فَضْلُ التَّحْمِيدِ وَالتَّهْلِيلِ وَالتَّسْبِيح തഹ്മീദ്, തഹ്ലീൽ, തസ്ബീഹ് ഇവയുടെ പുണ്യം

2 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :
من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:
വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
https://share.google/zFEQuw06UUjmtdLKN
ദർസ് രണ്ട്  :

(ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)
🌳🌳🌳🌳🌳
*فَضْلُ التَّحْمِيدِ وَالتَّهْلِيلِ وَالتَّسْبِيحِ*
*തഹ്മീദ്, തഹ്ലീൽ, തസ്ബീഹ് ഇവയുടെ പുണ്യം*

​فِي الصَّحِيحَيْنِ عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ «أَنَّ رَسُولَ اللهِ ﷺ قَالَ: مَنْ قَالَ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ فِي يَوْمٍ مِائَةَ مَرَّةٍ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ وَكَانَتْ لَهُ حِرْزاً مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ إِلَّا رَجُلٌ عَمِلَ أَكْثَرَ مِنْهُ»
​ബുഖാരിയിലും മുസ്ലിമിലും അബൂഹുറൈറ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ഒരാൾ ഒരു ദിവസം നൂറു തവണ
 *لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*
(സാരം: അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഏകനാണ്, അവന്ന് പങ്കുകാരില്ല, സർവ്വാധിപത്യവും സ്തുതിയും അവനാണ്, അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്) എന്ന് ചൊല്ലിയാൽ അത് പത്ത് അടിമകളെ മോചിപ്പിക്കുന്നതിന് തുല്യമാണ്. അവന് നൂറ് നന്മകൾ രേഖപ്പെടുത്തപ്പെടുകയും നൂറ് തിന്മകൾ മായ്ക്കപ്പെടുകയും ചെയ്യും. അന്ന് വൈകുന്നേരം വരെ അത് പിശാചിൽ നിന്നുള്ള സംരക്ഷണമായിരിക്കും. ഇതിനേക്കാൾ കൂടുതൽ പ്രവർത്തിച്ച ഒരാളല്ലാതെ മറ്റാരും അദ്ദേഹം കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായതുമായി വരില്ല."
​وَقَالَ «مَنْ قَالَ سُبْحَانَ اللهِ وَبِحَمْدِهِ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ عَنْهُ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ»
​അവിടുന്ന് ﷺ പറഞ്ഞു: "ഒരാൾ ഒരു ദിവസം നൂറു തവണ
 *سُبْحَانَ اللهِ وَبِحَمْدِهِ*
 (സാരം:അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) എന്ന് ചൊല്ലിയാൽ അവന്റെ പാപങ്ങൾ കടൽനുരയോളമുണ്ടെങ്കിലും പൊറുക്കപ്പെടും."
​وَفِيهِمَا أَيْضاً عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ، «قَالَ رَسُولُ اللهِ ﷺ: كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ الْعَظِيمِ»
​ബുഖാരിയിലും മുസ്ലിമിലും അബൂഹുറൈറ (റ) വിൽ നിന്ന് വീണ്ടും ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നാവിന് ലളിതമായതും, എന്നാൽ മീസാനിൽ ഭാരം തൂങ്ങുന്നതും, കരുണാനിധിയായ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതുമായ രണ്ട് വചനങ്ങളുണ്ട്:
 *سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ الْعَظِيمِ*
(സാരം:
അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു, മഹാനായ അല്ലാഹു എത്ര പരിശുദ്ധൻ!)."
​وَقَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ: «قَالَ رَسُولُ اللهِ ﷺ: لَأَنْ أَقُولَ سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ» خَرَّجَهُ مُسْلِمٌ
​അബൂഹുറൈറ (റ) വിൽ നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
 *سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ*
(സാരം: അല്ലാഹു എത്ര പരിശുദ്ധൻ, സർവ്വ സ്തുതിയും അല്ലാഹുവിന്, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അല്ലാഹു ഏറ്റവും വലിയവൻ) എന്ന് പറയുന്നതാണ് സൂര്യൻ ഉദിച്ചുയരുന്ന ഈ ലോകത്തെ എല്ലാ വസ്തുക്കളെക്കാളും എനിക്ക് പ്രിയപ്പെട്ടത്."
​وَقَالَ سَمُرَةُ بْنُ جُنْدُبٍ رَضِيَ اللهُ عَنْهُ: «قَالَ رَسُولُ اللهِ ﷺ: أَحَبُّ الْكَلَامِ إِلَى اللهِ تَعَالَى أَرْبَعٌ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ، سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ» خَرَّجَهُ مُسْلِمٌ
​സമുറ ബിൻ ജുൻദുബ് (റ) വിൽ നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട വാക്കുകൾ നാലെണ്ണമാണ്; അതിൽ ഏത് കൊണ്ടും നീ തുടങ്ങിയാലും കുഴപ്പമില്ല:
 *سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ*
(സാരം:അല്ലാഹു പരിശുദ്ധൻ, അല്ലാവിന്നാണ് സർവ്വസ്തുതിയും, അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല, അല്ലാഹു ഏറ്റവും വലിയവൻ)
എന്നിവയാണവ.
​وَخَرَجَ أَيْضاً «عَنْ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ، قَالَ: كُنَّا عِنْدَ رَسُولِ اللهِ ﷺ فَقَالَ: أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ كُلَّ يَوْمٍ أَلْفَ حَسَنَةٍ، قَالَ: يُسَبِّحُ مِائَةَ تَسْبِيحَةٍ فَتُكْتَبُ لَهُ أَلْفُ حَسَنَةٍ، أَوْ تُحِطُّ عَنْهُ أَلْفُ خَطِيئَةٍ»
​സഅദ് ബിൻ അബീ വഖാസ് (റ) വിൽ നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: ഞങ്ങൾ റസൂലുല്ലാഹി ﷺ യുടെ അടുത്തിരിക്കുമ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങളിൽ ഒരാൾക്ക് ഓരോ ദിവസവും ആയിരം നന്മകൾ സമ്പാദിക്കാൻ കഴിയാതിരിക്കുമോ❓". അപ്പോൾ ഒരാൾ ചോദിച്ചു: അത് എങ്ങനെയാണ്❓ അവിടുന്ന് പറഞ്ഞു: "അവൻ നൂറ് തവണ തസ്ബീഹ് (سُبْحَانَ اللهِ) ചൊല്ലുക, എന്നാൽ അവന് ആയിരം നന്മകൾ രേഖപ്പെടുത്തപ്പെടും അല്ലെങ്കിൽ ആയിരം തിന്മകൾ മായ്ക്കപ്പെടും."
​وَفِيهِ أَيْضاً «عَنْ جُوَيْرِيَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ ﷺ خَرَجَ مِنْ عِنْدِهَا بُكْرَةً حِينَ صَلَّى الصُّبْحَ وَهِيَ فِي مَسْجِدِهَا، ثُمَّ رَجَعَ بَعْدَ أَنْ أَضْحَى وَهِيَ جَالِسَةٌ فَقَالَ: مَا زِلْتِ عَلَى الْحَالِ الَّتِي فَارَقْتُكِ عَلَيْهَا؟ قَالَتْ: نَعَمْ. فَقَالَ النَّبِيُّ ﷺ: لَقَدْ قُلْتُ بَعْدَكِ أَرْبَعَ كَلِمَاتٍ، ثَلَاثَ مَرَّاتٍ، لَوْ وُزِنَتْ بِمَا قُلْتِ مُنْذُ الْيَوْمِ لَوَزَنَتْهُنَّ: سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَى نَفْسِهِ سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ»
​മുസ്ലിമിൽ ഉമ്മുൽ മുഅ്മിനീൻ ജുവൈരിയ (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ സുബ്ഹ് നിസ്കാരത്തിന് ശേഷം അവർ അവിടെ ഇരിക്കുമ്പോൾ പുറത്തുപോയി. ളുഹാ നേരത്ത് അവിടുന്ന് തിരിച്ചുവന്നപ്പോഴും അവർ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. അവിടുന്ന് ചോദിച്ചു: "ഞാൻ പോയ അതെ അവസ്ഥയിൽ തന്നെയാണോ നീ ഇപ്പോഴും❓". അവർ പറഞ്ഞു: അതെ. അപ്പോൾ നബി ﷺ പറഞ്ഞു: "നിനക്ക് ശേഷം ഞാൻ നാല് വചനങ്ങൾ മൂന്ന് തവണ ചൊല്ലുകയുണ്ടായി. നീ ഇന്ന് ചൊല്ലിയ എല്ലാറ്റിനോടും അത് തൂക്കിനോക്കിയാൽ അവയേക്കാൾ ഇത് കനം തൂങ്ങും:
 *سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَى نَفْسِهِ سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ مِدَادَ كَلِمَاتِهِ*
 (അല്ലാഹുവിന്റെ സൃഷ്ടികളുടെ എണ്ണമത്രയും, അവന്റെ പ്രീതിക്കനുസരിച്ചും, അവന്റെ അർശിന്റെ തൂക്കമത്രയും, അവന്റെ വചനങ്ങളുടെ മഷിയോളവും സുബ്ഹാനല്ലാഹ്)."
(അടുത്ത ഹദീസ് ഈ  കിതാബിൽ ചെറിയ വ്യത്യാസം കണ്ടതിനാൽ തിർമുദിയിൽ ഉള്ള കുറെ കൂടി പൂർണ്ണമായ റിപ്പോർട്ട് താഴെ ചേർക്കുന്നു) :
​وَعَنْ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ أَبِيهَا، أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى أَوْ قَالَ حَصًى تُسَبِّحُ بِهِ فَقَالَ ‏ "‏ أَلاَ أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الأَرْضِ وَسُبْحَانَ اللَّهِ عَدَدَ مَا بَيْنَ ذَلِكَ وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ وَاللَّهُ أَكْبَرُ مِثْلَ ذَلِكَ وَالْحَمْدُ لِلَّهِ مِثْلَ ذَلِكَ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ مِثْلَ ذَلِكَ ‏خَرَّجَهُ أَبُو دَاوُدَ، وَالتِّرْمِذِيُّ وَقَالَ حَدِيثٌ حَسَنٌ.
*ആശയം :*
​സഅദ് ബിൻ അബീ വഖാസ് (റ) വിൽ നിന്ന് അബൂദാവൂദും തിർമിദിയും ഉദ്ധരിക്കുന്നു: അദ്ദേഹം നബി ﷺ യോടൊപ്പം ഒരു സ്ത്രീയുടെ അടുത്ത് ചെന്നു. അവരുടെ മുന്നിൽ തസ്ബീഹ് ചൊല്ലാനായി ഈന്തപ്പഴക്കുരുക്കളോ കല്ലുകളോ ഉണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു: "ഇതിനേക്കാൾ എളുപ്പമുള്ളതോ അല്ലെങ്കിൽ ശ്രേഷ്ഠമായതോ ആയ ഒന്ന് ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ❓". എന്നിട്ട് അവിടുന്ന് പറഞ്ഞു: 
*سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
 *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
 *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
 *وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ

*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ

*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
 *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
 *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ

*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ

*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا هُوَ خَالِقٌ
ദിക്റിൻ്റെ സാരം : 
سُبْحَانَ اللَّهِ
അല്ലാഹു പരിശുദ്ധനാണ്
اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ
الْحَمْدُ لِلَّهِ
അല്ലാഹുവിനാണ് സർവ്വസ്തുതിയും
لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു മാറ്റവും ഒരു ശക്തിയുമില്ല
عَدَدَ مَا خَلَقَ فِي السَّمَاءِ
അവൻ ആകാശത്തിൽ പടച്ച എണ്ണത്തിന്റെ അത്രയും
عَدَدَ مَا خَلَقَ فِي الأَرْضِ
അവൻ ഭൂമിയിൽ പടച്ച എണ്ണത്തിന്റെ അത്രയും
عَدَدَ مَا خَلَقَ بَيْنَ ذَلِكَ
അവൻ അത് രണ്ടിന്റേയും എണ്ണത്തിന്റെ അത്രയും
عَدَدَ مَا هُوَ خَالِقٌ
അവൻ ഏതിന്റെയൊക്കെ പടച്ചൻ ആണോ അതിന്റെയൊക്കെ എണ്ണത്തിന്റെ അത്രയും (അല്ലാഹു എല്ലാത്തിന്റെയും പടച്ചവൻ ആണല്ലോ)

​وَعَنْ سَعْدِ بْنِ أَبِي وَقَّاصٍ رَضِيَ اللهُ عَنْهُ أَنَّ «أَعْرَابِيّاً جَاءَ إِلَى النَّبِيِّ ﷺ فَقَالَ: يَا رَسُولَ اللهِ عَلِّمْنِي كَلِمَاتٍ أَقُولُهُنَّ. قَالَ: قُلْ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيراً، وَالْحَمْدُ لِلَّهِ كَثِيراً. وَسُبْحَانَ اللهِ رَبِّ الْعَالَمِينَ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ. قَالَ: فَهَؤُلَاءِ لِرَبِّي، فَمَا لِي؟ قَالَ: قُلْ: اللهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي. فَلَمَّا وَلَّى الْأَعْرَابِيُّ قَالَ النَّبِيُّ ﷺ: لَقَدْ مَلَأَ يَدَيْهِ مِنَ الْخَيْرِ» خَرَّجَهُ مُسْلِمٌ
​സഅദ് ബിൻ അബീ വഖാസ് (റ) വിൽ നിന്ന് മുസ്ലിം ഉദ്ധരിക്കുന്നു: ഒരു ഗ്രാമീണൻ നബി ﷺ യുടെ അടുത്ത് വന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, എനിക്ക് ചൊല്ലാൻ ചില വാക്കുകൾ പഠിപ്പിച്ചു തന്നാലും." അവിടുന്ന് പറഞ്ഞു: "നീ ഇപ്രകാരം പറയുക:
 *لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيراً، وَالْحَمْدُ لِلَّهِ كَثِيراً. وَسُبْحَانَ اللهِ رَبِّ الْعَالَمِينَ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَزِيزِ الْحَكِيمِ*
(സാരം: അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല. അല്ലാഹു ഏറ്റവും വലിയവനാണ്, സ്തുതികൾ മുഴുവൻ അല്ലാഹുവിനാണ്. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധൻ. പ്രതാപശാലിയും യുക്തിമാനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു മാറ്റവും ശക്തിയുമില്ല)

അപ്പോൾ അദ്ദേഹം ചോദിച്ചു: "ഇതെല്ലാം എന്റെ റബ്ബിനുള്ളതാണല്ലോ, എന്നാൽ എനിക്കുള്ളത് എന്താണ്❓". അവിടുന്ന് പറഞ്ഞു: "നീ പറയുക:
 *اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي*
 (അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരികയും എന്നോട് കരുണ ചെയ്യുകയും എന്നെ നേർവഴിയിലാക്കുകയും എനിക്ക് സൗഖ്യം നൽകുകയും വിഭവങ്ങൾ നൽകുകയും ചെയ്യേണമേ)." ആ ഗ്രാമീണൻ പോയപ്പോൾ നബി ﷺ പറഞ്ഞു: "അയാൾ തന്റെ രണ്ട് കൈകളും നന്മ കൊണ്ട് നിറച്ചിരിക്കുന്നു."
​وَعَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: «قَالَ النَّبِيُّ ﷺ: لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي فَقَالَ: يَا مُحَمَّدُ أَقْرِئْ أُمَّتَكَ مِنِّي السَّلَامَ، وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ، عَذْبَةُ الْمَاءِ، وَأَنَّهَا قِيعَانٌ وَأَنَّ غِرَاسَهَا: سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ» قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ.
​അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്ന് തിർമിദി ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: "ഇസ്റാഅ് - മിഅ്റാജിന്റെ രാത്രിയിൽ ഞാൻ ഇബ്രാഹിം നബിയെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അല്ലയോ മുഹമ്മദ്, താങ്കളുടെ ഉമ്മത്തിന് എന്റെ സലാം അറിയിക്കുക. സ്വർഗ്ഗത്തിലെ മണ്ണ് ഉത്തമമാണെന്നും അവിടുത്തെ വെള്ളം മധുരമുള്ളതാണെന്നും അവ പരന്ന ഭൂമിയാണെന്നും അവയിലെ ചെടികൾ 
 *سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ*
 എന്നിവയാണെന്നും അവരോട് പറയുക."
​«وَقَالَ أَبُو مُوسَى الْأَشْعَرِيُّ رَضِيَ اللهُ عَنْهُ: قَالَ لِي النَّبِيُّ ﷺ: أَلَا أَدُلُّكَ عَلَى كَنْزٍ مِنْ كُنُوزِ الْجَنَّةِ؟ فَقُلْتُ: بَلَى يَا رَسُولَ اللهِ. قَالَ: قُلْ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ.» مُتَّفَقٌ عَلَيْهِ.
​അബൂമൂസൽ അശ്അരി (റ) വിൽ നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ എന്നോട് ചോദിച്ചു: "സ്വർഗ്ഗത്തിലെ നിധികളിൽ പെട്ട ഒരു നിധിയെക്കുറിച്ച് ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ❓". ഞാൻ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ. അവിടുന്ന് പറഞ്ഞു: "നീ ചൊല്ലുക: 
*لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ*
 (അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു മാറ്റവും ശക്തിയുമില്ല)." (ബുഖാരി, മുസ്ലിം).

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن