِ - وَكَانَ قَدْ جَعَلَهُ النَّبِيُّ ﷺ عَلَيْهَا - لَيْلَةً بَعْدَ لَيْلَةٍ، فَلَمَّا كَانَ فِي اللَّيْلَةِ الثَّالِثَةِ قَالَ: لَأَرْفَعَنَّكَ إِلَى رَسُولِ اللهِ ﷺ، قَالَ دَعْنِي أُعَلِّمْكَ كَلِمَاتٍ يَنْفَعُكَ اللهُ بِهِنَّ - وَكَانُوا أَحْرَصَ شَيْءٍ عَلَى الْخَيْرِ - فَقَالَ إِذَا أَوَيْتَ إِلَى فِرَاشِكَ، فَاقْرَأْ آيَةَ الْكُرْسِيِّ: {اللهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ} حَتَّى تَخْتِمَهَا لِأَنَّهُ لَا يَزَالُ عَلَيْكَ مِنَ اللهِ حَافِظٌ، وَلَا يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ فَقَالَ: صَدَقَكَ وَهُوَ كَذُوبٌ (ذَاكَ شَيْطَانٌ) » خَرَّجَهُ الْبُخَارِيُّ.
​അബൂഹുറൈറ (റ) നിവേദനം: നബി ﷺ സദഖയുടെ (സംഭരിച്ച സകാത്ത് മുതലിൻ്റെ) സംരക്ഷണത്തിന് ഏൽപ്പിച്ച അബൂഹുറൈയുടെ  അടുക്കൽ ഒരാൾ വരികയും സ്വദഖയിൽ നിന്നും വാരിയെടുക്കുകയും ചെയ്തു. രണ്ടാം രാത്രിയും ഇങ്ങനെ ചെയ്തു. മൂന്നാം രാത്രിയായപ്പോൾ അബൂഹുറൈറ (റ) പറഞ്ഞു: "നിന്നെ ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ-ന്റെ അടുത്തേക്ക് കൊണ്ടുപോകും." അപ്പോൾ അയാൾ പറഞ്ഞു: " താങ്കൾക്ക് ഉപകരിക്കുന്ന ചില വാക്കുകൾ ഞാൻ പഠിപ്പിച്ചു തരാം (എന്നെ ഒന്നും ചെയ്യരുതേ)" 
(നന്മ ചെയ്യുന്നതിൽ ഏറ്റവും താല്പര്യമുള്ളവരായിരുന്നല്ലോ സ്വഹാബികൾ. അതിനാൽ അബൂ ഹുറൈറ അയാൾക്ക് മാപ്പ് നൽകാൻ തയ്യാറായി). അയാൾ പറഞ്ഞു: " താങ്കൾ വിരിപ്പിലേക്ക് ചെന്നാൽ ആയത്തുൽ കുർസീ
അവസാനം വരെ ഓതുക. എങ്കിൽ താങ്കൾക്ക് അല്ലാഹുവിൽ നിന്നുള്ള ഒരു സംരക്ഷകൻ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതം വരെ പിശാച് നിന്നെ സമീപിക്കുകയുമില്ല."
ഇത് കേട്ട നബി ﷺ പറഞ്ഞു: "അവൻ കള്ളം പറയുന്നവനാണെങ്കിലും താങ്കളോട് പറഞ്ഞത് സത്യമാണ് . (അത് പിശാചായിരുന്നു)."
(ബുഖാരി)

ആയത്തുൽ കുർസീ (അൽ ബഖറ 255)
*اللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ*
അല്ലാഹു- അവനല്ലാതെ ഒരു ആരാധ്യനുമില്ല,  എന്നെന്നും ജീവിച്ചിരിക്കുന്നവനും ആരുടെയും ആവശ്യമില്ലാത്ത സര്‍വ്വ നിയന്താവുമായവൻ. മയക്കമാകട്ടെ ഉറക്കമാകട്ടെ അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം. ആരുണ്ട് അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവൻ⁉️  അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍ നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല.  അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്]. അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനാണ് ഉന്നതനും മഹാനുമായവൻ.
 
​وَعَنْ أَبِي مَسْعُودٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: «مَنْ قَرَأَ الْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي كُلِّ لَيْلَةٍ كَفَتَاهُ» مُتَّفَقٌ عَلَيْهِ.
​അബൂമസ്ഊദ് അൽ അൻസാരി (റ) നിവേദനം: നബി ﷺ പറഞ്ഞു: "ആരെങ്കിലും ഓരോ രാത്രിയും സൂറത്തുൽ ബഖറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ (ആമനർറസൂലു) ഓതിയാൽ അവ അവന് മതിയാകുന്നതാണ്."
(ബുഖാരി, മുസ്‌ലിം)

താഴെ ചേർത്ത ആയത്തുകളാണവ :

(അൽ ബഖറഃ  2 : 285 & 286)
*ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٍ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*
 റസൂലിന്ന് അവിടുത്തെ റബ്ബിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതില്‍, അദ്ദേഹവും സത്യവിശ്വാസികളും വിശ്വസിച്ചിരിക്കുന്നു. എല്ലാവരും തന്നെ അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ വേദഗ്രന്ഥങ്ങളിലും,അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളില്‍ ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ല. (ഇതാണ് സത്യവിശ്വാസികളുടെ നിലപാട്). അവര്‍ പറയുകയും ചെയ്യുന്നു : 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; നിന്‍റെ ഭാഗത്ത് നിന്നുള്ള പൊറുക്കലാണ് ഞങ്ങള്‍ തേടുന്നത്. ഞങ്ങളുടെ റബ്ബേ, നിന്‍റെ അടുക്കലേക്കാണ് തിരിച്ചുവരവും.'
*لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا وُسۡعَهَاۚ لَهَا مَا كَسَبَتۡ وَعَلَيۡهَا مَا ٱكۡتَسَبَتۡۗ رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*
ഒരു ആത്മാവിനോടും (ഒരു വ്യക്തിയോടും)  അതിൻ്റെ കഴിവിൽപ്പെട്ടതല്ലാതെ അല്ലാഹു കൽപ്പിക്കുകയില്ല. അത്  സമ്പാദിച്ച നന്മ അതിന് തന്നെയായിരിക്കും; അത് സമ്പാദിച്ച തിന്മയും അതിന്‍റെ മേല്‍ തന്നെയായിരിക്കും. (ഇങ്ങനെ പ്രാര്‍ത്ഥിക്കുക): 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷിക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോലെ, ഞങ്ങളുടെ മേല്‍ നീ ഭാരം ചുമത്തുകയും ചെയ്യരുതേ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് സാധിക്കാത്തത് ഞങ്ങളെ ക്കൊണ്ട് നീ വഹിപ്പിക്കുകയും ചെയ്യരുതേ. ഞങ്ങള്‍ക്ക് മാപ്പ് നല്‍കേണമേ. ഞങ്ങള്‍ക്ക് പൊറുത്തു തരുകയും വേണമേ. ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്യേണമേ. നീ ഞങ്ങളുടെ യജമാനനാകുന്നു. ആകയാല്‍, സത്യനിഷേധികൾക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ.
​وَقَالَ عَلِيٌّ رَضِيَ اللهُ عَنْهُ: «مَا كُنْتُ أَرَى أَحَداً يَعْقِلُ يَنَامُ قَبْلَ أَنْ يَقْرَأَ الْآيَاتِ الثَّلَاثَ مِنْ آخِرِ سُورَةِ الْبَقَرَةِ.»
​അലി (റ) പറഞ്ഞു: "വിവരമുള്ള ഒരാളും സൂറത്തുൽ ബഖറയുടെ അവസാനത്തെ മൂന്ന് ആയത്തുകൾ ഓതാതെ ഉറങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല."
[ആമനർറസൂലുവിൻ്റെ തൊട്ട് മുമ്പുള്ള ആയത്തും ആമനർസൂലുവും ചേർത്ത് ഓതുക )
തൊട്ട് മുമ്പുള്ള ആയത്ത് :
(അൽ ബഖറഃ  2 : 284)
*للَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ وَإِن تُبۡدُواْ مَا فِىٓ أَنفُسِكُمۡ أَوۡ تُخۡفُوهُ يُحَاسِبۡكُم بِهِ ٱللَّهُۖ فَيَغۡفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ قَدِيرٌ*
 അല്ലാഹുവിനുള്ളതാണ് ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം. നിങ്ങളുടെ മനസ്സുകളിലുള്ളതിനെ നിങ്ങള്‍ വെളിവാക്കുകയോ, അല്ലെങ്കില്‍ അതിനെ നിങ്ങള്‍ മറച്ചുവെക്കുകയോ ചെയ്താലും അല്ലാഹു അതിനെപ്പറ്റി നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു (+ ആമനർറസൂലു )
 
​وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ «أَنَّ رَسُولَ اللهِ ﷺ قَالَ: إِذَا قَامَ أَحَدُكُمْ عَنْ فِرَاشِهِ ثُمَّ رَجَعَ إِلَيْهِ، فَلْيَنْفُضْهُ بِصِنْفَةِ إِزَارِهِ ثَلَاثَ مَرَّاتٍ، فَإِنَّهُ لَا يَدْرِي مَا خَلَفَهُ عَلَيْهِ بَعْدَهُ، وَإِذَا اضْطَجَعَ فَلْيَقُلْ: بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ» مُتَّفَقٌ عَلَيْهِ.
​അബൂഹുറൈറ (റ) നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലൊരാൾ തന്റെ വിരിപ്പിൽ നിന്നും എഴുന്നേൽക്കുകയും പിന്നീട് അതിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്താൽ (അതായത് ഉറങ്ങാൻ കിടക്കുമ്പോൾ) തന്റെ തുണിയുടെ അറ്റമെടുത്ത് മൂന്ന് തവണ അത് കുടയട്ടെ. കാരണം തനിക്ക് ശേഷം അതിൽ എന്താണ്  വന്നതെന്ന് (ഇഴജന്തുക്കളോ മറ്റോ) അയാൾക്ക് അറിയില്ല. പിന്നീട് കിടക്കുമ്പോൾ ഇപ്രകാരം പറയട്ടെ:
*​بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ، فَإِنْ أَمْسَكْتَ نَفْسِي فَارْحَمْهَا، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ*
(എന്റെ രക്ഷിതാവേ, നിന്റെ നാമത്തിൽ ഞാൻ എന്റെ പാർശ്വം വിരിപ്പിൽ വെച്ചു. നിന്റെ സഹായത്തോടെ തന്നെ ഞാനത് ഉയർത്തുകയും ചെയ്യും. നീ എന്റെ ആത്മാവിനെ പിടിച്ചുവെക്കുകയാണെങ്കിൽ (ഞാൻ മരണപ്പെടുകയാണെങ്കിൽ) അതിനോട് കരുണ കാണിക്കേണമേ. നീ അതിനെ വിട്ടയക്കുകയാണെങ്കിൽ (ഞാൻ ജീവിതം തുടരുകയാണെങ്കിൽ) നിന്റെ സജ്ജനങ്ങളെ നീ സംരക്ഷിക്കുന്നതുപോലെ അതിനെയും സംരക്ഷിക്കേണമേ)."
(ബുഖാരി, മുസ്‌ലിം)
​وَفِي لَفْظٍ: «إِذَا اسْتَيْقَظَ أَحَدُكُمْ فَلْيَقُلْ: الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ»
​മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം : "നിങ്ങളിലൊരാൾ ഉറക്കിൽ നിന്നുണർന്നാൽ ഇപ്രകാരം പറയട്ടെ:
*​الْحَمْدُ لِلَّهِ الَّذِي عَافَانِي فِي جَسَدِي وَرَدَّ عَلَيَّ رُوحِي، وَأَذِنَ لِي بِذِكْرِهِ*
(എന്റെ ശരീരത്തിന് സൗഖ്യം നൽകുകയും, എന്റെ ആത്മാവിനെ എനിക്ക് തിരിച്ചുനൽകുകയും, അവനെ സ്മരിക്കാൻ എനിക്ക് അനുവാദം നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും)."
​وَعَنْ عَلِيٍّ رَضِيَ اللهُ عَنْهُ «أَنَّ فَاطِمَةَ رَضِيَ اللهُ عَنْهَا أَتَتِ النَّبِيَّ ﷺ تَسْأَلُهُ خَادِماً فَلَمْ تَجِدْهُ وَوَجَدَتْ عَائِشَةَ فَأَخْبَرَتْهَا، قَالَ عَلِيٌّ: فَجَاءَنَا النَّبِيُّ ﷺ، وَقَدْ أَخَذْنَا مَضَاجِعَنَا فَقَالَ: أَلَا أَدُلُّكُمَا عَلَى مَا هُوَ خَيْرٌ لَكُمَا مِنْ خَادِمٍ، إِذَا أَوَيْتُمَا إِلَى فِرَاشِكُمَا، فَسَبِّحَا ثَلَاثاً وَثَلَاثِينَ، وَاحْمَدَا ثَلَاثاً وَثَلَاثِينَ، وَكَبِّرَا أَرْبَعاً وَثَلَاثِينَ، فَإِنَّهُ خَيْرٌ لَكُمَا مِنْ خَادِمٍ. قَالَ عَلِيٌّ: مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللهِ ﷺ، قِيلَ لَهُ: وَلَا لَيْلَةَ صِفِّينَ؟ قَالَ: وَلَا لَيْلَةَ صِفِّينَ» مُتَّفَقٌ عَلَيْهِ.
​അലി (റ) നിവേദനം: ഫാത്തിമ (റ) ഒരു വേലക്കാരനെ ആവശ്യപ്പെട്ട് നബി ﷺ-യുടെ അടുക്കൽ ചെന്നു. എന്നാൽ നബിയെ അവിടെ കണ്ടില്ല. ആഇശ (റ)-യോട് കാര്യം പറയുകയും ചെയ്തു. അലി (റ) പറയുന്നു: ഞങ്ങൾ കിടക്കാൻ തയ്യാറെടുത്തപ്പോൾ നബി ﷺ ഞങ്ങളുടെ അടുക്കൽ വന്നു പറഞ്ഞു: "ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായ കാര്യം ഞാൻ പറഞ്ഞുതരട്ടെയോ❓ നിങ്ങൾ വിരിപ്പിലേക്ക് ചെന്നാൽ,
 33 തവണ سُبْحَانَ اللهِ 
(അല്ലാഹു പരിശുദ്ധൻ)
 33 തവണ
 الْحَمْدُ لِلهِ
(അല്ലാഹുവിന് സർവ്വ സ്തുതിയും)
 34 തവണ
 اللهُ أَكْبَرُ
(അല്ലാഹു ഏറ്റവും വലിയവൻ)
എന്നിങ്ങനെ  ചൊല്ലുക. ഇത് നിങ്ങൾക്ക് ഒരു വേലക്കാരനേക്കാൾ ഉത്തമമാണ്." അലി (റ) പറയുന്നു: "റസൂലുല്ലാഹി ﷺ-യിൽ നിന്ന് ഇത് കേട്ടതിനുശേഷം ഞാനൊരിക്കലും ഇത് ഉപേക്ഷിച്ചിട്ടില്ല." അപ്പോൾ ചോദിക്കപ്പെട്ടു: "സ്വിഫ്ഫീൻ യുദ്ധത്തിന്റെ രാത്രിയിൽ പോലും❓" അദ്ദേഹം പറഞ്ഞു: "അതെ, സ്വിഫ്ഫീൻ രാത്രിയിൽ പോലും."
(ബുഖാരി, മുസ്‌ലിം)
​وَعَنْ حَفْصَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا «أَنَّ النَّبِيَّ ﷺ كَانَ إِذَا أَرَادَ أَنْ يَرْقُدَ وَضَعَ يَدَهُ الْيُمْنَى تَحْتَ خَدِّهِ ثُمَّ يَقُولُ: اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ ثَلَاثَ مَرَّاتٍ» - خَرَّجَهُ أَبُو دَاوُدَ وَقَالَ التِّرْمِذِيُّ حَدِيثٌ حَسَنٌ صَحِيحٌ.
​ഉമ്മുൽ മുഅ്മിനീൻ ഹഫ്സ (റ) നിവേദനം: നബി ﷺ ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ അവിടുത്തെ വലതു കൈ വലതു കവിളിന് താഴെ വെക്കുമായിരുന്നു. എന്നിട്ട് മൂന്ന് തവണ ഇപ്രകാരം പറയും:
*​اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ*
(അല്ലാഹുവേ, നിന്റെ ദാസന്മാരെ നീ ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ).
(അബൂദാവൂദ്, തിർമിദി)
​وَعَنْ أَنَسٍ رَضِيَ اللهُ عَنْهُ «أَنَّ النَّبِيَّ ﷺ كَانَ إِذَا أَوَى إِلَى فِرَاشِهِ قَالَ: الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا، وَكَفَانَا، وَآوَانَا، فَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْوِيَ» خَرَّجَهُ مُسْلِمٌ.
​അനസ് (റ) നിവേദനം: നബി ﷺ വിരിപ്പിലേക്ക് ചെന്നാൽ ഇപ്രകാരം പറയുമായിരുന്നു:
*​الْحَمْدُ لِلَّهِ الَّذِي أَطْعَمَنَا وَسَقَانَا، وَكَفَانَا، وَآوَانَا، فَكَمْ مِمَّنْ لَا كَافِيَ لَهُ وَلَا مُؤْوِيَ*
(നമുക്ക് ഭക്ഷണവും പാനീയവും നൽകുകയും, നമുക്ക് കാര്യങ്ങൾ മതിയായത് നൽകുകയും നമുക്ക് അഭയം നൽകുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. കാര്യങ്ങൾ മതിയായത്  നൽകുവാനോ അഭയം നൽകാനോ ആരുമില്ലാത്ത എത്രയോ ആളുകളുണ്ട്).
(മുസ്‌ലിം)
​«وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّهُ أَمَرَ رَجُلًا إِذَا أَخَذَ مَضْجَعَهُ أَنْ يَقُولَ: اللَّهُمَّ أَنْتَ خَلَقْتَ نَفْسِي، وَأَنْتَ تَتَوَفَّاهَا، لَكَ مَمَاتُهَا وَمَحْيَاهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا، اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ. قَالَ ابْنُ عُمَرَ سَمِعْتُهُ مِنْ رَسُولِ اللهِ ﷺ» خَرَّجَهُ مُسْلِمٌ.
​ഇബ്‌നു ഉമർ (റ) ഒരാളോട് വിരിപ്പിൽ കിടക്കുമ്പോൾ ഇപ്രകാരം ചൊല്ലാൻ കൽപ്പിച്ചു:
*​اللَّهُمَّ أَنْتَ خَلَقْتَ نَفْسِي، وَأَنْتَ تَتَوَفَّاهَا، لَكَ مَمَاتُهَا وَمَحْيَاهَا، إِنْ أَحْيَيْتَهَا فَاحْفَظْهَا، وَإِنْ أَمَتَّهَا فَاغْفِرْ لَهَا، اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ*
[അല്ലാഹുവേ, നീയാണ് എന്റെ ആത്മാവിനെ സൃഷ്ടിച്ചത്, നീ തന്നെ അതിനെ മരിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ മരണവും ജീവിതവും നിനക്കുള്ളതാണ്. നീ അതിനെ ജീവിപ്പിക്കുകയാണെങ്കിൽ അതിനെ നീ സംരക്ഷിക്കേണമേ. നീ അതിനെ മരിപ്പിക്കുകയാണെങ്കിൽ അതിന് നീ പൊറുത്തുനൽകേണമേ. അല്ലാഹുവേ, നിന്നോട് ഞാൻ ആഫിയത്ത് (സൗഖ്യം) ചോദിക്കുന്നു]. ഇബ്‌നു ഉമർ (റ) പറഞ്ഞു: ഞാനിത് നബി ﷺ-യിൽ നിന്ന് നേരിട്ട് കേട്ടതാണ്.
(മുസ്‌ലിം)

Comments

Popular posts from this blog

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

പതിവാക്കാവുന്ന ചില ദിക്ർ -

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن