മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾأذكار الخلاء
*الأدعية والأذكار* *ദിക്റുകളും ദുആഉകളും* 🌷🌷🌷🌷🌷 വിഷയം : *മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾ* *أذكار الخلاء* 🅰️മലമൂത്രവിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായി ചൊല്ലുന്ന ദിക്റുകൾ 1. *بِسْمِ اللَّهِ* *അല്ലാഹുവിന്റെ നാമത്തിൽ* 2. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ* *അല്ലാഹുവേ, നിശ്ചയം ഞാൻ ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് കാവൽ തേടുന്നു* 3. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الرِّجْسِ النَّجِسِ الْخَبِيثِ الْمُخْبِثِ الشَّيْطَانِ الرَّجِيمِ* *അല്ലാഹുവേ, ദുഷിച്ചവനായ, മറ്റുള്ളവരെ ദുഷിപ്പിക്കുന്ന , മ്ലേച്ഛനായ, നജിസായ, ശപിക്കപ്പെട്ട ശൈത്വാന്റെ മ്ലേച്ഛതയിൽ നിന്നും മാലിന്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു* 🅱️ മലമൂത്ര വിസർജ്ജന സ്ഥലത്ത് നിന്ന് പുറപ്പെട്ട ശേഷം ചൊല്ലുന്ന ദിക്റുകൾ *ഒന്നാമത്തെ ദിക്ർ*📍 : *غُفْرَانَكَ* സാരം : അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ .... ( ഈ ദിക്ർ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്) *രണ്ടാമത്തെ ദിക്ർ*📍📍 *...