Posts

Showing posts from February, 2023

വുദൂഉ,കുളി, ‏തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ ‎ ‎اذكار الوضوء والغسل والتيمم

വുദൂഉ,കുളി, തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ * اذكار الوضوء والغسل والتيمم * വീഡിയോസ് ഈ ലിങ്കിൽ : https://youtube.com/playlist?list=PLf1c4fdPOOYDLqQg3e53XmDi6GmXVonzN 🌷🌷🌷🌷🌷 * വുദൂഇന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ * * التسمية عند شروع الوضوء * വുദൂഇന്റെ തുടക്കത്തിൽ ( * بِسْـمِ اللهِ * ) ബിസ്മില്ലാഹ് എന്ന് ചൊല്ലണം. ഇത് സുന്നത്താണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടേയും വീക്ഷണം. എന്നാൽ ഹമ്പലീ മദ്ഹബിൽ വാജിബാണ് എന്ന വീക്ഷണമുണ്ട്. അതിനാൽ കരുതിക്കൂട്ടി ഇത് ഉപേക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത. തസ്മിയത്തിന്റെ പൂർണ്ണരൂപമായ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ എന്ന് ചൊല്ലൽ കൂടുതൽ ശ്രേഷ്ഠകരമാണോ അല്ലേ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബിസ്മില്ലാഹ് എന്ന് മതിയാകും എന്ന കാര്യത്തിൽ തർക്കമില്ല. ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക: حكم زيادة " الرحمن الرحيم " في التسمية عند الوضوء - الإسلام سؤال وجواب https://islamqa.info/ar/225088 ഇമാം നവവി (റ) പറയുന്നു: وَاعْلَمْ أَنَّ أَكْمَلَ التَّسْمِيَةِ أَنْ يَقُولَ : بِسْمِ اللَّهِ الرَّحْم...

മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ ‎-الأدعية والأذكار المأثورات تتعلق بالجنازة

മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ  الأدعية والأذكار المأثورات تتعلق  بالجنازة പഠനം അബ്ബാസ് പറമ്പാടൻ 8848787706 വീഡിയോകൾ ഈ ലിങ്കിൽ : https://youtube.com/playlist?list=PLf1c4fdPOOYDIY7nSE1YcWFPLcAMXOgMV 1 തൽഖീൻ    تَلْقِين الْمَوْتَى لَا إِلَهَ إِلَّا اللَّهُ  മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് 'എന്ന് ചൊല്ല്ലിക്കൊടുക്കൽ: ഹദീസ് (സ്വഹീഹു മുസ്ലിം) قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു  : നിങ്ങൾ മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ചൊല്ലി കൊടുത്തു ഉറപ്പിക്കുക  ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിമിൽ നിന്ന് : شرح النووي على مسلم قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ( لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ ) مَعْنَاهُ مَنْ حَضَرَهُ الْمَوْتُ ، وَالْمُرَادُ ذَكِّرُوهُ لَا إِلَهَ إِلَّا اللَّهُ لِتَكُونَ آخِرَ كَلَامِهِ كَمَا فِي الْحَدِيثِ مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخ...