രാവിലെ ചൊല്ലേണ്ട ദിക്റുകൾ ‏ ‎اذكار ‏الصباح

*രാവിലെ ചൊല്ലേണ്ട ദിക്റുകൾ*
*اذكار الصباح*
🌷🌷🌷🌷🌷
*الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ*

*اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ*

آية الكرسي
ആയത്തുൽകുർസിയ്യ് 

*ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ* 
പരിഭാഷ :
*അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല*
*അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്?!‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു*
*അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായിരിക്കുന്നു* 
[അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] 
*അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും*

سورة الاخلاص,سورة الفلق،سورة الناس 
സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് മൂന്ന് തവണ വീതം പാരായണം ചെയ്യുക  
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ 
اللَّـهُ الصَّمَدُ 
لَمْ يَلِدْ وَلَمْ يُولَدْ 
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
*പരിഭാഷ :*
സൂറത്തുൽ ഇഖ്ലാസ്
(നബിയേ,) പറയുക:  
കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. 
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. 
അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല.
(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. 
അവന്ന് തുല്യനായി ആരും ഇല്ലതാനും. 
 بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ 
مِن شَرِّ مَا خَلَقَ  
وَمِن شَرِّ غَاسِقٍ إِذَا وَقَبَ 
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ 
وَمِن شَرِّ حَاسِدٍ إِذَا حَسَدَ 

സൂറത്തുൽ ഫലഖ്:
പറയുക : പുലരിയുടെ റബ്ബിനോട്‌ ഞാന്‍ രക്ഷതേടുന്നു. അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ തിന്മയില്‍ നിന്നും, ഇരുളടയുമ്പോഴുള്ള രാത്രിയുടെ തിന്മയില്‍ നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്നും, 
അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്‍റെ തിന്മയില്‍ നിന്നും. 
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ 
مَلِكِ النَّاسِ 
إِلَـٰهِ النَّاسِ 
مِن شَرِّ الْوَسْوَاسِ الْخَنَّاسِ 
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ  
مِنَ الْجِنَّةِ وَالنَّاسِ
സൂറത്തുന്നാസ്
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. 
മനുഷ്യരുടെ രാജാവിനോട്‌. 
മനുഷ്യരുടെ ദൈവത്തോട്‌. 
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌. 
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
أَصْبَحْنَا وَأَصْبَحَ الْمُلْكُ لِلَّهِ، وَالْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذَا اليَوْمِ وَخَيْرَ مَا بَعْدَهُ، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذَا اليَوْمِ وَشَرِّ مَا بَعْدَهُ، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ، وَمِنْ سُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ
*പരിഭാഷ :*
ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു. 
പ്രഭാതത്തിലെ പരമാധിപത്യം അല്ലാഹുവിനാകുന്നു. 
അല്ലാഹുവിന് തന്നെയാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ അവനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. 
അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം. 
അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്! 
നാഥാ, ഈ പകലിലുള്ള നന്മകള്‍ നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിനു ശേഷമുള്ളതിലെ നന്മകളും നിന്നോട് ഞാന്‍ ചോദിക്കുന്നു. 
ഈ പകലിലെ തിന്മകളില്‍ നിന്നും ഇതിനു ശേഷമുള്ളതിലെ തിന്മകളില്‍നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. 
റബ്ബേ! സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാനും മറ്റുമുള്ള അലസതയില്‍നിന്നും, വാര്‍ദ്ധക്യത്തില്‍ ഉണ്ടാകുന്ന (രോഗം, ബുദ്ധിക്ഷയം, മന്ദബുദ്ധി തുടങ്ങിയ) വിഷമത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. 
റബ്ബേ! നരകത്തിലേയും ഖബറിലേയും ശിക്ഷകളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു.
اللّهُـمَّ بِكَ أَصْـبَحْنا وَبِكَ أَمْسَـينا ، وَبِكَ نَحْـيا وَبِكَ نَمـوتُ وَإِلَـيْكَ النُّـشُورُ
*പരിഭാഷ :*
അല്ലാഹുവേ! നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ പ്രഭാതത്തിലേക്ക് പ്രവേശിച്ചു, നിന്‍റെ സഹായം കൊണ്ട് ഞങ്ങള്‍ വൈകുന്നേരത്തിലും പ്രവേശിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും നിന്നെ കൊണ്ടാണ്. നിന്‍റെ അടുത്തേക്കാണ് ഞങ്ങളുടെ പരലോക വിചാരണക്കുവേണ്ടിയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും.
أَصْبَحْنَا عَلَى فِطْرَةِ الْإِسْلَامِ، وَكَلِمَةِ الْإِخْلَاصِ، وَدِينِ نَبِيِّنَا مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعَلَى مِلَّةِ أَبِينَا إِبْرَاهِيمَ حَنِيفًا مُسْلِمًا وَمَا كَانَ مِنَ الْمُشْرِكِينَ
*പരിഭാഷ :*
ഇസ്‌ലാമിന്റെ ഫിത്‌റത്ത് (അല്ലാഹുവിനെ മാത്രം ആരാധിക്കല്‍) എന്ന ശുദ്ധപ്രകൃതിയിലും, അല്‍-ഇഖ്ലാസ് (ശഹാദത്ത് കലിമ) വചനത്തിലും, 
നമ്മുടെ നബി മുഹമ്മദ്‌ (ﷺ)യുടെ മതത്തിലും, 
നമ്മുടെ പൂര്‍വ്വ പിതാവായ ഇബ്റാഹീം (عليه السلام)യുടെ ഹനഫിയ്യഃ (നേര്‍മാര്‍ഗം) ഉള്‍കൊണ്ടും ഞങ്ങള്‍ പ്രഭാതത്തില്‍ പ്രവേശിച്ചിരിക്കുന്നു. അദ്ദേഹം നേര്‍മാര്‍ഗം ഉളക്കൊണ്ട ഒരു മുസ്‌ലിമായിരുന്നു. അദ്ദേഹം അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവന്‍ ആയിരുന്നില്ല.
سيد الإستغفار 
(പാപമോചന പ്രാര്‍ത്ഥനകളിൽ ഏറ്റവും മഹത്തായത്)
*اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ*
*പരിഭാഷ :*
അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. 
നീയല്ലാതെ ഇലാഹ് ഇല്ല. 
എന്നെ സൃഷ്ടിച്ചത് നീയാണ്. 
ഞാനാകട്ടെ നിന്റെ അടിമയും. 
എനിക്കു കഴിയുന്നത്ര നിന്നോടുള്ള കരാറും വാഗ്ദാനവുമനുസരിച്ച് ഞാൻ ജീവിക്കുന്നു. 
ഞാൻ ചെയ്തുപോയ ചീത്ത കാര്യങ്ങളിൽ നിന്ന് നിന്നിൽ ഞാൻ ശരണം തേടുന്നു. 
നീ എനിക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഞാൻ തിരിച്ചറിയുന്നു. 
എന്റെ പാപങ്ങൾ നിന്നോട് ഞാൻ ഏറ്റു പറയുന്നു. 
എനിക്ക് നീ പൊറുത്തുതരേണമേ, 
നീയല്ലാതെ പൊറുക്കുന്നവനില്ല.

മൂന്ന് തവണ ചൊല്ലുക :
*اللَّهُمَّ عَافِنِي فِي بَدَنِي، اللَّهُمَّ عَافِنِي فِي سَمْعِي، اللَّهُمَّ عَافِنِي فِي بَصَرِي، لَا إِلَهَ إِلَّا أَنْتَ*
*اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، لَا إِلَهَ إِلَّا أَنْتَ*
*പരിഭാഷ :*
അല്ലാഹുവേ, എന്റെ ശരീരത്തിന് നീ ആരോഗ്യം നല്‍കേണമേ. അല്ലാഹുവേ, എന്റെ കേള്‍വിക്ക് നീ ആരോഗ്യം നല്‍കേണമേ. 
അല്ലാഹുവേ, എന്റെ കാഴ്ചക്ക് നീ ആരോഗ്യം നല്‍കേണമേ. യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. 
അല്ലാഹുവേ, അവിശ്വാസത്തില്‍ നിന്നും, ദാരിദ്ര്യത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. ഖബറിലെ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. യഥാര്‍ത്ഥത്തില്‍ ആരാധനക്ക്  അര്‍ഹനായി നീയല്ലാതെ 

രാവിലെ ഒരു തവണ ചൊല്ലുക:
*اللَّهُمَّ إِنِّي أَسْأَلُكَ العَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي وَآمِنْ رَوْعَاتِي، وَاحْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي، وَعَنْ يَمِينِي وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي*

സാരം :
അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. 
അല്ലാഹുവേ! എന്‍റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. 
അല്ലാഹുവേ! എന്‍റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്‍റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. 
അല്ലാഹുവേ! എന്‍റെ മുന്നിലൂടെയും പിന്നിലൂടെയും, വലതുഭാഗത്തിലൂടെയും ഇടതുഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ! 
താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്‍റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു.
اللَّهُمَّ عَالِمَ الْغَيْبِ وَالشَّهَادَةِ فَاطِرَ السَّمَاوَاتِ وَالْأَرْضِ رَبَّ كُلِّ شَيْءٍ وَمَلِيكَهُ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَعُوذُ بِكَ مِنْ شَرِّ نَفْسِي وَمِنْ شَرِّ الشَّيْطَانِ وَشِرْكِهِ 
وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ.

സാരം :
ദൃശ്യമായതും മറഞ്ഞതും അറിയുന്നവനും
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനുമായ, 
സര്‍വ്വ വസ്തുക്കളുടെയും നാഥനും ഉടമയുമായവനുമായ അല്ലാഹുവേ.....
യഥാര്‍ത്ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. 
എന്‍റെ സ്വന്തം ശരീരത്തിന്‍റെ തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്‍റെ ശരീരത്തിന്റെയും തിന്മയില്‍ നിന്നും, പിശാചിന്റെയും അവന്റെ  ശിര്‍ക്കിന്റെയും (കൂട്ടുകാരുടെയും) തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. സ്വന്തം ശരീരത്തിനോടോ, മറ്റു മുസ്‌ലിമിനോടോ തിന്മ ചെയ്യുന്നതില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.

മൂന്ന് തവണ ചൊല്ലുക :
*بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ*
*പരിഭാഷ :*
അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമമുച്ചരിച്ചു തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല! 
അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.

മൂന്ന് തവണ ചൊല്ലുക :
*رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ نَبِيًّا*
*പരിഭാഷ :*
അല്ലാഹുവിനെ റബ്ബായും; ഇസ്‌ലാമിനെ ഇഹപര മാര്‍ഗദര്‍ശനമായ മതമായും; മുഹമ്മദ്‌ ﷺയെ  നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു.

*يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ ، أَصْلِحْ لِي شَأْنِي كُلَّهُ ، وَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ*
*പരിഭാഷ :*
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് നിന്നോട് ഞാൻ സഹായം അർത്ഥിക്കുന്നു. എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നീ നന്നാക്കിത്തരേണമേ. 
കണ്ണിമവെട്ടുന്ന നേരമെങ്കിലും എന്റെ കാര്യം നീ എന്നിലേക്ക് ഏൽപ്പിക്കരുതേ

*سُبْحَانَ اللَّهِ وَبِحَمْدِهِ لَا قُوَّةَ إِلَّا بِاللَّهِ مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا*
സാരം : അല്ലാഹു പരിശുദ്ധനാണ്. അവനാണ് സർവ്വസ്തുതിയും .അവനെക്കൊണ്ടല്ലാതെ ഒരു ശക്തിയുമില്ല. അവൻ ഉദ്ദേശിക്കുന്നത് ഉണ്ടാവുന്നു. അവൻ ഉദ്ദേശിക്കാത്തത് ഉണ്ടാകുന്നില്ല. അല്ലാഹു എല്ലാ കാര്യത്തിനും ശക്തനാണ് എന്ന് എനിക്ക് ബോധ്യമുണ്ട്. നിശ്ചയം അല്ലാഹു അവന്റെ അറിവ് കൊണ്ട് എല്ലാ വസ്തുവിനേയും വലയം ചെയ്തിരിക്കുന്നു.
🟢🟢🟢
അവലംബം
സുനനു അബീദാവൂദ്
https://sunnah.com/abudawud:5075
كتاب هداية الرواة للعسقلاني (مع تخريج المشكاة الثاني للألباني)
https://shamela.ws/book/12115/950
كتاب الفتوحات الربانية لإبن علان
https://al-maktaba.org/book/33391/880
كتاب صحيح وضعيف سنن أبي داود للألباني
https://al-maktaba.org/book/1755/5075
🌷🌷🌷🌷🌷
ഈ ദിക്ർ സംബന്ധിച്ച ഹദീസ് പൂർണ്ണ സനദ് സഹിതം :
   حَدَّثَنَا أَحْمَدُ بْنُ صَالِحٍ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، قَالَ أَخْبَرَنِي عَمْرٌو، أَنَّ سَالِمًا الْفَرَّاءَ، حَدَّثَهُ أَنَّ عَبْدَ الْحَمِيدِ مَوْلَى بَنِي هَاشِمٍ حَدَّثَهُ أَنَّ أُمَّهُ حَدَّثَتْهُ وَكَانَتْ، تَخْدِمُ بَعْضَ بَنَاتِ النَّبِيِّ صلى الله عليه وسلم أَنَّ بِنْتَ النَّبِيِّ، صلى الله عليه وسلم حَدَّثَتْهَا أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُعَلِّمُهَا فَيَقُولُ ‏ "‏ قُولِي حِينَ تُصْبِحِينَ سُبْحَانَ اللَّهِ وَبِحَمْدِهِ لاَ قُوَّةَ إِلاَّ بِاللَّهِ مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَىْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًا فَإِنَّهُ مَنْ قَالَهُنَّ حِينَ يُصْبِحُ حُفِظَ حَتَّى يُمْسِيَ وَمَنْ قَالَهُنَّ حِينَ يُمْسِي حُفِظَ حَتَّى يُصْبِحَ 
റിപ്പോർട്ടർമാർ :  അബൂദാവൂദ്,
അഹ്മദു ബ്നു സ്വാലിഹ്, അബ്ദുല്ലാഹി ബ്നു വഹ്ബ്,عَمْرٌو
,സാലിം അൽ ഫർറാഉ  അബ്ദുൽ ഹമീദ് മൗലാ ബനീ ഹാശിം,  അദ്ദേഹത്തിന്റെ ഉമ്മ (പേര് പറഞ്ഞിട്ടില്ല).
🟢🟢🟢🟢
അബ്ദുൽ ഹമീദ് മൗലാ ബനീ ഹാശിം
നബിﷺയുടെ ഒരു പുത്രിക്ക് സേവനം ചെയ്തിരുന്ന  അദ്ദേഹത്തിന്റെ മാതാവ് നബിﷺയുടെ പുത്രി പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു:നബിﷺ അവിടുത്തെ പുത്രിയോട് പറഞ്ഞു. നേരം പുലർന്നാൽ നീ,
سُبْحَانَ اللَّهِ وَبِحَمْدِهِ لَا قُوَّةَ إِلَّا بِاللَّهِ مَا شَاءَ اللَّهُ كَانَ وَمَا لَمْ يَشَأْ لَمْ يَكُنْ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
എന്ന ദിക്ർ ചൊല്ലുക. ആരെങ്കിലും ഈ ദിക്ർ രാവിലെ ചൊല്ലിയാൽ വൈകുന്നേരം വരെ അവന് സംരക്ഷണം നൽകപ്പെടും.ആരെങ്കിലും ഈ ദിക്ർ വൈകുന്നേരം ചൊല്ലിയാൽ നേരം പുലരുന്നത് വരെ അവന് സംരക്ഷണം നൽകപ്പെടും.
🟢🟢🟢🟢🟢
ശ്രദ്ധിക്കുക: ഈ ഹദീസ് റിപ്പോർട്ട് ചെയ്ത അബ്ദുൽ ഹമീദ് എന്നവരുടെ മാതാവിന്റെ പേരും അവസ്ഥയും അറിയപ്പെടാത്തതിനാൽ ഈ ഹദീസ് ദുർബലമാണ് എന്ന് ചില മുഹദ്ദിസുകൾ ഹുക്മ് ചെയ്തിട്ടുണ്ട്. ശൈഖ് അൽബാനീ (റ) ഈ ഹദീസ് ദുർബലമാണെന്ന് ഹുക്മ് ചെയ്തിരിക്കുന്നു. ഹദീസ് രേഖപ്പെടുത്തിയ അബൂദാവൂദ് (റ) ഈ ഹദീസ് സ്വീകാര്യമായാണ് കണക്കാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം. അബ്ദുൽ ഹമീദ് എന്നവരുടെ ഉമ്മയുടെ പേര് അറിയില്ലെങ്കിലും അവർ നബിﷺയുടെ പുത്രിയുടെ സേവക ആയിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതിനാൽ സ്വഹാബിയ്യത്ത് ആവാൻ സാധ്യതയുണ്ട് എന്ന് ഇബ്നു ഹജർ അൽ അസ്ഖലാനീ (റ) അഭിപ്രായപ്പെടുന്നു. അദ്ദേഹം ഈ  ഹദീസ് ഹസൻ (സ്വീകാര്യം ) ആയി പരിഗണിച്ചിരിക്കുന്നു. ഹദീസ് ദുർബലമാണെങ്കിലും ഇത് നല്ല ഒരു ദിക്ർ ആണെന്ന് ശൈഖ് ഇബ്നു ബാസ് (റ) വ്യക്തമാക്കുന്നു.
https://binbaz.org.sa/fatwas/10523/%D9%85%D8%A7-%D8%B5%D8%AD%D8%A9-%D8%AD%D8%AF%D9%8A%D8%AB-%D8%A7%D9%84%D9%84%D9%87%D9%85-%D8%A7%D9%86%D8%AA-%D8%B1%D8%A8%D9%8A-%D9%84%D8%A7-%D8%A7%D9%84%D9%87-%D8%A7%D9%84%D8%A7-%D8%A7%D9%86%D8%AA-%D8%B9%D9%84%D9%8A%D9%83-%D8%AA%D9%88%D9%83%D9%84%D8%AA

നൂറ് തവണ ചൊല്ലുക :
سُبْحـانَ اللَّهِ وَبِحَمْـدِهِ
*പരിഭാഷ :*
അല്ലാഹു എത്രയധികം പരിശുദ്ധന്‍! 
അവനാണ് എല്ലാ സ്തുതിയും നന്ദിയും!

പത്ത് തവണ ചൊല്ലുക :
*لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ*

( ഇത് ദിവസം നൂറ്
തവണ ചൊല്ലൽ
പ്രത്യേക സുന്നത്തുണ്ട് )

*പരിഭാഷ :*
അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല; 
അവൻ ഏകനാണ്. 
യാതൊരു പങ്കുകാരനും അവനില്ല. 
അവനാണ് എല്ലാ അധികാരങ്ങളും. 
അവനു തന്നെയാണ് സർവ്വ സ്തുതിയും. 
അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.

മൂന്ന് തവണ ചൊല്ലുക :
*سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ*
*പരിഭാഷ :*
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു. 
അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും, 
അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റെ തൂക്കത്തോളവും, അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും.

اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا
*പരിഭാഷ :*
അല്ലാഹുവേ! ഉപകാരപ്രദമായ അറിവും, നല്ല വിഭവവും, സ്വീകാര്യമായ കർമ്മവും ഞാൻ നിന്നോട് ചോദിക്കുന്നു.

നൂറ് തവണ ചൊല്ലുക
*أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ*
*പരിഭാഷ :*
അല്ലാഹുവേ! നിന്നോട് ഞാന്‍ പൊറുക്കുവാന്‍ തേടുകയും നിന്‍റെ മാര്‍ഗത്തിലേക്ക് ഞാന്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.

اللهُمَّ إِنِّي أَسْأَلُكَ صِحَّةً فِي إِيمَانٍ ، وَإِيمَانًا فِي خُلُقٍ حَسَنٍ، وَنَجَاحًا يَتْبَعُهُ فَلَاحٌ وَرَحْمَةً مِنْكَ وَعَافِيَةً وَمَغْفِرَةً مِنْكَ وَرِضْوَانًا
സാരം :
അല്ലാഹുവേ, എന്റെ ഈമാനിൽ (സത്യവിശ്വാസം) ആരോഗ്യവും ( അതായത് ദൃഢമായ വിശ്വാസം) സൽസ്വഭാവത്തോടെയുള്ള ഈമാനും ഉദ്ദിഷ്ട നൻമയിലെത്തിപ്പെടലും അതേ തുടർന്നുള്ള വിജയവും നിന്റെ പക്കൽ നിന്നുള്ള കാരുണ്യവും ആഫിയത്തും (ആപത്തുക ളിൽ നിന്നും ദുരന്തങ്ങളിൽ നിന്നുമുള്ള രക്ഷ ഉൾപ്പെടെ) മഗ്ഫിറത്തും തൃപ്തിയും ഞാൻ നിന്നോട് ചോദിക്കുന്നു.

തുടർന്ന് ഇബ്രാഹീമിയ്യ : സ്വലാത്ത് പത്ത് തവണ ചൊല്ലുക :

*നബിﷺ പഠിപ്പിച്ച ചില സ്വലാതുകൾ* :

ഒന്ന് :

*اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ*

സാരം : അല്ലാഹുവേ, ഇബ്രാഹീം നബിയുടെ മേലിലും ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്ത പോലെ മുഹമ്മദ് നബിയുടെ മേലിലും മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചൊരിയേണമേ.

തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്

അല്ലാഹുവേ, ഇബ്രാഹീം നബിക്കും കുടുംബത്തിനും മേല്‍ നീ ബറകത് ചെയ്ത പോലെ  മുഹമ്മദ്‌ നബിക്കും കുടുംബത്തിനും മേൽ നീ ബറകത് ചെയ്യേണമേ.

തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്

(സ്വഹീഹുൽ ബുഖാരീ)

https://sunnah.com/bukhari:3370

രണ്ട് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(സുനനുന്നസാഈ)

https://sunnah.com/nasai:1290

മൂന്ന് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(സുനനു അബീദാവൂദ്)

https://sunnah.com/abudawud:976

നാല്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

(സ്വഹീഹു മുസ്ലിം)

https://sunnah.com/muslim:405

അഞ്ച്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ ‏

(സ്വഹീഹുൽ ബുഖാരീ)

https://sunnah.com/bukhari:6358

ആറ് :

اللَّهُمَّ صَلِّ عَلَى ‏ ‏مُحَمَّدٍ ‏ ‏وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏وَبَارِكْ عَلَى ‏ ‏مُحَمَّدٍ ‏ ‏وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ 

(സുനനു അബീദാവൂദ്)

https://sunnah.com/abudawud:979

ഏഴ് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ

(സുനനു ഇബ്നു മാജ:)

https://sunnah.com/ibnmajah:905

എട്ട്:

اللَّهُمَّ صَلِّ عَلَى ‏ ‏مُحَمَّدٍ ‏ ‏وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى ‏ ‏مُحَمَّدٍ ‏ ‏وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ ‏

(مسند أحمد)

https://hadithprophet.com/hadith-26680.html

ഒമ്പത്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(مصنف ابن أبي شيبة)

https://al-maktaba.org/book/33038/9590

പത്ത് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ وَبَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അവലംബം

1.ഫത്ഹുൽ ബാരീ

https://www.islamweb.net/ar/library/index.php?page=bookcontents&idfrom=2060&idto=2060&bk_no=46&ID=2064

2. ശൈഖ് അൽ ബാനീ (റ) യുടെ കിതാബു സ്വിഫതുസ്സ്വലാത്തിന്നബിയ്യിﷺ:

https://al-maktaba.org/book/657/194#p1

https://youtu.be/sjMtpgPlYgc

ദുആഉ വസ്വിയ്യത്തോടെ
അബ്ബാസ് പറമ്പാടൻ
8848787706
السلام عليكم 

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن