മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും
*അൽ കിതാബ് പഠന പരമ്പര*
Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
ദിക്റുകളും ദുആഉകളും
الأدعية والأذكار
പഠനം : അബ്ബാസ് പറമ്പാടൻ
8848 787706
*മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും*
Video link:
https://youtu.be/81sDNVX89bQ?si=jI_W3tq_4DvbNBfn
A.*മഴക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ*
1.പാപമോചന പ്രാർത്ഥനകൾ (ادعية الاستغفار) മഴ ലഭിക്കുന്നതിന് കാരണമാണെന്ന് വിശുദ്ധ ഖുർആൻ സൂറ: നൂഹ് 11, 12 വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം
ഉദാ :
أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ
എന്നെന്നും ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു
https://sunnah.com/tirmidhi:3577
കൂടുതൽ പാപ മോചന പ്രാർത്ഥനകൾ പഠിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക എ. http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post_30.html
ബി.
http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post.html
2.
*اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعاً نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ*
സാരം : അല്ലാഹുവേ, വൈകാതെ വേഗമെത്തുന്നതും ഉപദ്രവകാരിയല്ലാത്തതും ഉപകാരപ്രദമായതും സമൃദ്ധവും ഞങ്ങൾക്ക് ദാഹശമനം വരുത്തുന്നതും സഹായകവുമായ മഴ ഞങ്ങൾക്ക് നീ വർഷിച്ചു തരേണമേ.
🪷🪷🪷🪷🪷
തെളിവ്:
ഹദീസ് :
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ أَتَتِ النَّبِيَّ صلى الله عليه وسلم بَوَاكِي فَقَالَ " اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعاً نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ " . قَالَ فَأَطْبَقَتْ عَلَيْهِمُ السَّمَاءُ
ആശയം : ജാബിർ (റ) പറഞ്ഞു: വരൾച്ച കാരണം ജനങ്ങൾ കരഞ്ഞ് കൊണ്ടു നബിﷺ യെ സമീപിച്ചു. അപ്പോൾ നബിﷺ ഇപ്രകാരം പ്രാർത്ഥിച്ചു:
اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعاً نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ
അപ്പോൾ ആകാശം മേഘാവൃതമായി മഴ പെയ്തു.
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:1169
3
*اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْىِ بَلَدَكَ الْمَيِّتَ*
അല്ലാഹുവേ, നിന്റെ ദാസൻമാർക്കും, കന്നുകാലികൾക്കും കുടിനീർ നൽകിയാലും. നിന്റെ കരുണ പരക്കെ നൽകിയാലും. നിന്റെ വരണ്ട നാടിന് ജീവൻ നൽകിയാലും .
🌷🌷🌷🌷🌷 ഹദീസ് :
عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَسْقَى قَالَ " اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْىِ بَلَدَكَ الْمَيِّتَ
അല്ലാഹുവിന്റെ റസൂൽ മഴയെ തേടുമ്പോൾ
اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْىِ بَلَدَكَ الْمَيِّتَ
എന്ന് പ്രാർത്ഥിച്ചിരുന്നു.
(സുനനു അബീദാവൂദ്)
https://sunnah.com/abudawud:117
4.
*الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.الرَّحْمَنِ الرَّحِيمِ.مَلِكِ يَوْمِ الدِّينِ.لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ.اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ.أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ*
സർവസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു; പരമകാരുണികൻ; കരുണാനിധി. പ്രതിഫലദിനത്തിന്റെ രാജാവ്. അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവൻ ഉദ്ദേശിക്കുന്നത് അവൻ ചെയ്യുന്നു. അല്ലാഹുവേ, നീ അല്ലാഹു. നീയല്ലാതെ ആരാധ്യനില്ല; നിരാശ്രയൻ. ഞങ്ങൾ (നിന്റെ) ആശ്രിതർ. ഞങ്ങൾക്കു നീ മഴ വർഷിപ്പിച്ചു തരേണമേ. അതിനെ കുറേ കാലം ഞങ്ങൾക്ക് ശക്തിയും സഹായവും നൽകുന്നതാക്കിത്തരേണമേ.
🌷🌷🌷🌷🌷
ഹദീസ് :
عَنْ عَائِشَةَ، - رضى الله عنها - قَالَتْ شَكَى النَّاسُ إِلَى رَسُولِ اللَّهِ صلى الله عليه وسلم قُحُوطَ الْمَطَرِ فَأَمَرَ بِمِنْبَرٍ فَوُضِعَ لَهُ فِي الْمُصَلَّى وَوَعَدَ النَّاسَ يَوْمًا يَخْرُجُونَ فِيهِ قَالَتْ عَائِشَةُ فَخَرَجَ رَسُولُ اللَّهِ صلى الله عليه وسلم حِينَ بَدَا حَاجِبُ الشَّمْسِ فَقَعَدَ عَلَى الْمِنْبَرِ فَكَبَّرَ صلى الله عليه وسلم وَحَمِدَ اللَّهَ عَزَّ وَجَلَّ ثُمَّ قَالَ " إِنَّكُمْ شَكَوْتُمْ جَدْبَ دِيَارِكُمْ وَاسْتِئْخَارَ الْمَطَرِ عَنْ إِبَّانِ زَمَانِهِ عَنْكُمْ وَقَدْ أَمَرَكُمُ اللَّهُ عَزَّ وَجَلَّ أَنْ تَدْعُوهُ وَوَعَدَكُمْ أَنْ يَسْتَجِيبَ لَكُمْ " . ثُمَّ قَالَ " { الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ . الرَّحْمَنِ الرَّحِيمِ. مَلِكِ يَوْمِ الدِّينِ }. لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ. اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ. أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ. ثُمَّ رَفَعَ يَدَيْهِ فَلَمْ يَزَلْ فِي الرَّفْعِ حَتَّى بَدَا بَيَاضُ إِبْطَيْهِ ثُمَّ حَوَّلَ عَلَى النَّاسِ ظَهْرَهُ وَقَلَّبَ أَوْ حَوَّلَ رِدَاءَهُ وَهُوَ رَافِعٌ يَدَيْهِ ثُمَّ أَقْبَلَ عَلَى النَّاسِ وَنَزَلَ فَصَلَّى رَكْعَتَيْنِ فَأَنْشَأَ اللَّهُ سَحَابَةً فَرَعَدَتْ وَبَرَقَتْ ثُمَّ أَمْطَرَتْ بِإِذْنِ اللَّهِ فَلَمْ يَأْتِ مَسْجِدَهُ حَتَّى سَالَتِ السُّيُولُ فَلَمَّا رَأَى سُرْعَتَهُمْ إِلَى الْكِنِّ ضَحِكَ صلى الله عليه وسلم حَتَّى بَدَتْ نَوَاجِذُهُ فَقَالَ " أَشْهَدُ أَنَّ اللَّهَ عَلَى كُلِّ شَىْءٍ قَدِيرٌ وَأَنِّي عَبْدُ اللَّهِ وَرَسُولُهُ " . قَالَ أَبُو دَاوُدَ وَهَذَا حَدِيثٌ غَرِيبٌ إِسْنَادُهُ جَيِّدٌ أَهْلُ الْمَدِينَةِ يَقْرَءُونَ { مَلِكِ يَوْمِ الدِّينِ } وَإِنَّ هَذَا الْحَدِيثَ حُجَّةٌ لَهُمْ
സാരം : ആഇശ (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ ജനങ്ങൾ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ വന്ന് മഴയില്ലാത്തത് സംബന്ധിച്ച് പരാതിപ്പെട്ടു. അപ്പോൾ റസൂൽ ഒരു മിമ്പർ സ്ഥാപിക്കാൻ കൽപ്പിച്ചു. അങ്ങനെ മുസല്ലായിൽ (മസ്ജിദിന് പുറത്ത്) നബിക്കായി മിമ്പർ സ്ഥാപിക്കപ്പെട്ടു. നബി ജനങ്ങൾക്ക് പ്രാർത്ഥനക്ക് പറ്റപ്പെടാൻ ഒരു ദിവസം നിശ്ചയിച്ചു. (ആഇശ ബീവി തുടരുന്നു ) : അങ്ങനെ സൂര്യ കിരണങ്ങൾ ഉയർന്നപ്പോൾ നബി മിമ്പറിൽ ഇരുന്നു. തക്ബീർ ചൊല്ലി അല്ലാഹുവിനെ സ്തുതിച്ചു. തുടർന്നു നബി പറഞ്ഞു: നിങ്ങളുടെ വീടുകളിൽ വരൾച്ച അനുഭവപ്പെടുന്നതായും സീസണിന്റെ തുടക്കത്തിൽ മഴ വൈകുന്നതായും നിങ്ങൾ പരാതിപ്പെട്ടിരിക്കുന്നുവല്ലോ. അല്ലാഹു നിങ്ങളോട് പ്രാർത്ഥിക്കാൻ കൽപ്പിക്കുകയും ഉത്തരം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ. തുടർന്ന് നബി ഇപ്രകാരം പ്രാർത്ഥിച്ചു :
*الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.الرَّحْمَنِ الرَّحِيمِ.مَلِكِ يَوْمِ الدِّينِ.لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ.اللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ.أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ*
തുടർന്ന് നബി കക്ഷത്തിന്റെ വെളുപ്പ് വെളിവാകുന്നത് വരെ അവിടുത്തെ കൈകൾ ഉയർത്തി. ജനങ്ങളെ പിന്നിലാക്കി നബി തിരിഞ്ഞു നിന്നു . അവിടുത്തെ കൈകൾ ഉയർത്തിയ അവസ്ഥയിൽ ഷാൾ മറിച്ചിട്ടു. തുടർന്നു ജനങ്ങൾക്ക് അഭിമുഖമായി നിന്ന ശേഷം മിമ്പറിൽ നിന്ന് ഇറങ്ങി. നബി രണ്ട് റക്അത്ത് നിസ്ക്കരിച്ചു. അപ്പോൾ അല്ലാഹു മേഘത്തെ അയച്ചു. അപ്പോൾ ഇടിയും മിന്നലുമുണ്ടായി.പിന്നീട് അല്ലാഹുവിന്റെ അനുമതിയോടെ മഴ പെയ്തു . നബി മസ്ജിദിൽ എത്തും മുമ്പേ മഴ പെയ്ത് വെള്ളം ചാലിട്ടൊഴുകി തുടങ്ങിയിരുന്നു. മഴ കൊള്ളാതിരിക്കാൻ ജനങ്ങൾ ഷെൽട്ടറുകളിലേക്ക് ഓടുന്നതിന്റെ വേഗത കണ്ടപ്പോൾ നബി അവിടത്തെ അണപ്പല്ല് കാണുവോളം നന്നായി ചിരിച്ചു. തുടർന്ന് നബി പറഞ്ഞു: ഞാൻ സാക്ഷ്യം വഹിക്കുന്നു - നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിനും ശക്തനാണ്. നിശ്ചയം ഞാൻ അവന്റെ ദാസനും ദൂതനുമാകുന്നു.
ഇമാം അബൂദാവൂദ് (റ) പറയുന്നു: ഈ ഹദീസ് ഗരീബ് ആണ്.ഇതിന്റെ പരമ്പര നല്ലതാണ്. മദീനക്കാർ മലികി യൗമിദ്ദീൻ എന്നാണ് ഓതാറുളളത്. നിശ്ചയം ഈ ഹദീസ് അവർക്ക് തെളിവാണ്.
(സുനനു അബീദാവൂദ്)
https://al-maktaba.org/book/33759/1584
*മഴ വർഷിക്കുമ്പോഴുള്ള പ്രാർത്ഥന:*
*اللَّهُمَّ اجْعَلْهُ صَيِّبًا نَافِعًا*
അല്ലാഹുവേ, ഈ മഴയെ ഞങ്ങൾക്ക് പ്രയോജനം ചെയ്യുന്ന മഴയാക്കിത്തരേണമേ.
🌷🌷🌷🌷🌷
ഹദീസ് :
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أُمْطِرَ، قَالَ: «اللَّهُمَّ اجْعَلْهُ صَيِّبًا نَافِعًا»
അല്ലാഹുവിന്റെ റസൂൽ ﷺ മഴ വർഷിക്കുമ്പോൾ,
اللَّهُمَّ اجْعَلْهُ صَيِّبًا نَافِعًا
എന്ന് പ്രാർത്ഥിക്കുമായിരുന്നു. ((സുനനു ന്നസാഈ )
https://al-maktaba.org/book/33865/2468
*മഴ അമിതമാവുമ്പോഴും വെള്ളപ്പൊക്കം ഭയപ്പെടുമ്പോഴുമുള്ള പ്രാർത്ഥന:*
*اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ "*
അല്ലാഹുവേ, ഞങ്ങളുടെ ചുറ്റുഭാഗങ്ങളിൽ മഴ വർഷിപ്പിക്കുകയും ഞങ്ങൾക്കു മീതെ മഴ വർഷിപ്പിക്കാതിരിക്കുകയും ചെയ്യേണമേ. അല്ലാഹുവേ, കുന്നുകളിലും പീഠഭൂമികളിലും താഴ്‌വരകളിലും വൃക്ഷങ്ങൾ തഴച്ചുവളരുന്ന സ്ഥലങ്ങളിലും മഴ വർഷിപ്പിക്കേണമേ.
(സ്വഹീഹുൽ ബുഖാരി)
https://www.islamweb.org/ar/library/index.php?page=bookcontents&flag=1&bk_no=0&ID=972
*കൊടുങ്കാറ്റടിക്കുമ്പോഴുള്ള*:
*اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ*
അല്ലാഹുവേ, ഇതിന്റെ ഗുണവും ഇതിലുൾക്കൊണ്ട ഗുണവും ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാൻ നിന്നോട് ചോദിക്കുന്നു. ഇതിന്റെ ദോഷത്തിൽ നിന്നും ഇതിലുൾക്കൊണ്ട ദോഷത്തിൽ നിന്നും ഇത് അയക്കപ്പെട്ടതിലുള്ള ദോഷത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു (സ്വഹീഹു മുസ്ലിം)
https://islamweb.net/ar/library/index.php?page=bookcontents&ID=1568&bk_no=1&flag=1
*ഇടിവെട്ടുമ്പോഴുള്ള ദിക്ർ - ദുആഉകൾ:*
ഒന്ന് :
*سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ*
ഏതൊരുവനെ സ്തുതിച്ചു കൊണ്ടു ഇടി (അല്ലെങ്കിൽ അർറഅദ് എന്ന മലക്ക്) തസ്ബീഹ് നടത്തുകയും
ഭയസംഭ്രമം നിമിത്തം മലക്കുകൾ കീർത്തനം ചെയ്യുകയും ചെയ്യുന്നുവോ അവൻ (അല്ലാഹു) എത്ര പരിശുദ്ധൻ (നബി ഇടിയുടെ ശബ്ദം കേട്ടാൽ സംസാരം നിർത്തി ഈ ദിക്ർ ചൊല്ലുമായിരുന്നു -അദബുൽ മുഫ്റദ്)
https://al-maktaba.org/book/12991/1045
രണ്ട് :
*اللَّهُمَّ لا تَقْتُلْنَا بِغَضَبِكَ ، وَلا تُهْلِكْنَا بِعَذَابِكَ ، وَعَافِنَا قَبْلَ ذَلِكَ*
അല്ലാഹുവേ, നിന്റെ കോപം കൊണ്ടു ഞങ്ങളെ നീ കൊലപ്പെടുത്തരുതേ! നിന്റെ ശിക്ഷ കൊണ്ടു ഞങ്ങളെ നീ നശിപ്പിക്കുകയും ചെയ്യരുതേ! അതിനു മുമ്പു നീ ഞങ്ങളെ സൗഖ്യത്തിലാക്കുകയും ചെയ്യേണമേ (മുസ്വന്നിഫ്)
https://www.islamweb.net/ar/library/index.php?page=bookcontents&ID=3942&bk_no=10&idfrom=4203&idto=4203
🌷🌷🌷🌷🌷
ദുആഉ വസ്വിയ്യത്തോടെ, അബ്ബാസ് പറമ്പാടൻ
8848787706
🌷🌷🌷🌷🌷
Comments
Post a Comment