الْحَضُّ عَلَى ذِكْرِ الله അല്ലാഹുവിനെ സ്മരിക്കുന്നതിനായുള്ള (അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിനുള്ള) പ്രോത്സാഹനം من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله
ഇബ്നു തൈമിയ്യ (റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :
من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله
https://share.google/zFEQuw06UUjmtdLKN
🌴🌴🌴🌴🌴
*[الْحَضُّ عَلَى ذِكْرِ اللهِ]*
അല്ലാഹുവിനെ സ്മരിക്കുന്നതിനായുള്ള (അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിനുള്ള) പ്രോത്സാഹനം:
ചില ഖുർആൻ വചനങ്ങൾ :
قَالَ اللهُ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ} (الْأَحْزَابِ ٧٠-٧١)
അല്ലാഹു തആലാ പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങളുടെ കർമ്മങ്ങളെ നന്നാക്കിത്തരുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരുകയും ചെയ്യും." (അൽ-അഹ്സാബ്: 70-71)
وَقَالَ تَعَالَى: {إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ} (فَاطِرٍ ١٠)
"ഉത്തമമായ വചനങ്ങൾ അവങ്കലേക്കാണ് (അല്ലാഹുവിങ്കലേക്കാണ്) കയറിപ്പോകുന്നത്. സൽക്കർമ്മം അതിനെ ഉയർത്തുകയും ചെയ്യുന്നു."
(ഫാത്വിർ:10)
وَقَالَ تَعَالَى: {فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي} (الْبَقَرَةِ ١٥٢)
"അതിനാൽ നിങ്ങൾ എന്നെ സ്മരിക്കുക; ഞാൻ നിങ്ങളെയും സ്മരിക്കും. എന്നോട് നിങ്ങൾ നന്ദിയുള്ളവരായിരിക്കുക." (അൽ-ബഖറ: 152)
وَقَالَ تَعَالَى: {اذْكُرُوا اللهَ ذِكْرًا كَثِيرًا} (الْأَحْزَابِ ٤١)
"നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവിൻ." (അൽ-അഹ്സാബ്: 41)
وَقَالَ تَعَالَى: {وَالذَّاكِرِينَ اللهَ كَثِيرًا وَالذَّاكِرَاتِ} (الْأَحْزَابِ ٣٥)
"അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും (അവർക്കായി അല്ലാഹു പാപമോചനവും വലിയ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു)." (അൽ-അഹ്സാബ്: 35)
وَقَالَ تَعَالَى: {الَّذِينَ يَذْكُرُونَ اللهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ} (آلِ عِمْرَانَ ١٩٠)
"നിന്നു കൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവിനെ സ്മരിക്കുന്നവരാണവർ." (ആലു ഇംറാൻ: 191)
وَقَالَ تَعَالَى: {إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللهَ كَثِيرًا} (الْأَنْفَالِ ٤٤)
"നിങ്ങൾ ഒരു ശത്രുവിഭാഗത്തെ കണ്ടുമുട്ടിയാൽ ഉറച്ചു നിൽക്കുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുക." (അൽ-അൻഫാൽ: 45)
وَقَالَ تَعَالَى: {فَإِذَا قَضَيْتُمْ مَنَاسِكَكُمْ فَاذْكُرُوا اللهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا} (الْبَقَرَةِ ٢٠٠)
"അങ്ങനെ നിങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ പിതാക്കളെ സ്മരിക്കുന്നത് പോലെയോ അതിനേക്കാൾ ശക്തമായ രീതിയിലോ അല്ലാഹുവിനെ സ്മരിക്കുക." (അൽ-ബഖറ: 200)
وَقَالَ تَعَالَى: {لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَنْ ذِكْرِ اللهِ} (الْمُنَافِقُونَ ٩)
"നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് അശ്രദ്ധയുണ്ടാക്കാതിരിക്കട്ടെ." (അൽ-മുനാഫിഖൂൻ: 9)
وَقَالَ تَعَالَى: {رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ} (النُّورِ ٣٧)
"ചില ആളുകളുണ്ട്- അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുന്നതിൽ നിന്നും സകാത്ത് നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരെ അശ്രദ്ധരാക്കുകയില്ല." (അന്നൂർ: 37)
وَقَالَ تَعَالَى: {وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُنْ مِنَ الْغَافِلِينَ} (الْأَعْرَافِ ٢٠٥)
"വിനയത്തോടും ഭയത്തോടും കൂടി, ഉച്ചത്തിലല്ലാതെ മനസ്സിനുള്ളിൽ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ രക്ഷിതാവിനെ സ്മരിക്കുക; നീ അശ്രദ്ധരുടെ കൂട്ടത്തിൽ പെടരുത്." (അൽ-അഅ്റാഫ്: 205)
*[فَضْلُ الذِّكْرِ]*
*ദിക്റിന്റെ (അല്ലാഹുവിനെ സ്മരിക്കുന്നതിന്റെ) ശ്രേഷ്ഠത.*
عَنْ أَبِي الدَّرْدَاءِ رَضِيَ اللهُ عَنْهُ قَالَ: «قَالَ رَسُولُ اللهِ ﷺ: أَلَا أُنَبِّئُكُمْ بِخَيْرِ أَعْمَالِكُمْ، وَأَزْكَاهَا عِنْدَ مَلِيكِكُمْ، وَأَرْفَعِهَا فِي دَرَجَاتِكُمْ، وَخَيْرٍ لَكُمْ مِنْ إِنْفَاقِ الذَّهَبِ وَالْوَرِقِ، وَخَيْرٍ لَكُمْ مِنْ أَنْ تَلْقَوْا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ؟ قَالُوا: بَلَى يَا رَسُولَ اللهِ. قَالَ: ذِكْرُ اللهِ» خَرَّجَهُ التِّرْمِذِيُّ وَابْنُ مَاجَهْ وَقَالَ الْحَاكِمُ صَحِيحُ الْإِسْنَادِ.
അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: "നിങ്ങളുടെ കർമ്മങ്ങളിൽ ഏറ്റവും ഉത്തമമായതും, നിങ്ങളുടെ ഉടമസ്ഥനായ അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും പരിശുദ്ധമായതും, നിങ്ങളുടെ പദവികൾ ഏറ്റവും ഉയർത്തുന്നതും, സ്വർണ്ണവും വെള്ളിയും ദാനം ചെയ്യുന്നതിനേക്കാൾ നിങ്ങൾക്ക് ഗുണകരമായതും, നിങ്ങൾ ശത്രുക്കളെ കണ്ടുമുട്ടി നിങ്ങൾ അവരുടെ കഴുത്തറുക്കുകയും അവർ നിങ്ങളുടെ കഴുത്തറുക്കുകയും ചെയ്യുന്നതിനേക്കാൾ (യുദ്ധത്തേക്കാൾ) നിങ്ങൾക്ക് ഉത്തമമായതുമായ ഒരു കാര്യത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ." നബി ﷺ പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കലാണത് (ദിക്ർ)." (തിർമിദിയും ഇബ്നു മാജയും ഇത് റിപ്പോർട്ട് ചെയ്തു. ഹാകിം ഇത് സ്വഹീഹാണെന്ന് രേഖപ്പെടുത്തി).
وَقَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ: «قَالَ النَّبِيُّ ﷺ: سَبَقَ الْمُفَرِّدُونَ. قَالُوا: وَمَا الْمُفَرِّدُونَ يَا رَسُولَ اللهِ؟ قَالَ: الذَّاكِرُونَ اللهَ كَثِيرًا وَالذَّاكِرَاتِ» خَرَّجَهُ مُسْلِمٌ.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: നബി ﷺ അരുളി: "'മുഫർരിദുകൾ' മുൻകടന്നിരിക്കുന്നു." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ആരാണ് ഈ മുഫർരിദുകൾ?" നബി ﷺ പറഞ്ഞു: "അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണവർ." (മുസ്ലിം റിപ്പോർട്ട് ചെയ്തത്).
وَذَكَرَ عَبْدُ اللهِ بْنُ بُسْرٍ أَنَّ «رَجُلًا قَالَ: يَا رَسُولَ اللهِ إِنَّ شَرَائِعَ الْإِيمَانِ قَدْ كَثُرَتْ عَلَيَّ، فَأَخْبِرْنِي بِشَيْءٍ أَتَثَبَّتُ بِهِ. قَالَ: لَا يَزَالُ لِسَانُكَ رَطْبًا مِنْ ذِكْرِ اللهِ تَعَالَى» رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ.
അബ്ദുല്ലാഹിബ്നു ബുസ്ർ(റ) നിവേദനം ചെയ്യുന്നു: ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിലെ നിയമനിർദ്ദേശങ്ങൾ എനിക്ക് അധികമായി തോന്നുനു (ധാരാളം സുന്നത്തായ കർമ്മങ്ങളുണ്ട്), അതിനാൽ എനിക്ക് മുറുകെ പിടിക്കാൻ കഴിയുന്ന ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞുതന്നാലും." നബി ﷺ പറഞ്ഞു: "നിന്റെ നാവ് എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ർ) കൊണ്ട് നനവുള്ളതായിരിക്കട്ടെ." (തിർമിദി റിപ്പോർട്ട് ചെയ്തു, ഇത് ഹസനായ ഹദീസാണെന്ന് അദ്ദേഹം പറഞ്ഞു).
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ: «مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لَا يَذْكُرُ رَبَّهُ مَثَلُ الْحَيِّ وَالْمَيِّتِ» أَخْرَجَهُ الْبُخَارِيُّ.
അബൂമൂസൽ അശ്അരി(റ) വിൽ നിന്ന് നിവേദനം: നബി ﷺ അരുളി: "തന്റെ രക്ഷിതാവിനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉദാഹരണം ജീവനുള്ളവന്റെയും മരിച്ചവന്റെയും ഉദാഹരണം പോലെയാണ്." (ബുഖാരി റിപ്പോർട്ട് ചെയ്തത്).
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ: «مَنْ قَعَدَ مَقْعَدًا لَمْ يَذْكُرِ اللهَ تَعَالَى فِيهِ، كَانَتْ عَلَيْهِ مِنَ اللهِ تَعَالَى تِرَةٌ، وَمَنْ اضْطَجَعَ مَضْجَعًا لَا يَذْكُرُ اللهَ تَعَالَى فِيهِ كَانَتْ عَلَيْهِ مِنَ اللهِ تِرَةٌ» أَيْ نَقْصٌ وَتَبِعَةٌ وَحَسْرَةٌ. خَرَّجَهُ أَبُو دَاوُدَ.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "ഒരാൾ ഒരിടത്ത് ഇരിക്കുകയും അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്താൽ അത് അല്ലാഹുവിങ്കൽ നിന്ന് അവന് നഷ്ടവും ഖേദവും (തിറഃ) ആയി ഭവിക്കും. ഒരാൾ ഒരിടത്ത് കിടക്കുകയും അവിടെ വെച്ച് അല്ലാഹുവിനെ സ്മരിക്കാതിരിക്കുകയും ചെയ്താൽ അതും അല്ലാഹുവിങ്കൽ നിന്ന് അവന് നഷ്ടവും ഖേദവും (തിറഃ) ആയിത്തീരും." 'തിറഃ' എന്നാൽ കുറവ്, ശിക്ഷാർഹമായ ബാധ്യത, ഖേദം എന്നൊക്കെയാണ് അർത്ഥം. (അബൂദാവൂദ് റിപ്പോർട്ട് ചെയ്തത്).
Comments
Post a Comment