ശൈഖ് ജീലാനി ( റ ) തൗഹീദ് വിവരിക്കുന്നു
فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹ...