ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :فِي ذِكْرِاللهِ تَعَالَى طَرَفَيِ النَّهَارِ

ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :

من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:
വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK
https://share.google/zFEQuw06UUjmtdLKN
ദർസ് മൂന്ന്  :
https://youtu.be/2J2t-lVDskY?si=ZhgLYYloGF3_SNnc
(ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)
🌳🌳🌳🌳🌳
*[فِي ذِكْرِ اللهِ تَعَالَى طَرَفَيِ النَّهَارِ]*
​*പകലിന്റെ രണ്ടറ്റങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കുറിച്ച്*

​قَالَ اللهُ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} (الأحزاب: ٤١) - الأَصِيلُ: مَا بَيْنَ العَصْرِ وَالمَغْرِبِ - وَقَالَ تَعَالَى: {وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ} (الأعراف: ٢٠٥).
​അല്ലാഹു തആലാ പറഞ്ഞു:
{يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيرًا  وَسَبِّحُوهُ بُكْرَةً وَأَصِيلًا}
"സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും, രാവിലും വൈകുന്നേരവും അവനെ തസ്ബീഹ് ചെയ്യുകയും ചെയ്യുവിൻ." (അൽ-അഹ്സാബ്: 41).

'അസ്വീൽ' എന്നാൽ അസ്റിനും മഗ്രിബിനും ഇടയിലുള്ള സമയമാണ്.

അല്ലാഹു തആലാ  പറഞ്ഞു:
{وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ}
"താഴ്മയോടും ഭയത്തോടും കൂടി, ഉച്ചത്തിലല്ലാത്ത ശബ്ദത്തിൽ പ്രഭാതത്തിലും പ്രദോഷത്തിലും നിന്റെ റബ്ബിനെ നീ മനസ്സിൽ സ്മരിക്കുക. നീ അശ്രദ്ധരുടെ കൂട്ടത്തിലാകരുത്." (അൽ-അഅ്റാഫ്: 205).
​{وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ} (غافر: ٥٥)

​{وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ}
"വൈകുന്നേരവും പ്രഭാതത്തിലും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ തസ്ബീഹ് ചെയ്യുകയും ചെയ്യുക." (ഗാഫിർ: 55).

​وَقَالَ تَعَالَى: {وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ} (ق: ٣٩) {وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ} (الأنعام: ٥٢) {فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا} (مريم: ١١).
​അല്ലാഹു തആലാ പറഞ്ഞു:
{وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ}
"സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം തസ്ബീഹ് ചെയ്യുക." (ഖാഫ്: 39).
{وَلَا تَطْرُدِ الَّذِينَ يَدْعُونَ رَبَّهُم بِالْغَدَاةِ وَالْعَشِيِّ يُرِيدُونَ وَجْهَهُ}
"തങ്ങളുടെ റബ്ബിൻ്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് പ്രഭാതത്തിലും പ്രദോഷത്തിലും അവനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിപ്പായിക്കരുത്." (അൽ-അൻആം: 52).

{فَأَوْحَىٰ إِلَيْهِمْ أَن سَبِّحُوا بُكْرَةً وَعَشِيًّا}
"അപ്പോൾ അദ്ദേഹം അവരോട് ആംഗ്യം കാണിച്ചു: നിങ്ങൾ കാലത്തും വൈകുന്നേരവും അല്ലാഹുവിനെ തസ്ബീഹ് ചെയ്യുവിൻ എന്ന്." (മർയം: 11).

​{وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ} (الطور: ٤٩) {فَسُبْحَانَ اللهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ} (الروم: ١٧) {وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ} (هود: ١١٤)
​{وَمِنَ اللَّيْلِ فَسَبِّحْهُ وَإِدْبَارَ النُّجُومِ}
"രാത്രിയുടെ ഒരു ഭാഗവും നക്ഷത്രങ്ങൾ പിൻവാങ്ങുന്ന സമയത്തും (പ്രഭാതത്തിലും) അവനെ തസ്ബീഹ് ചെയ്യുക." (അത്തൂർ: 49).

{فَسُبْحَانَ اللهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ}
"അതുകൊണ്ട് നിങ്ങൾ വൈകുന്നേരമാക്കുമ്പോഴും പ്രഭാതമാക്കുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുവിൻ." (അർ-റൂം: 17).

{وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ}
"പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപ്രകാരം നിർവഹിക്കുക. തീർച്ചയായും സൽക്കർമ്മങ്ങൾ തിന്മകളെ നീക്കിക്കളയുന്നതാണ്." (ഹൂദ്: 114)-

ഗ്രദ്ധിക്കൂ :
*ഇതിലും മറ്റ് ചില ആയത്തുകളിലും നിസ്‌കാര സമയത്തിൻ്റെ സൂചനകൾ ഉണ്ടെങ്കിലും അഞ്ച് നേരത്തെ നിസ്കാരത്തിൻ്റെ കൃത്യമായ സമയ വിവരണം സ്വഹീഹായ ഹദീസുകളിലാണുള്ളത്*
وَقَالَ أَبُو هُرَيْرَةَ رَضِيَ اللهُ عَنْهُ: «قَالَ النَّبِيُّ ﷺ: مَنْ قَالَ حِينَ يُصْبِحُ وَحِينَ يُمْسِي: سُبْحَانَ اللهِ وَبِحَمْدِهِ مِائَةَ مَرَّةٍ، لَمْ يَأْتِ أَحَدٌ يَوْمَ الْقِيَامَةِ بِأَفْضَلَ مِمَّا جَاءَ بِهِ إِلَّا أَحَدٌ قَالَ مِثْلَ مَا قَالَ أَوْ زَادَ عَلَيْهِ» خَرَّجَهُ مُسْلِمٌ.
​അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: "ആരെങ്കിലും പ്രഭാതത്തിലും പ്രദോഷത്തിലും
*سُبْحَانَ اللهِ وَبِحَمْدِهِ*
(അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു) എന്ന് നൂറ് തവണ ചൊല്ലിയാൽ, അത്രയോ അതിലധികമോ ചൊല്ലിയാലല്ലാതെ മറ്റാർക്കും ഖിയാമത്ത് നാളിൽ അവനേക്കാൾ ഉത്തമമായ കർമ്മവുമായി വരാൻ സാധിക്കില്ല." (മുസ്‌ലിം).

​وَخَرَجَ أَيْضًا عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: «كَانَ نَبِيُّ اللهِ ﷺ إِذَا أَمْسَى قَالَ: أَمْسَيْنَا وَأَمْسَى الْمُلْكُ للهِ، وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ، وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ، وَشَرِّ مَا بَعْدَهَا، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ، وَعَذَابٍ فِي الْقَبْرِ.
​وَإِذَا أَصْبَحَ قَالَ ذَلِكَ أَيْضًا: أَصْبَحْنَا وَأَصْبَحَ الْمُلْكُ للهِ»
​അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: നബി ﷺ വൈകുന്നേരമായാൽ ഇപ്രകാരം ചൊല്ലാറുണ്ടായിരുന്നു:
*أَمْسَيْنَا وَأَمْسَى الْمُلْكُ للهِ، وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ، وَخَيْرَ مَا بَعْدَهَا وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ، وَشَرِّ مَا بَعْدَهَا، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ، وَعَذَابٍ فِي الْقَبْرِ*
(സർവ്വ ആധിപത്യവും അല്ലാഹുവിനുള്ളതായിക്കൊണ്ട് ഞങ്ങൾക്കിതാ വൈകുന്നേരമായിരിക്കുന്നു. അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അവൻ ഏകനാണ്, അവന്ന് പങ്കുകാരില്ല. സർവ്വാധിപത്യവും സർവ്വ സ്തുതിയും അവന്നാണ്. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. എന്റെ റബ്ബേ, ഈ രാത്രിയിലെയും ഇതിന് ശേഷമുള്ളതിലെയും നന്മ ഞാൻ നിന്നോട് ചോദിക്കുന്നു. ഈ രാത്രിയിലെയും ഇതിന് ശേഷമുള്ളതിലെയും തിന്മകളിൽ നിന്ന് നിന്നോട് ഞാൻ അഭയം തേടുന്നു. എന്റെ റബ്ബേ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ പ്രയാസങ്ങളിൽ  നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു). പ്രഭാതമായാൽ അവിടുന്ന്  ഇപ്രകാരം തന്നെ പറയും: أَصْبَحْنَا وَأَصْبَحَ الْمُلْكُ للهِ
..... എന്ന നിലയിൽ ഈ പ്രാർഥന ചൊല്ലിയിരുന്നു
⬇️⬇️⬇️⬇️⬇️
അതായത് പ്രഭാതത്തിൽ ചൊല്ലേണ്ടത് ഈ രൂപത്തിൽ :
أَصْبَحْنَا وَأَصْبَحَ الْمُلْكُ للهِ، وَالْحَمْدُ للهِ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذا اليوم وَخَيْرَ مَا بَعْدَه وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذا اليوم، وَشَرِّ مَا بَعْدَه، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ، وَعَذَابٍ فِي الْقَبْرِ*
(മുസ്‌ലിം).
🌴🌴🌴🌴🌴
​«وَقَالَ عَبْدُ اللهِ بْنُ خُبَيْبٍ خَرَجْنَا فِي لَيْلَةِ مَطَرٍ، وَظُلْمَةٍ شَدِيدَةٍ نَطْلُبُ النَّبِيَّ ﷺ لِيُصَلِّيَ لَنَا، فَأَدْرَكْنَاهُ، فَقَالَ: قُلْ فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: قُلْ فَلَمْ أَقُلْ شَيْئًا، قَالَ: قُلْ قُلْتُ: يَا رَسُولَ اللهِ مَا أَقُولُ؟ قَالَ: قُلْ هُوَ اللهُ أَحَدٌ ​وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَحِينَ تُصْبِحُ ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ» خَرَّجَهُ أَبُو دَاوُدَ، وَالنَّسَائِيُّ وَالتِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.
​അബ്ദുല്ലാഹിബ്നു ഖുബൈബ് (റ) പറയുന്നു: മഴയുള്ള കഠിനമായ ഇരുട്ടുള്ള ഒരു രാത്രിയിൽ ഞങ്ങൾക്ക് നേതൃത്വം നൽകി നിസ്കരിക്കാനായി നബി ﷺ-യെ അന്വേഷിച്ച് ഞങ്ങൾ പുറപ്പെട്ടു. ഞങ്ങൾ അവിടുത്തെ കണ്ടെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: ഖുൽ (قل) "നീ പറയുക"- എന്ന് അർഥം -
ഞാൻ ഒന്നും പറഞ്ഞില്ല.  അവിടുന്ന് 'ഖുൽ' എന്ന് ആവർത്തിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും 'ഖുൽ'
എന്ന് ആവർത്തിച്ചപ്പോൾ  ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ഞാൻ എന്താണ് പറയേണ്ടത്❓" അവിടുന്ന് പറഞ്ഞു:
"വൈകുന്നേരമാകുമ്പോഴും പ്രഭാതമാകുമ്പോഴും
قُلْ هُوَ اللهُ أَحَدٌ 
എന്ന സൂറത്തും  മുഅവ്വിദതൈനിയും  (സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്)  മൂന്ന് തവണ വീതം നീ ചൊല്ലുന്നത്, എല്ലാ കാര്യങ്ങളിൽ നിന്നും നിനക്ക് മതിയാകുന്നതാണ്."
(അബൂദാവൂദ്, നസാഈ, തിർമിദി).

وَذَكَرَ أَبُو هُرَيْرَةَ «عَنِ النَّبِيِّ ﷺ أَنَّهُ كَانَ يُعَلِّمُ أَصْحَابَهُ يَقُولُ: إِذَا أَصْبَحَ أَحَدُكُمْ فَلْيَقُلْ: اللهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ وَإِذَا أَمْسَى فَلْيَقُلْ: اللهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ» قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.
​അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: നബി ﷺ അവിടുത്തെ സ്വഹാബാക്കളെ ഇപ്രകാരം പഠിപ്പിക്കാറുണ്ടായിരുന്നു: നിങ്ങൾ  പ്രഭാതമായാൽ ഇപ്രകാരം ചൊല്ലുക:
*اللهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ النُّشُورُ*
(അല്ലാഹുവേ, നിന്റെ സഹായത്താൽ ഞങ്ങൾ പ്രഭാതത്തിലായി, നിന്റെ സഹായത്താൽ ഞങ്ങൾ വൈകുന്നേരത്തിലുമാകുന്നു. നിന്റെ സഹായത്താൽ ഞങ്ങൾ ജീവിക്കുന്നു, നിന്റെ സഹായത്താൽ ഞങ്ങൾ മരിക്കുന്നു. നിന്നിലേക്കാണ് പുനരുത്ഥാനം). വൈകുന്നേരമായാൽ ഇപ്രകാരം ചൊല്ലുക:
*اللهُمَّ بِكَ أَمْسَيْنَا وَبِكَ أَصْبَحْنَا وَبِكَ نَحْيَا وَبِكَ نَمُوتُ وَإِلَيْكَ الْمَصِيرُ*
(അല്ലാഹുവേ, നിന്റെ സഹായത്താൽ ഞങ്ങൾ വൈകുന്നേരത്തിലായി, നിന്റെ സഹായത്താൽ ഞങ്ങൾ പ്രഭാതത്തിലുമാകുന്നു. നിന്റെ സഹായത്താൽ ഞങ്ങൾ ജീവിക്കുന്നു, നിന്റെ സഹായത്താൽ ഞങ്ങൾ മരിക്കുന്നു. നിന്നിലേക്കാണ് മടക്കം. (തിർമിദി).
​وَعَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ «عَنِ النَّبِيِّ ﷺ قَالَ: سَيِّدُ الِاسْتِغْفَارِ: اللهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ مَنْ قَالَهَا حِينَ يُمْسِي فَمَاتَ مِنْ لَيْلَتِهِ، دَخَلَ الْجَنَّةَ، وَمن قَالَهَا حِينَ يُصْبِحُ فَمَاتَ مِنْ يَوْمِهِ دَخَلَ الْجَنَّةَ» خَرَّجَهُ الْبُخَارِيُّ.
​ശദ്ദാദ് ബിൻ ഔസ് (റ) നബി ﷺ-യിൽ നിന്ന് ഉദ്ധരിക്കുന്നു: പാപമോചന പ്രാർത്ഥനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് (സയ്യിദുൽ ഇസ്തിഗ്ഫാർ) ഇതാണ്:
*اللهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ بِذَنْبِي، فَاغْفِرْ لِي، فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ*
(അല്ലാഹുവേ, നീ എന്റെ റബ്ബാണ്, നീയല്ലാതെ ആരാധനക്കർഹനില്ല. നീ എന്നെ പടച്ചു, ഞാൻ നിന്റെ അടിമയാണ്. എന്റെ കഴിവിനനുസരിച്ച് നിന്റെ കരാറിലും വാഗ്ദാനത്തിലും ഞാൻ നിലകൊള്ളുന്നു. ഞാൻ ചെയ്ത തിന്മകളിൽ നിന്ന് നിന്നോട് ഞാൻ അഭയം തേടുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങൾ ഞാൻ സമ്മതിക്കുന്നു, എന്റെ പാപങ്ങളും ഞാൻ ഏറ്റുപറയുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ, നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവൻ മറ്റാരുമില്ല). ആരെങ്കിലും വൈകുന്നേരം ഇത് ചൊല്ലുകയും അന്ന് രാത്രി മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. ആരെങ്കിലും പ്രഭാതത്തിൽ ഇത് ചൊല്ലുകയും അന്ന് (പകൽ) മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും. (ബുഖാരി).
​وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: «إِنَّ أَبَا بَكْرٍ الصِّدِّيقَ رَضِيَ اللهُ عَنْهُ قَالَ يَا رَسُولَ اللهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَصْبَحْتُ وَإِذَا أَمْسَيْتُ، قَالَ: اللهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالْأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَن لَّا إِلَهَ إِلَّا أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَشَرِّ الشَّيْطَانِ وَشِرْكِهِ - وَفِي رِوَايَةٍ: وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ -.
​قُلْهُ إِذَا أَصْبَحْتَ وَإِذَا أَمْسَيْتَ، وَإِذَا أَخَذْتَ مَضْجَعَكَ» قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.
​അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: അബൂബക്കർ സിദ്ദീഖ് (റ) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രാവിലെയും വൈകുന്നേരവും എനിക്ക് ചൊല്ലാൻ പറ്റിയ ഒരു കാര്യം പഠിപ്പിച്ചു തന്നാലും." അദ്ദേഹം പറഞ്ഞു: താങ്കൾ ഇപ്രകാരം പറയുക:
*اللهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ، فَاطِرَ السَّمَوَاتِ وَالْأَرْضِ، رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَن لَّا إِلَهَ إِلَّا أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِي، وَشَرِّ الشَّيْطَانِ وَشِرْكِهِ وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ*
(അദൃശ്യവും ദൃശ്യവും അറിയുന്നവനും ആകാശഭൂമികളുടെ സ്രഷ്ടാവും സർവ്വ വസ്തുക്കളുടെയും റബ്ബും ഉടമസ്ഥനുമായ അല്ലാഹുവേ, നീയല്ലാതെ ആരാധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ മനസ്സിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും
ഞാൻ എനിക്ക് തന്നെ വല്ല തിന്മയും വരുത്തുന്നതിൽ നിന്നും അല്ലെങ്കിൽ ഏതെങ്കിലും ഒരു മുസ്‌ലിമിലേക്ക് അത് എത്തിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു)
പ്രഭാതത്തിലും പ്രദോഷത്തിലും ഉറങ്ങാൻ കിടക്കുമ്പോഴും താങ്കൾ ഇത് പറയുക. (തിർമിദി).

​وَقَالَ عُثْمَانُ بْنُ عَفَّانَ رَضِيَ اللهُ عَنْهُ: «قَالَ رَسُولُ اللهِ ﷺ: مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ، وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ، ثَلَاثَ مَرَّاتٍ، لَمْ يَضُرَّهُ شَيْءٌ» قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.
​ഉസ്മാൻ ബിൻ അഫ്ഫാൻ (റ) ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: ഏതൊരു അടിമയാണോ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും,
*بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ*
(ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു വസ്തുവും ആരുടെ നാമത്തോടൊപ്പം ഉപദ്രവം ഏൽപ്പിക്കുകയില്ലയോ ആ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്)
എന്ന് മൂന്ന് തവണ ചൊല്ലിയോ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല. (തിർമിദി).
​وَعَنْ ثَوْبَانَ وَغَيْرِهِ «أَنَّ رَسُولَ اللهِ ﷺ قَالَ: مَنْ قَالَ حِينَ يُمْسِي: رَضِيتُ بِاللهِ رَبًّا وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ ﷺ نَبِيًّا كَانَ حَقًّا عَلَى اللهِ أَنْ يُرْضِيَهُ» قَالَ التِّرْمِذِيُّ: هَذَا حَدِيثٌ حَسَنٌ صَحِيحٌ.
​സൗബാൻ (റ) ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: ആരെങ്കിലും വൈകുന്നേരമായാൽ
*رَضِيتُ بِاللهِ رَبًّا وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ ﷺ نَبِيًّا*
(അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ ദീനായും മുഹമ്മദ് ﷺ-യെ നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു) എന്ന് ചൊല്ലിയാൽ അവനെ തൃപ്തിപ്പെടുത്തൽ അല്ലാഹുവിന്റെ മേൽ ബാധ്യതയായി - അല്ലാഹു അവനെ തൃപ്തിപ്പെടുത്തും എന്നർഥം. (തിർമിദി).
​وَعَنْ أَنَسِ بْنِ مَالِكِ رَضِيَ اللهُ عَنْهُ «أَنَّ رَسُولَ اللهِ ﷺ قَالَ: مَنْ قَالَ حِينَ يُصْبِحُ أَوْ يُمْسِي: اللهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ، وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ بِأَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ، أَعْتَقَ اللهُ رُبْعَهُ مِنَ النَّارِ وَمَنْ قَالَهَا مَرَّتَيْنِ أَعْتَقَ اللهُ نِصْفَهُ مِنَ النَّارِ، وَمَنْ قَالَهَا ثَلَاثًا أَعْتَقَ اللهُ ثَلَاثَةَ أَرْبَاعِهِ مِنَ النَّارِ، فَإِنْ قَالَهَا أَرْبَعًا أَعْتَقَهُ اللهُ مِنَ النَّارِ» قَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ.
​അനസ് ബിൻ മാലിക് (റ) ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: ആരെങ്കിലും രാവിലെയായാൽ അല്ലെങ്കിൽ വൈകുന്നേരമായാൽ
*اللهُمَّ إِنِّي أَصْبَحْتُ أُشْهِدُكَ، وَأُشْهِدُ حَمَلَةَ عَرْشِكَ، وَمَلَائِكَتَكَ وَجَمِيعَ خَلْقِكَ بِأَنَّكَ أَنْتَ اللهُ لَا إِلَهَ إِلَّا أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ*
(അല്ലാഹുവേ, തീർച്ചയായും നീയാണ് അല്ലാഹു, നീയല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് (ﷺ)
നിന്റെ അടിമയും ദൂതനുമാണെന്നും നിന്നെയും നിന്റെ അർശ് വഹിക്കുന്നവരെയും നിന്റെ മലക്കുകളെയും നിന്റെ സർവ്വ സൃഷ്ടികളെയും സാക്ഷ്യം നിർത്തിക്കൊണ്ട് എനിക്കിതാ പ്രഭാതമായിരിക്കുന്നു) എന്ന് ചൊല്ലിയാൽ അല്ലാഹു അവന്റെ നാലിലൊന്ന് ഭാഗം നരകത്തിൽ നിന്ന് മോചിപ്പിക്കും , രണ്ട് തവണ ചൊല്ലിയാൽ പകുതി ഭാഗവും, മൂന്ന് തവണ ചൊല്ലിയാൽ മുക്കാൽ ഭാഗവും, നാല് തവണ ചൊല്ലിയാൽ അവനെ പൂർണ്ണമായും അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കുന്നതാണ്. (തിർമിദി).
​وَعَنْ عَبْدِ اللهِ بْنِ غَنَّامٍ رَضِيَ اللهُ عَنْهُ «أَنَّ رَسُولَ اللهِ ﷺ قَالَ: مَنْ قَالَ حِينَ يُصْبِحُ: اللهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ (أَوْ بِأَحَدٍ مِنْ خَلْقِكَ) فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، لَكَ الْحَمْدُ، وَلَكَ الشُّكْرُ فَقَدْ أَدَّى شُكْرَ يَوْمِهِ، وَمَنْ قَالَ مِثْلَ ذَلِكَ حِينَ يُمْسِي فَقَدْ أَدَّى شُكْرَ لَيْلَتِهِ» خَرَّجَهُ أَبُو دَاوُدَ.
​അബ്ദുല്ലാഹിബ്നു ഗന്നാം (റ) ഉദ്ധരിക്കുന്നു: റസൂലുല്ലാഹി ﷺ പറഞ്ഞു: ആരെങ്കിലും പ്രഭാതത്തിൽ, اللهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ، لَكَ الْحَمْدُ، وَلَكَ الشُّكْرُ (അല്ലാഹുവേ, എനിക്കോ നിന്റെ സൃഷ്ടികളിൽ ആർക്കെങ്കിലുമോ ഈ പ്രഭാതത്തിൽ ലഭിച്ച അനുഗ്രഹങ്ങൾ അത് നിന്നിൽ നിന്ന് മാത്രമുള്ളതാണ്, നിനക്ക് പങ്കുകാരില്ല. നിനക്കാണ് സർവ്വ സ്തുതിയും നന്ദിയും) എന്ന് ചൊല്ലിയാൽ അന്നത്തെ പകലിന്റെ നന്ദി അവൻ നിർവ്വഹിച്ചു. ആരെങ്കിലും വൈകുന്നേരം ഇപ്രകാരം പറഞ്ഞാൽ അന്നത്തെ രാത്രിയുടെ നന്ദിയും അവൻ നിർവ്വഹിച്ചു.

- [വൈകുന്നേരം ചൊല്ലുമ്പോൾ മാ അസ്ബഹ എന്നതിന് പകരം  مَا أَمس എന്ന് ചൊല്ലുക ]-


(അബൂദാവൂദ്).
​وَقَالَ عَبْدُ اللهِ بْنُ عَمْرٍو رَضِيَ اللهُ عَنْهُمَا: «لَمْ يَكُنِ النَّبِيُّ ﷺ يَدَعُ هَؤُلَاءِ الدَّعَوَاتِ حِينَ يُمْسِي وَحِينَ يُصْبِحُ: اللهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللهُمَّ أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ، وَأَهْلِي وَمَالِي، اللهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي، وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي» قَالَ وَكِيعٌ: يَعْنِي الْخَسْفَ. خَرَّجَهُ أَبُو دَاوُدَ وَالنَّسَائِيُّ، وَابْنُ مَاجَهْ وَقَالَ الْحَاكِمُ: صَحِيحُ الْإِسْنَادِ.
​അബ്ദുല്ലാഹിബ്നു അംറ് (റ) പറയുന്നു: നബി ﷺ പ്രഭാതത്തിലും പ്രദോഷത്തിലും ഈ പ്രാർത്ഥനകൾ ഒഴിവാക്കാറില്ലായിരുന്നു:
*اللهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللهُمَّ أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ، وَأَهْلِي وَمَالِي، اللهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي، وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي*
(അല്ലാഹുവേ, ദുനിയാവിലും ആഖിറത്തിലും നിന്നോട് ഞാൻ സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദീനിലും ദുനിയാവിലും കുടുംബത്തിലും സമ്പത്തിലും നിന്നോട് ഞാൻ മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗർബല്യങ്ങൾ നീ മറച്ചു വെക്കേണമേ, എന്റെ ഭയപ്പാടുകളിൽ എനിക്ക് സമാധാനം നൽകേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും മുകളിലൂടെയും നീ എന്നെ കാത്തുരക്ഷിക്കേണമേ. എന്റെ താഴ്ഭാഗത്തിലൂടെ ഞാൻ വഞ്ചിക്കപ്പെടുന്നതിൽ (ഭൂമി ഇടിഞ്ഞു താഴുന്നതിൽ) നിന്ന് നിന്റെ മഹത്വത്താൽ ഞാൻ അഭയം തേടുന്നു). (അബൂദാവൂദ്, നസാഈ, ഇബ്നു മാജ).
​وَعَنْ طَلْقِ بْنِ حَبِيبٍ قَالَ: «جَاءَ رَجُلٌ إِلَى أَبِي الدَّرْدَاءِ فَقَالَ: يَا أَبَا الدَّرْدَاءِ قَدِ احْتَرَقَ بَيْتُكَ. فَقَالَ مَا احْتَرَقَ، لَمْ يَكُنِ اللهُ لِيَفْعَلَ ذَلِكَ، بِكَلِمَاتٍ سَمِعْتُهُنَّ مِنْ رَسُولِ اللهِ ﷺ مَنْ قَالَهَا أَوَّلَ نَهَارِهِ لَمْ تُصِبْهُ مُصِيبَةٌ حَتَّى يُمْسِيَ، وَمَنْ قَالَهَا آخِرَ النَّهَارِ لَمْ تُصِبْهُ مُصِيبَةٌ حَتَّى يُصْبِحَ: اللهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمِ، مَا شَاءَ اللهُ كَانَ، وَمَا لَمْ يَشَأْ لَمْ يَكُنْ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ، أَعْلَمُ أَنَّ اللهَ عَلَى كُلِّ شَيْءٍ قَدِيرٌ، وَأَنَّ اللهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا، اللهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ نَاصِيَتَهَا، إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ».
​ത്വൽഖ് ബിൻ ഹബീബ് (റ) ഉദ്ധരിക്കുന്നു: ഒരാൾ അബുദ്ദർദാഅ് (റ)-ന്റെ അടുത്ത് വന്ന് പറഞ്ഞു: "ഓ അബുദ്ദർദാഅ്, താങ്കളുടെ വീട് കത്തിയെരിഞ്ഞിരിക്കുന്നു." അദ്ദേഹം പറഞ്ഞു: "അത് കരിഞ്ഞിട്ടില്ല. റസൂലുല്ലാഹി ﷺ-യിൽ നിന്ന് ഞാൻ കേട്ട ചില വചനങ്ങൾ കാരണം അല്ലാഹു അങ്ങനെ ചെയ്യുകയില്ല. ആരെങ്കിലും അത് പകലിന്റെ തുടക്കത്തിൽ ചൊല്ലിയാൽ വൈകുന്നേരം വരെ അവന് യാതൊരു വിപത്തും ബാധിക്കുകയില്ല. ആരെങ്കിലും വൈകുന്നേരം അത് ചൊല്ലിയാൽ പ്രഭാതം വരെ അവന് യാതൊരു വിപത്തും ബാധിക്കുകയില്ല. (ആ വചനങ്ങൾ ഇതാണ്):
*اللهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ، عَلَيْكَ تَوَكَّلْتُ وَأَنْتَ رَبُّ الْعَرْشِ الْعَظِيمِ، مَا شَاءَ اللهُ كَانَ، وَمَا لَمْ يَشَأْ لَمْ يَكُنْ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ، أَعْلَمُ أَنَّ اللهَ عَلَى كُلِّ شَيْءٍ قَدِيرٌ، وَأَنَّ اللهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا، اللهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ كُلِّ دَابَّةٍ أَنْتَ آخِذٌ نَاصِيَتَهَا، إِنَّ رَبِّي عَلَى صِرَاطٍ مُسْتَقِيمٍ*
(അല്ലാഹുവേ, നീ എന്റെ റബ്ബാണ്. നീയല്ലാതെ ആരാധനക്കർഹനില്ല. നിന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു. നീ മഹത്തായ അർശിന്റെ നാഥനാണ്. അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടാവുകയും ഉദ്ദേശിക്കാത്തത് ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു. അത്യുന്നതനും മഹാനുമായ അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു മാറ്റവും ശക്തിയുമില്ല. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും അല്ലാഹുവിന്റെ അറിവ് എല്ലാറ്റിനെയും വലയം ചെയ്തിട്ടുണ്ടെന്നും ഞാൻ അറിയുന്നു. അല്ലാഹുവേ, എന്റെ മനസ്സിന്റെ തിന്മയിൽ നിന്നും, നീ നിയന്ത്രിക്കുന്ന സർവ്വ ജീവികളുടെയും തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു).

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن