മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ ‎-الأدعية والأذكار المأثورات تتعلق بالجنازة

മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ

 الأدعية والأذكار المأثورات تتعلق بالجنازة

പഠനം അബ്ബാസ് പറമ്പാടൻ

8848787706

വീഡിയോകൾ ഈ ലിങ്കിൽ :

https://youtube.com/playlist?list=PLf1c4fdPOOYDIY7nSE1YcWFPLcAMXOgMV

1 തൽഖീൻ 

  تَلْقِين الْمَوْتَى لَا إِلَهَ إِلَّا اللَّهُ 

മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് 'എന്ന് ചൊല്ല്ലിക്കൊടുക്കൽ:

ഹദീസ് (സ്വഹീഹു മുസ്ലിം)

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ

 റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു  : നിങ്ങൾ മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ചൊല്ലി കൊടുത്തു ഉറപ്പിക്കുക 

ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിമിൽ നിന്ന് :

شرح النووي على مسلم

قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ( لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ ) مَعْنَاهُ مَنْ حَضَرَهُ الْمَوْتُ ، وَالْمُرَادُ ذَكِّرُوهُ لَا إِلَهَ إِلَّا اللَّهُ لِتَكُونَ آخِرَ كَلَامِهِ كَمَا فِي الْحَدِيثِ مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ 

2.മയ്യിത്തിന്റെ അടുത്ത് വച്ച് മയ്യിത്തിനും കുടുംബത്തിനും സന്തതികൾക്കും വേണ്ടി പ്രാർത്ഥിക്കേണ്ട പ്രാർത്ഥന / മയ്യിത്തിന്റെ കണ്ണുകൾ അടച്ചു കൊടുക്കുമ്പോഴുള്ള പ്രാർത്ഥന

الدُّعَاء لِلْمَيِّتِ عِنْدَ مَوْتِهِ وَلِأَهْلِهِ وَذُرِّيَّتِهِ/الدعاء عند إغماض للميت

മരിച്ച ഉടനെ മയ്യിത്തിന്റെ കണ്ണുകൾ അടക്കൽ സുന്നത്തുണ്ട്. മയ്യിത്തിന്റെ കണ്ണുകൾ അടച്ചു കൊടുക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കലും സുന്നത്താണ്.(കണ്ണുകൾ അടച്ചു കൊടുക്കുമ്പോൾ മാത്രമല്ല, മയ്യിത്തിന്റെ അടുത്തു ഹാജരാവുന്ന ആർക്കും മയ്യിത്തിന് വേണ്ടി ഈ ദുആഉ ചെയ്യൽ സുന്നത്തുണ്ട് )

പ്രാർത്ഥന:

اللَّهُمَّ اغْفِرْ لفلان( ......) وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ*

[ശ്രദ്ധിക്കുക: ലി ഫുലാൻ എന്നിടത്ത് മയ്യിത്തിന്റെ പേര് പറയുക. ഉദാ: ലി മുഹമ്മദിൻ (മുഹമ്മദിന് ) ]

സാരം : 

അല്ലാഹുവേ... ഈ മയ്യിത്തിനു പൊറുത്തു കൊടുക്കേണമേ.സന്മാർഗ്ഗത്തിൽ മാർഗ്ഗ ദർശനം ലഭിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ. ഇദ്ദേഹത്തിന്റെ പിറകിൽ അവശേഷിക്കുന്നവരിൽ ഒരു(നല്ല) പിൻഗാമിയെ നൽകേണമേ.ഞങ്ങൾക്കും ഈ മയ്യിത്തിനും പൊറുത്തു തരേണമേ.ലോക രക്ഷിതാവേ. ഇദ്ദേഹത്തിന് നീ ഖബ്റിൽ വിശാലത നൽകേണമേ. ഇദ്ദേഹത്തിന് ഖബ്റിൽ നീ വെളിച്ചം നൽകേണമേ.

(സ്വഹീഹു മുസ്ലിം ശറഹുന്നവവീ സഹിതം)

https://islamweb.net/ar/library/index.php?page=bookcontents&idfrom=2589&idto=2590&bk_no=53&ID=380#:~:text=%D9%82%D9%88%D9%84%D9%87%D8%A7%20%3A%20(%20%D8%AB%D9%85%20%D9%82%D8%A7%D9%84%20%3A%20%D8%A7%D9%84%D9%84%D9%87%D9%85,%D8%A5%D9%84%D8%A7%20%D8%A7%D9%85%D8%B1%D8%A3%D8%AA%D9%87%20%D9%83%D8%A7%D9%86%D8%AA%20%D9%85%D9%86%20%D8%A7%D9%84%D8%BA%D8%A7%D8%A8%D8%B1%D9%8A%D9%86%20

ഹദീസ്:

عَنْ أُمِّ سَلَمَةَ قَالَتْ دَخَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ ثُمَّ قَالَ إِنَّ الرُّوحَ إِذَا قُبِضَ تَبِعَهُ الْبَصَرُ فَضَجَّ نَاسٌ مِنْ أَهْلِهِ فَقَالَ لَا تَدْعُوا عَلَى أَنْفُسِكُمْ إِلَّا بِخَيْرٍ فَإِنَّ الْمَلَائِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ ثُمَّ قَالَ اللَّهُمَّ اغْفِرْ لِأَبِي سَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ

സാരം : ഉമ്മു സലമ(റ) റിപ്പോർട്ട് ചെയ്യുന്നു. (ഉമ്മു സലമയുടെ  ഭർത്താവ്) അബൂസലമ (റ) യുടെ മരണസമയത്ത്  അല്ലാഹുവിന്റെ റസൂൽﷺ  അവിടെ വന്നു. അബൂസലമ (റ)യുടെ കണ്ണുകൾ തുറന്ന് കിടക്കുകയായിരുന്നു. അപ്പോൾ  റസൂൽﷺ കണ്ണുകളെ അടച്ചു കൊടുത്തു. റസൂൽﷺ പറഞ്ഞു: റൂഹ് പിടിക്കപ്പെടുമ്പോൾ കണ്ണു/ദൃഷ്ടി അതിനെ പിന്തുടരും. അപ്പോൾ അബൂസലമ (റ) യുടെ കുടുംബക്കാരിൽ ചിലർ അട്ടഹസിച്ചു കരഞ്ഞു. അപ്പോൾ റസൂൽﷺ പറഞ്ഞു: നിങ്ങൾ നിങ്ങൾക്ക് നന്മക്കല്ലാതെ പ്രാർത്ഥിക്കരുത്; കാരണം മലക്കുകൾ നിങ്ങളുടെ പ്രാർത്ഥനക്ക് ആമീൻ പറയുന്നുണ്ട്. തുടർന്ന് റസൂൽﷺ ഇപ്രകാരം പ്രാർത്ഥിച്ചു:

اللَّهُمَّ اغْفِرْ لِأَبِي سَلَمَةَ وَارْفَعْ دَرَجَتَهُ فِي الْمَهْدِيِّينَ وَاخْلُفْهُ فِي عَقِبِهِ فِي الْغَابِرِينَ وَاغْفِرْ لَنَا وَلَهُ يَا رَبَّ الْعَالَمِينَ وَافْسَحْ لَهُ فِي قَبْرِهِ وَنَوِّرْ لَهُ فِيهِ

3. മയ്യിത്ത് നിസ്ക്കാ

രത്തിലെ പ്രാർത്ഥനകൾ :

മയ്യിത്ത് നിസ്ക്കാരം ഫർദ് കിഫായ: (സാമൂഹ്യ ബാധ്യത) ആണ്. അതിൽ നാല് തക്ബീർ ആണുള്ളത്. ഞാൻ ഫർദായ മയ്യിത്ത് നിസ്ക്കാരം ഇന്നാലിന്ന വ്യക്തിയുടെ മേൽ നിസ്കരിക്കുന്നു എന്നത് പോലെയുള്ള നിയ്യത്തോട് കൂടി ആദ്യ തക്ബീർ ചൊല്ലി കൈകൾ കെട്ടി ഫാതിഹ ഓതുന്നു. തുടർന്ന് രണ്ടാം തക്ബീർ കഴിഞ്ഞ് ഇബ്രാഹീമിയ്യ : സ്വലാത് . മൂന്നാം തക്ബീർ കഴിഞ്ഞ് മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥന. നാലാം തക്ബീറിന് ശേഷം ഒന്നും ചൊല്ലണമെന്നില്ല; പ്രാർത്ഥി ക്കാവുന്നതാണ്.കുറച്ച് അടങ്ങിത്താമസിക്കണം. ശേഷം സലാം വീട്ടണം

🌷🌷🌷🌷🌷

*മയ്യിത്ത് നമസ്ക്കാരത്തിൽ മൂന്നാമത്തെ തക്ബീറിന് ശേഷമുള്ള പ്രാർത്ഥനകൾ*:

മയ്യിത്ത് നമസ്ക്കാരത്തിലെ പ്രാർത്ഥനകളായി ഹദീസുകളിൽ വിവിധ പ്രാർത്ഥനകൾ വന്നിട്ടുണ്ട്. ഇവ എല്ലാം കൂടിയോ ഏതെങ്കിലും ഒന്നോ ചിലതു മാത്രമോ ചൊല്ലാം.

ഒന്ന് :

اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنَ الدنس وأبدله دَارا خيرا من دَاره وَأهلا خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأدْخلهُ الْجنَّة وأعذه من عَذَاب الْقَبْر وَمن عَذَاب النَّار

സാരം : അല്ലാഹുവേ, ഈ മയ്യിത്തിന് നീ പൊറുത്തു കൊടുക്കേണമേ, ഇദ്ദേഹത്തിനോട് നീ കരുണ കാണിക്കേണമേ, ഇദ്ദേഹത്തിന് നീ സുരക്ഷിതത്വവും സൗഖ്യവും നൽകേണമേ, ഇദ്ദേഹത്തിന് നീ മാന്യമായ അതിഥിസൽക്കാരം നൽകേണമേ, ഇദ്ദേഹത്തിന്റെ പ്രവേശനസ്ഥാനം നീ വിശാലമാക്കേണമേ, വെള്ളം കൊണ്ടും മഞ്ഞ് കൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകേണമേ, വെള്ള വസ്ത്രത്തെ നീ ചെളിയിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ ഇദ്ദേഹത്തെ നീ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കേണമേ, ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ ഇഹലോകത്തെ വീടിനേക്കാൾ ഉത്തമമായത് പരലോകത്ത് നൽകേണമേ; ഇദ്ദേഹത്തിന്റെ കുടുംബത്തേക്കാൾ ഉത്തമമായ കുടുംബത്തെ ഇദ്ദേഹത്തിന് നൽകേണമേ, ഇദ്ദേഹത്തിന്റെ ഇണയേക്കാൾ ഉത്തമമായ ഇണയെ നൽകേണമേ, ഇദ്ദേഹത്തെ നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ, ഇദ്ദേഹത്തെ ഖബ്ർശിക്ഷയിൽ നിന്നും നരകശികയിൽ നിന്നും കാക്കേണമേ.

(ഉത്തമമായ ഇണ, കുടുംബം എന്നത് കൊണ്ടുള്ള വിവക്ഷ ദുനിയാവിലെ കുടുംബവും ഇണയും കൂടുതൽ മെച്ചമായ അവസ്ഥയിൽ നൽകപ്പെടുന്നതുമാവാം - الله اعلم)

അവലംബം : മിശ്കാത്

https://sunnah.com/mishkat:1655

രണ്ട് :

اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الإِسْلاَمِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الإِيمَانِ اللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تُضِلَّنَا بَعْدَهُ

സാരം : അല്ലാഹുവേ, ഞങ്ങളിൽ നിന്ന് ജീവിച്ചിരിക്കുന്ന വർക്കും മരിച്ചവർക്കും ഞങ്ങളിൽ ഇവിടെ ഹാജരായവർക്കും ഹാജരില്ലാത്തവർക്കും ഞങ്ങളിലെ ചെറിയവർക്കും വലിയവർക്കും ഞങ്ങളിലെ പുരുഷൻമാർക്കും സ്ത്രീകൾക്കും നീ പൊറുത്തു തരേണമേ.ഞങ്ങളിൽ നിന്ന് ജീവിപ്പിക്കുന്നവരെ നീ ഇസ്ലാമിലായി ജീവിപ്പിക്കേണമേ.ഞങ്ങളിൽ നിന്ന് മരിപ്പിക്കുന്നവരെ നീ ഈമാനിലായി മരിപ്പിക്കേണമേ.ഞങ്ങൾക്ക് ഇതിന്റെ പ്രതിഫലം നിഷേധിക്കരുതേ . ഇദ്ദേഹത്തിന് ശേഷം ഞങ്ങളെ നീ വഴി കേടിലാക്കരുതേ . (സുനനു ഇബ്നു മാജ)

https://sunnah.com/ibnmajah:1498

https://hadithprophet.com/hadith-59223.html

മൂന്ന് :

اللَّهُمَّ إِنَّ فُلاَنَ(.....) بْنَ فُلاَنٍ(....) فِي ذِمَّتِكَ وَحَبْلِ جِوَارِكَ فَقِهِ مِنْ فِتْنَةِ الْقَبْرِ وَعَذَابِ النَّارِ وَأَنْتَ أَهْلُ الْوَفَاءِ وَالْحَقِّ فَاغْفِرْ لَهُ وَارْحَمْهُ إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

ആദ്യത്തെ ഫുലാന എന്നിടത്തെ മയ്യിത്തിന്റെ പേരും രണ്ടാമത്തെ ഫുലാനിൻ എന്നിടത്ത് മയ്യിത്തിന്റെ ഉപ്പയുടെ പേരും ചേർക്കുക.

 സാരം : അല്ലാഹുവേ, നിശ്ചയം ഇന്നാലിന്നയാളുടെ മകൻ ഇന്നാലിന്നയാൾ

നിന്റെ സംരക്ഷണയിലും

നീയുമായുള്ള കരാറിലുമാണ്. അതിനാൽ ഖബ്റിലെ ഫിത്നയിൽ നിന്നും നരക ശിക്ഷയിൽ നിന്നും ഇദ്ദേഹത്തെ നീ കാക്കേണമേ. നീ വാഗ്ദത്തം പൂർത്തീകരിക്കുന്നവനും സത്യവുമാണല്ലോ. അതിനാൽ നീ ഇദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും ഇദ്ദേഹത്തോട് കരുണ കാണിക്കുകയും ചെയ്യേണമേ - നിശ്ചയം നീ ഏറ്റവും പൊറുക്കുന്നവനും കരുണയുള്ളവനുമാണല്ലോ.

(ഇബ്നു മാജ)

https://sunnah.com/ibnmajah:1499

വിശദീകരണം :

فِي ذِمَّتِكَ وَحَبْلِ جِوَارِكَ 

فِي ذِمَّتِكَ

എന്നാൽ നിന്റെ അമാനിൽ / നിന്റെ സംരക്ഷണയിൽ എന്നാണ് ആശയം (ഫീ അമാനില്ലാഹ് എന്ന് പറയുമ്പോലെ).

وَحَبْلِ جِوَارِكَ 

എന്നത് ദിമ്മത് എന്ന് നേരത്തെ പറഞ്ഞതിനെ വിശദീകരിക്കുന്ന പ്രയോഗമാണ്.

ഹബ്ൽ ( കയർ ) എന്നാൽ കരാർ എന്നാണ് ആശയം എന്ന് അഭിപ്രായമുണ്ട്. അതായത് അല്ലാഹുവേ നിന്റെ സംരക്ഷണ കവചത്തിലും നിനക്ക് വഴിപ്പെടുക എന്ന കരാറിലുമായിരുന്നു ഇയാൾ. നിന്റെ സാമീപ്യം സിദ്ധിക്കുന്ന മാർഗ്ഗത്തിലായിരുന്നു അതായത് ഈമാനിലായിരുന്നു ഇദ്ദേഹം. അല്ലാഹു തആലാ

وَاعْتَصِمُوا بِحَبْلِ اللَّهِ 

(അല്ലാഹുവിന്റെ കയറിനെ നിങ്ങൾ മുറുകെ പിടിക്കുക )

എന്ന് പറഞ്ഞത് പോലെയാണ് ഇത്.

(ഔനുൽ മഅബൂദ് കാണുക)

https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=55&ID=5544#:~:text=page%3Dhadith%26LINKID%3D753477%D8%B5%D9%8E%D9%84%D9%8E%D9%91%D9%89%20%D8%B1%D9%8E%D8%B3%D9%8F%D9%88%D9%84%D9%8F,%D8%A8%D9%90%D8%A7%D9%84%D9%92%D9%85%D9%8E%D8%A7%D8%A1%D9%90%20%D9%88%D9%8E%D8%A7%D9%84%D8%AB%D9%8E%D9%91%D9%84%D9%92%D8%AC%D9%90%20%D9%88%D9%8E%D8%A7%D9%84%D9%92%D8%A8%D9%8E%D8%B1%D9%8E%D8%AF%D9%90%20%D8%8C%20%D9%88%D9%8E%D9%86%D9%8E%D9%82%D9%90%D9%91%D9%87%D9%90%20%D9%85%D9%90%D9%86%D9%8E

നാല് :

اللَّهُمَّ عَبْدُكَ، وَابْنُ أَمَتِكَ احْتَاجَ إِلَى رَحْمَتِكَ، وَأَنْتَ غَنِيٌّ عَنْ عَذَابِهِ إِنْ كَانَ مُحْسِنًا فَزِدْ فِي إِحْسَانِهِ، وَإِنْ كَانَ مُسِيئًا فَتَجَاوَزَ عَنْهُ

സാരം : അല്ലാഹുവേ, നിന്റെ ദാസനും നിന്റെ ദാസിയുടെ പുത്രനും (ആയ ഇയാൾ) നിന്റെ കാരുണ്യത്തിലേക്ക് ആവശ്യക്കാരനായിരിക്കുന്നു. നീ ഇയാളെ ശിക്ഷിക്കുന്നതിന് ആവശ്യമില്ലാത്തവനാണല്ലോ. ഇയാൾ നല്ലവനാണെങ്കിൽ ഇയാളുടെ നന്മകളിൽ നീ വർദ്ധനവ് വരുത്തേണമേ. ഇയാൾ തിന്മ പ്രവർത്തിച്ചവനാണെങ്കിൽ ഇയാളുടെ തിന്മകളെ നീ നീക്കിക്കളയേണമേ.

അവലംബം :

1.മുസ്തദ്റക്

https://shamela.ws/book/2266/1341

2. അഹ്കാമുൽ ജനാഇസ്

https://shamela.ws/book/854/132

അഞ്ച്:

اللَّهُمَّ إِنَّهُ عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ كَانَ يَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ وَأَنَّ ‏ ‏مُحَمَّدًا ‏ ‏عَبْدُكَ وَرَسُولُكَ وَأَنْتَ أَعْلَمُ بِهِ اللَّهُمَّ إِنْ كَانَ مُحْسِنًا فَزِدْ فِي إِحْسَانِهِ وَإِنْ كَانَ مُسِيئًا فَتَجَاوَزْ عَنْ سَيِّئَاتِهِ اللَّهُمَّ لَا تَحْرِمْنَا أَجْرَهُ وَلَا تَفْتِنَّا بَعْدَهُ ‏

സാരം : അല്ലാഹുവേ, നിശ്ചയം ഇയാൾ ( ഈ മയ്യിത്ത് )

നിന്റെ ദാസനും നിന്റെ ദാസന്റെ സന്തതിയും നിന്റെ ദാസിയുടെ സന്തതിയും ആണ്.  ഇയാൾ 

നീയല്ലാതെ ഒരു ഇലാഹും (ആരാധ്യൻ) ഇല്ലെന്നും മുഹമ്മദ് നബിﷺ നിന്റെ ദാസനും ദൂതനുമാണെന്നും സാക്ഷ്യപ്പെടുത്തുന്നവനായിരുന്നു. അതേ സംബന്ധിച്ച് നീ ഏറ്റവും അറിയുന്നവനാകുന്നു.ഇയാൾ നല്ലവനാണെങ്കിൽ ഇയാളുടെ നന്മകളിൽ നീ വർദ്ധനവ് വരുത്തേണമേ. ഇയാൾ തിന്മ പ്രവർത്തിച്ചവനാണെങ്കിൽ ഇയാളുടെ തിന്മകളെ നീ നീക്കിക്കളയേണമേ. അല്ലാഹുവിന്റെ ഇതിന്റെ പ്രതിഫലം ഞങ്ങൾക്ക് നീ നിഷേധിക്കരുതേ, ഇയാൾക്ക് ശേഷം ഞങ്ങളെ നീ ഫിത്നയിൽ അകപ്പെടുത്തരുതേ

അവലംബം :

1. മുവത്വഉ

https://hadithprophet.com/hadith-46139.html

2. അഹ്കാമുൽ ജനാഇസ്

https://shamela.ws/book/854/132

ആറ്:കുട്ടിക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്ക്കാരത്തിൽ ചൊല്ലാവുന്ന ദുആഉ

الدعاء في صلاة الجنازة للأطفال

പ്രായപൂർത്തിയാകാത്ത കുട്ടി മരിച്ചാൽ ആ കുട്ടിയുടെ മയ്യിത്ത് നിസ്ക്കരിക്കുമ്പോൾ ആ കുട്ടിക്ക് വേണ്ടി പാപമോചന പ്രാർത്ഥന നടത്തേണ്ടതില്ല. എന്നാൽ, മയ്യിത്തിനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്ത ശേഷം മയ്യിത്ത് നിസ്ക്കാരം നിർവ്വഹിക്കണം. കുട്ടിയുടെ മാതാപിതാക്കൾക്ക് മഗ്ഫിറത്തിനും മർഹമത്തിനുമായി പ്രാർത്ഥിക്കണമെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട്.

 നബിﷺ പറയുന്നു:

 ...وَالطفل يُصَلَّى عَلَيْهِ وَيُدْعَى لِوَالِدَيْهِ بِالْمَغْفِرَةِ وَالرَّحْمَةِ

... കുട്ടിയെ മേൽ മയ്യിത്ത് നിസ്ക്കരിക്കുകയും അതിന്റെ മാതാപിതാക്കൾക്ക് മഗ്ഫിറത്തിനും മർഹമത്തിനുമായി പ്രാർത്ഥിക്കുകയും വേണം.

[അവലംബം :

ശൈഖ് അൽ ബാനീ (റ) യുടെ അഹ്കാമുൽ ജനാഇസ് ]

https://shamela.ws/book/854/80

കുട്ടിക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്ക്കാരത്തിൽ ഇന്ന രൂപത്തിൽ തന്നെ ദുആഉ ചെയ്യണമെന്ന് നബിﷺ പഠിപ്പിച്ചതായി അറിവില്ല.

എന്നാൽ സലഫുസ്സ്വാലിഹീങ്ങളിൽ നിന്ന് താഴെ ചേർത്തത് പോലെയുള്ള പ്രാർത്ഥനകൾ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

പ്രാർത്ഥന:

اللَّهُمَّ اجْعَلْهُ سَلَفًا وَفَرْطًا لِأَبَوَيْهِ ، وَذُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا ، وَثَقِّلْ بِهِ مَوَازِينَهُمَا ، وَأَفْرِغْ الصَّبْرَ عَلَى قُلُوبِهِمَا ، وَلَا تَفْتِنَّا بَعْدَهُ وَلَا تَحْرِمْنَا أَجْرَه

സാരം : അല്ലാഹുവേ, ഈ കുട്ടിയെ ഇവന്റെ/ഇവളുടെ മാതാപിതാക്കൾക്ക് മുന്നേ ചെന്ന ഒരു പ്രതിഫലവും സമ്പാദ്യവും ഉപദേശവും ഗുണപാഠവും ശുപാർശകനും ആക്കേണമേ. ഈ കുട്ടി കാരണമായി ഇതിന്റെ മാതാപിതാക്കൾക്ക് അവർ രണ്ടു പേരുടേയും നന്മയുടെ ത്രാസിൽ (മീസാൻ) കനം കൂട്ടേണമേ. അവർ രണ്ടു പേരുടേയും ഹൃദയത്തിൽ നീ ക്ഷമ ചൊരിയേണമേ. ഇതിന് ശേഷം ഞങ്ങളെ നീ ഫിത്നയിൽ അകപ്പെടുത്തരുതേ. ഇതിന്റെ പ്രതിഫലം ഞങ്ങൾക്ക് നീ നിഷേധിക്കരുതേ.

( അവലംബം :തൽഖീസ് )

https://www.islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=11&ID=488

4.മയ്യിത്തിനെ ഖബറിൽ വയ്ക്കുമ്പോൾ ചൊല്ലുന്ന ദിക്ർ:

الدعاء عند ادخال الميت في القبر

ദിക്‌ർ :

بِسْمِ اللَّهِ وَبِاللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ

അല്ലെങ്കിൽ,

بِسْمِ اللَّهِ وَبِاللَّهِ وَعَلَى سُنَّةِ رَسُولِ اللَّهِ صلى الله عليه وسلم

സാരം :

അല്ലാഹുവിന്റെ നാമത്തിലും അല്ലാഹുവിനെക്കൊണ്ടും അല്ലാഹുവിന്റെ റസൂൽﷺയുടെ മില്ലത്തിന്മേലും

ആശയം :

അല്ലാഹുവിന്റെ കൽപന കൊണ്ടും അവന്റെ വിധി കൊണ്ടും അവന്റെ  സഹായം കൊണ്ടും,  അല്ലാഹുവിന്റെ റസൂൽﷺയുടെ നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലും  ഈ മയ്യിത്തിനെ ഖബ്റിൽ വയ്ക്കുന്നു.

(ഹദീസും വിശദീകരണവും കാണാൻ സുനനുത്തിർമുദീ തുഹ്ഫത്തുൽ അഹ്-വദീ സഹിതം നോക്കുക)

https://www.islamweb.net/ar/library/index.php?page=bookcontents&idfrom=1902&idto=1903&bk_no=56&ID=731#:~:text=%5B%20%D8%B5%3A%20125%20%5D%20%D9%82%D9%8E%D9%88%D9%92%D9%84%D9%8F%D9%87%D9%8F%20%3A,%D8%AE%D9%8E%D8%A7%D9%84%D9%90%D8%AF%D9%8D%20%D9%82%D9%8E%D8%A7%D9%84%D9%8E%20%D9%85%D9%8E%D8%B1%D9%8E%D9%91%D8%A9%D9%8B%20%D9%84%D9%8E%D9%81%D9%92%D8%B8%D9%8E%20nindex

5.ഖബ്റടക്കിയ ശേഷം ഖബ്റിന്റെ അടുത്തു നിന്ന് ചൊല്ലുന്ന പ്രാർത്ഥന (തസ്ബീത്)

الدعاء للميت بعد الدفن

ഇത് സംബന്ധിച്ച ഹദീസ് :

عَنْ عُثْمَانَ بْنِ عَفَّانَ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ اسْتَغْفِرُوا لِأَخِيكُمْ وَسَلُوا لَهُ بِالتَّثْبِيتِ فَإِنَّهُ الْآنَ يُسْأَلُ

നബിﷺ മയ്യിത്തിനെ മറമാടൽ കഴിഞ്ഞാൽ ഖബ്റിന്റെ അടുത്ത് നിന്ന് ഇങ്ങനെ പറയുമായിരുന്നു : നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി പാപ മോചനം തേടുക ; അയാൾക്ക് സ്ഥൈര്യം നൽകാൻ വേണ്ടി അല്ലാഹുവിനോട് അപേക്ഷിക്കുക (തസ്ബീത്). കാരണം ഇപ്പോൾ അയാൾ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. (സുനനു അബീ ദാവൂദ്)

https://islamweb.net/ar/library/index.php?page=bookcontents&ID=1215&bk_no=55&idfrom=5577&idto=5578

ഈ പ്രാർത്ഥനക്ക് നിശ്ചിത വചനങ്ങൾ തന്നെ ആവണം എന്ന് നിർണ്ണയിക്കപ്പെട്ടതായി കാണുന്നില്ല. എന്നാൽ, മേൽ ഹദീസിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന പ്രാർത്ഥനകളോ സമാനമായ തോ പ്രാർത്ഥിക്കാവുന്നതാണ്.

اللَّهُمَّ اغْفِرْ لَهُ وارْحَمْهُ ‏

അല്ലാഹുവേ, ഈ മയ്യിത്തിന് നീ പൊറുത്തു കൊടുക്കേണമേ; ഇയാളോട് നീ കരുണ കാണിക്കേണമേ

اللَّهُمَّ ثبته بالقول الثابت

അല്ലാഹുവേ, ഇദ്ദേഹത്തിന് സ്ഥിരപ്പെട്ട വചനം കൊണ്ട് സ്ഥൈര്യം നൽകേണമേ.

اللَّهُمَّ ثبته عند السؤال

അല്ലാഹുവേ, ചോദ്യ സമയത്ത് ഇദ്ദേഹത്തിന് നീ സ്ഥൈര്യം നൽകേണമേ

اللهم الهمه الجواب

അല്ലാഹുവേ, ഇദ്ദേഹത്തിന് നീ ഉത്തരം തോന്നിപ്പിച്ച് കൊടുക്കേണമേ

اللَّهُمَّ جَافِ الأَرْضَ عَنْ جَنْبَيْهَا

അല്ലാഹുവേ, ഭൂമിയെ ഇദ്ദേഹത്തിന്റെ രണ്ട് പാർശ്വങ്ങളിൽ നിന്ന് മാറ്റേണമേ (ഖബ്ർ ഇടുക്കമാക്കരുതേ)

🟢🟢🟢🟢🟢

പ്രാർത്ഥനാ വചനങ്ങൾ ആവർത്തിക്കാവുന്നതാണ്. ഓരോരുത്തരും ചൊല്ലുന്നതാണ് നല്ലത്. ഒരാൾ ചൊല്ലിക്കൊടുത്ത് മറ്റുള്ളവർ ഏറ്റു ചൊല്ലുന്നതിൽ തെറ്റില്ല.

കൂടുതൽ വിശദീകരണത്തിന് ശൈഖ് ഇബ്നു ബാസ് (റ) യുടെ ഫത് വാ കൂടി കാണുക:

https://binbaz.org.sa/fatwas/10686/%D8%AD%D9%83%D9%85-%D8%A7%D9%84%D8%AF%D8%B9%D8%A7%D8%A1-%D8%A7%D9%84%D8%AC%D9%85%D8%A7%D8%B9%D9%8A-%D8%A8%D8%B9%D8%AF-%D8%A7%D9%84%D8%AF%D9%81%D9%86

6.മയ്യിത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കുന്നതിനുള്ള പ്രാർത്ഥനകൾ /വചനങ്ങൾ

أدعية تعزية أهل الميت

📍📍📍📍📍

إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ

സാരം : നിശ്ചയം അല്ലാഹു എടുത്തത് അവനുള്ളതാണ്. അവൻ നൽകിയതും അവനുള്ളതാണ്. എല്ലാ വസ്തുക്കൾക്കും അവന്റെ അടുത്ത് ഒരു നിശ്ചിത അവധിയുണ്ട് അതിനാൽ ക്ഷമിക്കുക; അല്ലാഹുവിന്റെ പ്രതിഫലം പ്രതീക്ഷിക്കുക.

(അല്ലാഹുവിന്റെ റസൂൽﷺയുടെ ഒരു പുത്രിയുടെ പുത്രൻ മരണാസന്നനായപ്പോൾ അവിടുത്തെ പുത്രിയെ ആശ്വസിപ്പിച്ച് കൊണ്ട് അവിടുന്നു ഉരുവിട്ട ആശ്വാസവചനങ്ങളാണിവ )

[ സ്വഹീഹുൽ ബുഖാരീ] 

https://hadithprophet.com/hadith-32157.html ഇതാണ് ഏറ്റവും നല്ല തഅസിയത്തിന്റെ പ്രാർത്ഥനയെന്ന് ഇമാം നവവീ (റ) അൽ അദ്കാറിൽ രേഖപ്പെടുത്തുന്നു.


കൂടാതെ, താഴെ ചേർത്തത് പോലുള്ള പ്രാർത്ഥനാ വചനങ്ങൾ കൂടി പ്രാർത്ഥിക്കാവുന്നതാണ്.

أعْظَمَ اللَّهُ أجْرَكَ، وأحْسَنَ عَزَاءَكَ، وَغَفَرَ لمَيِّتِكَ

സാരം : അല്ലാഹു താങ്കളുടെ പ്രതിഫലം വർദ്ധിപ്പിക്കട്ടേ, താങ്കൾക്ക് അവൻ നല്ല ആശ്വാസം നൽകട്ടേ, താങ്കളുടെ മയ്യിത്തിന് അല്ലാഹു പൊറുത്തു കൊടുക്കട്ടേ


ഒരു മുസ്ലിം ഒരു കാഫിറിനെ ആശ്വസിപ്പിക്കുമ്പോൾ,

أعْظَمَ اللَّهُ أجْرَكَ، وأحْسَنَ عَزَاءَكَ

എന്ന് പ്രാർത്ഥിക്കാവുന്നതാണ്.

അവലംബം : 1.ഇമാം നവവീ (റ) യുടെ

അൽ അദ്കാർ

https://shamela.ws/book/1956/148

2. ശൈഖ് അൽബാനീ(റയുടെ അഹ്കാമുൽ ജനാഇസ്

https://shamela.ws/book/854/171#p1

7.

ഖബ്ർ സന്ദർശന വേളയിലെ പ്രാർത്ഥനകൾ

الأدعية عند زيارة القبور

📍📍📍📍📍

ഖബ്റുകൾ സന്ദർശിക്കുമ്പോൾ ഖബ്റാളികൾക്ക് വേണ്ടി സലാം പറയലും പ്രാർത്ഥിക്കലും സുന്നത്താണ് .

ഹദീസുകളിൽ വന്ന പ്രാർത്ഥനാ വചനങ്ങൾ ചുവടെ ചേർക്കുന്നു :

ഒന്ന് :

السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ

സാരം :

സത്യവിശ്വാസികളായ ഖബ്റാളികളേ നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം (ശാന്തി ) ഉണ്ടാവട്ടേ.നിശ്ചയം, ഇൻ ശാ അല്ലാഹ്, ഞങ്ങളും നിങ്ങളോട് ചേരുന്നവരാണ് (സ്വഹീഹു മുസ്ലിം ശറഹുന്നവവീ സഹിതം)

https://hadithprophet.com/hadith-47621.html

രണ്ട് :

السَّلاَمُ عَلَى أَهْلِ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَأْخِرِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَلاَحِقُونَ

സാരം : സത്യവിശ്വാസികളും മുസ്ലിംകളുമായ ഖബ്റാളികൾക്ക് അല്ലാഹുവിൽ നിന്നുള്ള സലാം (ശാന്തി ) ഉണ്ടാവട്ടേ. ഞങ്ങളിൽ നിന്ന് മുമ്പേ പോയവർക്കും ഇനി വരുന്നവർക്കും അല്ലാഹു കരുണ ചെയ്യട്ടേ. നിശ്ചയം, ഇൻ ശാ അല്ലാഹ്, ഞങ്ങളും നിങ്ങളോട് ചേരുന്നവരാണ് (സ്വഹീഹു മുസ്ലിം)

https://shamela.ws/book/1727/2188#p1

മൂന്ന് :

السَّلاَمُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ نَسْأَلُ اللَّهَ لَنَا وَلَكُمُ الْعَافِيَةَ

സത്യവിശ്വാസികളും മുസ്ലിംകളുമായ ഖബ്റാളികൾക്ക് അല്ലാഹുവിൽ നിന്നുള്ള സലാം (ശാന്തി ) ഉണ്ടാവട്ടേ.നിശ്ചയം, ഇൻ ശാ അല്ലാഹ്, ഞങ്ങളും നിങ്ങളോട് ചേരുന്നവരാണ്.

ഞങ്ങൾക്കും നിങ്ങൾക്കും ആഫിയത്ത് ( ക്ഷേമം) ഉണ്ടാവട്ടേ എന്ന് ഞങ്ങൾ അല്ലാഹുവോട് അപേക്ഷിക്കുന്നു. (സുനനു ഇബ്നു മാജ:)

https://sunnah.com/ibnmajah:1547

നാല് :

*السَّلاَمُ عَلَيْكُمْ يَا أَهْلَ الْقُبُورِ يَغْفِرُ اللَّهُ لَنَا وَلَكُمْ أَنْتُمْ سَلَفُنَا وَنَحْنُ بِالأَثَرِ*

സാരം : അല്ലയോ ഖബ്റാളികളേ, അസ്സലാമു അലൈകും. അല്ലാഹു ഞങ്ങൾക്കും നിങ്ങൾക്കും പൊറുത്തു തരട്ടേ. നിങ്ങൾ ഞങ്ങളുടെ മുന്നേ പോയവർ ; ഞങ്ങൾ പിറകേ വരുന്നവർ ( സുനനുത്തിർമുദീ )

https://sunnah.com/tirmidhi:1053

അഞ്ച്:

السَّلاَمُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لاَحِقُونَ اللَّهُمَّ 

اغْفِرْ لأَهْلِ( الْمَقْبَرَةِ)

( നബി [സ്വ] ബഖീഉ സന്ദർശിച്ചപ്പോൾ ബഖീഇലെ ഖബ്റാളികൾക്ക് എന്ന അർത്ഥത്തിൽ

  لأَهْلِ بَقِيعِ الْغَرْقَدِ

 എന്നാണ് പ്രാർത്ഥിച്ചത് )

സാരം :

സത്യവിശ്വാസികളായ ഖബ്റാളികളേ നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം (ശാന്തി ) ഉണ്ടാവട്ടേ. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് വന്നെത്തിയിരിക്കുന്നു.നാളെ അൽപം കഴിഞ്ഞ് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടും.

നിശ്ചയം, ഇൻ ശാ അല്ലാഹ്, ഞങ്ങളും നിങ്ങളോട് ചേരുന്നവരാണ്. അല്ലാഹുവേ, ഈ ഖബ്റാളികൾക്ക് നീ പൊറുത്തു കൊടുക്കേണമേ ( മിർഖാത് 

https://islamweb.net/ar/library/index.php?page=bookcontents&ID=3523&bk_no=79&flag=1

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن