സമഗ്രമായ പ്രാർഥനകൾ جامع الدّعوات - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന്
اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ
അല്ലാഹുവേ, പരീക്ഷണത്തിന്റെ തീക്ഷ്ണതയിൽ നിന്നും പരാജയത്തിന്റെ പതനത്തിൽ നിന്നും മോശമായ വിധിയിൽ നിന്നും (എന്റെ വിഷമത്തിൽ ) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (ബുഖാരിയിലെ ഹദീസിന്റെ ആശയം)
https://sunnah.com/bukhari:6616
9
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْهَرَمِ وَالْبُخْلِ وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
അല്ലാഹുവേ ശക്തിയില്ലായ്മ, അലസത, ഭീരുത്വം, അതി വാർദ്ധക്യം, പിശുക്ക് എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ഖബ്ർ ശിക്ഷയിൽ നിന്നും ജീവിതത്തിന്റേയും മരണത്തിന്റേയും ഫിത്നയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
https://sunnah.com/muslim:2706a
മറ്റൊരു റിപ്പോർട്ടിൽ,
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ
https://sunnah.com/bukhari:6369
10
നിസ്ക്കാരത്തിൽ സലാം വീട്ടുന്നതിന് മുമ്പായും, ഇതര സമയങ്ങളിലും സുന്നത്തുള്ള ഒരു പാപമോചന പ്രാർഥന :
*اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ*
സാരം : അല്ലാഹുവേ, ഞാൻ എന്റെ നഫ്സിനോട് ( സ്വന്തത്തോട് ) ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ ദോഷം പൊറുക്കുന്നവനായി മറ്റാരുമില്ല. അതിനാൽ നിന്റെ പക്കൽ നിന്നുള്ള മഗ്ഫിറത്തായിട്ട് നീ എനിക്ക് പൊറുത്ത് തരേണമേ. നീ എനിക്ക് കരുണ ചെയ്യേണമേ. നീ ദോശങ്ങൾ പൊറുക്കുന്നവനും കരുണാവാരിധിയുമാണല്ലോ.
(സ്വഹീഹു മുസ്ലിം)
https://sunnah.com/muslim:2705a
11
*اللَّهُمَّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي وَمَا أَنْتَ أَعْلَمُ بِهِ مِنِّي اللَّهُمَّ اغْفِرْ لِي جِدِّي وَهَزْلِي وَخَطَئِي وَعَمْدِي وَكُلُّ ذَلِكَ عِنْدِي اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَىْءٍ قَدِيرٌ*
സാരം : അല്ലാഹുവേ എന്റെ തെറ്റും എന്റെ അഞ്ജതയും എന്റെ കാര്യത്തിൽ എന്റെ അതിരു കവിയലും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും എനിക്ക് നീ പൊറുത്തു തരേണമേ.ഞാൻ ഗൗരവതരമായും അല്ലാതെയും കരുതിക്കൂട്ടിയും അശ്രദ്ധമായും ചെയ്ത തെറ്റുകളും എനിക്ക് നീ പൊറുത്തുതരേണമേ അല്ലാഹുവേ... അതെല്ലാം എന്റെ അടുത്തു വന്ന തെറ്റുകളാണ്. അല്ലാഹുവേ, ഞാൻ മുമ്പേ ചെയ്ത പാപങ്ങളും ഇനി ചെയ്തേക്കാവുന്ന പാപങ്ങളും ഞാൻ രഹസ്യമായി ചെയ്ത പാപങ്ങളും ഞാൻ പരസ്യമായി ചെയ്ത പാപങ്ങളും എന്നേക്കാൾ നിനക്കറിയുന്ന എന്റെ പാപങ്ങളും നീ എനിക്ക് പൊറുത്തു തരേണമേ; നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും - നീ എല്ലാ കാര്യത്തിനും കഴിവുളളവനാണ് . ( ബുഖാരീ)
https://sunnah.com/muslim:2719a
12.
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَمِنْ شَرِّ مَا لَمْ أَعْمَلْ*
അല്ലാഹുവേ, ഞാൻ പ്രവർത്തിച്ച തിന്മയിൽ നിന്നും ഞാൻ പ്രവർത്തിച്ചിട്ടില്ലാത്ത (പ്രവർത്തിച്ചേക്കാവുന്ന) തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)
https://sunnah.com/muslim:2716a
13
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ وَتَحَوُّلِ عَافِيَتِكَ وَفُجَاءَةِ نِقْمَتِكَ وَجَمِيعِ سَخَطِكَ*
അല്ലാഹുവേ, നീ നൽകിയ അനുഗ്രഹം നീങ്ങിപ്പോകുന്നതിൽ നിന്നും നീ നൽകിയ സൗഖ്യാവസ്ഥ (ആഫിയത്ത്) യ്ക്ക് പകരം മോശമായ അവസ്ഥ സംജാതമാകുന്നതിൽ നിന്നും
പെട്ടെന്നുള്ള നിന്റെ ശിക്ഷ വരുന്നതിൽ നിന്നും നിന്റെ എല്ലാ കോപത്തിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)
https://sunnah.com/muslim:2739
14
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلاَهَا اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لاَ يَنْفَعُ وَمِنْ قَلْبٍ لاَ يَخْشَعُ وَمِنْ نَفْسٍ لاَ تَشْبَعُ وَمِنْ دَعْوَةٍ لاَ يُسْتَجَابُ لَهَا*
അല്ലാഹുവേ, ശക്തിയില്ലായ്മ, അലസത, ഭീരുത്വം,പിശുക്ക്, അതി
വാർദ്ധക്യം, ഖബ്ർ ശിക്ഷ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. എന്റെ ആത്മാവിന് അതിന്റെ ഭയഭക്തി (തഖ്വ) നീ നൽകേണമേ. അതിനെ നീ ശുദ്ധീകരിക്കേണമേ / സംസ്ക്കരിക്കേണമേ. നീ മാത്രമാണ് അതിനെ ഏറ്റവും നന്നായി സംസ്ക്കരിക്കുന്നവൻ. നീയാണ് അതിന്റെ രക്ഷിതാവും യജമാനനും. അല്ലാഹുവേ, ഉപകാരപ്രദമല്ലാത്ത അറിവിൽ നിന്നും, (അല്ലാഹുവിനെ ) ഭയമില്ലാത്ത ഹൃദയത്തിൽ നിന്നും, (എത്ര ഭൗതിക വിഭവങ്ങൾ കിട്ടിയാലും) മതി വരാത്ത നഫ്സിൽ നിന്നും, ഉത്തരം നൽകപ്പെടാത്ത പ്രാർഥനയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (മുസ്ലിം)
https://sunnah.com/muslim:2722
15
*اللَّهُمَّ اهْدِنِي وَسَدِّدْنِي*
അല്ലാഹുവേ, നീ എന്നെ നേർമാർഗ്ഗത്തിലേക്ക് വഴി നടത്തുകയും നേർമാർഗ്ഗത്തിൽ ഉറപ്പിക്കുകയും ചെയ്യേണമേ (മുസ്ലിം)
https://sunnah.com/muslim:2725a
16
*لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا سُبْحَانَ اللَّهِ رَبِّ الْعَالَمِينَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ الْعَزِيزِ الْحَكِيمِ اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي*
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ ഏകനാണ്. അവന്ന് ഒരു പങ്കുകാരനുമില്ല. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായ അത്യുന്നതനായ അവസ്ഥയിൽ ഏറ്റവും വലിയവനാണ് . അല്ലാഹുവിന്നാണ് ധാരാളമായ സർവ്വസ്തുതിയും . ലോക രക്ഷിതാവായ അല്ലാഹു പരിശുദ്ധനാണ്. യുക്തിജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു മാറ്റമോ ഒരു ശക്തിയോ ഇല്ല. അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ. എന്നോട് നീ കരുണ കാണിക്കണേ .
എനിക്ക് നീ മാർഗ്ഗദർശനം നൽകേണമേ. എനിക്ക് നീ വിഭവങ്ങൾ നൽകേണമേ (മുസ്ലിം)
https://sunnah.com/muslim:2696
17
*اللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي وَأَصْلِحْ لِي دُنْيَاىَ الَّتِي فِيهَا مَعَاشِي وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ*
അല്ലാഹുവേ, എന്റെ കാര്യത്തിന്റെ അവലംബവും സുരക്ഷയുമായ എന്റെ ദീനിനെ എനിക്ക് നീ നന്നാക്കിത്തരേണമേ* ( അതായത് എന്റെ ദീനീ ജീവിതം തൗഹീദിന്റെ അടിസ്ഥാനത്തിലും നബിചര്യ പിന്തുർന്നും ആക്കേണമേ ) . *ഞാൻ ജീവിക്കുന്ന എന്റെ ദുനിയാവ് എനിക്ക് നന്നാക്കിത്തരേണമേ* (നശ്വരമായ ഈ ദുനിയാവിൽ ജീവിക്കാനാവശ്യമായ ഹലാലായ വിഭവങ്ങൾ, കുടുംബത്തിൽ ഐശ്വര്യം, നന്മ ചെയ്യാനുള്ള അവസരം, സമാധാനത്തോടെയുള്ള ജീവിതം മുതലായവ നൽകണേ). *എന്റെ മടക്ക സ്ഥാനമായ എന്റെ പരലോകം എനിക്ക് നീ നന്നാക്കിത്തീർക്കണേ* ( അതായത് തൗഹീദിൽ അധിഷ്ഠിതമായി സൽകർമ്മങ്ങൾ പ്രവർത്തിച്ച് ഈമാനോടെ മരിക്കുവാനും സ്വർഗ്ഗ പ്രവേശനം ലഭിക്കാനും എനിക്ക് തൗഫീഖ് നൽകണേ ) . *ജീവിതം എനിക്ക് നന്മക്കുളള വർദ്ധനവ് ആക്കേണമേ* ( അതായത് എന്റെ ആയുസ്സ് എനിക്ക് അല്ലാഹുവിനെ അനുസരിച്ച് നന്മയിൽ വർദ്ധനവ് വരുത്താൻ അവസരമാക്കേണമേ ) . *മരണത്തെ എല്ലാ തിന്മകളിൽ നിന്നും ആശ്വാസമാക്കേണമേ* (അതായത് ജീവിതത്തിന്റെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും മുക്തമായി അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് ചെന്ന് ചേരുന്ന ഈമാനോട് കൂടിയുള്ള ശാന്തമായ മരണം നൽകണേ ).
(മുസ്ലിം)
https://sunnah.com/muslim:2720
18
*اللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اللَّهُمَّ إِنِّي أَعُوذُ بِعِزَّتِكَ لاَ إِلَهَ إِلاَّ أَنْتَ أَنْ تُضِلَّنِي أَنْتَ الْحَىُّ الَّذِي لاَ يَمُوتُ وَالْجِنُّ وَالإِنْسُ يَمُوتُونَ*
അല്ലാഹുവേ.... ഞാൻ നിനക്ക് കീഴടങ്ങുന്നു.ഞാൻ നിന്നെക്കൊണ്ടു വിശ്വസിക്കുന്നു .ഞാൻ നിന്നിൽ ഭരമേല്പിക്കുന്നു .ഞാൻ നിന്നിലേക്ക് മടങ്ങുന്നു . നിന്നെക്കൊണ്ടു ഞാൻ അസത്യത്തിനെതിരെ പ്രതിരോധിക്കുന്നു. അല്ലാഹുവേ, നീയല്ലാതെ ഒരു ആരാധ്യനുമില്ല; നീ എന്നെ വഴികേടിലാക്കുന്നതിൽ നിന്നും നിന്റെ പ്രതാപം കൊണ്ട് ഞാൻ കാവൽ തേടുന്നു. നീയാണ് എന്നെന്നും ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനും ; ജിന്നുകളും മനുഷ്യരും മരിക്കുന്നവരാണ് (മുസ്ലിം)
https://sunnah.com/muslim:2717
19
*ഉത്തരം കിട്ടുന്ന ഒരു പ്രാർത്ഥന*
(اسم الأعظم കൊണ്ടുളള തവസ്സ്വുൽ പ്രാർത്ഥനകളിൽ നിന്ന്)
*اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْد، لاَ إِلَهَ إِلاَّ أَنْتَ وَحْدَكَ لاَ شَرِيكَ لك الْمَنَّانُ يا بَدِيعَ السَّمَوَاتِ وَالأَرْضِ، يَا ذَا الْجَلالِ وَالإِكْرَامِ، يَا حَيُّ يَا قَيُّومُ، إِنِّي أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ*
അല്ലാഹുവേ, ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നിനക്കാണ് സർവ്വസ്തുതിയും. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീ ഏകനാണ്. നിനക്ക് ഒരു പങ്കുകാരനുമില്ല. ധാരാളമായി അനുഗ്രഹങ്ങൾ നൽകുന്നവനേ, ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ പടച്ചവനേ, സമ്പൂർണ്ണ മഹത്വവും അറ്റമില്ലാത്ത ഉദാരതയും ഉള്ളവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനും സർവ്വവും നിയന്ത്രിക്കുന്നവനുമായവനേ, നിശ്ചയം ഞാൻ നിന്നോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുകയും ചെയ്യുന്നു. ( ഈ പ്രാർത്ഥന നിസ്ക്കാരത്തിൽ സലാം വീട്ടുന്നതിന് മുമ്പ് ചൊല്ലൽ പ്രത്യേക സുന്നത്തുണ്ട് - സുജൂദിലും ചൊല്ലാം ) - മുസ്തദ്റക്
https://www.islamweb.net/ar/library/index.php?page=bookcontents&ID=1745&bk_no=74&flag=1
20
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ وَمِنْ شَرِّ الْغِنَى وَالْفَقْرِ*
അല്ലാഹുവേ, നരകത്തിന്റെ ഫിത്നയിൽ നിന്നും നരക ശിക്ഷയിൽ നിന്നും ഐശ്വര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂ ദാവൂദ്)
https://sunnah.com/abudawud:1543
21
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ*
അല്ലാഹുവേ, ചീത്ത സ്വഭാവങ്ങളിൽ നിന്നും ദുഷ്കർമ്മങ്ങളിൽ നിന്നും നഫ്സിന്റെ ദുഷിച്ച ഇച്ഛകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (തിർമുദീ)
https://sunnah.com/tirmidhi:3591
22
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي وَشَرِّ بَصَرِي وَشَرِّ لِسَانِي وَشَرِّ قَلْبِي وَشَرِّ مَنِيِّ*
അല്ലാഹുവേ, എന്റെ കേൾവിയുടെ തിന്മയിൽ നിന്നും എന്റെ കാഴ്ചയുടെ തിന്മയിൽ നിന്നും എന്റെ നാവിന്റെ തിന്മയിൽ നിന്നും എന്റെ ഹൃദയത്തിന്റെ തിന്മയിൽ നിന്നും എന്റെ മനിയ്യിന്റെ അഥവാ അതു മൂലമുണ്ടാകാവുന്ന കാമവികാരത്തിന്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂ ദാവൂദ്)
https://sunnah.com/abudawud:1551
23
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ*
അല്ലാഹുവേ, വെള്ളപ്പാണ്ട് , ഭ്രാന്ത്, കുഷ്ടം, (ആളുകൾ അകറ്റി നിർത്തുന്ന) മ്ലേച്ഛമായ രോഗങ്ങൾ എന്നിവയിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു (അബൂദാവൂദ്)
https://sunnah.com/abudawud:1554
24
*اللَّهُمَّ إِنِّي أَعُوذُ بِكَ مِن الْهَدْمِ*
*وَأَعُوذُ بِكَ مِن التَّرَدِّي*
*وَأَعُوذُ بِكَ مِن الْغَرَقِ وَالْحَرَقِ وَالْهَرَمِ*
*وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ*
*وَأَعُوذُ بِكَ أَنْ أَمُوتَ فِي سَبِيلِكَ مُدْبِرًا*
*وَأَعُوذُ بِكَ أَنْ أَمُوتَ لَدِيغًا*
സാരം : അല്ലാഹുവേ... കെട്ടിടം (പോലെയുള്ളത്) എന്റെ മേൽ വീഴുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* .
ഉയർന്ന സ്ഥലങ്ങളിൽ നിന്ന്താഴോട്ടു വീഴുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* .
വെള്ളത്തിൽ മുങ്ങി മരിക്കുന്നതിൽ നിന്നും, അഗ്നിയിൽ അകപ്പെട്ടു മരിക്കുന്നതിൽ നിന്നും, വാർദ്ധക്യ സഹജമായ അതീവ ദുർബലാവസ്ഥ എന്നെ ബാധിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* .
മരണ സമയത്തു പിശാച് എന്നെ ഉപദ്രവിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* .
നിന്റെ സത്യ മാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞു ഓടുന്ന ഘട്ടത്തിൽ മരണം എന്നെ പിടികൂടുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു* .
വിഷ ജന്തുവിന്റെ കുത്തേറ്റു ഞാൻ മരിക്കുന്നതിൽ നിന്നും *ഞാൻ നിന്നോട് കാവൽ തേടുന്നു*
(അബൂദാവൂദ്)
https://hadithprophet.com/hadith-1328.html
25
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْجُوعِ؛ فَإِنَّهُ بِئْسَ الضَّجِيعُ*
അല്ലാഹുവേ, ഞാൻ (കഠിനമായ)
വിശപ്പിൽ നിന്നും നിന്നോട് കാവൽ തേടുന്നു. കാരണം അത് എത്ര ചീത്തയായ
കിടപ്പറ സഖാവാണ് ( അതായത് രാത്രിയും പകലും വിശപ്പ് സഹിക്കേണ്ട അവസ്ഥ )
*وَأَعُوذُ بِكَ مِنَ الْخِيَانَةِ؛ فَإِنَّهَا بِئْسَتِ الْبِطَانَةُ*
വഞ്ചനയിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു; കാരണം അത് എത്ര ചീത്തയായ ഒളിഞ്ഞ് കിടക്കുന്ന സ്വഭാവമാണ് (അബൂദാവൂദ്)
https://sunnah.com/abudawud:1547
26
*اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ*
സാരം : അല്ലാഹുവേ, നീ നിഷിദ്ധമാക്കിയതിനെതിരെ നീ അനുവദിച്ചതിനെ നീ എനിക്ക് മതിയാക്കേണമേ.നിന്നെയല്ലാത്തവരെ ആശ്രയിക്കുന്നതിൽ നിന്നും, നിന്റെ ഔദാര്യത്താൽ
നീ എന്നെ ഐശ്വര്യവാനാക്കേണമേ
[ ശരീരത്തിന്റെ ഇച്ഛകൾ പിൻപറ്റുകയും അത്യാഗ്രഹവും ആർഭാടവും കാരണം ഹറാം ഏത് ഹലാൽ ഏത് എന്നൊന്നും നോക്കാതെ ഏത് വിധേനയും ജീവിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനും പടച്ചവനെ വിട്ട് പടപ്പുകളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും നാം പരിശീലിക്കണം എന്ന് ഈ പ്രാർത്ഥനയുടെ ആശയത്തിൽ നിന്ന് മനസ്സിലാക്കാം]
-തിർമുദീ
https://sunnah.com/tirmidhi:3563
27
*اللَّهُمَّ أَلْهِمْنِي رُشْدِي وَأَعِذْنِي مِنْ شَرِّ نَفْسِي*
ആശയ വിവർത്തനം :അല്ലാഹുവേ, എനിക്ക് ശരിയായ മാർഗ്ഗദർശനം തോന്നിപ്പിച്ച് തരികയും എന്റെ ആത്മാവിന്റെ തിന്മയിൽ നിന്ന് നീ എനിക്ക് കാവൽ നൽകുകയും ചെയ്യേണമേ
(അവലംബം : സുനനുത്തിർമുദി)
https://sunnah.com/tirmidhi:3483
28
*اللَّهُمَّ إني أسألُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَالعَمَلَ الَّذي يُبَلِّغُنِي حُبَّكَ؛ اللَّهُمَّ اجْعَلْ حُبَّكَ أحَبَّ إِليَّ مِنْ نَفْسِي وَأهْلِي وَمنَ المَاءِ البارِدِ*
അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹം എനിക്ക് പ്രാപ്യമാക്കാൻ ഉതകുന്ന കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എനിക്ക് നിന്നോടുള്ള സ്നേഹം എന്റെ സ്വന്തന്തേക്കാളും എന്റെ കുടുംബത്തേക്കാളും തണുത്ത വെള്ളത്തേക്കാളും എനിക്ക് പ്രിയങ്കരമാക്കിത്തീർക്കേണമേ (തിർമുദീ )
https://sunnah.com/tirmidhi:3480
29
മത്സ്യത്തിന്റെ വയറ്റിൽപ്പെട്ട നൂഹ് നബി (അ) യുടെ പ്രാർഥന (ഉത്തരം കിട്ടുന്ന പ്രാർഥന):
*لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ*
നീയല്ലാതെ ( അല്ലാഹുവല്ലാതെ ) ഒരു ആരാധ്യനുമില്ല. നീ പരിശുദ്ധനാണ്. നിശ്ചയം ഞാൻ അക്രമികളിൽ പെട്ട് പോയിരിക്കുന്നു (തിർമുദി)
https://sunnah.com/tirmidhi:3505
30
اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ مِنْهُ نَبِيُّكَ مُحَمَّدٌ وَنَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ نَبِيُّكَ مُحَمَّدٌ وَأَنْتَ الْمُسْتَعَانُ وَعَلَيْكَ الْبَلاَغُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
സാരം : അല്ലാഹുവേ, നിന്റെ നബി മുഹമ്മദ്ﷺ നിന്നോട് ചോദിച്ച നന്മകളിൽ നിന്ന് ഞങ്ങൾ നിന്നോട് ചോദിക്കുന്നു.
നിന്റെ നബി മുഹമ്മദ്ﷺ നിന്നോട് കാവൽ തേടിയ തിന്മകളിൽ നിന്നും ഞങ്ങൾ നിന്നോട് കാവൽ
തേടുന്നു. നീയാണ് സഹായം തേടപ്പെടുന്നവൻ ( അതിനാൽ നീ ഞങ്ങളെ സഹായിക്കണേ എന്ന് ആശയം). നീയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ (അവന്റെ സഹായം കൊണ്ടല്ലാതെ ) ഇല്ല - തിർമുദീ
https://sunnah.com/tirmidhi:3521
31
*يا ذَا الْجَلاَلِ وَالإِكْرَام*
എന്ന് ധാരാളമായി ചൊല്ലൽ സുന്നത്തുണ്ട്.
🌹🌹🌹🌹🌹
നിസ്‌കാര ശേഷം മൂന്ന് തവണ ഇസ്തിഗ്ഫാർ നടത്തൽ സുന്നത്താണ്
*أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ أَسْتَغْفِرُ اللَّهَ*
( ഞാൻ അല്ലാഹുവോട് പാപമോചനം ചോദിക്കുന്നു_3) എന്നിങ്ങനെ ചൊല്ലിയ ശേഷം
*اللَّهُمَّ أَنْتَ السَّلاَمُ وَمِنْكَ السَّلاَمُ تَبَارَكْتَ يا ذَا الْجَلاَلِ وَالإِكْرَام*ِ
'അല്ലാഹുവേ... നീയാണ് ശാന്തി/രക്ഷ .നിന്നിൽ നിന്നാണ് ശാന്തി/രക്ഷ . നീ അനുഗ്രഹം ഉടയവനാണ്.ആദരവും ഔന്നത്യവും ഉടയവനേ.എന്നിങ്ങനെ ചൊല്ലൽ പ്രത്യേകം സുന്നത്തുണ്ട് .
https://sunnah.com/muslim:592a
32
*رَبِّ أَعِنِّي وَلاَ تُعِنْ عَلَىَّ وَانْصُرْنِي وَلاَ تَنْصُرْ عَلَىَّ وَامْكُرْ لِي وَلاَ تَمْكُرْ عَلَىَّ*
റബ്ബേ, നീ എന്നെ സഹായിക്കേണമേ. എനിക്കെതിരെ നീ സഹായിക്കരുതേ.(എല്ലാ അവസ്ഥയിലും) നീ എന്നെ സഹായിക്കണേ, (ഒരവസ്ഥയിലും ) എനിക്കെതിരെ നീ സഹായിക്കരുതേ.എനിക്ക് അനുകൂലമായി നീ തന്ത്രം മെനയണേ.എനിക്കെതിരെ നീ തന്ത്രം മെനയരുതേ.
*وَاهْدِنِي وَيَسِّرِ الْهُدَى لِي*
നീ എന്നെ നന്മയിലേക്ക് വഴി നടത്തണേ, നന്മയിലേക്കുള്ള മാർഗ്ഗദർശനം നീ എനിക്ക് എളുപ്പമാക്കണേ
*وَانْصُرْنِي عَلَى مَنْ بَغَى عَلَىَّ*
എനിക്കെതിരെ അതിക്രമം പ്രവർത്തിക്കുന്ന വർക്കെതിരെ നീ എന്നെ സഹായിക്കേണമേ
*رَبِّ اجْعَلْنِي لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا*
റബ്ബേ, നീ എന്നെ നിനക്ക് വളരെയധികം നന്ദിയുള്ളവനാക്കേണമേ,വളരെയധികം നിന്നെ ദിക്ർ ചെയ്യുന്നവനാക്കേണമേ, നിന്നെ നന്നായി ഭയപ്പെടുന്നവനാക്കേണമേ, നിനക്ക് കീഴ്പ്പെടുന്നവനാക്കേണമേ, നിന്നോട് ഭയ ഭക്തിയുള്ള വിനയാന്വിതനാക്കേണമേ, നിന്നോട് താഴ്മ കാണിച്ച് നിന്നിലേക്ക് മടങ്ങുന്നവനാക്കണേ.
*رَبِّ تَقَبَّلْ تَوْبَتِي وَاغْسِلْ حَوْبَتِي وَأَجِبْ دَعْوَتِي وَثَبِّتْ حُجَّتِي وَسَدِّدْ لِسَانِي وَاهْدِ قَلْبِي وَاسْلُلْ سَخِيمَةَ صَدْرِي*
റബ്ബേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കുകയും എന്റെ തെറ്റ് നീ കഴുകിക്കളയുകയും എന്റെ പ്രാർത്ഥനക്ക് നീ ഉത്തരം നൽകുകയും എന്റെ തെളിവ് നീ സ്ഥിരപ്പെടുത്തുകയും എന്റെ നാവ് നീ നന്നാക്കുകയും എന്റെ ഹൃദയത്തെ നീ നന്മയിലേക്ക് നയിക്കുകയും എന്റെ നെഞ്ചകത്തിൽ നിന്ന് വിദ്വേഷവും വെറുപ്പും നീക്കം ചെയ്യുകയും ചെയ്യേണമേ.
(തിർമുദീ )
https://sunnah.com/tirmidhi:3551
33
*اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ*
സാരം : അല്ലാഹുവേ ഇഹലോകത്തേയും പരലോകത്തേയും എനിക്ക് അറിയുന്നതും അറിയാത്തതുമായ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു.ഇഹലോകത്തേയും പരലോകത്തേയും എനിക്ക് അറിയുന്നതും അറിയാത്തതുമായ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
*وَأَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَل*
സ്വർഗ്ഗവും അതിലേക്കടുപ്പിക്കുന്ന വാക്കുകളും കർമ്മങ്ങളും ( അവ പ്രവർത്തിക്കാൻ എനിക്ക് തൗഫീഖ് ഉണ്ടാകണമെന്ന് ) ഞാൻ നിന്നോട് അപേക്ഷിക്കുന്നു. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കുകളിൽ നിന്നും കർമ്മങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
*وَأَسْأَلُكَ خَيْرَ مَا سَأَلَكَ به عَبْدُكَ وَرَسُولُكَ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَعُوذُ بِكَ مِنْ شَرِّ مَا اسْتَعَاذَ بِكَ مِنْهُ عَبْدُكَ وَرَسُولُكَ مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ*
നിന്റെ റസൂലും ദാസനുമായ മുഹമ്മദ്ﷺ നിന്നോട് ചോദിച്ച നന്മകളിൽ നിന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
നിന്റെ റസൂലും ദാസനുമായ മുഹമ്മദ്ﷺ നിന്നോട് കാവൽ തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു.
*وَأَسْأَلُكَ مَا قَضَيْتَ لِي مِنْ أَمْرٍ أَنْ تَجْعَلَ عَاقِبَتَهُ رشدًا*
നീ എനിക്ക് വിധിച്ച ഏത് കാര്യത്തിലും അതിന്റെ അവസാനം നീ നന്മയാക്കണമെന്ന് ഞാൻ
നിന്നോട് അപേക്ഷിക്കുന്നു (മുസ്തദ്റക്)
https://shamela.ws/book/2266/1950
34
*اللَّهُمَّ إِنَّا نَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَالسَّلَامَةَ مِنْ كُلِّ إِثْمٍ، وَالْغَنِيمَةَ مِنْ كُلِّ بِرٍّ، وَالْفَوْزَ بِالْجَنَّةِ، وَالنَّجَاةَ مِنَ النَّارِ*
സാരം :
അല്ലാഹുവേ, നിന്റെ അനുഗ്രഹം നിർബന്ധമാക്കുന്ന കാര്യങ്ങളും (അത്തരം നല്ല വാക്കുകളും പ്രവർത്തികളും ) നിന്റെ മഗ്ഫിറതിന് കാരണമാകുന്ന നന്മകൾ ചെയ്യുന്നതിനുള്ള ദൃഢനിശ്ചയവും
എല്ലാ പാപങ്ങളിൽ നിന്നുമുളള രക്ഷയും / വിടുതിയും എല്ലാ നന്മകളിൽ നിന്നുമുള്ള നേട്ടവും സ്വർഗ്ഗം കൊണ്ടുള്ള വിജയവും നരകത്തിൽ നിന്നുള്ള രക്ഷയും ഞാൻ നിന്നോട് ചോദിക്കുന്നു (അൽ മുസ്തദ്റക്)
https://shamela.ws/book/2266/1960
_______________
Comments
Post a Comment