ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن
ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن വീഡിയോ പ്ലേ ലിസ്റ്റ് https://www.youtube.com/playlist?list=PLf1c4fdPOOYCtSsK5l0qCkMyovupr3wj1 1️⃣ അൽ ഫാതിഹ: (الفاتحة 1-7) *بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. *ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ* സ്തുതി മുഴുവനും ലോകരക്ഷിതാവായ അല്ലാഹുവിന്നാകുന്നു *ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായുള്ളവൻ *مَٰلِكِ يَوْمِ ٱلدِّينِ* പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍ *إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ* നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു *ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ* നേരായ പാതയിലേക്ക് നീ ഞങ്ങളെ വഴി നടത്തേണമേ *صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ* (അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍ -കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ വരുടെ പാതയിൽ 2️⃣ *سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إ...